Monday, August 15, 2016

പ്രധാന ഭരണം.ny thoughts. khaleelshamras

നാട് ആര് ഭരിക്കുന്നു എന്നതോ
ഭൂമിയിൽ എന്തു സംഭവിക്കുന്നുവെന്നതോ
അല്ല ഇവിടെ പ്രധാനം.
പക്ഷെ നിന്റെ ഉള്ളിൽ
ഏത് തരം ചിന്തകൾ
ഭരിക്കുന്നുവെന്നതും
അവ നിന്നിൽ ഏതുതരം
വികാരം ഉണ്ടാക്കുന്നുവെന്നതുമാണ്
പ്രധാനം.
ലോകത്ത് കണ്ടും കേട്ടും സംഭവിച്ചും
കൊണ്ടിരിക്കുന്നതുമെല്ലാം
വിഷയങ്ങൾ ആവുന്നത്
നിന്റെ പഞ്ചേന്ദ്രിയങ്ങൾ
അവയെ സ്വീകരിച്ച്
ഉള്ളിൽ ഏത് തരം
ചിന്തകളും മാനസിക കാലാവസ്ഥയും
സൃഷ്ടിക്കുന്നു എന്നതിനനുസരിച്ചാണ്.