Sunday, September 17, 2017

ഉൾപ്രേരണ.my diary.khaleeelShamras

നിനക്ക് ലഭിക്കുന്ന
പ്രതിഫലത്തേക്കാളും
ശക്തമായ
ഒരു ഉൾപ്രേരണ
ഏതൊരു പ്രവർത്തിയിൽ
നിനക്കുണ്ടാവുന്നോ
അതിൽ നിനക്ക്
വലിയ നൈപുണ്യം
കൈവരിക്കും.
മുശിപ്പില്ലാതെ
പ്രവർത്തിയിൽ മുഴുകുന്നതിനും
അത് സഹായിക്കും.

വിജയം തേടിവരാൻ.my diary.khaleelshAmras

സ്വന്തത്തിൽ
വിശ്വാസമുണ്ടായിരിക്കുക.
എനിക്ക് ഞാൻ തന്നെമതി
എന്ന വിശ്വാസം.
ഉറച്ച ലക്ഷ്യമുണ്ടായിരിക്കുക.
പ്രയത്നത്തിലൂടെ
ലക്ഷ്യത്തിലേക്ക്
മുന്നേറുക.
മൂല്യങ്ങൾ കൈവിടാതെ
സൂക്ഷിക്കുക.
വിജയം ഉറപ്പായും
നിന്നെ തേടിവരും,

വലിയ സമ്മാനങ്ങൾ.my diary.khaleelshamras

എത്ര ചെറിയ
ദൗത്യം നിർവ്വഹിച്ചാലും
പ്രോൽസാഹനത്തിന്റെ
വലിയ സമ്മാനങ്ങൾ
നൽകി
അഭിനന്ദിക്കുക.
അതിൽ നിന്നും
വലിയ സന്തോഷം
കണ്ടെത്തുക.
അതാണ്
നിന്റെ ജീവിതത്തെ
സംതൃപ്തമാക്കുന്നത്.

ഉൾപ്രേരണകൾ.my diary.khaleelshAmras

ഓരോ മനുഷ്യരേയും
ഓരോരോ കാര്യങ്ങൾ
നിർവ്വഹിക്കാൻ പാകത്തിൽ
ശക്തമായ
ഒരുപാട് ഉൾപ്രേരണകൾ
അവർക്കുള്ളിലുണ്ട്.
അതവരുടെ
ജീവിതത്തിന്റെ ഇന്ധനമാണ്.
പലപ്പോഴും
അതൊന്നും അറിയാതെയാണ്
അവരെ വിമർശിക്കുന്നത്.

പ്രശ്നം.my diary.khaleelshamras

ഓരോരോ നിമിഷവും
നിനക്കു മുമ്പിൽ
ഓരോ പ്രശ്നങ്ങൾ
വെക്കുന്നു.
അതിന്
ഫലപ്രദമായ ഉത്തരം
കുറിക്കലാണ്
നിന്റെ ബാധ്യത.
ആ ഉത്തരം
നിന്റെ നല്ല മാനസികാവസ്ഥ
നിലനിർത്തിയതും
നിന്റെ ജീവിതലക്ഷ്യത്തിന്
കരുത്ത് പകർന്നതുമായിരിക്കണം.

ഏറ്റവും വിലപ്പെട്ട സമ്മാനം.my duary.khaleelshamras

ഈ ഭൂമിയിൽ
ഒരു മനുഷ്യന് മറ്റൊരാൾക്ക്
നൽകാൻ കഴിയുന്ന
ഏറ്റവും വിലപ്പെട്ട സമ്മാനം
ഒരാളിലെ
പോസിറ്റീവ് ഗുണങ്ങൾ
കണ്ടെത്തി
അതിനെ പ്രശംസിക്കലാണ്.
അതിൽ കൂടുതൽ
നൈപുണ്യം കാണിച്ച്
പുരോഗമിക്കാൻ
ആശംസിക്കലാണ്.

നിന്നെ അക്രമിച്ച ചിന്തകൾ.my diary.khaleelshamras

ഒരു കീടം
വന്ന് നിന്നെ അക്രമിച്ചാൽ
അതിനെ അവിടെ
നിലനിൽക്കാൻ
അനുവദിക്കാതെ
ഓട്ടിയകറ്റും.
അതു പോലെ
നിന്റെ മനസ്സിലേക്ക്
അതിന്റെ
സമാധാനമെന്ന സുരക്ഷിതാവസ്ഥക്ക്
ഭീഷണിയായ
ചിന്തകൾ കടന്നുവരുമ്പോൾ
അവയെ അവിടെ
നിലനിൽക്കാർ
അനുവദിക്കാതെ
ആട്ടിയകറ്റുക.

പ്രതിസന്ധികൾ ചർച്ച ചെയ്യാൻ.my diary.khaleelshamras

മനസ്സിൽ
ആശങ്കപരത്തിയതും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയതുമായ
ചിന്തകൾ
നിന്നിലേക്ക്
കടന്നുവരുമ്പോൾ
അവയെ എഴുതിവെക്കുക.
എന്നിട്ട് മാനസിക പ്രതിസന്ധികൾ
ചർച്ചചെയ്യാൻ
ഒരു സമയം നിശചയിച്ച്
ആ ഒരവസരത്തിൽ
അത്തരം വിഷയങ്ങളെ
സ്വയം ചർച്ച ചെയ്യുക.
ഉചിതമായ പരിഹാരം
കണ്ടെത്തുകയും ചെയ്യുക.

ശ്രവിക്കാൻ പഠിക്കുക.my diary.khaleelshamras

മറ്റുള്ളവരെ ശ്രവിക്കാൻ
പഠിക്കുക.
അല്ലാതെ അവരുടെ
നിന്നിലെ ശബ്ദത്തെയല്ല
ശ്രവിക്കേണ്ടത്.
അതവരുടെ
ആശയമാവില്ല
മറിച്ച് നീയായി രൂപപ്പെടുത്തിയെടുത്ത
അവരുടെ
നിനക്കുള്ളിലെ
രൂപത്തിന്റെ
ആശയമായിരിക്കും.

