Saturday, June 24, 2017

മനുഷ്യരാക്ഷസൻമാർക്കിടയിലകപ്പെട്ട ബാലൻ. ഖലീൽശംറാസ്

മനസ്സിൽ
ആഘോഷത്തിനായി
കാത്തിരിക്കുന്ന
സന്തോഷകരമായ ചിന്തകൾ,
മൂക്കിൽ പുതുപുത്തനായി
കയ്യിലെ സഞ്ചിയിലിരിക്കുന്ന
പുതുവസ്ത്രത്തിന്റേയും
സുഗന്ധദ്രവൃത്തിറേയും
നറുമണം അലയടിക്കുന്നു.
വേദ പുസ്തകം മുഴുവൻ
മനപ്പാടമാക്കി
കുട്ടിക്കാലത്തേ
വിശാലമായ ന്യുറോൺ പാഥകൾ
ഉണ്ടാക്കിവെച്ച തലച്ചോർ.
യാത്ര സ്വർഗ്ഗത്തിനുപോലും
നൽകാത്ത സ്ഥാനത്തിനുമയായ
പെറ്റമ്മയുടെ അടുത്തേക്ക്.
പക്ഷെ ആ കുട്ടികൾക്ക് ചുറ്റും
മനുഷ്യരുടെ രക്തത്തിനായി ദാഹിക്കുന്ന
മനസ്സ് നിറയെ
ഏതെങ്കിലുമൊക്കെ
വിഭാഗം മനുഷ്യരോടുള്ള ശത്രുതയിൽ
തീർത്ത അതിഭീകരവും
വർഗ്ഗീയപരവുമായ കടുത്ത
ചിന്തകൾകൊണ്ടും വികാരങ്ങൾകൊണ്ടും
വികൃതമായ മനസ്സുകൾക്കുടമകളായിരുന്നു.
മനുഷ്യ രാക്ഷസ വർഗ്ഗങ്ങളായിരുന്നുവെന്ന്
ആ കുട്ടികൾ അറിഞ്ഞില്ല.
ഇത്തരം വികൃതവും രാക്ഷസവുമായയ
മനസ്സുകളെ
മനുഷ്യ കൂട്ടായ്മകളുടെ
പേരിൽ ആരോപിക്കുന്നില്ല.
പക്ഷെ ഇത്തരം
ഭീകരവാദങ്ങൾക്കെതിരെ
ഭരണ കൂടം
നടപടികളെടുക്കാതിരിക്കുമ്പോൾ.
ഭരണകൂടവും
നരഭോജികളും
ഭീകരവും വർഗ്ഗീയവുമാവുന്നു.
മനുഷ്യ മനസ്സുകളിൽ
വിദ്വേഷത്തിനേറെയും
വർഗ്ഗീയതയുടേയും
വിഷങ്ങൾ കുത്തിനിറച്ച്
തങ്ങളെ തിരഞ്ഞെടുത്ത
പ്രജകളുടെ
മനസ്സുകളിൽ അശാന്തതയും
ശരീരത്തിന് ചെറിയ ആയുർദൈർഘ്യവും
നൽകുന്നതിന് പകരം
എല്ലാറ്റിനേയും എല്ലാവരേയും
സ്നേഹിക്കാനും
കരുണ കാണിക്കാനും
അതുപോലെ ശാന്തമായ മനസ്സും
ആയുസ്സുള്ള ശരീരവുമുള്ള
ഒരു മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ
ഉത്തരവാദിത്വബോധമുള്ള
ഭരണകൂടങ്ങൾക്ക് കഴിയണം.

സ്വസ്ഥത .ഖലീൽശംറാസ്

മറ്റൊരാൾക്ക്
തന്റെ ആശയവിനിമയത്തിലൂടെ
സ്വസ്ഥത നൽകാൻ
കഴിയില്ലെങ്കിൽ
ഒരിക്കലും സംസാരിക്കാനോ
എഴുതാനോ
നിനക്ക് അവകാശമില്ല.
നിനക്ക് ഏറ്റവും
നല്ലത് മൗനിയായിരിക്കലാണ്.

മനുഷ്യ കൂട്ടായ്മയുടെ ഭാഷ. ഖലീൽശംറാസ്

ഓരോ മനുഷ്യകൂട്ടായ്മക്കും
പൊതുവായ ഒരു ഭാഷയുണ്ട്.
ചില സംഘടനകളുടെ
ഭാഷ
മറേതെങ്കിലും
ഒരു പക്ഷത്തെ എതിർ പക്ഷത്ത്
നൃത്തി.
അതിൽ നിന്നും
വൈകാരിക മുതലെടുപ്പ് നടത്തി.
അതിലൂടെ
ഭീതിയുടെ മാനസിക ഭാഷ
സ്വന്തം അണികളിൽ
സൃഷ്ടിക്കുക എന്നതാണ്.
സ്വന്തം മനസ്സമാധാനത്തിനും
ആയുസ്സിനും
ഭീക്ഷണിയായിരുന്നിട്ടും
ഒരു വൈകാരികതയുടെ
പേരിൽ അവരെ
സ്വന്തം പക്ഷത്ത്
പിടിച്ചു നിർത്താൻ
ഉത്തരം സംഘങ്ങൾ ശ്രമിക്കുന്നു.
ഇത്തരം വ്യക്തികളുടെ
വാക്കുകൾ ശത്രു കേന്ദ്രീക്കതമായിരിക്കും.
അവരുടെ വാക്കുകളെ
ഒരു കാരണവശാലും
മുഖവിലക്കെടുക്കരുത്.
കാരണം അതിൽ
നൻമയോ സത്യമോ ഇല്ല.

