Tuesday, August 22, 2017

നിന്നെ ശത്രുവായി കാണുന്നവർ.my diary.khaLeelshamras

നിന്നെ മിത്രമായി കാണുന്നവർ
നിന്നെ പലപ്പോഴും ഓർക്കും.
പക്ഷെ നിന്നെ ശത്രുവായി
കാണുന്നവരോ
അവർ നിന്നെ എപ്പോഴും ഓർക്കും.
അവരുടെ മനസ്സിന്റെ
മന്ത്രങ്ങളും
സ്വയം സംസാരവും
നിന്നെ കുറിച്ചായിരിക്കും.
അവരുടെ മനസ്സിന്റെ
അശാന്തിയായി
നീയുണ്ടാവും.
അതുകൊണ്ട് നിന്നെ
ശത്രുപക്ഷത്ത് നിർത്തുന്നവരെ
അവഗണിക്കാതിരിക്കുക.
സ്വന്തം കാര്യം നോക്കി
ജീവിക്കുന്ന കോടാനുകോടി
മനുഷ്യർക്കിടയിൽ
നീയെന്ന മറ്റൊരാളെ കുറിച്ച്
ചിന്തിക്കുന്ന
അപൂർവ്വം കുറച്ചു പേരിൽ
ആരൊക്കെയോ ആണ്
നിന്നെ ശത്രുവായി പ്രഖ്യാപിച്ചവർ.

Sunday, August 20, 2017

പേടിപ്പിക്കുന്നത്.my diary.khaleelshamras

അവർ പേടിപ്പിക്കുന്നത്
തന്നെയല്ല,
നിന്റെ സാമൂഹിക കൂട്ടായ്മകളെയല്ല
മറിച്ച് അവരിൽ
വരക്കപ്പെട്ട നിനേറെയും
നിന്റെ കൂട്ടായ്മയുടേയും
സാങ്കൽപ്പിക ചിത്രത്തെ
നോക്കിയാണ്.
ശരിക്കും അവർ സ്വന്തത്തെ
നോക്കിയാണ്
പേടിപ്പിക്കുന്നത്,
സ്വന്തം സമാധാനം
നഷ്ടപ്പെടുത്തിയും
അതിലെ സ്നേഹത്തിന്റെ
അവസാന കണികയും
നഷ്ടപ്പെടുത്തിയാണ്
പേടിപ്പിക്കുന്നത്.

അശാന്തി.my diary.khaleelshamras

അയാൾ പറഞ്ഞു.
ഈ ഭൂമി അശാന്തമാണ്.
ശരിക്കും അയാളത്
പറഞ്ഞ് ഭൂമിയെ
അറിഞ്ഞല്ലായിരുന്നു.
മറിച്ച് തന്റെ
ആന്തരികലോകത്തെ
അറിത്തായിരുന്നു.
അവിടെയായിരുന്നു
അശാന്തി.

വറ്റിവരണ്ട സ്നേഹം.my diary.khaleelshamras

മനസ്സിലെ സ്നേഹം
വറ്റിവരണ്ടയിടത്തുനിന്നും
പേടി പിറക്കുന്നു.
പേടിക്കുകയും
പേടിപ്പിക്കുകയും
ചെയ്യുന്ന അവസ്ഥയിൽ
ഒരു പോസിറ്റീവ്
വികാരത്തിനും
ആ മനസ്സിൽ
നിലനിൽക്കാൻ കഴിയാതെ പോവുന്നു.

നല്ല മനുഷ്യൻ.my diary.khaleelshamras

സന്തോഷവും
സംതൃപ്തിയും
സ്നേഹവും
അറിവും
നല്ല വിശ്വാസവും
കരുണയുമൊക്കെയുള്ള
നല്ല മനസ്സാണ്
സമാധാനമുള്ള മനസ്സ്.
അത്തരത്തിൽ മനസ്സുളള
ഒരു വ്യക്തിയുടെ
പ്രവർത്തനവും
അതിനനുസരിച്ചായിരിക്കും.
അങ്ങിനെ പ്രവർത്തിക്കുന്ന
മനുഷ്യന്റെ പേരാണ്
നല്ല മനുഷ്യൻ.

Saturday, August 19, 2017

ഒരു നിമിഷത്തിന്റെ ആയുസ്സ്.my diary.khaleelshAmras

നീ കാത്തിരിക്കുന്ന
ഏതൊരു നല്ലൊരനുഭവത്തിനും
ഒരൊറ്റ നിമിഷത്തിന്റെ
ആയുസ്സേ ഉള്ളു.
കാത്തിരിപ്പവസാനിപ്പിച്ച്
ആ ഒരു സമയം ഈ ഒരു നിമിഷമാണെന്ന്
തിരിച്ചറിഞ്ഞ്
ഈ ഒരു നിമിഷത്തിൽ നിന്നും
കാത്തിരിക്കുന്ന സന്തോഷം
അനുഭവിച്ചറിയുക.

സ്വപ്നം സഫലമാവാൻ. My diary.khaleelshamras

ആരൊക്കെ എന്തൊന്ന്
സ്വപ്നം കണ്ടുവോ
ആ സ്വപ്നത്തിനനുസരിച്ച്
തന്റെ നിമിഷങ്ങളിൽ
നീട്ടിവയ്പ്പില്ലാതെ
പ്രയത്നിച്ചുവോ
അതിന്റെ ഫലം
അവർക്ക് ലഭിച്ചു.
സ്വപ്നം കാണാതെ
തീരുമാനങ്ങളെ
നീട്ടിവെയ്ച്ച് മാറ്റി വെച്ചുവോ
അവർക്ക് ഫലം
ലഭിച്ചതുമില്ല.

