Saturday, May 27, 2017

പ്രപഞ്ചത്തെ അനുഭവിക്കുക.ഖലീൽശംറാസ്

സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും
ഭൂമിയും അടങ്ങിയ
പ്രപഞ്ച വിസ്മയങ്ങളെല്ലാം
ഈ നിമിഷം നിലനിൽക്കുന്ന
യാഥാർത്ഥ്യങ്ങളാണ്.
അവ യാഥാർത്ഥ്യങ്ങളായി
അനുഭവിക്കാൻ
നിനക്ക് കഴിയണം.
നിന്റെ ശ്രദ്ധയെ
അതിലേക്ക്
കേന്ദ്രീകരിക്കണം.
ഈ വിസ്മയങ്ങളുടേയും
നിനേറെയും
അടിസ്ഥാന കണികകൾ
ഒന്നാണ് എന്ന് മനസ്സിലാക്കണം.
ഒരേ ശക്തിയുടെ
നിയന്ത്രണത്തിലാണ്
അവയും നീയുമെന്ന
സത്യം ഉൾകൊള്ളണം.
എന്നിട്ട് അനുഭവിക്കണം.

ജീവിതത്തിന് പിറകെ. ഖലീൽശംറാസ്

ആരും നിന്റെ
ജീവിതത്തിന്റെ പിറകെ
ഓടുന്നില്ല.
ഇവിടെ എല്ലാവരും
സ്വന്തം ജീവിതത്തിന്
പിറകെ ഓടുന്നവരാണ്.

അവകാശ സംരക്ഷണം.ഖലീൽശംറാസ്

കൺമുമ്പിലുള്ള
പരിമിതമായ കാഴ്ചവസ്തുക്കളുടെ
അവകാശ സംരക്ഷണത്തിനു വേണ്ടി
വാദിക്കാനേ
ഇവിടെ ആളുകളുള്ളു.
പക്ഷെ മനുഷ്യ കാഴ്ചക്കപ്പുറത്തേക്ക്
വ്യാപിച്ചു കടക്കുന്നതാണ്
ഈ ലോകം.
അതുകൊണ്ടാണ്
സുക്ഷ്മജീവജാലങ്ങൾക്കും
സസ്യങ്ങൾക്കും
എന്തിനുപരി
പിറക്കാതെ പോയ
മനുഷ്യ ബീജങ്ങൾക്കുവേണ്ടി പോലും
ഇവിടെ വാദിക്കാൻ
ആളില്ലാതെ പോയത്.

ജീവിത പുഷ്പ്പങ്ങൾ.ഖലീൽശംറാസ്

നിറയെ മുള്ളുകളുള്ള
ആഴത്തിലേക്കിറങ്ങിയ
വികൃതമായ വേരുകളുള്ള
റോസാചെടിയിലാണ്
അതിസുന്ദരമായ
റോസാപൂക്കൾ
വിരിഞ്ഞു നിൽക്കുന്നത്
എന്ന് നീ കാണുക.
അതുപോലെ
പ്രശ്നങ്ങളും
പീഢനങ്ങളും
നിറഞ്ഞ ജീവിത സാഹചര്യങ്ങളാവുന്ന
ചെടിയിലാണ്
സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും
ജീവിത പുഷ്പങ്ങളെ
വിരിയിക്കേണ്ടത്
എന്ന് മറക്കാതിരിക്കുക.

പ്രതീക്ഷിച്ചത് സംഭവിക്കുമ്പോഴല്ല പ്രശ്നം.ഖലീൽശംറാസ്

അപ്രതീക്ഷിതമായത്
അല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹത്തിന്റെ
ഭരണ നേതൃത്വത്തിൽ
ആരൊക്കെവന്നാൽ
എങ്ങിനെയൊക്കെയാവുമെന്ന്
മുമ്പേ വ്യക്തമാണ്.
പക്ഷെ കാത്തിരുന്നത്
വന്നണയുന്നതിലല്ല
പ്രശ്നം.
അപ്പോൾ നിന്നിൽ
പിറക്കപ്പെടുന്ന
മാനസികാവസ്ഥകളാണ്
നിന്നെ ബാധികുന്ന പ്രശ്നം.
അവ നിന്റെ
മനസ്സിൽ നെഗറ്റീവ്
വൈകാരികത
സൃഷ്ടിക്കുകയും
മനസ്സിനെ അസ്വസ്ഥമാക്കുകയും
ചെയ്യുമ്പോഴാണ് പ്രശ്നം.

ഫലങ്ങൾ. ഖലീൽശംറാസ്

അവരുടെ
ആചാരാനുഷ്ടാനങ്ങളിലേക്കും
ചുണ്ടുകളിൽ നിന്നും
ഉരിയാടുന്ന മന്ത്രങ്ങളിലേക്കും
നോക്കേണ്ട.
മറിച്ച് അവരുടെ
കർമ്മങ്ങൾ
അവർക്കു നൽകിയ
ഫലങ്ങൾ അവരിൽ
പ്രതിഫലിക്കുന്നുണ്ടോ
എന്ന് മാത്രം നോക്കുക.
അനുഭവിക്കുക.
നൻമ നിറഞ്ഞ ഫലങ്ങൾ.

ക്ഷമിക്കാൻ പരിശീലിക്കുക.ഖലീൽശംറാസ്

ക്ഷമ വിശ്വാസത്തിന്റെ
പകുതിയാണ്.
അത് സമാധാനത്തിന്റെ
വഴിയാണ്.
ക്ഷമിക്കുക.
ആർക്കും ഒന്നിനും
പോറലേൽപ്പിക്കാൻ
കഴിയാത്ത
നിന്റെ അസ്തിത്വത്തെ
വികൃതമാക്കാതെ
കാത്തുസുക്ഷിക്കണമെങ്കിൽ,
ഉള്ളിലെ ശാന്തമായ
ജീവിതത്തെ
മരണംവരെ തുടരണമെങ്കിൽ
എന്നും
നീ ക്ഷമിക്കാൻ
പരിശീലിപ്പിക്കുക.