ആദർശത്തിന്റെ ഉൽപ്പന്നങ്ങൾ.my diary.khaleelshamras

ഒരാദർശത്തെ
അല്ലെങ്കിൽ
വിശ്വാസത്തെ
രണ്ട് തരം
വൈകാരികതകൾ
ഉൽപ്പാദിപ്പിക്കാൻ വേണ്ടി
ഉപയോഗപ്പെടുത്താം.
ഒന്ന് നെഗറ്റീവും
രണ്ട് പോസിറ്റീവും.
നെഗറ്റീവ് വൈകാരികതയുടെ
പ്രകടനക്കളാണ്
ഭീകരതയും വർഗ്ഗീയതുമെല്ലാം.
പോസിറ്റീവ് വൈകാരികതയുടെ
ഉൽപ്പന്നങ്ങളാണ്
സഹിഷ്ണുതയും നിധിയും.
പോസിറ്റീവ് വൈകാരികത
തന്റെ ഉള്ളിൽ
അനുഭവിക്കുന്ന
സമാധാനമാണ്.
നെഗറ്റീവ് വൈകാരികത
മനസ്സിനുള്ളിലെ അശാന്തിയും.

കുട്ടികളെ പോലെ അവർ.my diary.khaleelshamras

കുട്ടികൾ തർക്കിക്കും
മുതിർന്നവർ
അതിന്റെ പേരിൽ
അവരോട് ശത്രുത കാട്ടാറില്ല.
അതുപോലെ
മുതിർന്ന തർക്കിച്ചുകൊണ്ടിരിക്കുന്നവരേയും
കാണുക.
ഇനിയും പക്വതയെത്താത്ത
അവരിലെ കുട്ടിയെ
കാണുക.
അതിനനുസരിച്ച്
അവരോട് ശത്രുത
തോണാത്ത രീതിയിൽ
പ്രതികരിക്കുക.

ജീവനുള്ള കോശങ്ങൾ കൈമാറുമ്പോൾ.My diary.khaleelshamras

ശരിക്കും
പരസ്പരം കൈകൊടുക്കുന്നതിലൂടെയും
ആലിംഗനം ചെയ്യുന്നതിലൂടെയും
ലക്ഷ കണക്കിന്
ജീവനുള്ള
മനുഷ്യ കോശങ്ങളെയാണ്
പരസ്പരം കൈമാറുന്നത്.
ഓരോ കോശത്തിലും
ഒരു വ്യക്തിയുടെ
സൂക്ഷ്മ മാതൃകകൾ
ഒളിഞ്ഞിരിപ്പുണ്ട്.

Thursday, September 14, 2017

ഒരൊറ്റ വാക്ക്.my diary.khaleelshamras

ഒരൊറ്റ വാക്കിന്
നിന്റെ മനസ്സിന്റെ
കാലാവസ്ഥയെ മാറ്റി
മറിക്കാൻ കഴിയും.
മനസ്സ് പ്രശ്നങ്ങളാൽ
ചിന്തകളാൽ
കലങ്ങി മറിയുമ്പോൾ
പോസിറ്റീവായ
ഒരൊറ്റ വാക്ക്
മനസ്സിന് കൈമാറുക.
നിമിഷ നേരം കൊണ്ട്
ആ ഒരു വാക്കിലേക്ക്
നിന്റെ ചിന്തകൾ ചേക്കേറും.
അതിലൂടെ
വൈകാരിക പരിവർത്തനവും
സംഭവിക്കും.

Wednesday, September 13, 2017

സംഭവം.my diary.khaleelshamras

എന്ത് സംഭവിച്ചു?
സംഭവിച്ചതുകൊണ്ട് എന്താ?
ഇനിയെന്ത് ?
എന്ന് സ്വയം ചോദിക്കുക.
സംഭവത്തിൽ
നിനക്ക് മാറ്റാൻ കഴിയാത്ത
മേഖലകളെ
ഒഴിവാക്കുക.
നിന്റെ നല്ല മാനസികാവസ്ഥ
കരാൻ
അവ ഒരിക്കലും ഒരു സംഭവവും
കാരണമാവരുത്.
നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ
അവ നിനക്ക്
കൂടുതൽ കരുത്ത് പകരാനുള്ള
വ്യായാമോ പകരണങ്ങളാണ്.
നിനക്ക് സന്തോഷം നൽകിയ
അനുഭവങ്ങളാണെങ്കിൽ
അവ നിന്റെ
ജീവിതത്തിന്റെ
നിത്യ കാലാവസ്ഥയാണ്.

പ്രശ്നവും പരിഹാരവും.my diary.khaleelshamras

നിനക്ക് മുന്നിലെ
ഒരു പ്രശ്നത്തെ
സ്വയം ചർച്ചകളിൽ
വിഷയമാക്കുക.
അതിന് പരിഹാരം
കണ്ടെത്തുക.
എന്നിട്ട്
അതുകൊണ്ടുള്ള നേട്ടങ്ങൾ
വിലയിരുത്തുക.

ഭീരുത്വം.my diary.khaleelshamras

ആത്മവിശ്വാസത്തിന്റെ
കുറവും
ആത്മധൈര്യവും
ആത്മബോധവും
നഷ്ടപ്പെടുന്നതുമാണ്
മനുഷ്യനെ
ഭീരുവാക്കുന്നത്.
ആ ഭീരുത്വമാണ്
ഇവിടെ
രാഷ്ട്രീയ കച്ചവടച്ചരക്കായി
മാറുന്നത്.
പ്രതിസന്ധികൾ
ഏറ്റവും കുറഞ്ഞ ഒരു കാലഘട്ടത്തിലും
മനുഷ്യമനസ്സ്
കൂടുതൽ അസ്വസ്ഥത
അനുഭവിക്കുന്നത്
ഈ ഭീരുത്വത്തെ
മനുഷ്യമനസ്സുകളിൽ
ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്.

പദവിയും പണവും.my diary.khaleelshaMras

പദവിയോ പണമോ
ഒന്നും ഒരു മനുഷ്യനും
ഒരു നിമിഷത്തെ പോലും
അതികം നേടി കൊടുക്കുന്നില്ല.
മരണമില്ലാത്ത അവസ്ഥ
നേടികൊടുക്കുന്നുമില്ല.
പദവിക്കും പണത്തിനും
വേണ്ടിയുള്ള മൽസരത്തിൽ
മനുഷ്യൻ ഇത് മറക്കുന്നു.
പണവും പദവിയും ഉള്ളവരോടുള്ള
വിദേയത്വവും
അസൂയയും ഉള്ള
മനുഷ്യനും ഇതു മറക്കുന്നു.

