Saturday, September 10, 2016

സൗഹൃദം പുതുക്കുക.my diary. khaleelshamras

നാം ഏറ്റവും സന്തോഷിച്ച
നാടുകളിൽ,
നമ്മുടെ ജീവിതത്തിന്റെ വസന്തകാലങ്ങളിൽ
നമ്മോടൊപ്പമുണ്ടായിരുന്നവരോട്
ഒരു പ്രത്യേക സ്നേഹം ഇണ്ടാവും.
അന്ന് കേട്ട പാട്ടുകൾക്ക്
എപ്പോഴും നമ്മുടെ
മനസ്സിൽ ഒരു പ്രാധാന്യം ഉണ്ടാവും.
കാരണം അവയ്കൊക്കെ
നമ്മെ ആ കാലഘട്ടത്തിലേക്ക്
തിരികെ കൊണ്ടുപോവാനും
അവയെ വീണ്ടും ആസ്വദിക്കാനും
കഴിയും .
അതുകൊണ്ട് തന്നെ
നമ്മുടെ നല്ല ഇന്നലെകളിലെ
കൂട്ടുകാരെ കുറിച്ച്
കൂടുതൽ അറിയുക.
അവരോട് ഇടക്കിടെ
സൗഹൃദം പുതുക്കുക.
അeപ്പാൾ നമ്മുടെ ജീവിതത്തിന്റെ
ഏറ്റവും പുതിയ
ഈ നിമിഷത്തിലും
ആ അനുഭൂതികൾ നിലനിർത്താൻ
കഴിയും.