ഏറ്റവും നല്ല ഭക്ഷണം. ഖലീൽശംറാസ്

ശരീരത്തെ
ശുദ്ധവും
പോഷകമൂല്യമുള്ളതുമായ
ഭക്ഷണം കൊണ്ട് ഊട്ടണം.
അശുദ്ധവും
പോഷകമൂല്യമില്ലാത്തതുമായ
ഭക്ഷണങ്ങൾ
നിശിദ്ധമാണ്.
പക്ഷെ അതിലേറെ
പ്രധാനമാണ്
നീ നിന്റെ മനസ്സിനെ
ഊട്ടുന്ന ഭക്ഷണം.
കാരുണ്യവാനായ
ഒരു ദൈവത്തിൽ സമർപ്പിച്ചവനാണ്
നീയെങ്കിൽ
നിന്റെ മനസ്സിനെ
വിരുന്നൂട്ടേണ്ടത്
കരുണകൊണ്ടും സ്നേഹം കൊണ്ടുമാണ്.
അല്ലാതെ
പകയുടേയും
കോപത്തിന്റേയും
വിഷങ്ങൾകൊണ്ടല്ല.
അറിവാണ്
മനസ്സിന്റെ വിരുന്നു സൽക്കാരം
അല്ലാതെ വൈകാരികതയല്ല.

Friday, May 26, 2017

നല്ല സമൂഹത്തിന്റെ ഭാഗമാവാൻ. ഖലീൽ ശംറാസ്

നേരിട്ടറിയുന്നവർ പറയും
മനുഷ്യസ്നേഹത്തിനും
കരുണക്കും
പ്രാധാന്യം കൊടുക്കുന്ന
സമൂഹം എന്ന്.
നേരിട്ടറിയാത്തവരും
അറിയാതെ മുങ്ങി നടക്കുന്നവരും
പറയും
ഭീകരൻമാരും
അശാന്തരുമെന്ന്.
അറിയിക്കാനോ
ആയിപ്പിക്കാനോ നിൽക്കാതെ.
വിവാദ വിഷയങ്ങളിൽ
മനസ്സ് കേന്ദ്രീകരിച്ച്
ഉള്ളിലെ സമാധാനം
നഷ്ടപ്പെടുത്താതെ
മറ്റുള്ളവർക്ക്
കാരുണ്യവും ആശ്വാസവുമായി
ഈശ്വര സമർപ്പണത്തിന്റെ
ഭാഗമായി അതിനെകണ്ട്
മരണത്തിലേക്ക് കുതിച്ചു പായുന്ന
ജീവിതത്തെ
സമാധാനത്തിന്റെ വഴിയിലൂടെ
മുന്നോട്ട് കുതിപ്പിക്കുക.
അതാണ് നല്ലോരു
സമൂഹത്തിലെ അംഗമെന്ന
നിലയിൽ
നിനക്ക് ചെയ്യാനുള്ളത് .

ഇലക്ട്രോൺ മൈക്രോ സ്കോപ്പ് പോലുള്ള കാഴ്ച്ച. ഖലീൽശംറാസ്

മനുഷ്യന് ഇലക്ട്രോൺ
മൈക്രോസ്കോപ്പിലൂടെ
കാണുന്ന പോലെ
കാണാൻ കഴിത്തിരിന്നുവെങ്കിൽ
ഇന്ന് നിലനിൽക്കുന്ന
വിവാദങ്ങളൊക്കെ
അപ്രസക്തമാവുമായിരുന്നു.
ഞാനും എന്റെ
സഹോദരനും
അയൽവാസിയും
വ്യത്യസ്ഥ ഭക്ഷണകളെന്നും
പറഞ് കഴിച്ചത്
ഒന്നുതന്നെയായിരുന്നുവെന്ന്
അപ്പോൾ മനസ്സിലാവും.
ജീവനുള്ള കോശങ്ങളും
അതിനോട് ഒട്ടിപ്പിടിച്ചു
ജീവനോടെയും അല്ലാതെയും
നിലനിൽക്കുന്ന
സുക്ഷ്മ ജീവികളേയും
ഒക്കെയായിരുന്നുവെന്ന്
അപ്പോൾ മനസ്സിലാവും.

അവരവരെ കുറിച്ചുള്ള ചർച്ച. ഖലീൽശംറാസ്

പലപ്പോഴും
ഓരോരുത്തരും
അവരവരെ കുറിച്ചുള്ള
ചർച്ചകളാണ്
ഇഷ്ടപ്പെടുന്നത്.
അതുകൊണ്ടാണ്
മറ്റൊരാളെകുറിച്ച്
ചർച്ച ചെയ്യപ്പെടുമ്പോൾ പോലും
ഓരോ വ്യക്തിയും
അതിനെ
സ്വന്തത്തോട്
താരതമ്യപ്പെടുത്തുന്നത്.
ഒരാളെ കുറിച്ച് നല്ലത്
പറയുമ്പോൾ
അത് ഞാൻ മോശമാണ്
എന്ന തെറ്റായ
അർത്ഥത്തിൽ
വ്യാഖ്യാനിക്കപ്പെടുന്നത്.
ഒരു കാര്യവുമില്ലാതെ
അസൂയയിലേക്കും
മറ്റു നെഗറ്റീവ്
മാനസികാവസ്ഥകളിലേക്കും
മനസ്സിനെ
പരിവർത്തനം ചെയ്യപ്പെടുന്നത്.

