Tuesday, June 6, 2017

നക്ഷത്രത്തിൽനിന്നും നിന്റെ ബോധം. ഖലീൽശംറാസ്

വലിയൊരു നക്ഷത്രത്തിനു
മുകളിൽ നിന്റെ
ബോധത്തെ കുടിയിരുത്തുക.
എന്നിട്ട് അവിടെ നിന്നും
നീയും മറ്റുള്ളവരും
വസിക്കുന്ന
ഭൂമിയെന്ന ഈ കൊച്ചുഗ്രഹത്തെ
നിരീക്ഷിക്കുക.
ഈ ഗ്രഹത്തെ കണ്ടെത്താൻ
തന്നെ പ്രയാസമായിരിക്കും.
ഇനി കണ്ടെത്തിയാലോ
അതിന്റെ നിസ്സാരത കണ്ട്
നീ അന്തംവിടും,
പക്ഷെ ജീവനുള്ള നിന്റെ
ശരീരത്തിലെ ബോധത്തിന്
അതിലും എത്രയോ വിശാലതയുണ്ട്
എന്ന സത്യം നീ മനസ്സിലാക്കും.
ഇതൊക്കെ അനുഭവിച്ചറിഞിട്ടും
ഈ ഗ്രഹത്തിലെ
മനുഷ്യമൃഗങ്ങളുടെ സ്വന്തമായും
കൂട്ടായുമുള്ള വൈകാരിക മാലിന്യങ്ങളെ
വിലകൂടിയ സുഗന്ധമെന്ന ധാരണയിൽ
നിന്റെ അനന്ത ബോധ ലോകത്തിൽ
വ്യാപിപ്പിക്കുന്നു.
സ്വന്തം മനസ്സിലെ ആ ദുർഗന്ധം
അനുഭവിച്ച്
ഈ ലോകം മുഴുവൻ
പ്രതിസന്ധിയാണെന്ന്
സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നു.