Thursday, October 13, 2016

മൈക്രോസ്കോപ്പ്.khaleelshamras

മൈക്രോ സ്ക്രാപ്പിന്റെ
ലെൻസിൽ
പൊടിപടലങ്ങൾ ഉണ്ടെങ്കിൽ.
ചിത്രം വ്യക്തമാവില്ല.
ശരിയായ രീതിയിൽ
ഫൊക്കസ് ചെയ്തില്ലെങ്കിൽ
ചിത്രം അവ്യക്തമായിരിക്കും.
ഇനി കണ്ണടച്ചാണ് നോക്കുന്നതെങ്കിൽ
ചിത്രം കാണുകപോലുമില്ല.
ഇതുപോലെയാണ്
ഈ നിമിഷത്തിലെ നിന്റെ
ജീവിതവും.
വ്യക്തമായ ലക്ഷ്യബോധത്തോടെ.
പൂർണ്ണമായി മനസ്സിരുത്തി
തികച്ചും പോസിറ്റീവ് മനോഭാവത്തോടെ
ഈ ഒരു നിമിഷത്തെ
സമീപിക്കുക.
തികച്ചും സംതൃപ്തി നിറഞ്ഞ
ഒരു ജീവിതം
അവിടെ തെളിഞ്ഞു കാണാം.