Thursday, June 22, 2017

ഓരോ നിമിഷവും ചെയ്യുന്ന പ്രവർത്തി. ഖലീൽശംറാസ്

ജീവിക്കുന്ന ഒരോ മനുഷ്യനും
ഒരു നിമിഷം
പോലും ഏതെങ്കിലും
ഒരു പ്രവർത്തിയിൽ
മുഴുകാതെ ജീവിക്കുന്നില്ല.
ഇപ്പോൾ ചെയ്യുന്ന
പ്രവർത്തിയിൽ
സംതൃപ്തി കുറയുമ്പോൾ
ഇതോർക്കുക.
പകരം മറ്റൊന്നു ചെയ്യുകയോ
അതുമല്ല
വെറുതെ ഇരിക്കാൻ
തീരുമാനിച്ചാൽ പോലും
എന്തെങ്കിലും
ഒന്ന് ചെയ്യാതെ
നിന്നക്ക് ജീവിക്കാനാവില്ല.
ഓരോ നിമിഷവും
നീ ശാരീരികമായും
മാനസികമായും ചെയ്യുന്ന
പ്രവർത്തികളിൽ
സംതൃപ്തനാവുക.

Wednesday, June 21, 2017

ശരിയായ മറുപടി. ഖലീൽശംറാസ്

ആൾക്കാർ പരസ്പരം
കയർത്തുകയറി
സംസാരിക്കുന്ന ഒരു സദസ്സ്.
പല രാഷ്ട്രീയ മത
സംഘടനയിൽ പെട്ടവരും
ഇല്ലാത്തവരും തമ്മിൽ
പരസ്പരം
പടവെട്ടുകയാണ്.
പ്രസംഗ പരിശീലനത്തിന്റെ വേദിയാണ്.
അവർക്കിടയിൽ
ഒരു ദമ്പതികൾ ഉണ്ടായിരുന്നു.
അവരും വന്നു
ചോദ്യോത്തരങ്ങൾക്കായി.
വൈകാരികതയുടെ
അണുബോംബ് പൊട്ടിത്തെറിച്ച്
അസ്വസ്ഥരായ മനുഷ്യർ
അവർക്ക് നേരെ
ചോദ്യശരങ്ങൾ വർഷിച്ചു.
വിവാദങ്ങൾ.
പുഞ്ചിരികൈവിടാതെ
സൗമ്യരായി അവർ
നല്ല രീതിയിൽ മറുപടി നൽകി.
എല്ലാവരും വാക്കുകൾ
കൊണ്ട് കളരിപയറ്റ് നടത്തി
പരസ്പരം മറുപടി പറയുകയായിരുന്നുവെങ്കിൽ.
പക്ഷെ തികഞ്ഞ വൈകാരിക ബുദ്ധി
കൈവരിച്ച,
സൗമ്യരായ മനുഷ്യരായി,
നല്ല മനുഷ്യരായി
അവർ അവരുടെ
സംസ്കാരവും
ആദർശവുമായി
ജീവനോടെ
നിലനിൽക്കുകയായിരുന്നു.
ശരിയായ വിശ്വാസികളായി
നിലനിൽക്കുകയായിരുന്നു.
എല്ലാ തെറ്റായദ്ധാരണകൾക്കും
ശരിയായ മറുപടി
ജീവിതത്തിലൂടെ നൽകുകയായിരുന്നു.
ശരിയായ മറുപടി.

ലാളിത്യം നിറഞ്ഞ നീ. ഖലീൽശംറാസ്

തികഞ്ഞ ലാളിത്യവും
സൽസ്വഭാവവും
നിറഞ്ഞ ഒരു
ഉത്തമ മനുഷ്യനായി
നീ മാറുക.
നിന്റെ
ഒരു നിൽപ്പുമതിയാവും
പുറത്തെ മനുഷ്യർക്ക്
നിന്നെ വായിച്ചെടുക്കാൻ.

അനുഭൂതികൾ ശേഘരിക്കുക. ഖലീൽശംറാസ്

ജീവിതത്തിലെ
സന്തോഷകരമായ,
അനുഭൂതികൾ
നിറഞ്ഞ നിമിഷങ്ങളെ
പകർത്തിയെടുക്കുക.
സ്നാപ്ഷോട്ടുകളായി
ചിത്രങ്ങൾ ശേഘരിക്കുക.
ശബ്ദങ്ങൾ റെക്കോർഡ്
ചെയ്യുക.
സുഗന്ധങ്ങൾ
പെർഫ്യൂം ആയി
ശേഘരിച്ചു വെക്കുക.
പിന്നീട് ജീവിതത്തിൽ
പ്രതിസന്ധികൾ വരുമ്പോൾ
അവയെ വീണ്ടും
ഉപയോഗപ്പെടുത്തുക.

ഭക്തി അളക്കരുത്. ഖലീൽശംറാസ്

ഏകാന്തതകളിൽ
കൈവരിക്കുന്ന
ഏകാഗ്രതയുടെ
സ്വരമാണ് ഭക്തി.
മനസ്സിന്റെ അടിതട്ടിൽ
നിന്നും
അത് ഉദ്ഭവിക്കുന്നു.
ഒരിക്കലും
ഏകാഗ്രതയും
ഏകാന്തതയുമില്ലാതെ
നാവിൽനിന്നും
ഭക്തി ഉൽഭവിക്കില്ല.
അതു കൊണ്ട്
ഒരാളുടേയും ചുണ്ടുകളിൽനിന്നും
ഉരിയാടപ്പെടുന്ന
മന്ത്രങ്ങളെ നോക്കിയോ
അവരുടെ ശരീരത്തിൻമേലണിഞ്ഞ
മതചിഹ്ന്ങ്ങളെ നോക്കിയോ
ഭക്തി അളക്കാതിരിക്കുക.
അവ അളക്കണമെങ്കിൽ
ഓരോ മനുഷ്യന്റേയും
ഉള്ളറകളിലേക്ക്
ഉറങ്ങി ചെല്ലേണ്ടതുണ്ട്.
അത് അസാധ്യമാണ്.
അതുകൊണ്ട്
മറ്റുള്ളവരുടെ ഭക്തിയെ
അളക്കാൻ ശ്രമിക്കരുത്.