മരണത്തിന്റെ മൈക്രോസ്കോപ്പിലൂടെ.my diary.khaleelshamras

മരണത്തിന്റെ മൈക്രോസ്കോപ്പിലൂടെ
ഈ ഒരു നിമിഷത്തിലേക്ക്
നോക്കുക.
അവിടെ ഫലപ്രദവും
സംതൃപ്തകരവുമായ
ഒരു ജീവിതം
നിരീക്ഷിക്കാൻ കഴിയുന്നുണ്ടോ?
ഇല്ലെങ്കിൽ
അതുപോലെ
ഒന്ന് രൂപപ്പെടുത്താൻ
ജീവിക്കുക.

മനസ്സിന്റെ പേര്.my diary.khaleelshamras

നല്ല ചിന്തകളും
നല്ല മാനസികാവസ്ഥകളും
വാഴുന്ന ഒരു
മനുഷ്യമനസ്സിന്റെ പേരാണ്
പോസിറ്റീവ് മനുഷ്യൻ.
ചീത്ത ചിന്തകളും
ചീത്ത മാനസികാവസ്ഥകളും
വാഴുന്ന ഒരു
മനുഷ്യമനസ്സിന്റെ
പേരാണ്
നെഗറ്റിവ് മനസ്സ്.
ഇനി നിന്റെ
മനസ്സിലേക്ക് നോക്കുക
അവിടെ
ഏത് തരം ചിന്തകളും
മാനസികാവസ്ഥകളും
വാഴുന്നു എന്നത്
നിരീക്ഷിക്കുക എന്നിട്ട്
നിന്റെ മനസ്സിന്റെ പേര്
കണ്ടെത്തുക.

സ്ത്രീയും പുരുഷനുംമൈ ഡയറി.khaleelshamras

സ്ത്രീകൾ നല്ലവരാണ്.
പുരുഷൻമാർ മോശക്കാരുമല്ല.
പക്ഷെ രണ്ട് പേർക്കും
രണ്ട് തരം
മനസ്സും ഭാഷയുമാണ്.
തലച്ചോറിന്റേയും
ഹോർമോണിന്റേയും
അവസ്ഥകൾ വ്യത്യസ്തമാണ്
ഈ വ്യത്യസ്തത
അറിയാതെ
ഒരിക്കലും
പരസ്പരം
ആശയവിനിമയം നടത്തരുത്.
അത്തരം ആശയ വിനിമയങ്ങളാണ്
പലപ്പോഴും
കുടുംബ പ്രശ്നങ്ങളിലേക്ക്
വഴിനടത്തുന്നത്.

ഉപയോഗവസ്തു.മൈ ഡയറി.ഖലീൽ ശംറാസ്

ഇവിടെ നീ
അവർക്ക് നീയല്ല.
മറിച്ച് അവരുടെ
ഉപയോഗവസ്തു
മാത്രമാണ്.
അവരുടെ ഫോൺ വിളിക്കും
പുഞ്ചിരിക്കും
ദേഷ്യപ്പെടലിനും
ഒക്കെപിറകിൽ
എന്തെങ്കിലും
ഒരാവശ്യ നിർവ്വഹണത്തിന്റെ
പിന്നാമ്പുറം ഉണ്ടായിരിക്കും.
അവർ നിന്നെ
ഉപയോഗപ്പെടുത്തികോട്ടെ
അതിൽ തെറ്റില്ല.
പക്ഷെ നിന്റെ സ്വന്തം
മനസ്സമാധാനവും
ജീവിത മൂല്യങ്ങളും
നഷ്ടപ്പെടുത്തികൊണ്ടാവരുത്
അവർക്ക് മുന്നിൽ
ഒരു ഉപയോഗവസ്തുവായി
നില നിൽക്കാൻ.

പ്രതിസന്ധിയുടെ സ്ഥാനം.ഖലീൽശംറാസ്

ഏതൊരു പ്രതിസന്ധി
ജീവിതത്തിലൂടെ കടന്നു പോവുമ്പോഴും
ഈ പ്രപഞ്ചത്തിലെ
അതിന്റെ സ്ഥാനം അറിയണം.
ആദ്യം അനന്ത വിശാലമായ
നക്ഷത്ര സമൂഹത്തിലെ
നിന്റെ വീടായ
ഭൂമിയെ അറിയുക.
ആ കൊച്ചു ഭൂമിയിലെ
മറ്റൊരാൾക്കും
അനുഭവിച്ചറിയാൻ കഴിയാത്ത
നീയെന്ന
ചെറിയ മനുഷ്യ ജീവിയെ അറിയുക.
എന്നിട്ട് നിന്നെ
അലട്ടുന്ന പ്രശ്നത്തിന്റെ
സ്ഥാനം കണ്ടെത്തുക.
ശൂന്യതയേക്കാൾ
താഴെയാണ് അതിന്റെ
സ്ഥാനമെന്ന് അപ്പോഴറിയും.

എന്റെ ആദർശം.my diary.khaleelshamras

ഞാൻ എന്റെ
ആദർശത്തിൽ അഭിമാനിക്കുന്നു.
കാരുണ്യത്തിന്റെ,
സമാധാനത്തിന്റെ,
നീധിയുടെ,
അറിവിന്റെ
നല്ല ആദർശത്തിൽ.
മൊത്തം പ്രപഞ്ചത്തിന്റെ
ഒറ്റ ബോധമായ
ഒരു ഈശ്വരനിൽ
ഓരോ നിമിഷവും
ജീവിതം സമർപ്പിക്കാൻ
ആഹ്വാനം ചെയ്യപ്പെട്ട
ദർശനത്തിൽ.
സത്യവും
കാരുണ്യവും
നിധിയും
അറിവും
ദൈവിക സമർപ്പണവും
മാത്രം മുഖമുദ്രയാക്കപ്പെട്ട ദർശനത്തിൽ.
അതിന് വിരുദ്ധമായതൊന്നും
അംഗീകരിക്കാത്ത ദർശനത്തിൽ.

