Friday, January 20, 2017

നിന്റെ ജീവിതത്തിന്റെ ഭരണാധികാരി.ഖലീശംറാസ്

നിന്റെ ജീവിതം
നിന്റെ ഭാഹ്യ ലോകത്തിന്റെ
നിയന്ത്രണത്തിലല്ല
മറിച്ച്
പൂർണ്ണമായും
നിന്റെ ആന്തരികലോകത്തിന്റെ
നിയന്ത്രണത്തിലാണ്.
പലപ്പോഴായി
ആ നിയന്ത്രണാധികാരം
നീ ഭാഹ്യ ലോകത്തിന്
വകവെച്ച് കൊടുക്കുന്നുണ്ട്.
ഭാഹ്യ പ്രേരണകൾക്കനുസരിച്ച്
നിന്റെ മനസ്സ്
അതിന്റെ പോസിറ്റീവ്
അന്തരീക്ഷത്തിൽ നിന്നും
തെന്നിമാറുമ്പോഴൊക്കെ
ഈ ഭരണമാറ്റം സംഭവിക്കുന്നു.
ഈ മാറ്റം വരാതിരിക്കാൻ
ഓരോ നിമിഷവും
ജാഗരൂഗനായിരിക്കുക.