Tuesday, March 31, 2015

this moment. my diary .khaleelshamras

 this moment
is not the time to be sad by thinking about your past.
is not the time to fear about your future.
this is the time to live.
this moment is the only time alive in the whole planet.
this time is not to make enemies,
this valuable time is not for spreading hatred .
this is the time to love and learn.
this is the time to spread peace.
this is the only moment,
where you have to act your life/



ഈ ഒരു നിമിഷംmy diary khaleel shamras

കിട്ടാത്തതിൽ ദു;ഖിച്ചും
വരാനിരിക്കുന്നതിനെ കുറിച്ചോർത്ത് പേടിച്ചും
ജീവിക്കാനുള്ളതല്ല ഈ ഒരു നിമിഷം .
ഏറ്റവും പുതുപുത്തനായ
ഈ നിമിഷം
നിനക്ക് ജീവിക്കാനുള്ള വീട് ആണ് .
മറ്റൊരവസരം ലഭിക്കാത്ത
ഈ വീട്ടിൽ
ഏറ്റവും മികച്ച ജീവിതം  കാഴ്ച്ചവെക്കുക .
ആരോടെങ്കിലും  ശത്രുതപുലർത്താനോ
അസൂയപ്പെടാനോ
വിവേചനവും അനീതിയും കാണിക്കാനോ
ഈ സമയം ഉപയോഗിച്ചുകൂട .
അത് നിൻറെ ജീവിതത്തിൽ
ചാർത്തുന്നത് വലിയൊരു പാട് ആയിരിക്കും .
അതിന്റെ ദോഷം അനുഭവിക്കേണ്ടത്
നീ മാത്രമായിരിക്കുമെന്ന്
മറക്കാതിരിക്കുക .
പകരം നന്മകൾ കൊണ്ടും
അറിവുകൊണ്ടും
ഈ നിമിഷങ്ങളെ അലങ്കരിച്ചാൽ
അതിലൂടെ
നിനക്ക് ലഭിക്കാൻ പോവുന്നത്
അനശ്വരമായ ഒരു
സമ്മാനമായിരിക്കുമെന്നും ഓർക്കുക . .

Monday, March 30, 2015

our meetings .my diary .khaleelshamras

Most of our meetings are based on talks to
destroy the mental peace of the other and ours own.
We are not at all bothered that
Such a meeting will not come ones more in our life.
We we are using such a valuable meaning to hurt each other.
Instead
We have to spend our meetings
To boost the peace of mind.
And also to cure the mental pain of others.
So convey only good words to other.
Love them from the heart,


പരസ്പര കൂടിക്കാഴ്ച്ചകൾ my diary khaleelshamras

പലപ്പോഴും
പരസ്പര കൂടിക്കാഴ്ച്ചകൾ
നാം വിനിയോഗിക്കുന്നത്
പരസ്പരം കുറ്റപ്പെടുത്താനും
കത്തിയെരിയുന്ന വാർത്തകളെ
വിലയിരുത്താനുമാണ് .
സംസാരമൊക്കെ കഴിഞ്ഞ്
തിരിച്ചുപോവുന്പോൾ
മനസ്സിൽ എന്തെങ്കിലുമൊക്കെ
മുറിവുകൾ ഏറ്റിരിക്കും .
പക്ഷെ ഇങ്ങിനെയുള്ള
ഒരു സാംസാരരീതിയിൽനിന്നും മാറുക .
പിരിഞ്ഞു പോവുന്പോൾ
ഓർക്കാൻ നല്ലതെന്തെങ്കിലും
മനസ്സിലോട്ട് ഇട്ടുകൊടുക്കുക .
അവരുടെ നീറുന്ന മനസ്സിന്
സ്വാന്തനത്തിന്റെ മരുന്ന് കുറിച്ച് കൊടുക്കുക .

സമയത്തിന്റെ ഒഴുക്കിൽ my diary .khaleelshamras

സമയം ഒഴുകികൊണ്ടേയിരിക്കുന്നു .
ഈ ഒഴുക്കിലൂടെ
നീന്തുന്നവരിൽ ഇന്ന് നീയുണ്ട് .
ഈ ഒഴുക്കിൽ
നീയില്ലാത്ത ഒരു സമയം വരാനുണ്ട്
എന്ന് നീ മറക്കാതിരിക്കുക .
നിന്റെ അവസാന ശ്വാസം നിലനിൽക്കുന്നതുവരെ
സമയത്തിൽ നിനക്ക് അവകാശമുണ്ട് .
തികച്ചും സംതൃപ്തനായ ഒരു ജീവിതം
നയിക്കാൻ നിനക്ക് ബാദ്ധ്യതയുണ്ട്‌ .
നിനക്ക് നിൻറെ നല്ല ജീവിതത്തെ
കാണിച്ചുകൊടുക്കേണ്ടത്‌
ഒന്നു നിന്നേയും പിന്നെ
എല്ലാത്തിന്റേയും ഉടമസ്ഥനായ
ദൈവത്തേയുമാണ്‌ .

