Saturday, April 16, 2016

മനസ്സിൽ തുളച്ചു കയറുന്ന ആണികൾ.my diary. khaleelshamras

പലരിലും
പല പോരായ്മകളും
ഉണ്ടാവും
ബുദ്ധിയും വിവേകവും
ഉള്ള ഒരാളും
അതൊന്നും അവരോട്
എടുത്ത് പറയാറില്ല.
ശരിക്കും പോരായ്മകൾ
അല്ല പലരേയും
നിരാശരാക്കുന്നത്
ഏതെങ്കിലും ആൾക്കാർ
അതെടുത്ത് പറയുകയാണെങ്കിൽ
അതാണ്
പലരേയും നിരാശരാക്കുന്നത്.
ശരിക്കും
എന്നെങ്കിലും ഏതെങ്കിലും
ഒരാൾ എടുത്തു
പറഞ്ഞ ഒരു വാക്ക് മതി
ഒരാണി പോലെ
അവരുടെ മനസ്സിൽ
തുളച്ചു കയറാൻ.
അത്തരം ആണികളായി
നിന്റെ വാക്കുകൾ മാറാതെ
നോക്കുക.