Wednesday, April 13, 2016

അവരെ വിജയിപ്പിക്കാൻ.my diary.khaleelshamras

ആരെയൊക്കെയോ
വിജയിപ്പിക്കാൻ വേണ്ടി
സ്വന്തം ജീവിത
നിമിഷങ്ങളെ കൊല്ലാകൊല
ചെയ്തവനും.
സ്വയം മുറിവേൽപ്പിച്ച
ചർച്ചകൾകൊണ്ട്
നിമിഷങ്ങളെ
നിറച്ചവനുമായി നീ മാറരുത്.
അങ്ങിനെയൊക്കെയാണ്
നീയെങ്കിൽ
നീ സ്വയം ആത്മഹത്യ
ചെയ്തവൻ ആണ്.
രാഷ്ട്രീയമാവാം
പക്ഷെ ആ ആവൽ
സ്വന്തം മനശ്ശാന്തിയെ
പണയം വെച്ചോ
അധികാരത്തിനു വേണ്ടി
എന്തും ചെയ്യാൻ മടിക്കാത്ത
ഉള്ളിൽ ഗുണ്ടയുടെ മനസ്സും
പുറത്ത് മാലാഖയുടെ
വസ്ത്രവും അണിഞ്ഞു
വരുന്ന
ഭുരിഭാഗം നേതാക്കളുടേയും
അടിമയായി നീ മാറരുത്.