Sunday, March 29, 2015

Thoughts. My diary .by khaleelshamras

You can think whatever you want.
But remember your thoughts are your life.
Your minds mood is dependent on what you think.
So think only positive.
Create a beautiful inner atmosphere of peace by your thought.
If something is disturbing you
Not think about that .
Just thing something else.

സ്വതന്ത്ര ഇച്ചാശക്തി my diary .khaleelshamras

ആകാശ ഭൂമിയിലുള്ളവയും
മനുഷ്യ ശരീരത്തിലെതന്നെ കോശങ്ങളും
ഒരു ദൈവത്തിന്റെ വിധിവിലക്കുകൾ പാലിച്ചു ജീവിക്കുന്നു .
അവക്ക് നിശ്ചയിക്കപ്പെട്ട
ഡ്യൂട്ടി നിർവഹിച്ചു
അവയൊക്കെ തങ്ങളുടെ ജീവിതത്തെ
ഈശ്വരനുള്ള സന്പൂർണ സമർപ്പണമാക്കുന്നു .
അവക്കിടയിൽ മനുഷ്യ നിർമിത
പ്രസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അടിപിടിയില്ല .
എല്ലാവയും
ഈശ്വര സാമിപ്യം
അടുത്തുണ്ട് എന്ന ഭാവത്തിൽ
തങ്ങളുടെ ഭാദ്യതകൾ നിറവേറ്റികൊണ്ടിരിക്കുന്നു .
ഇവിടെ അവയൊക്കെ വിജയിക്കുന്പോൾ
സ്വതന്ത്രമായ ചിന്താശക്തി നല്കപ്പെട്ട
മനുഷ്യ മനസ്സുകൾ മാത്രം
എതിർ ദിശയിൽ ചലിക്കുന്നു .
അവൻ അവനെപോലുള്ള സ്രിഷ്ടികളിലേക്ക്
കൈകൾ ഉയർത്തുന്നു .
പ്രാർത്ഥനകൾക്ക് ഇടയാളന്മാരെ വെക്കുന്നു .
ഓരോരോ മനുഷ്യരുടെ പേരിലുള്ള
സംഘങ്ങളായി
പരസ്പരം ഞാനാണ് ശരിയെന്ന് സ്ഥാപിക്കാൻ തർക്കിക്കുന്നു .
മറ്റെല്ലാതും തങ്ങളുടെ സ്വതന്ത്ര ഇച്ചാശക്തിയെ
ദൈവത്തിലേക്ക് തിരിച്ചപോലെ
മനുഷ്യനും തങ്ങളുടെ മനസ്സിനെ സമർപ്പിച്ചിരുന്നുവെങ്കിൽ
ഇങ്ങിനെ ഉണ്ടാവുമായിരുന്നോ .


Peaceful mind.my diary by khaleelshamras

Peaceful mind is your real inner atmosphere.
If it is peace less.
It is just because of you it become peace less.
You only allowed the
Dirts of jealousy,fear,hate etc into it.
So never allow such Dirts into your inner atmosphere.


മനസ്സമാധാനം my diary khaleelshamras

മനസ്സമാധാനം നിന്റെ മനസ്സിന്റെ
ശരിക്കുള്ള ആന്തരിക കാലാവസ്ഥയാണ് .
അത് നിനക്ക് നഷ്ടപ്പെട്ടതായി
അനുഭവപ്പെടുന്നുവെങ്കിൽ അതിനർത്ഥം
അതിനെ മലിനമാക്കുന്നത്തെന്തൊക്കെയോ
നീ സ്വയം
അതിലേക്ക് കടത്തിവിടുന്നു എന്നാണ് .
അസൂയയുടേയും പകയുടേയും
അനീധിയുടേയും ഭീതിയുടേയും
ഒക്കെ
മാലിന്യങ്ങൾ അത്തിലേക്ക് തള്ളിയെന്നാണ് അതിനർത്ഥം .


Saturday, March 28, 2015

വീണ്ടും പിറക്കുന്ന സഹൃദ കാലം .my diary khaleelshmaras.this diary was writen after hearing the death news of my best friend Praburam.i posted his photo yesterday.