പക്വതയെത്താത്ത മനുഷ്യൻ.my diary.khaleelshamras

ശരിക്കും
ഓരോ മനുഷ്യന്റേയും
ചിന്തകളിലേക്കും
മറ്റുള്ളവരെ കുറിച്ചുള്ള
അവരുടെ
കാഴ്ചപ്പാടുകളിലേക്കും
ലോകത്തെ
കാണുന്ന
രീതിയിലേക്കുമൊക്കെ
ഒന്നു തിരിഞ്ഞു നോക്കിയാൽ
ശരിക്കും
പക്വമാവാത്ത ബുദ്ധിയും
വികാരവുമൊക്കെയുള്ള
മനുഷ്യരെ കാണാൻ കഴിയും.

അവരുടെ സാനിധ്യം.my diary.khaleelshamras

സ്വന്തം മനസ്സിൽ
അനുഭവിക്കുന്ന നല്ല ഓർമയാണ്
സാനിധ്യം.
അതുകൊണ്ട്
പ്രിയപ്പെട്ടവർ എത്ര
അകലെയായാലും
അവരെ കുറിച്ചുള്ള
നല്ല ഓർമയാണ്
അവരുടെ
നിന്നിലെ സാനിധ്യം.
അല്ലാതെ
എപ്പോഴും കൂടെയുണ്ടാവലല്ല.

ജീവിതത്തിനുമുന്നിലെ മാർഗ്ഗതടസ്സം.my diary.khaleelshamras

നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള
ഓർമ്മകളും
നഷ്ടപ്പെടുമോ എന്ന
ആശങ്കയുമാണ് പലപ്പോഴും
ഈ ഒരു നിമിഷത്തിൽ
ജീവിക്കുന്നതിന് മുന്നിലെ
മാർഗ്ഗതടസ്സം.
ഇന്നലെകളിലെ നേട്ടങ്ങളെ ഓർത്തും
നഷ്ടങ്ങളിലെ പാഠങ്ങൾ പഠിച്ചും
നാളെകളിലെ
നേട്ടങ്ങളെ സ്വപ്നം കണ്ടും
ഈ ഒരു നിമിഷത്തിൽ
ജീവിക്കുക.

Monday, September 11, 2017

സന്തോഷം.my diary.khaleelshamras

നിനക്കുള്ളതിൽ
എപ്പോൾ നീ സംതൃപ്തനാവുന്നോ
അപ്പോൾ
നീ സന്തോഷം
അനുഭവിക്കും.
അല്ലാതെ
നാളെ ഒരു നാൾ
കണ്ടെത്താൻ
പോവുന്ന ഒന്നല്ല സന്തോഷം.

മാറ്റാൻ പറ്റുന്ന ചിത്രം.മൈ ഡയറി.ഖലീൽശംറാസ്

നിനക്ക് സ്വയം
മാറ്റിവരക്കാനും
പരിവർത്തനം ചെയ്യാനും
പറ്റുന്ന,
പൂർണ്ണമായും
നിന്റെ നിയന്ത്രണത്തിലുള്ള
ഒരു ചിത്രം നോക്കിയാണ്
നീ പേടിച്ചതും
അതിലൂടെ
നിന്റെ മനസ്സ്
അസ്വസ്ത മാക്കിയതും.
എന്നിട്ട് നീ കുറ്റപ്പെടുത്തിയതോ
നിനക്കൊട്ടും
നിയന്ത്രണമില്ലാത്ത
ഏതോ ഭാഹ്യ പ്രേരണകളേയും.

പദവിയും പ്രശംസയും.my diary.khaleelshamras

അവർ അവരുടെ
പദവി കാണിക്കാൻ
അഹങ്കരിക്കുന്നവരല്ല.
മറിച്ച് അവർ
അവരുടെ
പദവിയുടെ പേരിൽ
നിന്നിൽ നിന്നും
ഒരു  പ്രശംസ
പ്രതിക്ഷിക്കുന്നവരാണ്.
പലപ്പോഴും
അഹങ്കാരിയെന്ന്
മുദ്രവെച്ച്
ആ പ്രശംസ കൈമാറാനാണ്
നീ മറന്നു പോവുന്നത്.

ദേഷ്യപ്പെട്ട മനുഷ്യന് സൗഹൃദം.മൈ ഡയറി.khaleelshamras

ദേഷ്യപ്പെടുന്ന
മനുഷ്യന്
തിരിച്ച് ഒരു ശത്രുവിനെ
നൽകാതിരിക്കുക.
മറിച്ച്
ദേഷ്യത്തെ നല്ല ബന്ധം
ഉണ്ടാക്കാനുള്ള
മാർഗ്ഗമായി കണ്ട്
സൗഹൃദത്തിനായി
അവസരം സൃഷ്ടിക്കുക.

പഠിക്കാനുള്ള അവസരം.മൈ ഡയറി.ഖലീൽശംറാസ്

തിരുത്താനും
പഠിക്കാനുമുള്ള
അവസരത്തിന്റെ പേരുകളാണ്
പരാജയവും
വിമർശനവുമെല്ലാം.
അല്ലാതെ അവ
നിരാശയിലേക്കോ
നഷ്ടബോധത്തിലേക്കോ
ഉള്ള
വഴികാട്ടിയല്ല.

മാനസികാരോഗ്യം.my diary.khaleelshamras

നല്ല മനോഭാവവും
നല്ല മാനസികാവസ്ഥയുമാണ്
നല്ല മാനസികാരോഗ്യം.
എല്ലാവർക്കും
നല്ലതു മാത്രം
കൈമാറലും.
അവരുടെ മനസ്സറിഞ്
അവരോട് സംസാരിക്കലും
നിന്റെ നല്ല മാനസികാരോഗ്യത്തിന്റെ
സാമൂഹിക പ്രതിഫലനമാണ്.

സൂക്ഷ്മത.my diary.khaleelshamras

സുക്ഷ്മതയിലാണ്
ജീവൻ.
സുസുക്ഷ്മമായ
നിന്റെ ശരീരത്തിലെ
ഓരോ കോശത്തിലും
ജീവനുണ്ട്.
ആ സൂക്ഷ്മതകൾ
ചേർന്നാണ്
നീയെന്ന വലിയ
മനുഷ്യ സാമ്പ്രാജ്യം
നിലനിൽക്കുന്നതെന്ന സത്യം
മറക്കാതിരിക്കുക.
ആ ഒരു സൂക്ഷ്മത
നിന്റെ ജീവിതത്തിന്റെ
ഓരോ മേഖലകളിലും
കാത്തു സൂക്ഷിക്കുക.

