Tuesday, January 24, 2017

റഫറൻസ് ഫയലുകൾ.ഖലീൽശംറാസ്

നല്ലൊരു ചിന്തയിൽ
നിന്നോ
പ്രവർത്തിയിൽ
നിന്നോ ആയിരിക്കാം
തുടങ്ങിയത്.
പക്ഷെ ചെന്നെത്തിയത്
തികച്ചും അശാന്തമായ
ഒരിടത്തായിരിക്കും.
ശരിയും തെറ്റും
തിരിച്ചറിയാത്ത
നിന്റെ ഉപബോധമനസ്സ്
നിന്റെ
ചിന്തകളിലേയും
പ്രവർത്തിയിലേയും
ഓരോ വാക്കിനും
ഓരോരോ ഫയലുകൾ
പുറത്തെടുത്തുതരും.
ആ ഫയലുകളിൽ,
ഏത് തിരഞ്ഞെടുക്കണമെന്ന
തീരുമാനം എടുക്കാത്തതിനാൽ
അതിലെ നെഗറ്റീവ് ഫയലുകൾ
മനസ്സ് റഫർ ചെയ്തുകൊണ്ടിരിക്കും.
ആ റഫറൻസ് ആണ്
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത് .
ഇങ്ങിനെയൊക്കെ
സംഭവിക്കുമെന്ന തിരിച്ചറിവുമാത്രം
മതിയാവും
ഈ ഒരു അപകടാവസ്ഥ ഒഴിവാക്കാൻ.