ജനങ്ങളുടെ സേവകർ. ഖലീൽശംറാസ്

ഭരണ നേതൃത്വത്തിലേക്ക്
ഉയരുന്ന രാഷ്ട്രീയ നേതാക്കളെ
പിന്നെ അവരുടെ
പാർട്ടിയുടെ പേരിൽ
വിളിക്കാതിരിക്കുക.
കാരണം അവർ
ഒരു ഭൂപ്രദേശത്തെ
ജനങ്ങളുടെ
സേവകരാണ്..
മനുഷ്യരെന്ന
അത്ഭുത ജീവികളുടെ
സേവകരാവേണ്ടവർ.
ഇവിടെ പ്രകൃതിയെ
അവഗണിക്കാത്ത രീതിയിൽ
ഏത് വികസനം വരുമ്പോഴും
അത് ഒരു പാർട്ടിയുടേയോ
പാർട്ടീ നേതൃത്വത്തിന്റേയോ
വിജയമല്ല
മറിച്ച് നാടിന്റെ വിജയമാണ്
നാട്ടുകാരുടേയും.

പുതിയ ചോദ്യങ്ങൾക്കായി. ഖലീൽശംറാസ്

സാഹചര്യങ്ങൾ
പാഠശാലകൾ മാത്രമാണ്.
അനുഭവങ്ങൾ
ചോദ്യങ്ങളാണ്.
നൻമയുടെ ഭാഷയിൽ
ശരിയുത്തരങ്ങൾ
മാത്രം കുറിക്കേണ്ട
ചോദ്യങ്ങൾ.
ക്ഷമയും
സമാധാനവും
അറിവും
കൈവരിച്ച്
ശരിയുത്തരങ്ങൾ
മാത്രമെഴുതാൻ
ഓരോ നിമിഷത്തേയും
പരീക്ഷാഹാളിൽ
പുതിയ ചോദ്യങ്ങൾക്കായി
കാത്തിരിക്കുക.

നിന്റെ വിളിക്ക്. ഖലീൽശംറാസ്

മറ്റുള്ളവരോട്
ആശയവിനിമയം നടത്താനുള്ള
നിന്റെ വിളിക്ക്
അവർ ഉത്തരം
നൽകിയില്ലെങ്കിൽ
ഒരിക്കലും അവരെ
കുറ്റപ്പെടുത്തരുത്.
കാരണം അവരുടെ
ജീവിതത്തിലെ
ഏറ്റവും തിരക്കേറിയതും
പ്രധാനപ്പെട്ടതുമായ
ഏതെങ്കിലും ഒരു
പ്രവർത്തിയിൽ
മുഴുകിയിരിക്കുകയായിരിക്കും.
അവരെ ആദരിക്കുക.
അവരോട് മാപ്പ് പറയുക.
കാരണം അവരുടെ വിലപ്പെട്ട
സമയത്തിലേക്ക്
നുഴഞ്ഞുകയറിയത് നീയാണ്.

അച്ചടക്കത്തോടെ ഒറ്റ ശക്തിയിലേക്ക്. ഖലീൽശംറാസ്

ഇത്രയും അച്ചടക്കത്തോടെ
ഒരൊറ്റ ശക്തിയിലേക്ക്
കേന്ദ്രീകരിച്ച്
അതും ഒരു ദിവസത്തിന്റെ
പല സമയങ്ങളിൽ
നിൽക്കാനും കുനിയാനും
സ്രാഷ്ടാങ്കം നമിക്കാനും
കഴിയുന്ന കുറേ മനുഷ്യർക്ക്
സമാധാനം ലഭിക്കുന്നില്ലെങ്കിൽ
അതിനൊരർത്ഥമേയുള്ളു.
അവരുടെ ശരീരങ്ങളേേ
അച്ചടക്കം പാലിച്ചിട്ടുള്ളു.
മനസ്സും ചിന്തകളും
ദൈവത്തിലേക്ക്
കേന്ദ്രീകരിക്കാതെ
അലഞ്ഞു തിരിയുകയായിരുന്നു.
കാരുണ്യവാന്റെ നാമത്തിൽ
തുടങ്ങി പ്രപഞ്ചത്തിനു മുഴുവൻ
സമാധാനാശംസ കൈമാറി
അതിനിടയിൽ
പ്രപഞ്ചത്തിന്റെ ഭരണാധികാരിയോട്
ആശയ വിനിമയം നടത്തിയ
ഒരാൾക്കും
സമാധാനത്തിന് നിരക്കാത്തതൊന്നും
ചെയ്യാൻ കഴിയില്ലായിരുന്നു.

ഉന്നത ജാതി മനുഷ്യൻ. ഖലീൽശംറാസ്

ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവും
നില നിർത്തി
തന്റെ മനസ്സിന്റെ
സമാധാനവും
അറിവു നേടാനുള്ള ത്വരയും
മറ്റുള്ളവരോട്
നല്ല രീതിയിൽ പെരുമാറുകയും
നീധികാണിക്കുകയും
ചെയ്യുന്ന
ഏതൊരു മനുഷ്യനെ
കണ്ടാലും നിങ്ങൾക്ക്
ആ മനുഷ്യനെ
നോക്കി വിളിക്കാം
നീ ഉന്നതജാതി മനുഷ്യനാണ് എന്ന്.
അങ്ങിനെ ഒരു മനുഷ്യനാവാൻ
വേണ്ടി ഓരോ നിമിഷവും
അതിനനുസരിച്ച്
പ്രവർത്തിക്കുക,
ചിന്തിക്കുക.