ശ്രദ്ധയെ തിരികെ കൊണ്ടുവരാൻ.ഖലീൽശംറാസ്

ഓരോ വ്യക്തിയും
ഓരോ രംഗങ്ങളും
ഓരോ വാർത്തകളും
നിന്റെ ശ്രദ്ധയെ
ഓരോരോ വിഷയത്തിലേക്ക്
തിരിച്ചുവിടാൻ കാരണമാവും.
പക്ഷെ തെന്നിമാറുന്ന
ശ്രദ്ധയെ എത്രയും പെട്ടെന്ന്
തിരികെ
നിന്റെ ലക്ഷ്യവും
ആവശ്യവുമായ
വിഷയത്തിലേക്ക്
കൊണ്ടുവരാൻ നിനക്ക് സാധിക്കണം.
അതിന്
ഓരോ മനുഷ്യന്റേയും
പ്രതികരണത്തെ
തികച്ചും അവരുടേതായി
കാണാനും
അവക്കും നിനക്കും
തമ്മിൽ ഒരു ബന്ധവുമില്ല
എന്ന തിരിച്ചറിവും ഉണ്ടായിരിക്കണം.
അങ്ങിനെ ഒരു ബന്ധം
നിന്റെ മനസ്സ് സൃഷ്ടിക്കുന്നതുകൊണ്ടാണ്
അവ നിന്റെ മാനസികാവസ്ഥയെ
മാറ്റി മറിക്കാൻ കാരണമായതെങ്കിൽ
അത് അവയെ
നീ സ്വയം ഒരു കാരണമാക്കിയത്
കൊണ്ടാണ് എന്നും
മനസ്സിലാക്കുക.

മാറ്റാൻ കഴിയാത്ത ഭൂതം. ഖലീൽശംറാസ്

ഇക്കഴിഞ്ഞ നിമിഷം
വരെ നിന്റെ ഭൂതകാലമാണ്.
നിനക്ക് ഒരു
നിയന്ത്രണവുമില്ലാത്ത
ഭൂതകാലം.
ആ ഭൂതകാലം
എപ്രകാരം നിന്നിൽ
അപ്രസക്തമായോ
അതേ പോലെ
അപ്രസക്തമാണ്
ആ ഭൂതം
നിന്റെ തലച്ചോറിൽ
വരച്ചിട്ട
രേഖാചിത്രങ്ങൾ.
നിന്നെ അലട്ടികൊണ്ടിരിക്കുന്ന
പ്രശ്നങ്ങളുടെ
രേഖാചിത്രങ്ങൾ.
ഏത് മാറ്റത്തിനും
സാധ്യമായ
ഈ വർത്തമാനനിമിഷത്തിൽ
ആ ചിത്രം
മാറ്റിവരക്കാൻ നിനക്ക് കഴിയും.
ആത്മവിശ്വാസവും
ആത്മബോധവും വീണ്ടെടുത്ത്
സ്വന്തം മനസികാവസ്ഥ
അതിനനുസരിച്ച്
പാകപ്പെടുത്തിയെടുത്താൽ മാത്രം മതി.

വിവിധ കാലങ്ങൾ. ഖലീൽശംറാസ്

വിവിധ കാലങ്ങൾ
മാറിമാറി വരും.
പുറത്തെ കാലാവസ്ഥയാണെങ്കിലും
അകത്തെ കാലാവസ്ഥയാണെങ്കിലും
മാറി മാറിവരും.
ഈ മാറ്റങ്ങളൊന്നും
നിന്നെ തളർത്താനല്ല
മറിച്ച് വളർത്താനാണ്.
നിന്നെ പക്വമാക്കാനാണ്.
അതുകൊണ്ട്
ദു:ഖ കാലത്തേയും
സന്തോഷകാലത്തേയും
പഴിക്കാതിരിക്കുക.
രണ്ടിൽനിന്നും
ഈർജ്ജം കണ്ടെത്തുക.

പ്രതികരണം. യലിൽശംറാസ്

പ്രതികരിക്കാം
പക്ഷെ
നിന്റെ നല്ല മാനസികാവസ്ഥ
നഷ്ടപ്പെടുത്തി കൊണ്ടാവരുത്.
പകരം പ്രതികരിക്കപ്പെടുന്ന
വിഷയത്തിൽ
നിന്നും കൂടുതൽ
കരുത്തുറ്റ
ഒരു ഊർജ്ജം
ശേഖരിച്ചുകൊണ്ടായിരിക്കണം.

എത്രയോ ജീവികളെ അകത്താക്കുന്ന മനുഷ്യൻ. ഖലീൽ ശംറാസ്

ഓരോ ചെറിയ
ഭക്ഷ്യവസ്തുവിനേയും
നാം അകത്താക്കുമ്പോൾ
ശരിക്കും നാം
അകത്താക്കുന്നത്
അതിലടങ്ങിയ
കോടാനുകോടി സൂക്ഷ്മ
ജീവികളെയാണ്.
ഭൂമിയിലെ ഏതൊരു
വലിയ ജീവിക്കുമുള്ള
എല്ലാ സ്വഭാവഗുണങ്ങളും
എല്ലാ പ്രത്യേകതകളും
അടങ്ങിയ സുക്ഷ്മ ജീവികൾ.
ഒരുപക്ഷെ
ബുദ്ധിയിൽ
മനുഷ്യനൊഴികെയുള്ള
മറ്റേതൊരു
ജീവിയേയും
കവച്ചു വെക്കുന്ന
വട്ടക്ഷ്മജീവികൾ.
പ്രയോണുകളും
വൈറസുകളും
ബാക്ടീരിയകളും
അടിങ്ങിയ സൂക്ഷ്മ ജീവികൾ.
ഒരുപക്ഷെ
ഈ ഭുമിയും മനുഷ്യനും സന്യങ്ങളും
എല്ലാം അവക്കുവേണ്ടിയാണോ
എന്ന് പോലും ധരിച്ചുപോവും.
ഒരുപക്ഷെ
രാഷ്ട്രീയ നേട്ടങ്ങൾക്കായി
പല വാദങ്ങളുമായി
പടവെട്ടുമ്പോൾ
നാം അതിസുക്ഷ്മമായ
ഇത്തരം യാഥാർത്ഥ്യങ്ങളെ
മറന്നതായി നടിക്കുന്നു.
അങ്ങിനെ നടിച്ചില്ലെങ്കിൽ
പല വാദങ്ങളേയും
പൊളിച്ചെഴുതേണ്ടിവരും.
തങ്ങളെത്തിനെയാണോ
എതിർക്കുന്നത്
അതേ രീതിയിൽ തന്നെയാണ്
ഞങ്ങളും ജീവിക്കുന്നതെന്ന്
സമ്മതിക്കേണ്ടിവരും.

