Sunday, March 19, 2017

സമാധാനത്തിന്റെ കാലം. ഖലീൽശംറാസ്

ലോകത്തിലെ
ചെറിയ പ്രശ്നങ്ങളെ
പോലും
വലുതാക്കി കാണിച്ച്
മനുഷ്യ ചിന്തകളിലേക്കെത്തിക്കാൻ
മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ
ഏറ്റവും സമാധാനം
നിറഞ്ഞ ഒരു
കാലഘട്ടത്തിലാണ്
നാം ഇപ്പോൾ ജീവിക്കുന്നത്.
മനുഷ്യനെ അക്രമിക്കാൻ
കാട്ടുമൃഗങ്ങൾ വരാത്ത കാലം.
ലോക മഹായുദ്ധങ്ങൾ
ഇല്ലാത്ത കാലം.
തീവ്രവാദം തുടച്ചു
നീക്കപ്പെട്ട കാലം.
ഇത് സമാധാനത്തിന്റെ
കാലമാണ്.
വായിച്ച ശേഷം ഒന്നു പുഞ്ചിരിക്കുക.
എന്നിട്ട് മനസ്സിലേക്ക്
ശ്രദ്ധിക്കുക.
അവിടെ സമാധാനം
അനുഭവിക്കാം.