ചെറിയ ഭൂമി. ഖലീൽശംറാസ്

സുര്യനിൽ പോയി
ഭൂമിയെ നിരീക്ഷിച്ചാൽ
ഈ ഭൂമിയെത്ര ചെറുപ്പമാണോ
അതിലും ചെറുതാണ്
നിന്റെ ചിന്തകളും വികാരങ്ങളും
അറിവുമൊക്കെ അടങ്ങിയ
ആന്തരിക ലോകത്തിൽ നിന്നും
ഭുമിയേയും
ഭൂമിയിലുള്ളവയേയും
നിരീക്ഷിച്ചാൽ.
ഒരു നിമിഷം ഭൂമിയെന്ന്
ചിന്തിക്കുക
നിന്റെ തലച്ചോറിൽ
ഒരു ചിത്രം തെളിയുന്നില്ലേ
അതാണ് ഭൂമി.
അത്രക്കും ചെറിയ
ഒരു ചിത്രം.

തിരുമാനങ്ങളിലെ വിവാദങ്ങൾ.ഖലീൽശംറാസ്

നിനക്ക് ഒരു റോളും
ഇല്ലാത്ത തീരുമാനങ്ങളെടുക്കുന്നതിലെ
വിവാദങ്ങളിൽ
അമിതമായി ശ്രദ്ധ ചെലുത്തി
നിന്റെ മനസ്സിന്റെ
സമാധാനം നഷ്ടപ്പെടുത്തരുത്.
സമയം പാഴാക്കുകയും
ചെയ്യരുത്.
നിന്റെ മനസ്സമാധാനവും
സമയവും അമൂല്യമാണ്.
അവ രണ്ടും ഉള്ള
നിന്റെ ജീവിതം
ഈ ഭൂമിയിലെ
ഏറ്റവും വലിയ സമ്പത്താണ്.
നിനക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം
തികച്ചും നിസ്സാരങ്ങളാണ്.
നിനക്കുള്ളിൽ
സംഭവിക്കുന്നത്
നിസ്സാരമല്ലതാനും.

അർത്ഥവത്തായ ജീവിതം. ഖലീൽശംറാസ്

തികച്ചും അർത്ഥവത്തായ
ജീവിതം നയിക്കണം.
നിന്റെ നിർണ്ണയിക്കപ്പെട്ട
സമയത്തിൽ
നീ ചെയ്യുന്ന
ഓരോ പ്രവർത്തിക്കും
മഹത്തായ പ്രതിഫലം
കാത്തിരിക്കുന്നുവെന്ന
ഉറച്ച വിശ്വാസം വേണം.
പുറത്ത് നിന്നും
വൈകാരികതകൾ തീർത്ത
മാലിന്യങ്ങളെ
അകത്ത് നിക്ഷേപിക്കരുത്.
വർത്തമാന കാലത്തിന്
നശ്വരമായ ആയുസ്സുള്ള
ഈ ഭൂമി ജീവിതത്തിനപ്പുറം
അനശ്വരമായ ഒരു
വർത്തമാനകാലമുണ്ടെന്നുള്ള
ഉറച്ച ബോധംവേണം.
ആ മരണമില്ലാത്തവർത്തമാനകാലമായിരിക്കണം
നിന്റെ ഉൾപ്രേരണ.

Tuesday, June 20, 2017

ശൂന്യത ശക്തമാണ്.' ഖലീൽശംറാസ്

ശൂന്യതയെ നോക്കി
പരിഹസിക്കരുത്.
എല്ലാം ശൂന്യതയിൽനിന്നുമാണ്
സൃഷ്ടിക്കപ്പെട്ടത്.
ശുന്യതയിലാണ്
ആദ്യത്തെ അണുപിറന്നത്.
അമ്മയുടെ ഗർഭപാത്രമെന്ന
ശുന്യതയിലാണ്
നീ പിറക്കപ്പെട്ടത്.
നീ ശുന്യതയെന്ന്
നോക്കി പരിഹസിച്ച
നിന്റെ ഭൂമിയുടെ
അന്തരീക്ഷത്തിലേക്ക്
നിന്റെ ജീവൽ വായുവിനെ
ഉൽപ്പാദിപ്പിച്ചുവിട്ടത്
ഒരു ശൂന്യതയിലേക്കാണ്.
ഇവിടെ ശുന്യതയില്ലെങ്കിൽ
ജീവനില്ല,
ജീവിതമില്ല.
നിന്റെ ജീവിതം
പിറവിയിലൂടെ നിനക്ക്
ലഭിച്ച ശൂന്യതയാണ്.
മരണം നിന്നെ
മറ്റൊരു ശൂന്യതയിലേക്ക്
യാത്രയാക്കാനുള്ള
ഒരു ആഘോഷവേളയാണ്.
ഒരിക്കലും നീ അസ്തമിക്കാത്ത
മറ്റൊരു ശൂന്യതയിലേക്കുള്ള
യാത്രയയപ്പാണ് മരണം.