ഓർമ ജീവനാണ്.my diary.khaleelshamras

ഓർക്കാൻ പറ്റുന്ന
എതൊരു കാര്യവും
അനുഭവങ്ങളാവുന്ന
നിന്റെ ഭാഹ്യ ലോകത്ത്
നിന്നും അപ്രത്യക്ഷപ്പെട്ടവയാണെങ്കിലും
നിന്റെ ആന്തരികലോകത്ത്
ഇപ്പോഴും ജീവനോടെ ഉള്ളവയാണ്.
അതുകൊണ്ട്
നിന്റെ ഓർമകളിൽ നിന്നും
നല്ല അനുഭവങ്ങളെ
ജീവനോടെ തിരികെ വിളിക്കുക.
അവയിലെ അനുഭുതികളെ
ഈ ഒരു നിമിഷത്തിലെ
നിന്റെ ജീവിതാനുഭവങ്ങളിലേക്ക്
വ്യാപിപ്പിക്കുക.

സോഷ്യൽ മീഡിയകൾ നൽകുന്ന ഫലം.my diary.khaleelshamras

പോസ്റ്റിൽ നിന്നും
പോസ്റ്റുകളിലേക്കുള്ള യാത്രയിൽ
സോഷ്യൽ മീഡിയകൾ
നിന്റെ ശരീരത്തിൽ ഉറക്കാകുറവായും മറ്റും
മനസ്സിൽ മാനസികാവസ്ഥകളായും
സൃഷ്ടിക്കുന്ന പരിവർത്തനങ്ങളിലേക്ക്
ശ്രദ്ധിക്കുക.
ആ മാറ്റങ്ങളാണ്
അവ നിനക്ക് നൽകുന്ന
യഥാർത്ഥ ഫലം.

വായുവിലെ ജീവികൾ.my diary.khaleelshamras

നാം കടലിലെ
മൽസ്യങ്ങളെ നോക്കി പറഞ്ഞു.
വെള്ളത്തിൽ ജീവിക്കുന്ന
അതിൽ നീന്തി കളിക്കുന്ന ജീവികൾ എന്ന്.
വെള്ളത്തിലെ മൽസ്യങ്ങൾ
കരയിലെ ജീവജാലങ്ങളെ നോക്കി പറഞ്ഞു
വായുവിൽ ജീവിച്ച്
വായുവിലൂടെ നടക്കുന്ന
ജീവികൾ എന്ന്.
പക്ഷെ കരയിലെ അധിപരായ മനുഷ്യൻ
പലപ്പോഴായി മറന്നു
ഞങ്ങൾ വായുവിലെ
ജീവികൾ ആണെന്ന സത്യം.
ആ മറവിയാണ്
വായുവിനെ അസന്തുലിത മാക്കുന്നതിലേക്ക്
മനുഷ്യനെ നയിച്ചത്.

ബോധം.my diary.khaleelshamras

അറ്റത്തിനും കോശത്തിനും
അതിനെ വീണ്ടും വിഭജിച്ചാൽ
കിട്ടുന്ന അതിസുക്ഷ്മ കണികകൾക്ക്
പോലും ബോധമുണ്ട്.
ആ ബോധത്തിലാണ്
ഈ പ്രപഞ്ചവും
ഭൂമിയും അതിലുള്ള
എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എല്ലാതരം ബുദ്ധികളും.my diary.khaleelshamras

എല്ലാതരം  ബുദ്ധികളേയും
തലച്ചോറിലെ വിവിധ കേന്ദ്രങ്ങളേയും
ഫലപ്രദമായി
ഉപയോഗപ്പെടുത്താൻ പഠിക്കുക.
അത് നിന്നെ
കൂടുതൽ അറിവെന്ന  സമ്പത്ത്
സ്വന്തമാക്കാനും
അതിലൂടെ
സംതൃപ്തകരമായ ജീവിതം
നയിക്കാനും സഹായിക്കും
എന്നത് ഉറപ്പാണ്.

നല്ല മാനസികാവസ്ഥ എന്ന അടിത്തറ.my diary.khaleelshamras

സന്തോഷവും സംതൃപ്തിയും
നിറഞ്ഞ നല്ലൊരു മാനസികാവസ്ഥ
സൃഷ്ടിക്കുക.
അതിനെ
നിന്റെ ജീവിതത്തിന്റെ
അടിത്തറയാക്കുക.
ആ കരുത്തുറ്റ അടിത്തറക്കു
മീതെ
നിന്റെ ഓരോ ദിവസത്തേയും
പണിയുക.
നിന്റെ നല്ല ഭൂതകാലാനുഭവങ്ങളിൽ നിന്നും
നല്ല ഭാവി സ്വപ്നങ്ങളിൽ നിന്നും
നിന്റെ മാനസികാവസ്ഥ സൃഷ്ടിക്കാനുള്ള
വിഭവങ്ങൾ കണ്ടെത്തുക.

ഒരേ വാക്ക്.മൈ ഡയറി.khaleelshamras

എല്ലാ വ്യക്തികൾക്കും
ഒരേ വാക്ക്
ഒരേ രീതിയിൽ കൈമാറരുത്.
കാരണം
ഒരേ വാക്ക്
ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന
മാനസികാവസ്ഥകൾ
തികച്ചും വ്യത്യസ്ഥമാണ്.

ആശയങ്ങൾ ഉൽപ്പാദിപ്പിക്കാൻ. മൈ ഡയറി .ഖലീൽശംറാസ്

നിന്റെ
മസ്സാവുന്ന ഫാക്ടറിയിലെ
ചിന്തകളാവുന്ന മെഷീനുകളിൽ
നിന്നും
വിലപ്പെട്ട ആശയങ്ങളാവുന്ന
ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കാനുളള സ്രോതസ്സുകളാണ്
ഓരോ സാഹചര്യവും.

സമാധാനമെന്ന സത്യം.my diary.khaleelshamras

സമാധാനം
ഏതോ ഒരു നാളെയിൽ
പുലരാനുള്ളതല്ല.
ഇന്നലെകളിലെ
വസന്തവുമല്ല.
അത് ഈ ഒരു നിമിഷത്തിലെ
സത്യമാണ്.
നിന്റെ ഉള്ളിലെ
സത്യം.