അവന്റെ ഒരു വാക്കു കേൾക്കാൻ ഞാൻ വിളിച്ചു .
വർഷങ്ങൾക്ക് മുന്പ്
ഞങ്ങൾ ഒരുമിച്ചിരുന്ന് ഉണ്ട ഭക്ഷണത്തിന്റേയും
ഒരുമിച്ച് വായിച്ച പുസ്തകത്തിന്റേയും
പിന്നെ പങ്കുവെച്ച കളി തമാശകളുമൊക്കെ
ഒന്നുകൂടി അയവിറക്കാനും
അതിന്റെ മാധുര്യം
ഒന്നുകൂടി നുണയാനുമായിരുന്നു ആ വിളി .
പക്ഷെ എന്റെ വിളി അവൻ കേട്ടില്ല .
കാരണം എന്റെ വിളി കേൾക്കാത്തൊരിടത്തേക്ക്
അവന്റെ ആത്മാവ് എനിക്കുമുന്പേ
ചേക്കേറിയിരുന്നു .
നന്മ മാത്രം നിറഞ്ഞ ,
ഒരു കുറ്റപ്പെടുത്തലിന് പോലും
ഇടം ലഭിക്കാതിരുന്ന
ആ ആ നല്ല കാലത്തെ
മാച്ചുകളയാൻ സമയത്തിനേ കഴിയൂ .
അതേ സമയത്തിൽനിന്നും
അവനെ മാച്ചുകളഞ്ഞ പോലെ
ഞാനും മാഞ്ഞുപോവും .
പക്ഷെ
പിന്നീടൊരു നാൾ
കാരുണ്യാവാനായ എല്ലാത്തിന്റേയും
സൃഷ്ട്ടാവും പരിപാലകനുമായ
ദൈവത്തിന്റെ കോടതയിൽ
ആ ദിനങ്ങളെ വിചാരണക്ക് വെക്കുന്പോൾ
ആ നിഷ്ക്കളങ്ക സ്നേഹം
നല്ലോരു മാർക്ക്
ഞങ്ങൾക്കിരുവർക്കും
കൊണ്ടുവരുമെന്ന്
ഞാൻ വിശ്വസിക്കുന്നു .
മരിക്കാത്തവരായി ആരുമില്ല .
ഈ ജീവിതത്തെ
നമ്മുടെ നിത്യ പാർപ്പിടമായി
കണ്ടുപോയി എന്നത്
ജീവിക്കുന്ന ഞങ്ങൾക്ക് പറ്റിയ
അbhadhaമാണ് .
അത് തിരിച്ചറിയുന്നത്‌
പലപ്പോഴും മരണ വാർത്തകൾ കേൾക്കുന്പോഴാണ് .
ഇന്ന് അവനെ കുറിച്ച്‌ കേട്ട വാർത്ത
നമ്മെ കുറിച്ചും കേൾക്കാനുള്ളതാണ് .
അതിനു മുന്പേ
ആരെ കൊണ്ടും ചീത്തയായതൊന്നും പറയിപ്പിക്കാതെ
ആർക്കും ഉപദ്രവം ചെയ്യാതെ
ആരേയും ശത്രുവായി കാണാതെ .
നന്മകളെ ആരാധനയാക്കി
അറിവിനെ ആതർശമാക്കി
ജീവിതത്തെ ഈശ്വരനുള്ള
സന്പൂർണ സമർപ്പണമാക്കുക
എന്നതൊന്നു മാത്രമാണ് .




പ്രതികരണം my diary khaleelshamras

ഒരു പ്രശ്നം നിന്നെ ഭാധിക്കുന്നത്
അതൊരു വലിയ പ്രശ്നമായി
നിനക്ക് തോനുന്പോഴാണ് .
നിന്റെ ചിന്തകളെ
ആ ഒരു പ്രശ്നത്തിൽ മാത്രം
കേന്ത്രീകരിക്കുന്പോഴാണ് .
ലോകത്തും മനുഷ്യർക്കുള്ളിലുമായി
ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ
എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു
അവയൊന്നും നീ അറിയുന്നുപോലുമില്ല .
നീ അറിഞ്ഞ
കൊച്ചു കൊച്ചു പ്രശ്നങ്ങൾ മാത്രം
നിന്നെ അലട്ടുന്നു .
പ്രശ്നങ്ങളെ
നിന്റെ മനസ്സിനെ അലട്ടിയ
ചിന്തകളാക്കാതിരിക്കുക .
സമാധാനം നിറഞ്ഞ പ്രതികരണം അലട്ടലല്ല
മറിച്ചു ആവേശവും കരുത്തുമാണ് .

മനുഷ്യരെ ആരാധിക്കരുത്‌ .my diary khaleelshamras

മനുഷ്യരെ പരസ്പരം ഭഹുമാനിക്കണം
ആദരിക്കണം
പക്ഷെ ആരാധിക്കരുത്‌ .
ഇവിടെ നീ ഒരു മനുഷ്യന്റേയും അടിമയല്ല .
ഇവിടെ മേൽജാതിയും കീഴ്ജാതിയും ഇല്ല .
എല്ലാവരും
മരണത്തിലേക്ക് യാത്രചെയ്യുന്ന പാവം മനുഷ്യർ മാത്രം .
നന്മകൾ ചെയ്യാനും
ജീവിതത്തെ ഈശ്വരനുള്ള സമ്പൂർണ
സമർപ്പണമാക്കി
ഇവിടേയും
വരാനിരിക്കുന്ന
മരണാന്തര ജീവിതത്തിലും
സമാധാനം കൈവരിക്കാൻ നിയോഗിക്കപ്പെട്ടവൻ .