ധ്യാനത്തിന്റെ ദിനരാത്രികൾ. ഖലീൽശംറാസ്

അറിവ് നേടലിന്റെ
ദിനരാത്രിങ്ങളാണിത്.
പ്രപഞ്ച വിസ്മയങ്ങളിലേക്ക്
ആഴ്ന്നിറങ്ങുക.
അതിലൂടെ സർവ്വലോക
പരിപാലകനായ ഒരു
ദൈവത്തിന്റെ സാനിധ്യം
അനുഭവിച്ചറിയുക.
ആ അനുഭവവുമായി
നീ മനസ്സ് തുറന്ന്
സംസാരിക്കുക
അതാണ് പ്രാർത്ഥന.
ക്ഷമയുടെ പരീക്ഷണശാലയും
കാരുണ്യത്തിന്റെ
വസന്തകാലവുമാണ്
ഈ വ്രതകാലം.
ഈ നിമിഷങ്ങൾ വിടപറയുമ്പോൾ
നിന്നിൽ തീർച്ചയായും
അവശേഷിക്കേണ്ട രണ്ടു ഗുണങ്ങൾ.
ഇത് ധ്യാനത്തിന്റെ നിമിഷങ്ങൾ ആണ്.
അഞ്ചുനേരത്തെ
നിർബന്ധ അംഗചലന
നമസ്കാര ധ്യാനവും
അതിനുമുമ്പേയുള്ള
ശാരീരിക ശുദ്ധീകരണവും.
ശേഷമുള്ള കീർത്തനങ്ങളും
കൈകുപ്പിയും ഉയർത്തിയുമുള്ള
പ്രാർത്ഥനകളും
നിന്റെ ശ്രദ്ധയെ
എല്ലാത്തിന്റേയും ഉൽഭവമായ
ശൂന്യതക്കും
അതിലേക്ക് പ്രത്യക്ഷപ്പെട്ട
ചെറിയൊരു അണുവിലേക്കും
അതിനെല്ലാം പിറകിലെ
ശൂന്യതയേക്കാൾ ശക്തവും
ഏതും ശൂന്യതയിൽ നിന്നും
ജീവനെന്ന വിസ്മയം
സൃഷ്ടിക്കാൻ ശേഷിയുളള
സൃഷ്ടാവായ ദൈവമെന്നതൊന്നിലേക്ക്
കേന്ദ്രീകരിക്കാനുള്ളതാണ്.
അതിലൂടെ സാഹചര്യങ്ങൾ
സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളെ
ചെറുതായി കാണാനും
അവക്കു മീതെ
നിന്റെ മനസ്സിന്
സമാധാനത്തോടെയും
ധൈര്യത്തോടെയും
ജീവിക്കാനുള്ള
ശക്തി ആർജ്ജിക്കാനുമുള്ളതാണ്.
പുഞ്ചിരിക്കാൻ മറക്കാതിരിക്കുക.
അതൊരു ദാനമാണ്.
അറിവ് നേടുക
അതൊരു ആരാധനയാണ്.
പ്രപഞ്ചത്തിലുള്ളതെല്ലാം
ദൈവത്തിന്റെ വചനങ്ങളാണ്.
അതുകൊണ്ട്
അറിവുകൾ തേടിയുള്ള
അന്വേഷണങ്ങളെല്ലാം
ഒരർത്ഥത്തിൽ
വേദപുസ്തകത്തിന്റെ
പാരായണമാണ്.
ചെയ്ത പാപങ്ങൾക്കെല്ലാം
മാപ്പു ചോദിച്ച്
അതിന് ഉത്തരമായി
അതേ നിമിഷത്തിൽ
സ്നേഹത്തിന്റെ വസന്തം
തീർക്കുമ്പോൾ
നിന്നിൽ സൃഷ്ടിക്കുന്ന
ഒരു മാനസിക കാലാവസ്ഥയുണ്ട്.
സമാധാനമെന്ന
കാലാവസ്ഥ.
സൽകർമ്മങ്ങളിലൂടെയും
കേന്ദ്രീകരിക്കപ്പെട്ട
നമസ്കാര ധ്യാന മുറകളിലൂടെയും
വ്രതങ്ങളിലൂടെയും
ദാനധർമ്മങ്ങളിലൂടെയും
അറിവിലൂടെയും
മറ്റെല്ലാ നന്മകളിലൂടെയും
ജീവിതത്തെ സമ്പൂർണ്ണമായി
ഈശ്വരന് സമർപ്പിച്ച്
നേടിയെടുക്കുന്ന
സമാധാനം.
അതുതന്നെയാണ് മതം.
അതുതന്നെയാണ്
മരണത്തിലൂടെ നിനക്ക്
പരിണമിക്കാനുള്ള
പ്രപഞ്ചോൽപ്പത്തിപോലെ
ശക്തമായ ഒരു ശൂന്യതയിൽ
നിന്നും
വീണ്ടും പിറക്കാനും
അനന്തമായി ജീവിക്കാനുമുള്ള
സ്വർഗ്ഗം.
വിശ്വാസം മനസ്സിന്റെ
രൂപഘടനയാണ്.
അതിന് ആട്ടവും ഇളക്കവുമുണ്ടാവരുത്.
ഉറപ്പുള്ളതാവണം.
സംശയങ്ങൾ ഉണ്ടാവരുത്.
അറിവുകൾ അതിനെ
പുതുക്കാനുള്ളതാവണം.
പുറത്തു നിന്നുള്ള വ്യാഖ്യാനങ്ങളല്ല
മറിച്ച് നിന്റെ
ഉള്ളിലെ സമാധാനവും
നന്മയുമാണ് അതിന്റെ വ്യാഖ്യാനം.
വിശ്വാസം അതിശക്തമായ
ഒരു ഉൾപ്രേരണയാണ്.
മനുഷ്യജീവിതത്തിന്
ഒരർത്ഥം നൽകുന്ന,
ഈ സമയങ്ങളൊന്നും
പാഴാക്കാനുള്ളതല്ല
എന്നും
അവ നല്ലതു ചിന്തിക്കാനും
നല്ലതുമാത്രം പ്രവർത്തിക്കാനും
പഠിക്കാനും
അതിലൂടെ
മറ്റെല്ലാ സസ്യജീവജാലങ്ങളേയും പോലെ
മനുഷ്യ ജീവിതത്തേയും
ദൈവത്തിനുള്ള ആരാധനയാക്കാനുമുള്ളതാണ്
എന്നും
മനുഷ്യനെ പ്രേരിപ്പിക്കുന്നു.Monday, June 19, 2017