ഉപയോഗപ്പെടുത്തലിന്റെ ലോകം. ഖലീൽ ശംറാസ്

എല്ലാവരും
ശ്രമിക്കുന്നത്
മറ്റുള്ളവരെ
ഞങ്ങളുടെ ആവശ്യങ്ങൾക്കായി
എങ്ങിനെ ഉപയോഗപ്പെടുത്താമെന്നാണ്.
പലപ്പോഴും
ആ ഉപയോഗപ്പെടുത്തലിനെ
സ്നേഹത്തിന്റെ നാമത്തിൽ
വിളിക്കപ്പെടുന്നുവെന്നതാണ്
സത്യം.

സ്വാർത്ഥ താൽപര്യത്തിനായി. ഖലീൽ ശംറാസ്

ഏതൊരു സ്നേഹ പ്രകടനത്തിനും
പിറകിൽ തികച്ചും
സ്വാർത്ഥ താൽപര്യത്തിന്റെ
ഒരു പിന്നാമ്പുറം ഉണ്ടായിരിക്കും.
അത്തരം സ്വാർത്ഥ താൽപര്യങ്ങൾക്കായി
വിലപ്പെട്ട നിന്റെ ജൻമവും
ജീവിതത്തിന്റെ
അർത്ഥവും നഷ്ടപ്പെടുന്നുണ്ടോ
എന്ന് ശ്രദ്ധിക്കുക.

അവരെ കുറിച്ചുള്ള വ്യാഖ്യാനം.ഖലീൽശംറാസ്

മറ്റൊരാളുടെ
ജീവനും
ചിന്തയും
വികാരവുമായി
പരിണമിക്കാൻ
നിനക്ക് സാധിക്കാത്തിടത്തോളം
അവരെ വ്യാഖ്യാനിക്കാൻ
നിനക്ക് കഴിയില്ല.
അവരുടെ നാവിൽ
നിന്നും വന്ന
വാക്കിനെ
വിലയിരുത്താനും
കഴിയില്ല.
ഇനി നീ
അങ്ങിനെ ഒരു വ്യാഖ്യാനം
നടത്തുന്നുപെയിൽ
അത്
നിന്റെ സ്വന്തം മനസ്സിന്റെ
പോരായ്മകളെ
വെളിപ്പെടുത്തുകമാത്രമാണ്.

പരസ്പര കുറ്റപ്പറച്ചിൽ. ഖലീൽ ശംറാസ്

പരസ്പരമുള്ള
കുറ്റം പറച്ചിലുകളാണ്
പലപ്പോഴും ബന്ധങ്ങളെ
തകർച്ചയിലേക്ക്
നയിക്കുന്നത്.
കുറ്റങ്ങൾ മറച്ചുവെക്കുന്നതിലാണ്
ബന്ധങ്ങളെ
കൂടുതൽ ദൃഢമാക്കുന്നതിലേക്ക്
നയിക്കുന്നത്.
അതുകൊണ്ട്
കുറ്റങ്ങളെ മറച്ചുവെക്കാൻ പഠിക്കുക.
നല്ലതിനെ അഭിനന്ദിക്കാനും.

സാഹചര്യങ്ങൾക്ക് നൽകുന്ന അർത്ഥം. ഖലീൽശംറാസ്

സാഹചര്യങ്ങൾ
നിന്റെ ജീവിതത്തിന്റെ
വിധി നിർണ്ണയിക്കുന്നില്ല.
മറിച്ച് സാഹചര്യങ്ങൾക്ക്
നീയെന്ത് അർത്ഥം
കൽപ്പിക്കുന്നുവെന്നതാണ്
അതിന്റെ വിധി നിർണ്ണയിക്കുന്നത്.
ആ അർത്ഥം
നന്നെയാണ്
സാഹചര്യത്തോടുളള
നിന്റെ പ്രതികരണവും.
അതുകൊണ്ട്
സാഹചര്യങ്ങളുടെ
അവസ്ഥ നോക്കാതെ
അവയെ എങ്ങിനെ
ഉപകാരപ്രധമാക്കാമെന്ന്
നോക്കുക.
നിനക്ക് നല്ല
ഉൾപ്രേരണ നൽകിയ
അർത്ഥങ്ങൾ
അവക്ക് കൽപ്പിച്ചു നൽകുക.

