Monday, May 16, 2016

My diary. khaleelshamras. emotional intelligence

ഓരോ വ്യക്തിയും
അവനവന്റെ ഉള്ളിലെ
നെഗറ്റീവ് വികാരമാണ്
പലതും പറയാനും
പ്രേരിപ്പിക്കുന്നത്.
ചിലർ ആ ചീത്ത
വികാരത്തെ മറച്ചു വെക്കാനുള്ള
മറയായി
വാക്കുകളേയും പ്രവർത്തികളേയും
ഉപയോഗപ്പെടുത്തും.
പലപ്പോഴും ഇത്തരം
വ്യക്തികളുടെ
നാടകങ്ങൾക്കനുസരിച്ച്
കുറേ നല്ല മനുഷ്യരും
അവരുടെ മാനസികലോകവും
ചാഞ്ചാടി പോവുന്നുവെന്നതാണ്
സത്യം .
പലരുടേയും വാക്കുകളും
പ്രവർത്തിയും
ഇത്തരം നാടകങ്ങൾ ആണെന്നും.
അവരുടെ ഉള്ളിലെ
ചീത്ത
പേടിയും കോപവും ആശങ്കയും
മറ്റുള്ളരോടുള്ള അടിമത്വവും
ഒക്കെയാണ്
ഇതിന് പ്രേരിപ്പിച്ചത്
എന്ന സത്യം മനസ്സിലാക്കി
നിന്റെ അടിസ്ഥാന മാനസികാവസ്ഥയായ
സന്തോഷത്തിൽ നിന്നും
വ്യതിചലിക്കാതിരിക്കാൻ
വൈകാരികമായ ബുദ്ധി
ഫലപ്രദമായി വിനിയോഗിക്കുക.