സ്നേഹിക്കാൻ പഠിക്കുക. ഖലീൽശംറാസ്

ജനിച്ചു വീണ
ഒരു മനുഷ്യനോട്
എന്തിന്റെയെങ്കിലും
പേരിൽ
വിവേചനം കാണിക്കാൻ
പ്രേരിക്കുന്ന
ചില മനുഷ്യരുടെ
വൃത്തികെട്ട മനസ്സിനെ
ഒന്ന് നിരീക്ഷിച്ചു നോക്കൂ.
അത്തരം വൃത്തികെട്ട
മനസ്സുള്ളവർ
ആ വൃത്തികേട്
പുറത്തെടുക്കുന്നതിന്
മുമ്പ്
മരണാനന്തരം
ചീഞ്ഞളിഞ്ഞു കിടക്കുന്ന
സ്വന്തം
ശവശരീരം
മുന്നിൽ കാണുക.
എന്നിട്ട്
താൻ വിവേചനം
കാണിച്ചവർ മൂക്കുപൊത്തി
തനിക്കുമുന്നിൽ നിൽക്കുന്ന
അവസ്ഥ കാണുക.
എന്നിട്ട് സ്വന്തം
മനസ്സിലേക്ക് നോക്കുക.
എന്റെ മനസ്സെങ്ങാനും
പുറംലോകം കാണുകയാണെങ്കിൽ
ഇതു പേലെ
മൂക്കുപൊത്തില്ലേ
എന്ന് സ്വയം ചോദിക്കുക.
എന്നിട്ട് മാറാൻ തയ്യാറാവുക.
സ്നേഹത്തിന്റേയും
കരുണയുടേയും
കണ്ണുകൊണ്ട് കാണാനും
കാതുകൊണ്ട് കേൾക്കാനും
പിന്നെ അനുഭവിക്കാനും
പഠിക്കുക.

ആസ്വാനത്തിന്റെ പ്രേരണ. ഖലീൽശംറാസ്

ആസ്വാദനത്തിന്റെ
പ്രേരണയും
സ്വിച്ചും നിന്റെ ചിന്തകളാണ്.
ഏതൊരു ചിന്തയേയും
പ്രേരണയേയും
നിനക്ക് സന്തോഷവും
സമാധാനവും
ലഭിക്കാനുള്ള
പ്രേരണയും സ്വിച്ചും
ആക്കി മാറ്റാനുള്ള
കഴിവാണ്
നീ വളർത്തിയെടുക്കണ്ടത്.

കുടുംബ പ്രശ്നങ്ങൾ.ഖലീൽശംറാസ്

സാമൂഹിക പ്രശ്നങ്ങൾ
മനുഷ്യർക്ക്
പരസ്പരം ചർച്ച ചെയ്യാനുള്ളതാണ്.
പക്ഷെ കുടുംബ പ്രശ്നങ്ങൾ
അങ്ങിനെയല്ല
അത് പരസ്പരം
യുദ്ധകാലാടിസ്ഥാനത്തിൽ
പരിഹരിക്കാനുള്ളതാണ്,

അൺലിമിറ്റഡ് ഡാറ്റാ ഓഫർ.ഖലീൽശംറാസ്

മരണം വരെ
വാലിഡിറ്റിയുള്ള
അൺലിമിറ്റട് ഡാറ്റാ ഓഫറാണ്
അറിവ്.
ഓരോ ദിവസവും
പുതിയത് പഠിക്കാനും
പഠിച്ചത് പുതുക്കാനും
പകർന്നുകൊടുക്കാനും
സമയം കണ്ടെത്തി
ഈ ഓഫറുകൾ
പരമാവധി
ഉപയോഗപ്പെടുത്തുക.

ജോലി. ഖലീൽശംറാസ്

സ്വന്തം ജോലിയിൽ
മടുപ്പും മുശിപ്പും
അലസതയുമുള്ള
ഏതൊരാളും
ശരിക്കും
മറ്റൊരാൾക്ക്
ലഭിക്കേണ്ട
അവസരത്തെ
കയ്യടക്കി വെച്ചിരിക്കുകയാണ്.
തന്റെ ജോലിയിൽ
ആവേശവും
സന്തോഷവും
അനുഭവിക്കുന്നില്ലെങ്കിൽ
അത് അർത്ഥമാക്കുന്നത്
ആ ജോലിക്ക്
താൻ അനുയോജ്യനല്ല എന്നാണ്.

ബാബുവേട്ടൻ എന്ന സ്നേഹത്തിന്റെ പര്യായം.ബാബുവേട്ടന്റെ ഓർമക്കായി. Dr.ഖലീൽശംറാസ്

ഇന്ന് സോഷ്യൽ
മീഡിയയിൽ
എന്റെ കണ്ണെത്തെണ്ടായിരുന്നുവെന്നു
തോന്നുന്നു .
അങ്ങിനെയായിരുന്നുവെങ്കിൽ
ഞങ്ങളുടെ ബാബുവേട്ടൻ
ഈ ഭൂമിയോട്
യാത്രാമൊഴിയോതി
യാത്രയായത് ഞാനറിയില്ലായിരുന്നു.
മറുനാട്ടിൽ
കലാ സാംസ്കാരിക
മത രാഷ്ട്രീയ മേഖലകളിലൊക്കെ
പ്രശാസ്തരായ ഒരു പാട്
മഹത് വ്യക്തിത്വങ്ങൾ
ഞങ്ങളുടെ നാട്ടിലുണ്ട്.
പക്ഷെ ഞങ്ങളുടെ
നാടിന്റെ മാത്രം സ്വന്തമായി
നാട്ടുകാരുടെ കണ്ണിലുണ്ണിയായി
ബാബുവേട്ടൻ മാത്രമേയുള്ളു.
കുട്ടിക്കാലത്ത് ഇലക്ഷൻ നാളുകളിൽ
ചിന്നമുള്ള കലാസുതൊപ്പിയും
ബാഡ്ജുമൊക്കെ
ഒരു പാട് ഞങ്ങൾക്ക്
സമ്മാനിച്ചത്
ഞങ്ങളുടെ
ബാബുവേട്ടനാണ്.
ആ ബാഡ്ജുകളിൽ
രാഷ്ട്രീയമില്ലായിരുന്നു
മറിച്ച് സ്നേഹമായിരുന്നു
അതുകൊണ്ടാവാം
ബാബുവേട്ടന്റെ വിയോഗം
ഒരു നാടിനെ തന്നെ
ദുഃഖത്തിലാക്കിയത്.
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും
എല്ലാം മുകളിൽ
സ്നേഹത്തിന്റെ
ഉന്നത ജാതിയും പദവിയുമാണ്
വലുത് എന്ന വലിയ സന്ദേശമാണ്
ബാബുവേട്ടന്റെ
ജീവിതം ഭാക്കി.കാക്കുന്ന സന്ദേശം.