നശ്വരമായ ഒരു ലോകത്ത് my diary khaleelshamras

നശ്വരമായ ഒരു ലോകത്ത്
നാം കൂടുതൽ
ചിന്തിക്കേണ്ടത് നമ്മുടെ മരണത്തെ കുറിച്ചാണ് .
പേടിക്കാനല്ല മറിച്ച് .
ആ മരണത്തിനു മുന്പേ
നന്മനിറഞ്ഞ ഒരു ജീവിതം കാഴ്ച്ചവെക്കാനായി .
ഒരനശ്വര ജീവിതം ഉണ്ടെങ്കിൽ
നിനക്കേറ്റവും കൂടുതൽ ചിന്തിക്കേണ്ടത്
ജീവിതത്തെ കുറിച്ചാണ് .
അങ്ങിനെ ഒരു ജീവിതത്തിനുള്ള ഏക പ്രതീക്ഷ
മരണത്തിനപ്പുറം ആണെന്നതിനാൽ .
അങ്ങിനെ ഒന്നു നേടിയെടുക്കാൻ
നീ ഈ നശ്വര ജീവിതത്തിൽ
നിന്റെ മരണത്തെകുറിച്ചും
അതിനെ
ഏറ്റവും മനോഹരമായ
ഒരനശ്വര ജീവിതത്തിലേക്കുള്ള
ആദ്യ ചുവടെപ്പുക്കാനും
ശ്രമിക്കുക .
ഫലം
മരണത്തിനു മുന്പും പിന്പും വിജയം .

നിഷ്കളങ്ക സ്വൊഭാവഗുണങ്ങൾ.my diary khaleelshamras

അധികാരത്തിനും പണത്തിനും
വേണ്ടിയുള്ള നിന്റെ നെട്ടോട്ടം
അതിന്റെ ലക്ഷ്യത്തിൽ
എത്തിയാലും എത്തിയില്ലെങ്കിലും
നിന്റെ ആത്മാവിൽ
നിന്നെ നീയാക്കേണ്ട
നിഷ്കളങ്കമായ
സ്വൊഭാവഗുണങ്ങളെ
ചവുട്ടി മിതച്ചുകൊണ്ടാണ് ആ യാത്ര .
ഈ ഭൂമിയിൽ ഉപേക്ഷിച്ച്  പോവേണ്ട
വാടക വസ്ത്രങ്ങൾ മാത്രമായിരുന്നു
അവയൊക്കെയെന്നും
നിനക്കു ശേഷം
അത് മറ്റാർക്കോ
അത് കൈമാറേണ്ടത്‌ ഉണ്ട് എന്നും
നീ തിരിച്ചറിയുന്ന നിമിഷം .
കൂടെ കൊണ്ടുപോവാൻ
എന്തെങ്കിലും തിരയുന്പോൾ
ഒന്നുമില്ലാത്ത ഒരവസ്ഥ ഉണ്ടാവരുത് .
അതുകൊണ്ട്
നിന്നിലെ നിഷ്കളങ്ക സ്വഭാവ ഗുണങ്ങളെ
സമൂഹത്തിന് കൈമാറുന്നതിന്
മറ്റെന്തെനേക്കാളും മുൻഘടന നൽകുക . 

THE TASK.my diary .khaleelshamras

TASK IS SAME.
BUT FOR SOMEBODY IT IS A TIME PASS.
FOR SOME OTHERS IT IS TIME WASTE.
AND FOR SOME BODY IT IS A TIME STRESS.
SO DECIDE BEFORE YOU START THE TASK.
WEATHER IT IS IMPORTANT FOR YOU OR NOT.
IF IT WILL NOT BE VALUABLE AND SATISFACTORY FOR YOU
THENT NOT START THE TASK.

Friday, March 27, 2015

മനുഷ്യരൊന്ന് ദൈവമൊന്ന്‌ .my diary khaleelshamras

മനുഷ്യരൊന്ന് ദൈവ മൊന്ന് .
പിന്നെ നാമെന്തിന്
പരസ്പരം തർക്കിക്കുന്നു .
പരസ്പരം വിവേചനം കാണിക്കുന്നു .
അനീതി കാണിക്കുന്നു .
എല്ലാ വേദങ്ങളും
മനുഷ്യ കൈകടത്തലുകൾക്കും
ദുർവ്യാഖ്യാനങ്ങൾക്കും വിധേയമാവുന്നതിനു മുന്പേ
ഒറ്റ സ്വരത്തിൽ പറഞ്ഞു .
മനുഷ്യരൊന്ന് ദൈവമൊന്ന്‌ .
ഒന്നായ നാമെന്തിന്
ദൈവത്തിന്റെ വിധി വിലക്കുകൾ
ലംഘിച്ച് പരസ്പരം
അശാന്തിയുണ്ടാക്കുന്നു .