നിഷ്കളങ്കരായ മനുഷ്യർ.my diary.khaleelshamras

എല്ലാ മനുഷ്യരേയും
നിഷ്കളങ്കരായി മാത്രം കാണുക.
അവരുടെ വേണ്ടാത്ത
കാട്ടികൂട്ടലുകളെ
നിഷ്കളങ്ക മനസ്സിന്റെ
അണുബാധയായും കാണുക.

സ്വയം അക്രമണം.my diary.khaleelshamras

മറ്റുള്ളവരെ ലക്ഷ്യം വെച്ചുള്ള
നിന്റെ ഓരോ ചീത്ത ചിന്തയും
പിറവിയെടുക്കുന്നത്
നിന്റെ ചീത്ത ചിന്തകളിൽനിന്നുമാണ്.
മറ്റുള്ളവരെ അക്രമിക്കാനുള്ള
നിന്റെ മനസ്സിലെ തീരുമാനം
തന്നെ നിന്നെ സ്വയം അക്രമിക്കലാണ്.
അതുകൊണ്ട് നിന്റെ
സ്വന്തം മനസ്സിനെ
അശുദ്ധമാക്കിയവനും
അക്രമിച്ചവനുമായി
മാറാതിരിക്കുക.

നിന്റെ ലോകം.മൈ ഡയറി.khaleelshamras

നിന്റെ ചിന്തകളിലേക്ക്
നോക്കുക.
അവിടെയാണ് നിന്റെ
ലോകം.
നിന്റെ സാഹചര്യങ്ങളിൽ
നീ കണ്ടും കേട്ടും അനുഭവിച്ചും
കൊണ്ടിരിക്കുന്നവയെ
നിന്റെ ചിന്തകളിലെ
അതിഥികളായി സ്വീകരിക്കുക മാത്രമാണ്.
അവ ഒരിക്കലും
നിന്റെ ലോകത്തിന്റെ
ആതിധേയരല്ല.

Friday, August 18, 2017

സമാധാനം.മൈ diary. Khaleelshamras

സമാധാനം പുറത്തു നിന്നും
ലഭിക്കുന്ന ഒന്നല്ല.
മറിച്ച് അത് നിന്റെ
മനസ്സിലെ
നല്ല സ്വയം സംസാരത്തിന്റേയും
സന്തോഷകരമായ
മാനസികാവസ്ഥയുടേയും
പേരാണ്.
ആ നല്ല സ്വയം സംസാരത്തിൽ നിന്നും
മാനസികാവസ്ഥയിൽ നിന്നും
മറ്റുള്ളവർക്കു പങ്കുവെക്കുന്നതാണ്
പുറത്ത് അനുഭവിക്കുന്ന സമാധാനം.

പേടിപ്പിക്കുന്നവർക്ക് നൽകേണ്ടത്.മൈ ഡയറി.khaleelshamras

പേടിയാണ്  പലപ്പോഴും
മറ്റുള്ളവർക്കെതിരെ പ്രതികരിക്കാൻ
പലരേയും പ്രേരിപ്പിക്കുന്നത്.
പേടിയെ ശമിപ്പിക്കാൻ
അവർക്കു ലഭിക്കേണ്ടത്
അതിന്റെ മറുമരുന്നായ സ്നേഹമാണ്.
അല്ലാതെ തിരിച്ചങ്ങോട്ട്
പേടിപ്പിക്കലല്ല.

പേടിക്കലും പേടിപ്പിക്കലും.my diary.khaleelshamras

അനാവശ്യമായി
പേടിക്കുന്നത് അപകടമാണ്.
പേടിപ്പിക്കുന്നത്
അതിലും അപകടമാണ്.
രണ്ടും അപകടം
സൃഷ്ടിക്കുന്നത്
അവ പ്രത്യക്ഷപ്പെട്ട
മനുഷ്യ മസ്തിഷ്ക്കത്തിലും
മനസ്സിലുമാണ്
എന്ന സത്യം  മറക്കാതിരിക്കുക.

അവരുടെ അഭിപ്രായങ്ങൾ.my diary.khaleelshamras

അവരുടെ അഭിപ്രായങ്ങൾ
പൂർണ്ണമായും അവരുടേതാണ്.
അവരുടെ അഭിപ്രായങ്ങളെ
നിന്റെ മാനസികാവസ്ഥയിൽ
മാറ്റം വരുത്താൻ
കാരണമാക്കുമ്പോൾ
അവ നിന്റെ ഭാഗമാവുന്നു.
അത് നല്ല മാനസികാവസ്ഥയാണ്
നിന്നിൽ സൃഷ്ടിക്കുന്നതെങ്കിൽ
അവയെ പൂർണ്ണ മനസ്സോടെ
സ്വീകരിക്കാം.
അവ ചീത്ത മാനസികാവസ്ഥ
നിന്നിൽ സൃഷ്ടിക്കുന്നുവെങ്കിൽ
ആ അഭിപ്രായത്തെ
നിന്നിൽ നിന്നും  അടർത്തി
അവരുടേതുമാത്രമായി കാണുക.
നിന്റെ ഭാഗമാക്കാതിരിക്കുക.

സ്വസ്ഥത.മൈ ഡയറി.khaleelshamras

സ്വസ്ഥമായ മനസ്സിനേ
മറ്റുള്ളവർക്ക് സ്വസ്ഥത
നൽകാൻ കഴിയുള്ളു.
ഒരാൾക്കും നിന്നിൽ
നിന്നും ഒരു അസ്വസ്ഥതയും
ലഭിക്കാതിരിക്കാൻ
നിന്റെ മനസ്സിൽ
സ്വസ്ഥത വളർത്തിയെടുക്കുക.

മനുഷ്യന്റെ ആയുസ്സ് ഈ നിമിഷമാണ്. My diary.khaleelshamras

ജീവനുള്ള ഓരോ
മനുഷ്യന്റേയും
ആയുസ്സ് ഒന്നാണ്.
അവന്റെ ജീവൻ നിലനിൽക്കുന്ന
ഈ ഒരു നിമിഷത്തിന്റെ
ആയുസ്സ്.
ഈ ഒരു നിമിഷത്തിലെ
ആയുസ്സ് ഉപയോഗപ്പെടുത്താത്ത
മനുഷ്യന്
ശരിക്കും
അവന്റെ ആയുസ്സ് തന്നെയാണ്
നഷ്ടമാവുന്നത്.

