Thursday, July 9, 2015

സമ്പത്ത് കിട്ടുമ്പോഴും കൊടുക്കുമ്പോഴും. My diary. Khaleel Shamras

സമ്പത്ത് കിട്ടുമ്പോൾ
നിനക്ക് സന്തോഷം വരും.
പക്ഷെ അതിലും സന്തോഷം കിട്ടുന്ന
മറ്റൊരു അവസരമുണ്ട്.
അത് ആരാരുമറിയാതെ
മറ്റൊരാളുടെ ആവശ്യങ്ങളെ
കണ്ടറിഞ്
നിന്റെ സമ്പത്തിൽ നൽകുമ്പോൾ
അനുഭവിക്കുന്ന
സന്തോഷമാണ്.
സമ്പത്ത് ലഭിക്കുമ്പോൾ
അനുഭവിക്കുന്ന സന്തോഷം നൈമിഷികമാണ്.
കാരണം അതിനു ശേഷം അനുഭവിക്കാനുളളത്
സമ്പത്ത് നഷ്ടപ്പെടാതെ നോക്കാനുളള
വേദനകൾ ആണ്.
പക്ഷെ സമ്പത്തിൽ നിന്നും അർഹപ്പെട്ടവർക്ക്
നൽകുമ്പോൾ നീ അനുഭവിക്കുന്നത്
അനശ്വരമായ സന്തോഷമാണ്.