പണം.my diary khaleelshamras

നിന്റെ അലമാറയും ബാങ്ക് ആക്കൌണ്ടും
നിന്റെ പണം കുഴിച്ചുമൂടപ്പെട്ട ശവകല്ലറയാണ്‌ .
അതേ പണം ഒരു ദരിദ്രന്റെ ആശ്വാസമാവുന്പോൾ ,
പട്ടിണിയെ തുടച്ചുമാറ്റിയ തൂവാലയാവുന്പോൾ
ആ പണം ജീവനുള്ളതാവുന്നു .
മരണത്തിനപ്പുറത്തേക്കും
നിന്റെ കൂടെ പോരുന്ന
എന്നെന്നും നിലനിൽക്കുന്ന സന്പാത്യമാവുന്നു .

Thursday, March 26, 2015

ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വങ്ങൾ .my diary khaleelshamras

ഭൂമിയിൽ ജീവിക്കാൻ അവസരം 
ലഭിക്കാതെ പോയ മനുഷ്യരുടെ 
എണ്ണവുമായി ഒന്നു തട്ടിച്ചു നോക്കിയാൽ 
ജീവിക്കാൻ അവസരം ലഭിച്ചവരുടെ 
എണ്ണം വളരെ തുച്ചമാണ് / .
ഓരോ പുരുഷനും 
ഉൽപ്പാതിപ്പിക്കാൻ കഴിയുന്ന 
പുംബീജങ്ങൾക്കൊക്കെ 
മനുഷ്യരായി പിറക്കാൻ കഴിഞ്ഞിരിന്നുവെങ്കിൽ 
ഒരു പക്ഷെ 
ഈ ഭൂമി തന്നെ നിറഞ്ഞു കവിഞ്ഞേനെ /.
അവക്കൊന്നും ലഭിക്കാത്ത 
ഈ സൗഭാഗ്യം 
നിനക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ 
അതിനർത്ഥം 
നിനക്ക് ചെയ്തു തീർക്കാൻ 
ഒരുപാട് 
ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്നാണ് /.
ഒരു നാൾ ചോദ്യം ചെയ്യപ്പെടുന്ന 
ഉത്തരവാദിത്വങ്ങൾ .
ജീവിക്കാൻ അവസരം ലഭിക്കാതെ 
പോയവർക്ക്  
ഒരുനാൾഒരു സ്വർഗത്തിൽ ചോദ്യം 
ചെയ്യപ്പെടാതെ 
പിറക്കാൻ അവസരം ലഭിച്ചാൽ 
നീ നിന്നോട് 
ചോദിച്ചു പോവില്ലേ .
ഭൂമിയിൽ പിറക്കേണ്ടിയില്ലായിരുന്നു എന്ന് .
ഈ ഭൂമിയിലെ 
ഈ കൊച്ചു ജീവിതംകൊണ്ട് 
അങ്ങിനെ ഒരു നഷ്ട്ടഭോധം ഉണ്ടാവാൻ ഇടവരുത്തരുത് .
അതുകൊണ്ട് 
ഈശ്വരനുള്ള സമർപ്പണവും 
നന്മയും കാരുണ്യവും 
അറിവും എല്ലാം 
നിന്റെ ജീവിതത്തിന്റെ 
ആതർശമാക്കുക .



വിജയത്തിലേക്കുള്ള യാത്ര.my diary khaleelshamras

വിജയത്തിലേക്കുള്ള യാത്രയാവണം ജീവിതം
 വിജയത്തിലേക്കുള്ള യാത്രയാവണം ജീവിതം
 ഓരോ ഓരോ തടസ്സങ്ങൾ മറികടന്നുള്ള
നിന്റെ 'വിജയത്തിലേക്കുള്ള
ഓരോ പടവും ജീവിത വിജയം തന്നെയാണ് .
അതിനിടയിൽ നീ അനുഭവിക്കുന്ന
പരാജയങ്ങൾക്കുപോലും
വിജയത്തിന്റെ രുചിയാണ് .
വിജയത്തിലേക്കുള്ള
നിന്റെ പ്രയത്നത്തിന്റെ
പേരാണ് ജീവിതം .
അതിനായി നീ പാഴാകാതെ വിനിയോഗിക്കുന്ന
സമയവും
നേടുന്ന അറിവും
ഒക്കെയാണ് നിൻറെ സമ്പാത്യം .