സ്നേഹമെന്ന മരുന്ന്.my diary.khaleelshamras

ഒരിത്തിരി സ്നേഹത്തിനായി
അവർ നിന്നെ ക്ഷണിക്കുന്നു.
പലപ്പോഴും
ഒരു വിമർശനമായി,
അല്ലെങ്കിൽ ഒരു പൊങ്ങച്ചമായി
അവർ നിന്നെ വിളിക്കുന്നു.
അതിനൊക്കെ പ്രേരിപ്പിച്ച,
രോഗബാധയേറ്റ അവരുടെ
മനസ്സുകൾക്ക് വേണ്ടത്
നിന്റെ മറിച്ചുള്ള വിമർശനമോ
അതിലും വലിയ പൊങ്ങച്ചമോ
അല്ലായിരുന്നു.
മറിച്ച് അവരുടെ രോഗാവസ്ഥക്ക്
ശമനം നൽകിയ
സ്നേഹമെന്ന മരുന്നായിരുന്നു.

വാക്ക് തർക്കങ്ങളിലെ ആവേശം.my diary.khaleelshamras

കായിക വിനോദങ്ങളിൽ മാത്രമല്ല
സാമൂഹിക വാക്ക് തർക്കങ്ങളിലും
ആവേശമുണ്ട്
ആനന്ദമുണ്ട്.
ഒരിക്കലും അവ നിന്നെ
സമ്മർദ്ദത്തിലാക്കാനല്ല
മറിച്ച്
ആവേശത്തിലാക്കാനാണ്.

ആരും മറ്റൊരാളെ മനസ്സിലാക്കുന്നില്ല. My diary.khaleelshamras

ആരും മറ്റൊരാളെ
മനസ്സിലാക്കുന്നില്ല.
എല്ലാവരും സ്വന്തം ആവശ്യങ്ങൾക്കും
ഇഷ്ടങ്ങൾക്കും അനുസരിച്ച്
സ്വന്തം മനസ്സിൽ വരച്ചുവെച്ച
മറ്റുള്ളവരെ മാത്രമേ അറിയുന്നുള്ളു.
ആ വരക്കപ്പെട്ടതാണെങ്കിലോ
മറ്റുള്ളവരുടെ യാഥാർത്ഥ്യവുമായി
ഒരു ബന്ധം പോലും ഇല്ലാത്തതുമാണ്.

പരസ്പരം പൊരുത്തപ്പെടുക. My diary.khaleelshamras

ഭൂമിയിൽ
അവരെത്ര അടുത്തവരാണെങ്കിലും
പരസ്പരം പൊരുത്തപ്പെടുക
എന്നത് അസാധ്യമാണ്.
ആ അസാധ്യത
മനസ്സിലാക്കി
ഓരോ വ്യക്തിയേയും
അവരായി മനസ്സിലാക്കുക
എന്നതൊന്നേ
നിനക്ക് ചെയ്യാനുള്ളു.

ഇഷ്ട പെട്ടവർക്കിടയിലെ തർക്കങ്ങൾ.my diary.khaleelshamras

പ്രതിസന്ധി ഘട്ടങ്ങളും
തർക്കങ്ങളും ഏതൊരു
സ്നേഹബന്ധതിലും
ഉണ്ടാവുക
തികച്ചും സവഭവികമാണ്.
ആ ബന്ധത്തിലെ ഏതെങ്കിലും
ഒരു അംഗത്തിന്റെ മനസ്സിലുണ്ടായ
വേദനയില്നിന്നുമാണ്
അത് ആരംഭിക്കുന്നത്.
സ്നേഹത്തിനു വേണ്ടിയുള്ള
ഒരഭ്യർതന്നയാണ്
പലപ്പോഴും തർക്കമായി തുടങ്ങുന്നത്.
ആ അഭ്യർത്ഥനയെ
പൂർണ്ണ മനസ്സോടെ ശ്രവിക്കുക.
തർക്കിക്കാതെ
നിരീക്ഷിക്കുക.

Thursday, August 17, 2017

അനുഭവങ്ങൾ ബാക്കിയാക്കിയ അനുഭൂതികൾ.my diary.khaleelshamras

ഏതൊരു നല്ല
അനുഭവവും
നിന്നിൽ ഒരുപാട് നല്ല അനുഭൂതികൾ
ബാക്കിയാക്കിയിട്ടുണ്ട്.
ഈ ഒരു നിമിഷത്തിലും
മറ്റേതൊരു നിമിഷത്തിലും
ഉപയോഗിക്കാൻ പാകത്തിൽ
അവ നിനക്കുമുന്നിൽ
എപ്പോഴുമുണ്ട്.
അവയെ ഉപയോഗപ്പെടുത്തുക.

നിന്റെ ചിത്രം.my diary.khaleelshamras

നിന്നെ ഇഷ്ടപ്പെട്ടവർ
നിന്റെ മനോഹരമായ
സംതൃപ്തി നിറഞ്ഞ
ഒരു ചിത്രം
അവരുടെ
മനസ്സുകളിൽ വരക്കുന്നു.
നിന്നെ ഇഷ്ടപ്പെടാത്തവർ
വരച്ചത്
നിന്റെ വികൃതമായ ചിത്രമാണ്
അവരുടെ മനസ്സിൽ വരച്ചത്.
അവർക്ക് തന്നെ വേദനയുണ്ടാക്കുന്ന ചിത്രം.

അനീധി.മൈ ഡയറി.khaleelshamras

ഇവിടെ ആരും മറ്റൊരാളോട്
അനീധി കാണിക്കുന്നില്ല.
മറിച്ച് സ്വന്തം മനസ്സിലെ
വൃത്തികേടുകളെ
അനീധിയായി
വെളിപ്പെടുത്തുക മാത്രമാണ്
ചെയ്യുന്നത്.