Thursday, May 25, 2017

ദാമ്പത്യ പ്രശ്നങ്ങൾ. ഖലീൽശംറാസ്

ഏതൊരു പുലിയും
എലിയായും
എലി പുലിയായും
മാറിപ്പോവുന്ന
ഒരവസ്ഥ കാണാൻ കഴിയുന്ന
സാമൂഹിക ബന്ധമാണ്
ദാമ്പത്യം.
സ്വന്തം ഇഷടങ്ങൾ
പ്രകടിപ്പിക്കാൻ
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല
പലപ്പോഴും വിമർശിക്കപ്പെടുകയും
ചെയ്യുന്ന മേഖല.
രണ്ട് വ്യത്യസ്ത മനസ്സുകളും
ശരീരവും തമ്മിൽ
ഏറ്റവും തൊട്ടടുത്തിരുന്ന്
പടപൊരുതുന്ന യുദ്ധക്കളം.
തങ്ങളെ പോലെ തന്നെ
തന്റെ ഇണയും ആവണമെന്ന്
വാശിയാണ്
ഇരുവർക്കും.
എന്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്കനുസരിച്ച്
തുണയും മാറണമെന്ന
സ്വാർത്ഥതയാണ്
പലപ്പോഴും ദമ്പതികൾക്ക്.
ഒരാൾക്കും മറ്റൊരാളെ
അവരുടെ ശരീരത്തിലെ
ജീവനായി മാറിയാലല്ലാതെ
മനസ്സിലാക്കാൻ കഴിയില്ല
എന്ന സത്യം
ദമ്പതികൾ മറക്കുന്നു.
അവരുടെ തുണയുടെ രക്തബന്ധങ്ങളെ
അന്യരെ കാണുന്ന
കണ്ണുകളിലൂടെ
കാണാനും
പീന്നീടത്
ശത്രുതയോടെയുള്ള നോട്ടമായും
വരെ കാണുന്നതിലേക്ക്
നയിക്കുന്ന ബന്ധം.
ഈ ബന്ധത്തിലെ പിഴവുകൾ
പരിഹരിക്കാൻ
ഒരൊറ്റ അറിവും ബോധവും
മാത്രം ഉണ്ടായാൽ മതി.
ദമ്പതികൾ രണ്ടു
പേരും രണ്ട് വ്യത്യസ്തരായ
മനുഷ്യരാണ്.
പലതിൽ നിന്നും രുപപ്പെടുത്തിയെടുത്ത
ആ വ്യത്യസ്തതകൾ
അവർ കാണിക്കുമെന്നും.
ആ കാണിക്കലിന്
മറ്റൊരു വ്യത്യസ്തനായ
തനിക്ക് ഒരു ബന്ധവുമില്ല
എന്ന സത്യം.
ഇവിടെ വ്യക്തി പങ്കുവെക്കുന്ന
അഭിപ്രായത്തേക്കാൾ പ്രധാനം
ആ വ്യക്തി തന്നെയാണ്.
കുറ്റങ്ങളെ കാണാതെ
കുറ്റം പറയാൻ പാകത്തിൽ
അധപ്പതിച്ച മനസ്സാണ് പ്രധാനം.

സമൂഹത്തിന്റെ ശത്രു.ഖലീൽശംറാസ്

ഒരിക്കലും
ഒരു വ്യക്തിയോ
ചെറിയ മനുഷ്യ കൂട്ടായ്മകളോ
ചെയ്യുന്ന
തെറ്റുകളെ
അവർ നിലകൊള്ളുന്ന
വലിയ സമൂഹത്തിന്റേയോ
കുടുംബത്തിന്റേയോ
പേരിൽ മുദ്രവെക്കരുത്.
അത്തരം സന്ദർഭങ്ങളിൽ
ഒരു സമൂഹത്തിന്റെ
പൊതുവായതും
യാഥാർത്യവുമായ
ആദർശത്തെ കുറിച്ച്
പഠിക്കണം.
അതിന് വിരുദ്ധമായതാണ്
വ്യക്തി ചെയ്തതെങ്കിൽ
ആ സമൂഹത്തിന്റെ
ശത്രുവായി
ആ വ്യക്തിയെ കാണുക.

പരസ്പര കുറ്റപ്പെടുത്തലുകൾ. ഖലീൽശംറാസ്

പരസ്പരം കുറ്റം കണ്ടെത്തിയും
കുറ്റം പറഞും
സമാധാനം നഷ്ടപ്പെടുത്തിയും
മുന്നോട്ടു പോവുന്ന
ദമ്പതികൾ
തങ്ങളുടെ ബന്ധത്തെ
പുനപരിശോധനക്ക് വിതേയമാക്കണം.
നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും
വ്യത്യസ്ഥ മനുഷ്യവർഗ്ഗങ്ങളും
തമ്മിലുള്ളതിലും കൂടുതൽ
തർക്കിക്കാൻ
അവർ തമ്മിലുള്ള പ്രശ്നമെന്ത്
എന്ന് പഠിക്കണം.
പലപ്പോഴും പ്രശ്ന കാരണം
സ്വന്തം
ഈഗോയാണ് എന്ന് മനസ്സിലാവും.
അല്ലെങ്കിൽ ഒരു
ഇൻഫീരിയോറിറ്റി കോംപ്ലക്സ് .

ദമ്പതികളുടെ പരസ്പര ഇഷ്ടം. ഖലീൽശംറാസ്

ഒരിക്കലും
ദമ്പതികളുടെ പരസ്പര ഇഷ്ടം
അളക്കേണ്ടത്
അവർ തമ്മിലുള്ള
പരസ്പര ഇഷ്ടം നോക്കിയല്ല
മറിച്ച് അവരുടെ
കുടുംബാംഗങ്ങളോടുള്ള
പരസ്പര ഇഷ്ടം നോക്കിയാണ്.
എപ്പോഴും
രക്ഷിതാക്കളുടെ
കുറ്റവും കുറവും
പറയുന്ന ഇണ
ഒരിക്കലും തന്റെ തുണയെ
ഇഷ്ടപ്പെടുന്നില്ല.
ഇഷ്ടമെന്നാൽ
തന്റെ പ്രിയപ്പെട്ടവരുടെ
എല്ലാ ഇഷ്ടങ്ങളേയും
അംഗീകരിക്കലാണ്.