Sunday, June 18, 2017

പരാതിയുടെ വ്യത്യസ്ഥ രൂപഭാവങ്ങൾ. ഖലീൽശംറാസ്

ഒരു പരാതിക്ക് തികച്ചും
വ്യത്യസ്ഥങ്ങളായ
രൂപഭാവങ്ങൾ ഉണ്ട്.
ഒന്ന് പരാതിപ്പെട്ടതിന്റെ
രൂപഭാവം.
പരാതിപ്പെടുന്നവരുടെ
തലയിലെ
രൂപഭാവം.
പിന്നെ പരാതി
സ്വീകരിക്കുന്നവരുടെ
തലച്ചോറിലെ രൂപഭാവം.
പിന്നെ പരാതിയെ
കുറിച്ച് കേട്ടറിഞ്
ചർച്ചചെയ്യുന്ന
ഓരോ മനുഷ്യന്റേയും
ചിന്താധാരകളിൽ
രൂപപ്പെട്ട
കുറേ രൂപഭാവങ്ങളും
അതിനനുസരിച്ചുള്ള
വ്യാഖ്യാനങ്ങളും.
ചെയെല്ലാം
പലപ്പോഴും തികച്ചുംവ്യത്യസ്ഥങ്ങളാണ്
എന്ന സത്യം
മനസ്സിലാക്കണം.
അവനവനെ നല്ല പക്ഷത്ത്ചേർത്ത്
ഇത്തരം വിഷയങ്ങളെ ആഘോഷിക്കാനും
ന്യായീകരിക്കാനുമുള്ള
ഒരവസരമാണ്
ഓരോ വ്യക്തിയും
ഇവിടെ സൃഷ്ടിക്കുന്നത്.

പ്രശ്നങ്ങളിൽനിന്നും. ഖലീൽശംറാസ്

ഓരോ പ്രശ്നത്തേയും
ഓരോ വ്യക്തിയും
മനസ്സിലാക്കുന്ന
ഒരു രീതിയുണ്ട്.
തികച്ചും വ്യത്യസ്ഥമായ
അച്ചുകളിൽ വാർത്തെടുത്ത
ശിൽപ്പങ്ങളെ പോലെയാണ്
അവ.
അവരുടേതായ
ജീവിത ഫാക്ടറിയിൽ
എതൊരുൽപ്പന്നമാണോ
ഉൽപ്പാദിപ്പിക്കുന്നത്
അതിനനുസരിച്ചായിരിക്കും
അത്.

Saturday, June 17, 2017

വിവരങ്ങളോടുള്ള പ്രതികരണം..ഖലീൽശംറാസ്

പഞ്ചേന്ദ്രിയങ്ങളിലൂടെ
തന്നിലേക്ക് വരുന്ന ഓരോ
വിവരത്തോടും
ഓരോ മനുഷ്യനും
പ്രതികരിക്കുന്നുണ്ട്.
എറ്റവും കൂടുതൽ
പ്രതികരണം
നെഗറ്റീവായിട്ടാണ്
വരുന്നത്.
ആ പ്രതികരണത്തിലൂടെ
പലരും സ്വയം അസ്വസ്ഥരും
ആവുന്നുണ്ട്.
തികച്ചും പോസിറ്റീവായും
സംതൃപ്തകരമായും
ഉപകാരപ്രദമായും
പ്രതികരിക്കാനുള്ള
വലിയ സ്വാതന്ത്ര്യം
ഉപയോഗിക്കാൻ
തുനിയാത്തത് കൊണ്ടാണ്
ഇങ്ങിനെ സംഭവിക്കുന്നത്.

സമയം വീതംവെക്കൽ. ഖലീൽശംറാസ്

ജീവിക്കുന്ന ഓരോ
മനുഷ്യനും
ഏറ്റവും മൂല്യമുള്ളത്
അവന്റെ സമയമാണ്.
ആ വിലപ്പെട്ട സമയം
എന്തിനൊക്കെ
വകവെച്ചുകൊടുക്കുന്നുവെന്നത്
പ്രധാനമാണ്.
ഒരിക്കലും അവയെ
തികച്ചും അനാവശ്യമായതും
നിനക്ക് സംതൃപ്തി നൽകാത്തതുമായ
കാര്യങ്ങൾക്കായി
വിഹിതംവെച്ച് കൊടുക്കരുത്.
നിന്റെ സമയം
ഒരിക്കലും നിന്റെ
വിലപ്പെട്ട ഉറക്കം നഷ്ടപ്പെടുത്താനും
സ്വയം മുറിവേൽപ്പിക്കാനും
ഉപയോഗിക്കരുത്.

ജീവൻ സംരക്ഷിക്കുന്നതിലുള്ള സുഖം. ഖലീൽശംറാസ്

അക്വേറിയത്തിൽ
നീന്തി കളിച്ചു നടക്കുന്ന
വർണ്ണ മൽസ്യത്തെ
കാണുമ്പോഴും,
പൂച്ചെട്ടിയിൽ
വളർന്നു പന്തലിച്ചു
നടക്കുന്ന ചെടികളെ
കാണുമ്പോഴും,
മനുഷ്യൻ ലാളനയോടെ
കൊടുത്ത ഭക്ഷണം
കഴിച്ച് കൂട്ടിൽ
പാറിനടക്കുന്ന
സ്നേഹ പക്ഷികളെ കാണുമ്പോഴും
അനുഭവിക്കുന്ന
വല്ലാത്തൊരു സുഖമുണ്ട്.
ഒരു ജീവൻ അനുഭവിച്ചറിയുന്ന സുഖം.
സ്വന്തം തണലിൽ
കുറേ ജീവൻ സംരക്ഷിക്കപ്പെടുന്നതിലുള്ള സുഖം.