Wednesday, August 16, 2017

വ്യത്യസ്തതകൾ. മൈ ഡയറി. ഖലീലശംറാസ്

ഓരോ മനുഷ്യനും
ജീവിതത്തിൽ വ്യത്യസ്തതകൾ
ആഗ്രഹിക്കുന്നു.
ഓരോ  മനുഷ്യനും
അത്  വിമർശിക്കുന്നവരാണെങ്കിൽ പോലും
നിനക്ക് സമ്മാനിക്കുന്നത്
നീ ആഗ്രഹിക്കുന്ന
വ്യത്യസ്തതകൾ തന്നെയാണ്.

അവരെ മനസ്സിലാക്കേണ്ടത്. My diary.khaleelshamras

ജീവനുള്ള മനുഷ്യരുടെ
വികാരവിചാരങ്ങൾ മനസ്സിലാക്കിയാവണം
അവരെ അറിയേണ്ടത്.
അതിനനുസരിച്ചാവണം
അവരുമായി
ആശയവിനിമയത്തിലേർപ്പെടേണ്ടത്
അല്ലാതെ
അവർ നിലനിൽക്കുന്ന
ജീവനില്ലാത്ത
സാമൂഹിക വ്യവസ്ഥകൾക്കനുസരിച്ചാവരുത്.

മറ്റുള്ളവരിലൂടെ ഒരു സഞ്ചാരം.my diary.khAleelshamras

ഓരോ മനുഷ്യ ശരീരത്തിലൂടെ
നിന്നെയൊന്ന് സഞ്ചരിപ്പിച്ചു നോക്കൂ.
നീ അനുഭവിച്ചതിൽ നിന്നും
തികച്ചും വ്യത്യസ്ഥമായ
മറ്റൊരു ലോകം
നിനക്ക് മുന്നിൽ
തെളിഞ്ഞു വരുന്നത് കാണാം.
നിന്റെ വേദനകൾ
നിമിഷ നേരം കൊണ്ട്
സംതൃപ്തിയാവുന്നതും
സംതൃപ്തി വേദനയായും
പരിണമിക്കുന്നത് കാണാം.
നിനക്കുള്ളിലെ സ്വയം സംസാരങ്ങൾ
മറ്റൊരു തരത്തിലേക്ക്
പരിണമിക്കുന്നത് കാണാം.

Tuesday, August 15, 2017

നല്ല കഥ.my diary.khaleelshamras

അവരിൽ നല്ലൊരു
കഥ എഴുതിക്കൊടുക്കുക.
നല്ല വാക്കുകൾ കൊണ്ടും
മുഖഭാവങ്ങൾകൊണ്ടും
അവരുടെ മനസ്സിൽ
നല്ല മാനസികാവസ്ഥയുടെ
നല്ല കഥ കുറിച്ചുകൊടുക്കുക.
എന്നും വായിക്കാൻ
പാകത്തിലുള്ള
നല്ലൊരു പുസ്തകമായി
അവരാ കഥ
ഓർമ്മയുടെ അമോറയിൽ
സൂക്ഷിക്കട്ടെ.

നല്ല ചിന്തകൾ. My diary.khaleelshamras

നല്ല ചിന്തകൾ
നിന്റെ മനസ്സിന്റെ നല്ല
ഭക്ഷണമാണ്.
അത്തരം ചിന്തകളിലൂടെയാണ്
സ്നേഹവും
ആത്മബോധവും ഒക്കെയുള്ള നീ
രൂപപ്പെടുകയുള്ളു.

നിന്റെ മരണത്തിന്റെ കണ്ണിലൂടെ. My diary . khaleelshamras

ഓരോ ദിവസവും
വല്ല വേദനിപ്പിക്കുന്ന അനുഭവങ്ങളും
കടന്നു വരുമ്പോൾ
നിന്റെ മരണത്തെ മുന്നിൽ കാണുക.
ആ മരണത്തിന്റെ
കണ്ണുകളിലൂടെ അനുഭവത്തെ കാണുക.
എല്ലാ വേദനിപ്പിക്കുന്ന
അനുഭവങ്ങളേയും
മായ്ച്ചു കളയുന്ന
മരണത്തിന്റെ കണ്ണിലൂടെ
കണ്ട ആ വേദനയില്ലാത്ത
അവസ്ഥയിലേക്ക്
അനുഭവത്തോടുള്ള
പ്രതികരണത്തെ
പരിവർത്തനം ചെയ്യുക.

ഇന്നലെകൾ. My diary.khaleelshamras

ഇന്നലെകൾ
നിനക്ക് വീണ്ടും ജീവിക്കാനുള്ളതല്ല.
മറിച്ച്
ഇന്നലെകളിലെ അനുഭവങ്ങളിൽ നിന്നും
പകർത്തിയ
അനുഭൂതികളേയും
പാഠങളേയും
ഈ ജീവിക്കുന്ന
നിമിഷത്തിലേക്ക്
പകർത്താനുള്ളതാണ്.

മനസ്സിന്റെ മസിലുകൾ. മൈ ഡയറി.ഖലീൽശംറാസ്

മനസ്സിന്റെ മസിലുകൾക്ക്
കരുത്ത് പകരുക.
നിനക്ക് മുന്നിലെ
പ്രതിസന്ധികളാണ്
ആ മസിലുകൾക്ക്
കരുത്തേകുന്നത് എന്ന സത്യം
മറക്കാതിരിക്കുക.

അത്ഭുതം. മൈ ഡയറി ഖലീൽശംറാസ്

ലോകത്തെ ഏറ്റവും
വലിയ അത്ഭുതം
പ്രപഞ്ച വിസ്മയങ്ങളോ
ഭുമിയിലുള്ളവയോ അല്ല.
മറിച്ച് നീ ഈ ഒരു നിമിഷത്തിൽ
അനുഭവിക്കുന്ന ജീവനാണ്.
ജീവന്റെ ശബ്ദമായ
ചിന്തകളാണ്.
ആ ചിന്തകളാണ്
പ്രപഞ്ച വിസ്മയങ്ങളിലേക്ക്
ഇറങ്ങിചെല്ലാൻ പോലും
നിന്നെ സഹായിക്കുന്നത്.

