Tuesday, April 5, 2016

വിലപ്പെട്ട നിനക്കായി.my diary.Khaleelshamras

ഈ നിമിഷം
നീ കേട്ട ശബ്ദം കേൾക്കാൻ
മറ്റൊരാളില്ല.
നീ കാണുന്ന കാഴ്ചകളൊക്കെ
നിനക്കു വേണ്ടി മാത്രമാണ്.
നീ മണത്തറിഞ്ഞ
സുഗന്ധം
നിന്റെ മുക്കിനെ
മാത്രമേ സ്പർശിച്ചിരുന്നുള്ളു.
നിന്റെ ചിന്തകൾ
നിനക്കു വേണ്ടി മാത്രമായിരുന്നു.
ഈ നിമിഷത്തെ
എത്ര ഭംഗിയായിട്ടാണ്ട്
ഏറ്റവും വിലപ്പെട്ട
നീയെന്ന മനുഷ്യനായി
ഒരുക്കി വെച്ചിരിക്കുന്നത്.
എന്നിട്ടും അവയൊന്നും
ആസ്വദിക്കാതെ
തിരിഞ്ഞു കളയുകയാണോ
നീ?