Sunday, March 12, 2017

അഴുക്കുചാലിൽ. ഖലീൽശംറാസ്

അഴുക്കുചാലിന്
മുന്നിൽ കുത്തിയിരുന്ന്
അതിന്റെ ദുർഗന്ധത്തിലേക്ക് മാത്രം
ശ്രദ്ധചെലുത്തികൊണ്ടിരുന്നാൽ
ആ മണം മാത്രമേ
മൂക്കിൽ തട്ടൂ.
ആ അഴുക്കുചാലിനപ്പുറം
ഒരു വസന്തം പരത്തിയ പൂക്കൾ
നിറഞ്ഞൊരു പൂന്തോപ്പുണ്ട്.
ഇതുപോലെയാണ്
പ്രതിസന്ധികളെ കുറിച്ചുള്ള
വാർത്തകളും.
അതിലേക്ക് മാത്രം
ശ്രദ്ധിച്ചിരുന്നാൽ
അത് മാത്രമേ കാണൂ.
അതിപ്പുറത്തെ
നൻമകളെ കാണാതെയും
അനുഭവിക്കാതെയും പോവും.