നിന്നിൽ നിന്നും പുറത്തേക്ക്.my diary.khaleelshamras

നിന്റെ ജീവിതം
നിന്നിൽ നിന്നും
പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന
ഒന്നാണ്
എന്ന സത്യം
പലപ്പോഴായി മറന്നുപോവുന്നതു
കൊണ്ടാണ്.
പല ഭാഹ്യപ്രേരണകൾക്ക്
മുന്നിലും
നിന്നിലെ നല്ല
മാനസികാവസ്ഥകളെ
നഷ്ടപ്പെടുത്തുന്നത്.
ആ നഷ്ടപ്പെടുന്ന
വേളകളിൽ
അവയെ നിന്റെ
ജീവിതകേന്ദ്രമായി
നീ സ്വയം വ്യാഖ്യാനിക്കുന്നു.

Sunday, September 10, 2017

വിമർശകർക്ക് മുന്നിൽ.my diary.khaleelshamras

വിമർശകർക്ക്
മുന്നിൽ
കാതടച്ച്
നിൽക്കാതെ.
ഇരു കാതുകളും
അവർക്കു മുന്നിൽ
തുറന്നു കൊടുക്കുക.
മനസ്സിൽ
ക്ഷമയും
ദയയും
ഹാസ്യവും
നില നിർത്തി ശ്രവിക്കുക.
എന്നിട്ട്
അവയെ
വിലപ്പെട്ട ഒരു
പാഠമായി
പരിവർത്തനം ചെയ്ത്
ഉപയോഗപ്പെടുത്തുക.

എത്ര നാൾ .my diary.khaleelshamras

എത്ര നാൾ
ജീവിച്ചു എന്നതോ
എത്ര നാൾ
ജീവിക്കാനുണ്ട്
എന്നോ വേവലാതിപ്പെടാതെ
ഈ നിമിഷത്തിൽ
ജീവനോടെ
ഉണ്ട്
എന്നതിന്
നന്ദി പറയുക.
എന്നിട്ട്
ഈ നിമിഷമെന്ന
ഒറ്റ പ്രായത്തിൽ
ജീവിക്കുക.

അവരുടെ ജീവൻ.my diary.khaleelshamras

ഓരോ
മനുഷ്യനേറെയും
നല്ല ഒരു ചിത്രം
മനസ്സിൽ വരച്ചു
വെക്കുക.
കാരണം
നീയെന്താണോ
മറ്റൊരാളെ കുറിച്ച്
വരച്ചുവെക്കുന്നത്
അതാണ്
നീ അനുഭവിക്കുന്ന
അവരുടെ
ജീവൻ.
അതിനനുസരിച്ചായിരിക്കും
അവരിൽ നിന്നും
നീ അനുഭവിക്കുന്ന
സംതൃപ്തി.

മൂല്യങ്ങളും ബന്ധങ്ങളും.my diary.khaleelshamras

ജീവിതത്തിൽ
ഏറ്റവും പ്രാധാന്യം
നൽകേണ്ടത്
മൂല്യങ്ങൾക്കും
ബന്ധങ്ങൾക്കുമാണ്.
ഓരോ
ജീവിത മേഖലയിലും
അവ
നിലനിർത്താൻ
ശ്രദ്ധിക്കുക.

പ്രശ്ന പരിഹാരം.my diary.khaleelshamras

നിന്റെ പുറം
സാഹചര്യത്തെ
പോലും നീ
കാണുന്നത്
നിന്റെ ആന്തരിക
ലോകത്തിലാണ്.
അതുകൊണ്ട്
നിന്നെ
അലട്ടുന്ന
ഓരോ പ്രശ്നത്തിനും
പുറത്ത്
പരിഹാരം
അന്വേഷിക്കാതെ
ഉള്ളിൽ
അന്വേഷിക്കുക.

Saturday, September 9, 2017

ഓട്ടോമാറ്റിക് ചിന്തകൾ..my diary.khaleelshamras

ഓട്ടോമാറ്റിക്കായി
നിന്നിൽ വാഴുന്ന
ഒരുപാട്
ചിന്തകളുടെ
പ്രതികരണമാണ്
പലപ്പോഴും
നിന്റെ ചീത്ത മാനസികാവസ്ഥകളായി
പ്രതിഫലിക്കുന്നത്.
അതാണ്
പലപ്പോഴും
നിന്റെ പ്രതികരണങ്ങളായി
മാറുന്നത്.
അത്തരം
ചിന്തകളെ കണ്ടെത്തുക
നിർവിര്യമാക്കുക.

ആസ്വാദനം.my diary.khaleelshamras

നീയും വായുവും
ഒന്നാണ്.
രണ്ടും ഒരേ
മാതൃകയിലുള്ള
ആറ്റങ്ങളാൽ
ജീവിക്കുന്നവ.
ഒരിളം കാറ്റ്
അനുഭവിക്കുമ്പോൾ
നീ ഈ ഒരു ഒരുമയിലേക്ക്
എത്തിപ്പെടണം.
അതാണ്
ആസ്വാദനം.

അവരുടെ വസ്ത്രം നോക്കി.my diary.khaleelshamras

ഓരോ മനുഷ്യനേയും
നീയായി തുന്നിവെച്ച
വൃത്തികെട്ടതും
അല്ലാത്തതുമായ
ഏതോ വസ്ത്രങ്ങളണിയിച്ച്
ആ വസ്ത്രം നോക്കി
അവരെ
വിലയിരുത്തും.
അവരെ കുറിച്ച്
ഓരോരോ
നിഗമനത്തിലെത്തുകയും
പ്രതികരിക്കുകയും
ചെയ്യും.
പലപ്പോഴും
അവരുമായി
ഒരു ബന്ധവുമില്ലാത്തതായിരിക്കും
അവ.

സമൂഹ കൂട്ടായ്മകൾ..my diary.khaleelshamras

മനുഷ്യർക്ക്
ഉപയോഗപ്പെടുത്താനുള്ള
മനുഷ്യ നിർമിത
വസ്തുക്കൾ
മാത്രമാണ്
സമൂഹ കൂട്ടായ്മകൾ.
ഒരിക്കലും
ഒരു കൂട്ടായ്മയും
അതിലെ
ഒരു മനുഷ്യനേക്കാളും
വലുതാവുന്നില്ല.