ഏറ്റവും നല്ല നിമിഷങ്ങൾ.my diary.khaleelshamras

ഇന്നും നീ ഉണർന്നു
അതും ജീവനോടെ.
ഏറ്റവും പുതുപുത്തൻ
നിമിഷങ്ങളിലേക്ക് പ്രവേശിക്കാൻ
നീ ഒരുങ്ങി നിൽക്കുന്നു.
നിന്റെ ജീവിതത്തിലെ
ഏറ്റവും നല്ല നിമിഷങ്ങളായി
നിന്റെ ഈ നിമിഷങ്ങളെ
മാറ്റുക.

അലസതയോടെ തുടങ്ങി. My diary.khaleelshamras

അലസതയോടെയും
മുശപ്പോടെയും തന്നെയാണ്
ഏതൊരു മനുഷ്യന്റേയും
ജീവിതം തുടങ്ങുന്നത്.
പിന്നെ പതിയെ പതിയെ
ഫാസ്റ്റായി ജീവിതം
മാറുകയാണ് ചെയ്യുന്നത്.
അലസതയെ
ആവേശമാക്കി മാറ്റുകയാണ് വേണ്ടത്.

പ്രിയപ്പെട്ടൊരാളെ തേടി.my diary.khaleelshamras

പ്രിയപ്പെട്ടൊരാളെ തേടിയുള്ള
അന്വേഷണം തന്നെ
അവരെ കണ്ടെത്തലാണ് .
കാരണം ആ അന്വേഷണം
അവരുടെ ജീവനുള്ള
ചിത്രത്തെ നിന്റെ
മനസ്സിലേക്ക് കൊണ്ടുവരുന്നു.
ആ ചിത്രം തന്നെയാണ് ആ കണ്ടെത്തൽ.
ഇനി ഒരിക്കൽ അവരെ
നേരിട്ട് കണ്ടെത്തിയാലും
തലച്ചോറിൽ തെളിയുന്നത്
ഇതേ ചിത്രം തന്നെയായിരിക്കും.

നിന്നിൽ നിന്നും ലഭിക്കേണ്ടത്.my diary.khaleelshamras

അവരിൽ നല്ല മാനസികാസ്ഥകൾ
സൃഷ്ടിക്കുക.
അവർക്ക് പുതിയതെന്തെങ്കിലും
പകർന്നു കൊടുക്കുക.
അവർക്കെന്നെന്നും
ഓർക്കാൻ പാകത്തിൽ
ആ നിമിഷങ്ങളെ മാറ്റുക.
അതായിരിക്കണം
നിന്നോടൊപ്പം സമയം പങ്കിട്ട
ഓരോ മനുഷ്യനും
നിന്നിൽ നിന്നും ലഭിക്കേണ്ടത്.

അവരെ വായിക്കാൻ.My diary.khaleelshamras

അവരുടെ വാക്കുകൾ
മാത്രം ശ്രവിച്ചാൽ പോര.
അവരുടെ മുഖഭാവവും
ഉള്ളിലെ മനസ്സും
അതുമായി ബന്ധപ്പെട്ട ചിന്തകളും
വായിച്ചെടുക്കാൻ
കഴിഞ്ഞാലേ
അവരുടേതായ രീതിയിൽ
അവരുടെ ആശയം
മനസ്സിലാക്കാൻ കഴിയൂ.
അതൊന്നും മനസ്സിലാക്കാതെയുള്ള വായന
അവരുടേത് വായിക്കലല്ല.
മറിച്ച് നിന്റെ
സ്വന്തത്തെ വായിക്കലാണ്.

Monday, August 14, 2017

ഏറ്റവും നല്ല സമയം.my diary.khaleelshamras

എറ്റവും നല്ല
നിമിഷം ഈ ഒരു നിമിഷമാണ്,
ദിവസം ഈ
ഒരു ദിവസവും.
കരുത്തുറ്റ ഈ ഒരു
സമയത്തിൽനിന്നും
സംതൃപ്തി കണ്ടെത്തുക.

ഏത് കഥ ചർച്ച ചെയ്യുന്നു.my diary.khaleelshamras

ലോകവും അതിലെ
മനുഷ്യരും ഏത് കഥ
പറഞ്ഞും ചർച്ച ചെയ്തും കൊതിരിക്കുന്നുവെന്നതല്ല
മറിച്ച്
നിന്റെ സ്വയം സംസാരത്തിൽ
എത് കഥ
പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ്
വിഷയം.

അവരുടെ ഭാഗമായി. My diary.khaleelshamras

ശരിക്കും മറ്റുള്ളവരോട്
സംസാരിക്കുമ്പോൾ
അവരുടെ ജീവനിലേക്കിറങ്ങിചെന്ന്
അവരുടെ ആന്തരിക ലോകത്തെ
അനുഭവിച്ചറിയുക.
അവരുടെ ആന്തരിക ലോകത്തിന്റെ
ഭാഗമായി അവരോട്
സംസാരിക്കുക.

മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ തൊട്ടുകളിക്കരുത്. My diar.khaleelshamras

തമാശക്കാണെങ്കിൽ
പോലും മറ്റുള്ളവരുടെ
ഇഷ്ടങ്ങളിൽ തൊട്ടുകളിക്കരുത്.
കാരണം അവരുടെ
ഇഷ്ടം അവരുടെ ജീവനാണ്.
ഒരു ചെറിയ
വിമർശനം പോലും
അവരെ ശക്തമായി
വേദനിപ്പിക്കും.