Wednesday, March 25, 2015

മറുപടി സംസാരം .my diary khaleelshamras

അവർ വരട്ടെ ,
നിന്നെകുറിച്ച്  വേണ്ടാത്തതും ഇല്ലാത്തതും 
സംസാരിക്കട്ടെ .
അവർ സംസാരിച്ചാലല്ലാതെ 
നിനക്കെങ്ങിനെ 
അവർക്ക് തിരിച്ച് 
ഒരു വാക്ക് അങ്ങോട്ട്‌ കൈമാറാൻ പറ്റും .
നിന്റെ തലച്ചോറിന്റെ 
അകത്തളങ്ങളിൽ നീ ഒരുക്കിവെച്ച 
സമ്മാനത്തിന്റെ പൊതികെട്ടുകൾ 
അവർക്ക് കൈമാറാൻ പറ്റും .
അവരെ വിമർശിച്ച് 
മനസ്സിനെ കുത്തിനോവിക്കാനാവരുത് 
നിന്റെ തിരികെയുള്ള മറുപടി .
അവർക്ക് വന്നണഞ്ഞ തെറ്റിദ്ധാരണകളെ 
തിരുത്താനും 
നിന്നെ കുറിച്ചുള്ള ശരിയായ 
അറിവ് കൈമാറാനുമാവണം 
നിന്റെ മറുപടി സംസാരം .

ചിന്തകളെ ഡ്രൈവ് ചെയ്യാൻ .my diary .khaleelshamras

ചിന്തകളിൽനിന്ന് ചിന്തകളിലേക്ക് ,
ഒരിക്കലും തീരാത്ത സംശയങ്ങളിലേക്ക് .
അങ്ങിനെ മനസ്സ്
ഇറങ്ങിയും പൊങ്ങിയും നിൽക്കുകയാണ് .
അത്
നിന്റെ മനശാന്തിയെ
കുറച്ചും കൂട്ടിയും
നിന്നിലെ സ്വാധീനമാവുകയാണ് .
ചിന്തകളെ
നിന്റെ ലക്ഷ്യത്തിന്റേയും
മനസ്സമാധാനത്തിന്റേയും വഴിയിൽനിന്നും
വ്യതിചലിച്ചുപോവാതെ
ഡ്രൈവ് ചെയ്യാൻ നിനക്ക്
പലപ്പോഴും കഴിയാതെ പോവുന്നു .
അതിനെ
സമാധാനത്തിന്റെ വഴിയിലൂടെ
സൂക്ഷിച്ച് ഡ്രൈവ്
ചെയ്യാൻ നീയല്ലാതെ
മറ്റൊരാൾ വരാനില്ല എന്ന സത്യം നീ മറക്കുന്നു .
നിന്റെ ചിന്തകളെ
നിന്റെ സ്വന്തം ശബ്ദമായ അവയെ
നീയും ദൈവവും മാത്രം കേൾക്കുന്ന ആ ശബ്ദത്തെ
നിനക്ക് തന്നെ കേൾക്കാൻ ഇഷ്ട്ടമില്ലാത്ത
വാക്കുകൾകൊണ്ട് നിറക്കാതിരിക്കുക .





The weights. My diary khaleelshamras

  The weights you will carry in your body will increase your health.but the weight you carry in your mind will decrease your health. So be tension free .

Tuesday, March 24, 2015

ദൈവത്തിനെ വിളിക്കൽ my diary khaleelshamras.its not to hurt you.