നിന്നിൽ ഫാശിസ്റ്റ് ഉണ്ടോ? ഖലീൽ ശംറാസ്

നിന്നിൽ ഭീരുത്വം ഉണ്ടോ?
നിന്നിൽ ഒരു ഫാഷിസ്റ്റ് ഉണ്ട്.
നീ ഭയപ്പെടുന്നതിനെ
നിന്റെ ശത്രുവായി
മനസ്സിൽ ചിത്രീകരിക്കപ്പെടുന്നുണ്ടോ
എങ്കിൽ നിന്റെ മനസ്സിൽ
വരക്കപ്പെട്ട നിന്റെ
വ്യക്തിത്വത്തിന്റെ
ചിത്രം ഫാഷിസമാണ്.
നിന്നിലെ ചിന്തകളിൽ
കൂടുതലായി വാഴുന്നത്
നിന്റെ ശത്രുപക്ഷത്തെ കുറിച്ചാണോ
എങ്കിൽ നീയറിയുക
നിന്റെ ചിന്തകൾ ഫാഷിസമാണ്.
നൻമയും സഹിഷ്ണുതയും
സമാധാനവും
നിറഞ്ഞ നിന്റെ സ്വന്തം
ആദർശത്തിലെ
അത്തരം നല്ല വശങ്ങളെയൊക്കെ
മറന്ന്
തിൻമയും അസഹിഷ്ണുതയു
വിവേചനവും
അശാന്തിയും വ്യാപിക്കാനും
അങ്ങിനെ നിന്റെ
സ്വന്തം നൻമകളിൽ നിന്നും
നീ ചിതറി പോയിട്ടുണ്ടെങ്കിൽ
നീ ഫാഷിസ്റ്റ് ആണ്.
സമ്പന്നനേറെയും
അധികാരവർഗ്ഗത്തിന്റേയും
അടിമയായി
നീ മാറിയിട്ടുണ്ടോ
എങ്കിൽ
ഒന്നും ചിന്തിക്കേണ്ട
നീ തന്നെയാണ് ഫാഷിസ്റ്റ്.
നീ നിന്റെ മനസ്സിന്റെ
കണ്ണാടിയിലേക്ക് നോക്കുക
അവിടെ തെളിയുന്ന
നിന്റെ ചിത്രം
ഭീകരമാണോ?
വർഗ്ഗീയതയാണോ.
നിന്റെ ആ വികൃത രാക്ഷസഭാവത്തിന്റെ
പേരാണ് ഫാഷിസം.
നിന്റെ മനസ്സിന്റെ ഉള്ളിൽ
അശാന്തമായ ചിന്തകൾ
ഒരു നരകം സൃഷ്ടിച്ചിട്ടുണ്ടോ
അതാണ് ഫാഷിസത്തിന്റെ
അന്തരീക്ഷം.
ഫാഷിസത്തിന്
മതമില്ല ,സ്നേഹമില്ല
വൃത്തികേടായ ഒരു മനസ്സ് മാത്രമാണുള്ളത്.
അതുകൊണ്ട്
സന്തോഷവും സമാധാനവും
ആഗ്രഹിക്കുന്ന
ഓരോ മനുഷ്യനും
തന്നിലേക്ക് സ്വയം നോക്കുക
അവിടെ ഫാഷിസമെന്ന
വൃത്തികേട് വളരുന്നുണ്ടോ
എന്ന്?

Friday, June 16, 2017

ഈശ്വരനെ അനുഭവിച്ചറിയാൻ.ഖലീൽശംറാസ്

നിന്റെ സ്വതന്ത്രമായ
ഇച്ഛാശക്തിയെ
ചിന്തകളിലൂടെ
നന്നായി കേന്ദ്രീകരിക്കപ്പെട്ട
ശ്രദ്ധയോടെ
നിന്റെ ആന്തരികലോകത്തേക്ക്
കേന്ദ്രീകരിക്കുക.
എന്നിട്ട് അതേ
ശ്രദ്ധയെ
പ്രപഞ്ചത്തിലെ
ഓരോന്നിലേക്കും
തിരിക്കുക.
അപ്പോൾ തീർച്ചയായും
എല്ലാത്തിന്റേയും
പിറകിലേയും
ഉള്ളിലേയും
ബുദ്ധിയും ശക്തിയുമായ
ഒരു ഈശ്വരനെ
നീ അനുഭവിച്ചറിയുകതന്നെ ചെയ്യും.

അനുകരിക്കുന്ന കുട്ടികൾ. ഖലീൽശംറാസ്

ഒരു കുട്ടി ചാടിയാൽ
പിറകിൽ മറ്റൊരു കുട്ടിയുണ്ടെങ്കിൽ
അവനും ചാടും.
രക്ഷിക്കാനല്ല.
മറിച്ച് അനുകരിക്കാൻ.
കാരണം കുട്ടികൾക്ക്
രക്ഷിക്കാനറിയില്ല.
മറിച്ച് അനുകരിക്കാനേ
അറിയൂ.
അതുപോലെ
നിത്യേന കോപിച്ചു കൊണ്ടിരിക്കുന്ന
രക്ഷിതാക്കളുടെ
വാക്കുകൾ ശ്രവിച്ച്
അവർ നന്നാവാനല്ല
പോവുന്നത്
മറിച്ച് കോപിക്കാൻ
പഠിക്കാനാണ് പോവുന്നത് .