Thursday, July 23, 2015

കോഴിക്കോട് ഒരുങ്ങി. കാർഡിയോ സോൺ 2015നെ വരവേൽക്കാൻ. ഓപ്പറേഷൻ ഇല്ലാതെ ഹൃദയരോഗകങ്ങൾക്ക് ഒരു പ്രതിവിധി.(EECP) Dr Khaleelshamras. MD

കോഴിക്കോട് ഒരുങ്ങി.
കാർഡിയോ സോൺ 2015നെ
വരവേൽക്കാൻ.
ഓപ്പറേഷൻ ഇല്ലാതെ   ഹൃദയരോഗകങ്ങൾക്ക്
ഒരു പ്രതിവിധി.(EECP)
Dr Khaleelshamras. MD

    കോഴിക്കോടിന്റെ കടലോരത്ത്  സീ ക്വീൻ ഓഡിറ്റോറിയം ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ്. ജൂലൈ 25, 26 തിയ്യതികളിൽ സോണൽ ക്ലിനിക്കൽ കാർഡിയോളജി അപ്ഡേറ്റിന് വേദിയാവുകയാണ് കോഴിക്കോട്.
   കാർഡിയോളജിയിലെ ഒട്ടുമിക്ക വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഒരു  പ്രോഗ്രാം  ഷെട്യൂൾ ഇതിനകം തന്നെ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് കയ്മാറപ്പെട്ടു.രാജ്യത്തെ പ്രഗൽഭരായ  പല ഡോക്ടർമാരും ഇതിൽ  വിഷയങ്ങൾ അവതരിപ്പിക്കുന്നു. ക്ലിനിക്കൽ കാർഡിയോളജിയിലെ പുതിയ പുതിയ സംഭവ വികാസങ്ങൾ ഇവിടെ  ചർച്ച ചെയ്യപ്പെടുo.
   ഓപ്പറേഷനോ ആൻജിയോ പ്ലാസ്റ്റിയോ ഇല്ലാതെ തന്നെ EECP (എൻഹാൻസ്ഡ് എക്സ്റ്റേർണൽ കൗണ്ടർ പൾസേഷൻ)  എന്ന അതി ന്യുതന  സാങ്കേതിക  വിദ്യ , ഹൃദയ രോഗ ചികിൽസയിൽ അമേരിക്കയിലും മറ്റും ഇതിനകം അംഗികാരം ലഭിച്ച ആ രീതി ഈ ഒരു കാർഡിയോ സോണിൽ ചർച്ച ചെയ്യപ്പെടുമെന്നതാണ്  ഇവിടെ പ്രത്യേകം പരാമർശിക്കാനുള്ളത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന്റെ കറവുള്ളവരിൽ (അഞ്ചൈന,ഹൃ ദയാഘാതം), ഹൃദയത്തിന്റെ  പ്രവർത്തനത്തിൽ തകരാറുള്ളവരിൽ (കാർഡിയാക്ക് ഫെയിലർ) ഹൃദയത്തിന്റെ വീക്കം ഉള്ളവരിൽ (കാർഡിയോ മയോപതി) ഒക്കെ ഹൃദയത്തിലേക്കുള്ള  രക്തയോട്ടത്തിന്റെ  കുറവു മൂലമുള്ള  പ്രശ്നങ്ങൾക്ക് ഒരെളുപ്പ പരിഹാരമാവുകയാണ് EECP. അതുമൂലം ഇത്തരം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നു.
     എന്താണ് EECP
 നിങ്ങൾ ആശുപത്രികളിൽ  എപ്പോഴെങ്കിലും പ്രശർ ചെക്ക് ചെയ്യാൻ പോയിക്കാണുമെന്ന് കരുതുന്നു. അപ്പോൾ എന്താണ് ഡോക്ടർ ചെയ്യുന്നത്? ഒരു പ്രശർ കഫ് എടുത്ത് കയ്യിൽ ചുറ്റുന്നു. എന്നിട്ട് ഒരു ബൾബ് ഞെക്കി  സമ്മർദ്ദ വ്യതിയാനങ്ങളെ ഒരു മോണിട്ടറിയുടെ നീരീക്ഷിക്കുന്നു. ഇതു പോലെ നീണ്ട വീർത്തു വരുന്ന ഒരു കഫ് കാലിൽ ചുറ്റി ഹൃദയമിടിപ്പിന് അനുസരിച്ച് വികസിപ്പിച്ചും ചുരുക്കിയും  ആ വ്യതിയാനങ്ങളെ കമ്പ്യൂട്ടറിലൂടെ നിരീക്ഷിച്ചുമാണ് EECP ചെയ്യുന്നത്.ആദ്യം രോഗിയെ ഒരു  മേശമേൽ കിടത്തുന്നു. നെഞ്ചിൽ  മൂന്ന് ഇലക്ട്രോട് ഘടിപ്പിക്കുന്നു. അത് ഇലക്ട്രോ കാർഡിയോ  ഗ്രാമിലേക്ക് കണക്ക്റ്റ് ചെയ്യുന്നു.ചികിൽസാ സമയത്തെ ഹൃദയത്തിന്റെ താളങ്ങൾ ECG രേഖപ്പെടുത്തുന്നു.ഇരട്ട കഫുകൾ തുടയിലും കാലിലും ബുക്ക്സിലും ചുറ്റുന്നു. ഈ കഫുകൾ വായു അകത്തേക്ക് കയറ്റാനും പുറം തള്ളാനും സഹായിക്കുന്ന വായു ഹോസസുമായി കണക്റ്റ് ചെയ്യുന്നു. അതിലൂടെ വായു പുഷ് ചെയ്യുമ്പോൾ  ആരോ വന്ന്  കെട്ടി പിടിക്കുന്ന ഒരു പ്രതീതി അനുഭവപ്പെടുന്നു. ഈ മുറ്റിയ  കഫിന്റെ വികസനവും ചുരുക്കലും ഇലക്ട്രോണിക്കലായി ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമായി  പൊരുത്തപ്പെടുത്തുന്നു.