വ്യക്തിപരമായി ആരേയോ പ്രസ്ഥാനത്തേയോ
വിമർശിക്കുന്നത് ഞാൻ ഇഷ്ട്ടപെടുന്നില്ല .
പക്ഷെ ജീവിതത്തിൽ
ഒരാൾക്കുണ്ടാവുന്ന അനുഭവം അതയാൾക്ക്‌
മാത്രം ഉള്ളതാവാൻ സാധ്യതയുണ്ട് .
അത് അയാൾ തന്നെ പറഞ്ഞാലല്ലേ മനസ്സിലാവൂ .
ഞാൻ പറയാൻ പോവുന്ന ഈ ഒരനുഭവം
ആരേയും വേദനിപ്പിക്കാനല്ല .
ഇന്ന് ഞാൻ രാത്രി രോഗികളെ
നോക്കാൻ വേണ്ടി പോവുകയായിരുന്നു
കൂടെ ഒരു സിസ്റ്റർ ഉണ്ട്
അവൾ എന്തോ ഒന്നു പറയുന്നതിനിടെ
എന്റെ കൃഷ്ണാ എന്നു വിളിച്ചത് .
അതു കേട്ടതും
മനസ്സിൽ പ്രത്യേകിച്ച് അലയടികളൊന്നും ഉണ്ടായില്ല .
പിന്നീട് ഒരു റൂമിലേക്ക്‌
രോഗിയെ നോക്കാൻ വേണ്ടി കയറി
എന്നെ അറിയുന്ന രോഗിയായതുകൊണ്ടാണ്
ആശ്ചര്യത്തോടെ എന്നെ നോക്കി
സന്തോഷത്തോടെ
ആ സ്ത്രീ ഉറക്കെ വിളിച്ചു .
യാ റസൂലള്ളാ .
അതെന്നെ ഞെട്ടിച്ചു .
കാരണം ലോകത്ത് ആദം മുതൽ വന്ന
ഓരോ ദൂതന്മാരും
ഏകനായ ഒരു ദൈവത്തെവിളിച്ചു മാത്രമേ പ്രാർത്തിക്കാവൂ
എന്നു പറഞ്ഞ ആ തിരുധൂതരെ തന്നെ
പടച്ചോനേ വിളിക്കുന്ന പോലെ വിളിക്കുന്നു .
പ്രതികരിക്കണമെന്നുണ്ടായിരുന്നു
പക്ഷെ മൌനം പാലിച്ചു .
റൌണ്ട്സ് കഴിഞ്ഞ്
തിരികെ കാഷ്വാലിറ്റിയിൽ എത്തി
അവിടെ യുള്ള സിസ്റെര്ക്ക്
നിർദ്ദേശങ്ങൾ നൽകുന്നതിനിടെ
ഞാൻ ചോദിച്ചു
നീ നിന്റെ ആരാധ്യനെ എങ്ങിനെ വിളിക്കും .
അവൾ
പറഞ്ഞു
എന്റെ ഈശോയേ എന്ന് .
 മഹാനായ ആ പ്രവാചകനുവേണ്ടി മനസ്സിൽ പ്രാർത്തിച്ച് ,
ചെറിയൊരു ആശയ കൈമാറ്റവും നടത്തി
ഞാനെന്റെ ഡയറികുറിപ്പുകളിൽ
ഈ അനുഭവം കുറിച്ചിടാൻ തീരുമാനിച്ചു .
ആവർ വിളിച്ചിരുന്നത്
എന്റെ ദൈവമേ ,യാ allah ,യഹോവാ
എന്നായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .
അപ്പോൾ എല്ലാരും വിളിച്ചത്
ഒരേ ആരാധ്യനെ ആയേനെ .
സൂര്യനേയും നക്ഷത്രങ്ങളേയും
മനുഷ്യരേയും മറ്റു സസ്യ ജന്തു ജീവജാലങ്ങളേയും
സൃഷ്ട്ടിച്ചു പരിപാലിക്കുന്ന
ഏകനായ ദൈവത്തെയായേനെ .
ആരേയും വേദനിപ്പിക്കാനോ
ഒരു തർക്കത്തിന് തിരികൊളുത്താനോ
അല്ല .
മറിച്ച് ചിന്തിക്കാൻ വേണ്ടിയാണ് .









Monday, March 23, 2015

മായുന്ന സാഹചര്യങ്ങൾ my diary khaleelshamras

ഈ നിന്മിഷം വന്ന്
കഴിഞ്ഞ നിമിഷത്തെ മാച്ചു കളഞ്ഞു .
നിന്റെ ജീവിതത്തിൽ നീ അനുഭവിച്ച
ഒരുപാട് പ്രതിസന്തികൾ
ജീവിത സാഹചര്യങ്ങൾ
മാറിയപ്പോൾ
മാഞ്ഞുപോയി .
അത്രയേ അതിനൊക്കെ ആയുസ്സുള്ളൂ .
ഏതായാലും മാഞ്ഞുപോവുന്ന
ഇത്തരം
സാഹചര്യങ്ങളെ
നീ ജീവിക്കുന്ന ഈ നിമിഷത്തിന്റെ
സമാധാനം നഷ്ടപ്പെടുത്താൻ ഒരു കാരനമാക്കാതിരിക്കുക .
 .



ജീവിത സാഹചര്യം.my diary khaleelshamras

ജീവിതം നിനക്ക് മുന്നിൽ കൊണ്ടുവരുന്ന
ഒരു സാഹചര്യവും
നീ ജീവിച്ചു തീർക്കേണ്ട അവസ്ഥയല്ല .
മറിച്ച് അവ
നിനക്കുള്ള പരീക്ഷണമാണ് .
ചോദ്യങ്ങൾ ആണ് .
അവക്ക്
നന്മയുടേയും
ഈശ്വര സമർപ്പണത്തിന്റേയും
ഉത്തരങ്ങൾ കുറിക്കുന്നോവെന്ന് പരീക്ഷിക്കാൻ .
 .

എല്ലാവരും പറയുന്ന കാര്യങ്ങൾ my diary khaleelshamras

എല്ലാവരും പറയുന്ന കാര്യങ്ങൾ
അതേപടി അനുസരിച്ച്
ജീവിക്കുന്നവരാണെന്ന് നീ കരുതാതിരിക്കുക .
പറഞ്ഞു തന്ന വ്യക്തിയുടെ
ജീവിതത്തിലേക്ക് നീ നോക്കേണ്ട .
അവർ പറഞ്ഞു തന്നത് നല്ല കാര്യമാണേൽ
നിന്റെ ജീവിതത്തിൽ അത്
പകർത്താൻ നീ ശ്രമിക്കുക .
അവർ ആ പറഞ്ഞ കാര്യം
പകർത്തിയിട്ടാണ് പറയുന്നതെങ്കിൽ
അതവർക്ക് നല്ലത് .
നീ പകർത്തുന്നുവെങ്കിൽ
നിനക്ക് നല്ലത് .

