Thursday, November 17, 2016

കാലാവസ്ഥ.ഖലീൽ ശംറാസ്

ഓരോ മനുഷ്യനും
നിനക്ക് മുന്നിൽ
പ്രത്യക്ഷപ്പെടുമ്പോൾ
നിന്റെ
ആശയവിനിമയ രീതി
മാറിമറിയുന്നുണ്ട്.
നിന്റെ വ്യക്തിത്വം
എന്നാൽ
നിന്റെ ആന്തരിക കാലാവസ്ഥയും
സാമൂഹിക കാലാവസ്ഥയും
കൂടി കലർന്ന ഒന്നാണ്.
പക്ഷെ സമൂഹത്തിലെ
കാലാവസ്ഥയിലെ
പുകപടലങ്ങൾ
നിന്റെ ആന്തരിക കലാവസ്ഥയെ
അസ്വസ്ഥമാക്കാതിരിക്കാതെ
നോക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.