  ഹൃദയം റിലാക്സ് ചെയ്യുന്ന സമയത്താണ് അതിലേക്ക്  ഈ ഒരു പ്രതിഭാസം വഴി രക്തയോട്ടം കൂട്ടുന്നത്. അതിലുടെ  രക്തകുഴ മുകളിൽ നിന്നും ചെറിയ ചെറിയ ചാനലുകൾ ഉണ്ടാക്കാൻ കഴിയുന്നു. ആ ചാനലുകൾ വഴി  ചികിൽസക്ക് ശേഷം രക്തയോട്ടം എളുപ്പമാക്കാൻ കഴിയുന്നു.രക്ത കുഴലുകളിലെ ബ്ലോക്കുകളെ മറികടന്ന് ഈ പുതുതായുണ്ടായ രക്തക്കുഴലുകളിലുടെ രക്തയോട്ടം പോവുന്നതിനെ നെയ്ച്ചറൽ ബൈപ്പാസ് എന്ന്  വിളിക്കുന്നു.
     ബൈപ്പാസ് സർജറി ,ആഞ്ചിയോ പ്ലാസ്റ്റി തുടങ്ങിയവയില്ലാതെ തന്നെ EEcp വഴി രക്തോട്ടത്തിന്റെ  കുറവുമൂലം ഉണ്ടായ ഹൃദയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതിന് തെളിവുകൾ ധാരാളമുണ്ട്.ഈ ഒരു ചികിൽസ വഴി ലൈഗിക പ്രശ്നങ്ങളും മറ്റും പരിഹരിക്കപ്പെടുന്നുവെന്നതും   പ്രത്യേകം എടുത്തു പറയേണ്ടതാണ്.

    കടൽ മൽസ്യാഹാരം മുഖ്യ ഭക്ഷ്യ വിഭവമായ കോഴിക്കോടിന്റെ കടലോരത്ത്നിന്നും ഹൃദയ  രോഗങ്ങളെ ചെറുക്കാനും ചികിൽസിക്കാനും  കൂടുതൽ കൂടുതൽ വിഭവങ്ങൾ നിങ്ങൾക്കായി കൈ മാറാൻ കഴിയുമെന്ന പ്രത്യാശയോടെ അതിൽ പങ്കെടുക്കാൻ  തയ്യാറാവുകയാണ് ഞാൻ.
  
     
എന്ത