ഒറ്റ പ്രായത്തിലുള്ള മനുഷ്യർ.my diary.khaleelshamras

ഈ നിമിഷത്തെ
ഈ ഭൂമിയിലെ
മനുഷ്യ ജീവനുകളെ
ഒന്നു നിരീക്ഷിച്ചു
നോക്കൂ.
അവിടെ
കുട്ടികളേയും
കൗമാരക്കാരേയും
യുവസമൂഹത്തേയും
വൃദ്ധരേയും
കാണാൻ കഴിയില്ല.
മറിച്ച് ഈ നിമിഷമെന്ന
ഒറ്റ പ്രായത്തിൽ
ജീവിക്കുന്ന
മനുഷ്യരെ മാത്രമേ
കഴിയുകയുള്ളൂ.

ഈ നിമിഷത്തിൽ..my diary.khaleelshamras

ഈ കഴിഞ
നിമിഷം വരെ
എങ്ങിനെ
ജീവിച്ചു
എന്നതിലല്ല.
മറിച്ച്
ഈ ഒരു വിലപ്പെട്ട
നിമിഷത്തിൽ
എങ്ങിനെ
ജീവിക്കുന്നു
എന്നതാണ്
ശ്രദ്ധിക്കേണ്ടത്.
പാഴായ ഇന്നലെകളെ
ഓർത്ത്
വേവലാതി പെടാതെ
ഈ ഒരു നിമിഷത്തിൽ
സംതൃപ്തി നിറഞ
ഒരു ജീവിതം
കാഴ്ചവെക്കുക.

എന്തെങ്കിലുമൊന്നിൽ മുഴുകാതെ.my diary.khaleelshamras

എന്തെങ്കിലും
ഒരു പ്രവർത്തിയിലോ
ചിന്തയിലോ
മുഴുകാതെ
ഒരു നിമിഷം
പോലും
ജീവിക്കാൻ
കഴിയില്ല.
ആ ഒരു
പ്രവർത്തിയും
ചിന്തയും
ഏറ്റവും ഫലപ്രദവും
സംതൃപ്തവുമാക്കുക
എന്നതാണ്
നിനക്ക്
ശ്രദ്ധിക്കാനുള്ളത്.

നിന്റെ ലോകം.my diary.khaleelshamras

നിനക്കു മാത്രമുള്ള
നീ മാത്രം
അനുഭവിക്കുന്ന
ലോകമാണ്
നിനേറെത്.
നിന്റെ നഷ്ടങ്ങൾ
നിന്റെ മാത്രം
നഷ്ടങ്ങളും.
നിന്റെ അനുഭവങ്ങൾ
നിന്റെ മാത്രം
അനുഭവങ്ങളുമാണ്.
അവ നൽകുന്ന
പാഠങ്ങൾ
പഠിച്ച് ബാക്കി ഉപേക്ഷിച്ച്
മുന്നോട്ട്
കുതിക്കുക.

പ്രായ പരിധിയില്ല.my diary.khaleelshamras

ഒരു സംതൃപ്തിക്കും
പ്രായ പരിധിയില്ല.
ഈ ഒരു
നിമിഷം
നിനക്ക് ജീവനുണ്ടെങ്കിൽ
പരിധിയില്ലാത്ത
സംതൃപ്തി
കണ്ടെത്താനുള്ള
പൂർണ്ണ സ്വാതന്ത്ര്യം
നിനക്കുണ്ട്.

Friday, September 8, 2017

വെകാരിക മാലിന്യങ്ങൾ.my diary.khaleelshamras

ഇവിടെ ആരും
അവരുടെ വൈകാരിക മാലിന്യങ്ങളെ
മറ്റൊരാളെകൊണ്ട്
ഭക്ഷിപ്പിക്കുന്നില്ല.
പക്ഷെ
പലരും സാമൂഹിക കൂട്ടായ്മകളെ
അവരുടെ വൈകാരിക മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
പബ്ലിക്ക് ടോയിലറ്റായി
കാണുന്നുണ്ട്.
ആ മാലിന്യങ്ങളെ
നിന്റെ നല്ല മാനസികാവസ്ഥ
നഷ്ടപ്പെടാൻ കാരണമാവുമ്പോൾ
നീ അത് ഭക്ഷിച്ചവനാവുന്നു.
അത് നീ സ്വയം
ചെയ്യുന്ന കാര്യമാണ്.
ബോധപൂർവ്വം
ചെയ്യാതിരിക്കാൻ കഴിയുന്ന കാര്യം.

ദേഷ്യം.മൈ diary.khaleelshamras

ദേഷ്യപ്പെടുന്നവർക്ക്
തിരിച്ചു ലഭിക്കേണ്ടത്
ദേഷ്യത്തോടെയുള്ള
മറുപടിയല്ല
മറിച്ച്
സഹതാപവും
സഹായവുമാണ്.
കാരണം ദേഷ്യം
അവരുടെ
മനസ്സിലും ശരീരത്തിലും
പൊട്ടിത്തെറിച്ച
അഗ്നിപർവ്വത
സ്ഫോടനമാണ്.

തിരഞ്ഞെടുപ്പ്.my diary.khaleelshaMras

ഓരോ നിമിഷവും
വൻ തിരഞ്ഞെടുപ്പുകൾക്ക്
സാക്ഷിയാവുന്ന
വലിയൊരു സാമ്പ്രാജ്യമാണ്
മനുഷ്യന്റെ ജീവിതം.
എന്ത് ചിന്തിക്കണമെന്നും
എങ്ങിനെ ചിന്തിക്കണമെന്നും
അതിലൂടെ
ഏത് തരം വികാരങ്ങളും
പ്രവർത്തിയും
ഉൽപ്പാദിപ്പിക്കണമെന്നും
തീരുമാനിക്കാനുള്ള തിരക്കെടുപ്പ്.

