Thursday, May 5, 2016

Parenting talk preperation.dr khaleelshamras

കുട്ടികളിൽ വ്യക്തിത്വം
വളർത്തിയെടുക്കുന്നത്
അവരുടെ ജീവിത സാഹചര്യങ്ങളാണ്.
അവരെ അമിതമായി ശകാരിക്കുന്നതിനും
വിമർശിക്കുന്നതിനും
പകരം അവർക്ക്
നല്ല വ്യക്തിത്വം വളർത്തിയെടുക്കാനുള്ള
സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.
അതിന് ആദ്യം നന്നാവേണ്ടത്
അവരുടെ ഉത്തരവാദിത്വമുള്ള
രക്ഷിതാക്കളും അധ്യാപകരും
പിന്നെ സമൂഹവും ആണ്.
അവരിൽ എന്തെങ്കിലും
സ്വഭാവ വൈകല്യങ്ങൾ കാണുകയാണെങ്കിൽ
അതിനെ അവർ ജീവിക്കുന്ന
സാഹചര്യത്തിന്റെ പ്രതിഫലനമായി കണ്ട്.
എന്റെ ഏതെങ്കിലും സ്വഭാവ വൈകല്യത്തിന്റെ
പ്രതിഫലനം ആണോ അവരിൽ
കാണുന്നത് എന്ന്
സ്വയം
ചോദിക്കുക.
എന്നിട്ട് സ്വയം തിരുത്തുക.
തിരുത്തിയ നല്ല സ്വഭാവത്തെ
അവർക്ക് പകർത്താൻ
പാകത്തിൽ കാണിച്ചു കൊടുക്കുക.