എവിടേക്ക് ചായും. ഖലീൽശംറാസ്

സന്തോഷവും
സംതൃപ്തിയും ലഭിക്കുന്നതെവിടെയാണോ
അവിടേക്ക്
ഓരോ വ്യക്തിയും ചായും.
മറ്റൊരാളോടൊപ്പം
ഒളിച്ചോടിയ
വിവാഹിതയായ ഒരു സ്ത്രീയുടെ
ജീവിതത്തിലേക്ക്
നോക്കിയാൽ
എന്നും തർക്കിക്കുകയും
പീഡിപ്പിക്കുകയും ചെയ്ത
ഒരു ഭർത്താവിന്റെ
കഥ പറയാനുണ്ടാവും.
വ്യത്യസ്ഥ തുറകളിൽ
ജീവിതം ചിലവഴിക്കുന്നവർ
ഏതെങ്കിലും ഒരു
മേഖലയിൽ
കൂടുതൽ ഇഷ്ടം കാണിക്കുന്നുവെങ്കിൽ
മറ്റു മേഖലകളിൽ നിന്നും
ലഭിക്കാതെ പോയ
സംതൃപ്തിയുടേയും
സന്തോഷത്തിന്റേയും
കഥയുണ്ടാവും.

പ്രശ്നങ്ങൾ സ്വന്തം വൃത്തികേടിന്റെ ഭാഹ്യ പ്രകടനമാണ്. ഖലീൽശംറാസ്

ഭർത്താക്കൻമാരോടൊക്കെ ചോദിക്കുക
നിങ്ങളുടെ ഭാര്യമാർ
അമ്മായിയമ്മമാരിൽ സംതൃപ്തരാണോ.
മഹാഭൂരിഭാഗവും
പറയുന്നത് ഒരൊറ്റ
ഉത്തരമായിരിക്കും.
ഇല്ല എന്ന്.
ഇനി അമ്മായിഅമ്മമാരോട്
ചോദിക്കുക,
മഹാഭൂരിഭാഗത്തിനും
പറയാനുള്ള ഉത്തരം
ഞങ്ങൾ അസംതൃപ്തരല്ല
എന്ന ഉത്തരമായിരിക്കും.
പുരുഷൻമാരുടെ
ജീവിതം മറ്റൊരു രീതിയിലായതിനാൽ
കുടുംബ ജീവിതത്തിൽ
സ്ത്രീകൾ കാണിക്കുന്ന
ഈ വൃത്തികേട്
അവർ കാണിക്കുന്നത്
സാമൂഹിക വിഷയങ്ങളിൽ ആയിരിക്കും.
ഇപ്പോൾ മനസ്സിലായില്ലേ.
പ്രശ്നങ്ങൾ യാഥാർത്ഥ്യങ്ങളെ
നോക്കിയല്ല
മറിച്ച്
സ്വന്തം മനസ്സിന്റെ
പോരായ്മകളുടെ ഭാഹ്യ പ്രകടനങ്ങളാണ്
എന്ന സത്യം.

കുടുംബമെന്ന യുദ്ധക്കളം. ഖലീൽശംറാസ്

പഠിച്ച നിയമങ്ങളും
ഉള്ളിലെ ആദർശങ്ങളുമെല്ലാം
യുദ്ധകാലാടിസ്ഥാനത്തിൽ
പ്രയോഗിക്കേണ്ടി വരുന്ന
സാമൂഹിക വ്യവസ്ഥയാണ്
കുടുംബം.
ഒരുമിച്ച് ഏറ്റവും
അടുത്ത് ഇടപഴുകേണ്ട
സാമൂഹിക വ്യവസ്ഥ.
ഒളിച്ചോടാൻ
ഒരു പഴുതുമല്ലാത്ത വ്യവസ്ഥ.
നന്മയുടെ പാഠങ്ങൾ
പഠിപ്പിക്കുന്നവരും,.
നാടിന്റെ ഭരണം കയ്യാളുന്നവരുമെല്ലാം
പലപ്പോഴായി പരാജയപ്പെടുന്ന
വ്യവസ്ഥ.
തീർച്ചയായും
ഒരു മനുഷ്യൻ നല്ലവനാവുന്നത്
നല്ലതു പറയുമ്പോഴോ
സമൂഹത്തിന്
നന്മ ചെയ്യുമ്പോഴോ അല്ല.
മറിച്ച് തന്റെ
പങ്കാളിയോടും കുട്ടികളോടും
പിന്നെ മറ്റു കുടുംബാംഗങ്ങളോടും
അവരുടെ ഓരോരുത്തരുടെയും
പോരായ്മകളും ഇഷ്ടങ്ങളും
മനസ്സിലാക്കി
സ്വന്തം മാനസികനില തകരാതെയും
അവരുടേത് തകർക്കാതെയും
പെരുമാറുമ്പോഴാണ്.

Wednesday, May 24, 2017

നിന്നിൽ അവ സൃഷ്ടിക്കുന്ന മാനസികാവസ്ഥ. ഖലീൽശംറാസ്

പുറത്തെ രംഗങ്ങളോ
സംഗീതങ്ങളോ
ചിത്രങ്ങളോ അല്ല
മറിച്ച് അവ
നിന്നിൽ സൃഷ്ടിക്കുന്ന.
മാനസികാവസ്ഥകളാണ്
പ്രധാനം.
അല്ലാതെ
ചുമ്മാ
കണ്ടതുകൊണ്ടോ
കേട്ടതുകൊണ്ടോ
അനുഭവിച്ചതുകൊണ്ടോ അയില്ല
മറിച്ച്
അവയെ
നിന്നിൽ
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
മാനസികാവസ്ഥകൾ
സൃഷ്ടിക്കാൻ
കാരണമാക്കണം.

ഒരോടൊപ്പം സമയം പങ്കുവെക്കുന്നു. ഖലീൽശംറാസ്

ആരോടൊപ്പം
സമയം ചിലവഴിക്കുന്നുവെന്നത്
ശ്രദ്ധിക്കുക..
നെഗറ്റീവായ അനാവശ്യവും
വിമർശനാത്മകവുമായ
മനുഷ്യരോടുള്ള
സംസാരങ്ങൾ
ഒരു പുഞ്ചിരിയിൽ
അവസാനിപ്പിക്കുക.
പോസിറ്റീവായ
പരസ്പരം പ്രോൽസാഹിപ്പിക്കുകയും
അറിവുകൾ കൈമാറ്റം
ചെയ്യുകയും ചെയ്തവരോട്
പുഞ്ചിരിക്കുമപ്പുറത്തേക്ക്
സമയം വീതിച്ചു നൽകുക.