Wednesday, September 6, 2017

അടിമ.my diary.khaleelshamras

ആത്മബോധവും
ആത്മ വിശ്വാസവും
നഷ്ടപ്പെട്ട
മനുഷ്യരാണ്
മറ്റെന്തിന്റെയൊക്കെയോ
അടിമയായി
പോവുന്നത്.
ആരും ആരേയും
അടിമയാക്കുന്നില്ല.
സ്വന്തത്തിലുള്ള
നിയന്ത്രണവും
വിശ്വാസവും
നഷ്ടപ്പെട്ട മനുഷ്യൻ
സ്വയം
മറ്റെന്തിനേറെയോ
അടിമയായി
സ്വയം മാറിപോവുകയാണ്.

മിത്രവും ശത്രുവും.my diary.khaleelshamras

മിത്രത്തിൽ
നിന്നോടുള്ള
അസൂയ വളരുന്നു.
പക്ഷെ ശത്രുവിൽ
അതൊന്നു മില്ല.
ശത്രു വിന്റെ ഉളളിലെ
പേടിയുടെ ബിബമാണ്
നീ.
അതുകൊണ്ട്
അസൂയ വളർന്നു വരുന്ന
മിത്രത്തിനാണ്
പേടിയുടെ
ബിംബമാക്കിയ
ശത്രുവിനേക്കാൾ
നിന്നിൽ
അപകടം
സൃഷ്ടിക്കാൻ
കഴിയുള്ളൂ
എന്ന് മനസ്സിലാക്കുക.

മരണത്തോട് തോറ്റ മനുഷ്യൻ.my diary.khaleelshamras

വായുവിൽ വിമാനം
പറത്തിയപ്പോൾ
മനുഷ്യൻ ആകാശത്തെ
പറവകളോട്
ജയിച്ചു.
കടലിലൂടെ
വലിയ കപ്പലിൽ
യാത്ര ചെയ്തപ്പോൾ
കടലിലെ
ജീവജാലങ്ങളോട്
ജയിച്ചു.
തന്റെ മനസ്സിന്റെ
അനന്ത സാധ്യതകൾ
അനുഭവിച്ചറിയാൻ
തുടങ്ങിയപ്പോൾ
പ്രപഞ്ചത്തോട്
തന്നെ ജയിച്ചു.
പക്ഷെ മനുഷ്യൻ
ഇന്നും
സ്വന്തം മരണത്തോട്
മാത്രം
തോറ്റുകൊണ്ടിരിക്കുന്നു.

വിമർശകരോട്.my diary.khaleelshamras

വിമർശകരോട്
പുതിയ പുതിയ
വിമർശനങ്ങൾ
അന്വേഷിക്കുക.
സ്വന്തം മനസ്സമാധാനം
നഷ്ടപ്പെടുത്താതെ
വിലപ്പെട്ട
അവലോകനങ്ങൾക്കായി
കാതോർക്കുക.
കേട്ട ശേഷം
നന്ദി പറയുക.

അഭിനന്ദനങ്ങൾ.my diary.khaleelshamras

നീ ചെയ്യുന്ന
ചെറിയ പ്രവർത്തികൾക്ക്
പോലും വലിയ അഭിനന്ദനങ്ങൾ
അർഹിക്കുന്നു.
ഓരോ പ്രവർത്തി
പൂർത്തീകരണത്തേയും
നന്നായി അഭിനന്ദിക്കുക.
അത് നൽകുന്ന
അനുഭൂതികളെ
മനസ്സിൽ
വ്യാപിപ്പിക്കുക.
അതിനെ
നിന്റെ
അന്തരീക്ഷമാക്കുക.

Tuesday, September 5, 2017

എതിർ പക്ഷത്തിന്റെ അടിമ.my diary.khaleelshamras

പലപ്പോഴും
പല സാമൂഹിക
കൂട്ടായ്മകളും
അവരുടെ
എതിർപക്ഷത്തോടുള്ള
ശത്രുതയുടെ
അടിമകളാണ്.
അവർക്കെതിരെ
നിലനിൽക്കുന്ന
ഭ്രാന്തുപിടിച്ച
വൈകാരികതയുടെ
പ്രകടനങ്ങളാണ്
പലപ്പോഴും
നാം കാണുന്നത്.

സത്യം.my diary.khaleelshamras

ഇവിടെ
നിലനിൽക്കുന്ന പല സത്യങ്ങളും
ആവർത്താവിച്ചു
പറയപ്പെട്ട നുണകളാണ്.
പക്ഷെ
അതുകൊണ്ടൊന്നും
ഒരസത്യം
സത്യമാവുന്നില്ല.
സത്യം അന്വേഷിച്ചു
കണ്ടെത്താനുള്ളതാണ്.

സമയത്തിൽ.my diary.khaleelshamras

വിഷമകരവും
വേദനിക്കപ്പെടുന്നതുമായ
നിമിഷങ്ങളിൽ  മായുന്ന
സമായത്തിലാണെന്ന്
ഓർക്കണം.
സന്തോഷവും സംതൃപ്തിയും
നിറഞ്ഞ നിമിഷങ്ങളിൽ
എന്റെ ജീവൻ നിലനിൽക്കുന്ന
ഏക നിമിഷത്തിലാണെന്നും
ഓർക്കണം.

പ്രതികരണം.my diary.khaleelshamras

പ്രതികരണം വൈകാരികമായി
ആവരുത്.
മറിച്ചു ചിന്തിച്ചുകൊണ്ടാവണം.
ചിന്തയുടെ സ്വയം
സംസാരങ്ങളിൽ
ചർച്ച ചെയ്തിട്ടുവേണം
പ്രതികരിക്കാൻ.
അല്ലെങ്കിൽ
അതു മണ്ടത്തരവും
മറ്റുള്ളവരെ വേദനിപ്പിച്ചതുമാവും.

അംഗീകാരം.my diary.khaleelshamras

നിന്റെ ചിന്തകൾക്കല്ല
മറ്റുള്ളവർ
അംഗീകാരം
നൽകുന്നത്.
മറിച്ച്
അതിൽ
നിന്നും രൂപപ്പെട്ട
പ്രവർത്തിക്കും
അതിലൂടെ
എഴുതപ്പെട്ട
ആശയങ്ങൾക്കും
അവ അവരിൽ
സൃഷ്ടിച്ച
പ്രേരണകൾക്കുമാണ്.