സംസാരം. My diary.khaleelshamras

നിന്റെ സംസാരം
ശരിയായ ചിന്തകളിൽ നിന്നും
ശരിയായ രീതിയിൽ
രൂപപ്പെടുത്തിയതാവണം.
അല്ലാതെ വൈകാരികതയിൽ
അടിസ്ഥാനമാക്കിയാവരുത്.
യുക്തമായി ചിന്തിക്കാതെ
രൂപപ്പെടുത്തിയ
സംസാരങ്ങളാണ്
പലപ്പോഴും
സ്വന്തത്തിലും മറ്റുള്ളവരിലും
അപകടങ്ങൾ സൃഷ്ടിക്കുന്നത്‌.

വാക്കിനു പിറകിലെ സത്യം.my disry.khaleelshamras

ഓരോ വാക്കിനും
പിറകിൽ
ചിന്തകളുടേയും
വികാരങ്ങളുടേയും
നീണ്ടൊരു അകമ്പടിയുണ്ട്.
അതാണ് ആ വാക്കിനു
പിറകിലെ സത്യം.

ചെയ്യുന്ന പ്രവർത്തിയിൽ സംതൃപ്തി. My diary.khaleelshamras

എന്തെങ്കിലും ഒരു പ്രവർത്തിയിലേർപ്പെടാതെ
ഒരു  നിമിഷം പോലും
ജീവനുള്ള ഒരു മനുഷ്യനും
ജീവിക്കുന്നില്ല.
ഈ ഒരു നിമിഷത്തിൽ
ഏത് പ്രവർത്തിയാണോ
ചെയ്യുന്നത്
അതിൽ പൂർണ്ണ
സംതൃപ്തിയും സന്തോഷവും
കണ്ടെത്തുക എന്നതാണ്
ഓരോ മനുഷ്യനും
ചെയ്യാനുള്ളത്
അല്ലാതെ സംതൃപ്തിയും സന്തോഷവും
നിറഞ്ഞ ഒരു
ജീവിത നിമിഷത്തിനായി
കാത്തിരിക്കുകയല്ല വേണ്ടത്.

നീയെന്ന ശൂന്യത. My diary.khaleelshamras

നിന്നിലിരുന്ന് നീ നിന്നെ കാണുക.
പ്രപഞ്ചത്തിന്റെ അനന്തതയോളം
വ്യാപ്തിയുള്ള ഒരു നിന്നെ നിനക്കു കാണാം.
ഒരു സൂക്ഷ്മ ജീവിയിലിരുന്നോ
മറ്റൊരു മനുഷ്യനിലിരുന്നോ
ഒരു നാട്ടിലിരുന്നോ
ഭുമിയിലിരുന്നോ
അല്ലെങ്കിൽ മറ്റൊരു നക്ഷത്രത്തിലിരുന്നോ
നിന്നിലേക്ക് നോക്കുക.
അവിടെയൊക്കെ കാണുന്നത്
നീയെന്ന കേവലം ശൂന്യതയെയായിരിക്കും.

അവരെന്ന സങ്കൽപ്പം.my diary.khaleelshamras.

ഒരു വ്യക്തിയേയും
സമൂഹത്തേയും
അവരായിട്ടോ
അവയായിട്ടോ
നീ അറിയുന്നില്ല.
അവയെ നീ അറിയുന്നത്
അവരെ കുറിച്ച്
നീ എഴുതിവെച്ച
സങ്കൽപ്പങ്ങളായിട്ടാണ്.

ജീവൻ തന്നെയാണ് സ്വാതന്ത്ര്യം. Happy independence day.my diary.khaleelshamras

ഇവിടെ ആരും ആരാലും
അടിമയാക്കപ്പെടുന്നില്ല.
സ്വാതന്ത്ര്യം എന്നത്
ഒരു മനുഷ്യകൂട്ടം മറ്റൊരു കൂട്ടത്തിന്
അനുവദിക്കുന്ന ഔദാര്യമല്ല
മറിച്ച് പിറന്നു വീണ ഓരോ
മനുഷ്യനും തന്റെ
പിറവിയിൽ ലഭിച്ച സമ്മാനമാണ്.
ഒരു മനുഷ്യന്റെ ജീവൻ തന്നെയാണ്
അവന്റെ സ്വാതന്ത്ര്യം.
ജീവിക്കുന്നുവെന്നത്
സ്വതന്ത്രനാണ് എന്നതിന്റെ
തെളിവുമാണ്.
തന്റെ നിയന്ത്രണത്തിലില്ലാത്ത
മേഖലയിൽ സ്വാതന്ത്ര്യം
അന്വേഷിക്കരുത്.
അത്തരം അന്വേഷണം
ഒരു മനുഷ്യൻ കുരങ്ങാവാനോ
വെറസ് ആവാനോയൊക്കെ
ആഗ്രഹിക്കുന്നതുപോലെയാണ്.
മനുഷ്യന്റെ സ്വാതന്ത്രം
സാഹചര്യങ്ങളോടുള്ള പ്രതികരണത്തിലാണ്.
സ്വന്തം നല്ല മാനസികാവസ്ഥ
തകരാത്ത രീതിയിലുളള
പ്രതികരണത്തിലാണ് സ്വാതന്ത്ര്യം.
ഇവിടെ ഒരാൾക്കും മറ്റൊരാളെ
ഭീക്ഷണിപ്പെടുത്താനാവില്ല.
കാരണം ഭീക്ഷണിക്ക് വഴങ്ങുക
എന്നത് സാഹചര്യമല്ല
മറിച്ച് പ്രതികരണമാണ്.
ചുറ്റുപാടുകൾ എറ്റവും നല്ലതായ
നാടുകളിലാണ്
ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്.
ഒരു പാട് പ്രശ്നങ്ങളുള്ള
നാളുകളിൽ ആത്മഹത്യാ പ്രവണതകൾ ഒരുപാട് കുറവാണ്.
കാരണം ആ പ്രശ്നങ്ങൾ
അവരുടെ മനസ്സുകളിൽ
അത്മ ധൈര്യത്തിന്റെ പ്രതികരണങ്ങളാണ്
സൃഷ്ടിച്ചത്.
നിനക്ക് ജീവനുണ്ട്
ജീവിതമുണ്ട്
സ്വാതന്ത്ര്യവുമുണ്ട്.
സ്വാതന്ത്ര്യം തന്നെയാണ് ജീവൻ.
ആ ജീവന്റെ പ്രതിഫലനം
നിന്റെ ചിന്തകളിലും
ആന്തരിക പ്രതികരണത്തിലും
സ്വയം സംസാരത്തിലുമാണ്.