ഭ്രാന്തു പിടിച്ചവരോടുള്ള പ്രതികരണം. ഖലീൽശംറാസ്

ഭ്രാന്ത് പിടിച്ച
മനുഷ്യനോട്
സ്വയം ഭ്രാന്തു പിടിപ്പിച്ചുകൊണ്ടല്ല
പ്രതികരിക്കേണ്ടത്.
മറിച്ച് അവരുടെ
ഭ്രാന്തുപിടിച്ച
മാനസികാവസ്ഥ
മനസ്സിലാക്കി
മാന്യതയോടെയും
യുക്തമായിട്ടാവണം
പ്രതികരിക്കേണ്ടത്.

ദാമ്പത്യ തർക്കങ്ങൾ. ഖലീൽശംറാസ്

ദമ്പതികൾക്കിടയിൽ
നിത്യേന ആവർത്തിക്കപ്പെടുന്ന
തർക്കങ്ങൾ,
നെഗറ്റീവ് സംസാരങ്ങൾ
തുടങ്ങിയവ
പരിഹരിക്കാൻ ശ്രമിക്കുക.
പരിശ്രമത്തിന്റെ
അവസാന ഘട്ടവും
തകർന്നാൽ പിന്നെ
അവയെ ആസ്വദിക്കാൻ
പഠിക്കുക.
അവരേറ്റവും
ഇഷ്ടപ്പെട്ട പാട്ടാണ്
പാടുന്നതെന്ന്
പരസ്പരം കരുതുക.
എന്നിട്ട് അവ ആസ്വദിക്കുക.
അവസാനം
ഇതൊന്നും കേട്ടില്ലെങ്കിൽ
ഉറക്കം വരില്ല എന്ന സ്ഥിതി
കൈവരുമ്പോൾ
താനെ
ഇത്തരം ശീലങ്ങൾ
ഇല്ലാതായികൊള്ളും
പിന്നെ അതിന്
ലഭിക്കുന്ന അവഗണനയെ
പരിഗണിച്ച്
അവ നല്ല സംസാരത്തിലേക്കും
പരസ്പര പ്രോൽസാഹനത്തിലേക്കും
നയിക്കപ്പെടും.

കാരുണ്യത്തിന്റെ മാസം. ഖലീൽശംറാസ്

ശരീരത്തിനും
മനസ്സിനും
സമ്പത്തിനും
ഒരച്ചടക്കം അനിവാര്യമാണ്.
ആ അച്ചടക്കത്തിന്റെ
പാഠശാലയാണ്
ഈ മാസം.
ജലപാനീയങ്ങൾ
വർജിച്ച്
ശരീരത്തിന്റേയും
ഒരുപാട്
നമസ്കാര ധ്യാന മുറകളിലൂടെ
മനസ്സിനേറെയും
തിന്നുകൊണ്ടേയിരിക്കുക
വേണ്ടാത്തത് ചിന്തിച്ചുകൊണ്ടേയിരിക്കുക
എന്ന രണ്ട് വഴിതെറ്റിയ
ആദർശങ്ങളിൽനിന്നും
ശരിയായ
ആവശ്യത്തിനുമാത്രം തിന്നുക,
വൈകാരികമായ സന്തുലിതാവസ്ഥ
നിലനിർത്തി
പകയും ദേശ്യവും വെടിഞ്ഞ്
നല്ലതുമാത്രം ചിന്തിക്കുക
തുടങ്ങിയ അടിസ്ഥാന
ആദർശക്കളിലേക്ക്
മനുഷ്യ ശരീരത്തേയും
മനസ്സിനേയും പാകപ്പെടുത്തിയെടുക്കാനുള്ള
പരീക്ഷണശാലയാണ്
തെറ്റുകൾ എരിയിച്ചു കളയുന്ന,
പൂണ്യങ്ങളുടെ വസന്തകാലമായ ഈ മാസം.
പല നിയമങ്ങളും തെറ്റിദ്ധരിപ്പിക്കപെട്ടിട്ടുണ്ട്
തെറ്റിദ്ധരിപ്പിക്കപ്പെട്ടത്
ശരിയായ ആദർശമായി
നില നിന്നപ്പോൾ
കാരുണ്യത്തിന്റെ ദർശനത്തിന്
അതിന്റെ വിപരീത അർത്ഥങ്ങൾ
കുറിക്കപ്പെട്ടിട്ടുണ്ട്.
യഥാർത്ഥ അറിവില്ലായ്മയും
വൈകാരികമായ പ്രതികങ്ങളും
ചെരിപ്പിനനുസരിച്ച് കാലുമുറിച്ചതുമാണ്
ഈ ആദർശ വ്യതിയാനങ്ങൾക്ക് കാരണമായത്.
ചില ഭക്ഷണങ്ങളെ
നിഷിദ്ധമാക്കിയിട്ടുണ്ട്.
പോഷകമൂല്യമില്ലാത്ത
ഭക്ഷണക്കും വിലക്കുണ്ട്
എന്ന സത്യം
സമൂഹം
മറന്നിട്ടുണ്ട്.
അതുകൊണ്ടാണ്
പൊരിച്ചും വറുത്തും
പോഷകമൂല്യം നഷ്ടപ്പെടുത്തി
വികൃതമാക്കിയ
ഭക്ഷണവസ്തുക്കൾ
നല്ല ഭക്ഷണങ്ങൾ പോലും
വർജ്ജിക്കാൻ
ആവശ്യപ്പെട്ട ഈ
മാസത്തിൽ പോലും
സുലഭമായി ലഭ്യമാവുന്നത്.
അത്തരം ഭക്ഷണങ്ങൾ
നോമ്പുതുറകളിലെ
അടിസ്ഥാന വിഭവങ്ങൾ ആവുന്നത്‌.
മനുഷ്യകുലത്തിന്റെ
ആദിതൊട്ട്
നിലവിലുള്ള
ഈശ്വര സമർപ്പണത്തിന്റെ ദർശനം
സമാധാനമാണ്.
ആ ദർശനം
ഓരോ നിമിഷവും
ഓരോ വ്യക്തിക്കും
ലോകത്തിനും കൈമാറാൻ
ആവശ്യപ്പെടുന്നത് സമാധാനമാണ്.
ക്ഷമക്ക് വിശ്വാസത്തിന്റെ
പാതിതന്നെ കൽപ്പിച്ചു നൽകിയതും.
സ്വർഗ്ഗത്തിന്റെ സ്ഥാനം പോലും
മാതൃസ്നേഹത്തിനും താഴെ
നൽകിയതും
കാരുണ്യവാനും കരുണാനിധിയുമായ
ഒരു ദൈവത്തിന്റെ
നാമത്തിൽ
ഓരോ പ്രവർത്തിയും തുടങ്ങാൻ ആവശ്യപ്പെട്ടതും
സമാധാനാന്തരീക്ഷം
മനസ്സിൽ നിലനിർത്താനും
ഉള്ളിലെ സമാധാനം
ഭാഹ്യ സാഹചര്യങ്ങൾക്ക്
പകർന്നുകൊടുക്കാനും വേണ്ടിയാണ്.
പുറത്ത് എന്തു കേൾക്കുന്നുവെന്നതല്ല
മറിച്ച് നിന്റെ ഉള്ളിൽ
ഈ സമാധാനം
നിലനിൽക്കുന്നുണ്ടോ
എന്ന് മാത്രം ശ്രദ്ധിക്കുക.
കാരണം പുറത്ത്
തെറ്റിദ്ധാരണകളാണ്
പലപ്പോഴും ശരിയായി
നിലനിൽക്കുന്നത്.
അതുകൊണ്ട്
അശാന്തിയെന്ന കേട്ടുകേൾവികളിലേക്ക്
ശ്രദ്ധ ചെലുത്താതെ
ഉള്ളിലെ സമാധാനത്തിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കുക.
നിഷ്ക്കളങ്കമായ മനസ്സ്
നിലനിർത്താനും
അനാവശ്യമായ ഭക്ഷണം
ഒഴിവാക്കി ആരോഗ്യം നിലനിർത്താനും
സമ്പത്തിൽ നിന്നൊരു
പങ്ക് അതിനർഹപ്പെട്ടവർക്ക് കൈമാറി
പണത്തോടുള്ള അത്യാർത്തി ഒഴിവാക്കി
മറ്റുള്ളവർക്ക് ഉപകാരപ്പെട്ട
സമ്പത്തിനുടമയാവാനും.
കാരുണ്യവാനിലുള്ള സമ്പൂർണ്ണ
സമർപ്പണത്തിലൂടെ
ഉള്ളിൽ സമാധാനം നിലനിർത്താനും
അതിലൂടെ
പരസ്പര സ്നേഹബന്ധങ്ങൾ
ഊട്ടിയുറപ്പിക്കാനും
കാരുണ്യത്തിന്റെ ഈ മാസം
ഒരു കാരണമാവട്ടെ.