Monday, September 4, 2017

ശ്രദ്ധയാണ് ജീവൻ.my diary.khaleelshamras

ജീവന്റെ ഫലപ്രദമായ
ഉപയോഗം
ശ്രദ്ധയാണ്.
നിന്റെ നൻമകൾ
നല്ല മാനസികാവസ്ഥകൾ
നല്ല ലക്ഷ്യങ്ങൾ
എന്നിവ നിർവ്വഹിക്കുന്നതിലേക്കും
നഷ്ടപ്പെടാതെ
നിലനിർത്തുന്നതിലേക്കുമുള്ള
ശ്രദ്ധയാണ്
നിന്റെ ജീവൻ.

ഭ്രാന്തുപിടിച്ച വൈകാരികത.my diary.khaleelshamras

മറ്റുള്ളവരെ വേദനിപ്പിച്ചതും
വിമർശിച്ചതുമായ
ഏതൊരു പ്രതികരണത്തിനു
പിറകിലും
പലപ്പോഴും
ഭ്രാന്തുപിടിച്ച ഒരു വൈകാരികതയുടെ
ആന്തരിക പ്രതികരണമുണ്ടാവും.
സ്വന്തം വിസർജന മാലിന്യങ്ങൾ
എവിടെ നിക്ഷേപിക്കണമെന്ന്
മനുഷ്യൻ മറന്നു പോവുന്ന
അവസ്ഥ.
പലപ്പോഴും
അത്തരം മാലിന്യങ്ങൾ
എടുത്ത് ഭക്ഷിക്കാനാണ്
സോഷ്യൽ മീഡിയകളും
മറ്റും നാം ശ്രമിച്ചു പോവുന്നത്.

മനുഷ്യ മനസ്സുകളുടെ ഉൽപ്പന്നങ്ങൾ. My diAry.khaleelshamras

പല മനുഷ്യമനസ്സുകളുടേയും
വൃത്തികേടുകളുടെ
ഉൽപ്പന്നങ്ങളാണ്
സമുഹത്തിലെ
മിക്ക ചർച്ചകളും
പ്രശ്നങ്ങളും.
അവ ഒരിക്കലും
ഒരു നല്ല മനുഷ്യന്റെ
മനസ്സ് അസ്വസ്ഥമാക്കാനുള്ളതല്ല.
അതിനായി ഉപയോഗിക്കുകയും
ചെയ്യരുത്.
അങ്ങിനെയൊന്നും
ഞാനായില്ലല്ലോ
എന്ന് ആശ്വസിക്കുക
മാത്രം ചെയ്യുക.

പ്രശ്നങ്ങൾക്കു പിറകിൽ.my diary.khaleelshanras

പലപ്പോഴും
നിന്നെ അസ്വസ്ഥമാക്കുന്ന
പ്രശ്നങ്ങളുടെ
പിറകിൽ
ഒരു വൈറസ്ബാധ പോലെ
പടർന്നു വ്യാപിക്കപ്പെട്ട
ചിന്തകളുടെ
പ്രകർച്ചവ്യാധി
കാണാം.
അതുകൊണ്ട്
പ്രശ്നത്തിനുള്ള
ഏറ്റവും വലിയ പരിഹാരം
ചിന്തകളെ
ചികിൽസിക്കലാണ്.

വ്യക്തത.my diary.khaleelshamras

ഇപ്പോൾ നിനക്ക്
ജീവിതമുണ്ട്.
നിനക്ക് ജീവനുള്ള
ഓരോ നിമിഷവും
നിന്റെ ജീവിതമാണ്.
ഈ ജീവനുള്ള
ജീവിതത്തിൽ
എന്ത് ചെയ്യണമെന്നതിനും
ചിന്തിക്കണമെന്നതിനും
തികച്ചും വ്യക്തത ഉണ്ടായിരിക്കണം.

നിന്റെ ബാധ്യത.my diary.khaleelshamras

നിന്റെ മനസ്സിന്റെ
വിശാലതകളിൽ
ഓരോ നിമിഷവും
നിലനിൽക്കുന്ന
സമധാനമാണ്
എപ്പോഴും നിന്നിൽ നിലനിൽക്കേണ്ട
കാലാവസ്ഥ.
ആ കാലാവസ്ഥയെ
മലിനമാക്കാൻ
ഒരു സാഹചര്യത്തേയും
കാരണമാക്കാതിരിക്കലാണ്
ഓരോ നിമിഷത്തിലും
നിനക്കുള്ള ബാധ്യത.

Sunday, September 3, 2017

അദ്ധ്യാപകദിനാശംസകൾ.മൈ diAry.khAleelshamras

എന്നും എപ്പോഴും
പഠിക്കുക.
കാരണം ജീവിതമെന്ന
കലാലയത്തിൽ
നീ പിറന്നത്
ഒരു അദ്ധ്യാപകനാവാനാണ്.
നിന്റെ സ്വയം സംസാരങ്ങളിലൂടെ
നിന്റെ മനസ്സും,
നിന്നോടുള്ള
സംഭാഷണങ്ങളിലൂടെയും
എഴുത്തിലൂടെയും
സമൂഹത്തിലെ ഓരോ വ്യക്തിയും,
നിന്നിൽ നിന്നും
ഓരോരോ അരിവിനായി
കാത്തിരിക്കുന്നു.
നിന്നിലും അവരിലും
സമാധാനവും സന്തോഷവും
സൃഷ്ടിച്ച അറിവുകൾക്കായി
അവർ ആഗ്രഹിക്കുന്നു.
അതുകൊണ്ട് മരണം
വരെ നല്ലൊരു അദ്ധ്യാപകനായി
നിലയുറപ്പിക്കാൻ
നീ പഠിക്കുക.
ലോകത്തെ ഏറ്റവും മൂല്യമുള്ളതും
തലച്ചോറിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതുമായ
പഠനം അദ്ധ്യാപകന്റെ പഠനമാണ്.
അത് മാഞ്ഞു പോവാത്ത അറിവാണ്.
അത് സ്വയവും മറ്റുള്ളവരുമായ
ഒരു മഹാഭൂരിപക്ഷത്തിന്റെ
അനന്ത വിശാലമായ മനസ്സിന്റെ
ഭൂമിയിൽ പാകാനുള്ള
വിത്തുകളും തൈകളുമാണ്.
അദ്ധ്യാപകദിനാശംസകൾ.