അത്മബോധം. ഖലീൽശംറാസ്

ഏതൊരു സാഹചര്യത്തിലും
നിന്റെ ആത്മബോധത്തെ
സജ്ജമാക്കിവെക്കുക.
നിന്റെ നല്ല മാനസികാന്തരീക്ഷത്തിന്
ഭീക്ഷണിയായി സാഹചര്യങ്ങൾ
മുന്നിൽ നിൽക്കുമ്പോൾ
ആത്മബോധത്തിന്റെ
ആക്ഞ്ഞകൾക്ക് കാതോർക്കുക.

Saturday, August 12, 2017

മറ്റുള്ളവരെ കാണിക്കാനായി. My diary.khaleelshamras

ഓരോ വ്യക്തിയുടേയും
ഭാഹ്യ പ്രകടനങ്ങൾ
അത് നല്ലതായാലും
ചീത്തയായാലും
ഞാനിവിടെ ജീവിക്കുന്നുവെന്ന്
മറ്റുള്ളവർക്ക് കാണിക്കാൻ വേണ്ടിയാണ്.
എന്റെ വീട്ടിലെ താമസ്സക്കാരാണ്
നിങ്ങളൊക്കെ എന്ന
ആഹ്വാനവും അതിലുണ്ട്.
അവരെ പ്രതിരോധിക്കാതെ
അവരെ അഭിനന്ദിക്കുക.
ഈ ഭൂമിയിൽ
ജീവിക്കുന്നതിനും
അവരുടെ മനസ്സിൽ
ശത്രുവായിട്ടായാലും മിത്രമായിട്ടായാലും
ജീപിക്കാനൊരിടം
തന്നതിന്.

ശ്രദ്ധയെ കുറ്റപ്പെടുത്തുക. ഖലീൽശംറാസ്

നിന്റെ ശ്രദ്ധയെ
കുറ്റപ്പെടുത്തുക.
നിന്നിൽ അസ്വസ്ഥമായ
മാനസികാവസ്ഥകൾ സൃഷ്ടിച്ചത്
നിന്റെ ശ്രദ്ധ ബോധത്തെ
അതിന് പാകമായ
വിഷയങ്ങളിലേക്ക്
തിരിച്ചുവിട്ടതുകൊണ്ടാണ്.
അല്ലാതെ ജീവനില്ലാത്ത
ബോധമില്ലാത്ത
സാഹചര്യങ്ങളെ കുറ്റപ്പെടുത്തരുത് .

ഹീറോ.my diary.khaleelshamras

കോടാനുകോടി ബീജങ്ങളെ
മറികടന്ന് നീ ഒരണ്ടത്തെ
സ്വന്തമാക്കിയപ്പോഴും
അമ്മയുടെ ഗർഭപാത്രത്തിൽ
നിന്നും ശക്തമായി ഭൂമിയിലേക്ക്
പിറന്നു വന്നപ്പോഴും
നീ കാണിച്ച
ആ ഹീറോയിസം
എപ്പോഴാണ് ചോർന്നു പോയത്
ജീവിതത്തിലെ നിസ്സാര
പ്രതിസന്ധികൾക്കു മുന്നിൽ
പതറി പോവുന്നത്
ആ ഹിറോ യാണോ.
ആ ഹീറോ നിന്നിൽ
ഇപ്പോഴുമുണ്ട്
നീ അനുഭവിക്കുന്ന
ജീവനാണ് ആ ഹീറോ.

Friday, August 11, 2017

ശത്രുത എന്ന ക്യാൻസർ.മൈ ഡയറി.ഖലീൽശംറാസ്

ശത്രുത നിന്റെ
മനസ്സിന്റെ ക്യാൻസറാണ്.
പുറത്തെ സാഹചര്യങ്ങളിൽ
നിന്നും ആ രോഗാവസ്ഥ
കാണിക്കാനുള്ള
ബിംബങ്ങൾ കണ്ടെത്തുന്നു.
ശത്രുത എന്ന ക്യാൻസറിനുള്ള
ഏറ്റവും ഫലപ്രദമായ മറുമരുന്നാണ്
സ്നേഹം.

ആദർശം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ.മൈ ഡയറി.ഖലീൽശംറാസ്‌

ഇവിടെ നന്മ സ്ഥാപിക്കാനല്ല
പലർക്കും ആദർശം.
പലരുടേയും ഉള്ളിലെ
നൻമയുടെ പ്രതിഫലനവുമല്ല
അവരുടെ ആദർശം.
മറിച്ച് ഇവിടെ
ആദർശം ഒരു കച്ചവട വസ്തുവാണ്.
അധികാരത്തിനും
സമ്പത്തിനും
അഹങ്കരിക്കാനുമുള്ള
കച്ചവടവസ്തു.
ഈ ദുർവിനിയോഗത്തിന്റെ
അനന്തരഫലമാണ്
ആദർശത്തിന് വിരുദ്ധമായത്
അതിന്റെ പേരിൽ നിലനിൽക്കുന്നത്.

അവരുടെ ജീവനായി. My diary.khaleelshamras

അവർക്ക് നല്ലത് ചെയ്യുക.
അവരോട് നല്ലത് പറയുക.
അവർക്ക് പ്രചോദനമാവുക.
തീർച്ചയായും
അവരുടെ ജീവന്റെ
ഒരംശമായി
നീ മാറിയിരിക്കും.
പലപ്പോഴായി നല്ല
ഓർമ്മകളായി
അവരിൽ ആ ജീവൻ
പ്രത്യക്ഷപ്പെടുകയും ചെയ്യും.