നീയും പഠിക്കുക.ഖലീൽശംറാസ്

കുട്ടികൾ ഓരോ അദ്ധ്യായന
വർഷത്തിലേക്ക്
പ്രവേശിക്കുമ്പോഴും
അപരുടെ പാഠ്യഭാഗങ്ങളിലൂടെ
കടന്നു പോവുക.
അവരോടൊപ്പം
പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്യുക.
നിനക്ക് പുതിയ
അറിവ് നേടാനും
ഉള്ളത് പുതുക്കാനും
പകർന്നു കൊടുക്കാനും
അവരുടെ സംശയങ്ങൾ
പരിഹരിക്കാനുമുള്ള
അവസരമാക്കി
അദ്ധ്യായന വർഷങളെ മാറ്റുക.
കൂടെ
നിന്റെ ഓർമ്മകളിലെ
നല്ല ബാല്യം
എന്നെന്നും നിലനിർത്താനും.

പഠനം. ഖലീൽശംറാസ്

ഒരിക്കലും പഠിച്ചില്ല
എന്ന് പറയരുത്
പകരം ശ്രദ്ധിച്ചില്ല
എന്ന് മാത്രം പറയുക.
ശ്രദ്ധയാണ്
അറിവിനെ നിന്നിലേക്ക്
ആകർശിക്കുന്നത്.
നിന്റെ ശ്രദ്ധയിലൂടെ
ആർശിച്ചതിനെ
നിന്റെ ചിന്തകളിൽവെച്ച്
റിസർച്ച് നടത്തുമ്പേഴാണ്
അത് പഠനമാവുന്നത്.

Tuesday, May 23, 2017

ജീവന്റെ അടിത്തറ. ഖലീൽശംറാസ്

നീ ചെറുതെന്നും
നിസ്സാരമെന്നും
കരുതിയ
പലതിലുമാണ്
നിന്റെ ജീവന്റെ
അടിത്തറ നില നിൽക്കുന്നത്
എന്ന് മനസ്സിലാക്കുക.
നീ ശ്വസിച്ച വായുവും
നിന്റെ ശരീരത്തിന്റെ
അടിസ്ഥാന ഘടകമായ കോശവും
എല്ലാത്തിനേറെയും
കോശത്തിന്റേയും
അടിസ്ഥാന ഘടകമായ
ആറ്റവുമെല്ലാം
അത്ഭുതങ്ങളുടെ
വസ്മയ കലവറകളാണ്.
ഇത്തരം അത്ഭുതങ്ങളെ
മനസ്സിലാക്കുകയും
അനുഭവിക്കുകയും ചെയ്യുക.