ക്ഷമിക്കേണ്ട സമയം .my diary .khaleelshamras

ക്ഷമിക്കേണ്ട ജീവിത സാഹചര്യങ്ങളിൽ
നിന്റെ മനസ്സിൽ ഒരു യുദ്ധമാണ് .
സമാധാനം നിറഞ്ഞ
മനസ്സിനെ ശരീരത്തിൽ പിടിച്ചു നിർത്താനുള്ള യുദ്ധം .
വിട്ടു വീഴ്ച്ചയും
പറ്റിയ തെറ്റിനെ സമ്മതിക്കലും
പിന്നെ കോപത്തെ അടക്കി നിർത്തലും
ശരീരത്തെ അക്രമാസക്തമാവാതെ
പിടിച്ചു നിർത്തലുമൊക്കെയായി
നിന്റെ മനസ്സിലെ പട്ടാളക്കാരെ
യുദ്ധ കളത്തിൽ സജീവമാക്കേണ്ട സമയം .


ആത്മബന്ധം my diary khaleelshamras

നിന്റെ ഭക്തി മറ്റുള്ളവരെ 
കാണിക്കാനുള്ളതാവരുത് .
നീ ഒരു ഭക്തനാണ് 
എന്ന് മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കാനുമാവരുത് .
അത് സംസ്കരിക്കേണ്ടത് 
നിന്റെ അത്മാവിനെയാണ് .
നന്മകൾചെയ്യാനുള്ള 
നല്ലൊരു മനസ്സാണ് 
നിന്റെ ഭക്തി 
വാർത്തെടുക്കേണ്ടത് .
മറ്റുള്ളവരെ കുറ്റപ്പെടുത്താനും 
വാതോരാതെ വിലക്കുകളെ കുറിച്ച് 
മാത്രം പറഞ്ഞു പേടിപ്പിക്കാനും 
നീ ഇന്ന പ്രസ്ഥാനത്തിന്റെ 
ആളാണെന്ന് കാട്ടികൊടുക്കാനുമൊന്നുമുള്ളതല്ല 
ഭക്തി .
അതൊരു ആത്മബന്ധമാണ് .
നീയും ദൈവവും തമ്മിലുള്ള 
ഏറ്റവും അടുത്ത 
ആത്മബന്ധം .

പ്ലാനിംഗ് my diary by khaleelshamras

സമയം പഴായിപോയല്ലോ
എന്ന നഷ്ട ഭോധം പിന്നീട് ഉണ്ടാവരുത് .
അതുകൊണ്ട്
ഏതൊരു കാര്യത്തിനു വേണ്ടിയാണോ
നീ സമയം മാറ്റിവെക്കുന്നത്
അത്രയും സമയം അതിനായി
വിനിയോഗിക്കുന്നതിലൂടെ
നിനക്ക് ലഭിക്കുന്നത് സംത്രിപ്തിയാവുമോ
അല്ലെങ്കിൽ നഷ്ടഭോധമോ .
എല്ലാകാര്യവും
ചെയ്യുന്നതിനു മുമ്പ്
ശരിയായ പ്ലാനിംഗ് ഉണ്ടാക്കണം .
ശരിയായ ഉറക്കം
നിനക്ക് എന്നും അനിവാര്യമാണ് .
സോഷ്യൽ മീഡിയകളിൽ
അമിത സമയം ചിലവഴിക്കപ്പെടുമ്പോൾ
നിനക്ക് ഉറക്കം നഷ്ട്ടപ്പെടുന്നില്ല
എന്ന് ഉറപ്പുവരുത്തുക .
നഷ്ട്ട പ്പെടുത്തിയാൽ
പിന്നീടുള്ള ദിവസങ്ങളിൽ
നിനക്ക് മനസ്സിന്റെ ഊർജ്ജം നഷ്ടമാവും .

Saturday, March 21, 2015

നിൻറെ ശബ്ദം my diary kbaleelshamras

നിന്റെ ശബ്ദം തീർച്ചയായും നിലക്കുക തന്നെ ചെയ്യും .
ഇന്ന് നീ ജീവിക്കുന്നുവെന്നതിനാൽ നിനക്കെന്തും ശബ്ദിക്കാം .
പക്ഷെ
നിൻറെ ശബ്ദം
എന്തിന് എങ്ങിനെ ഉപയൊഗിക്കപ്പെട്ടുവെന്ന്
ബോധ്യ'പെടുത്തേണ്ട ഒരുനാൾ
വരാനുണ്ട് എന്ന് നീ അറിയുക .
നിന്റെ ശബ്ദം സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്‌ .
അതേത്ര പെരുടെ മനസ്സുകളെ മുറിവേൽപ്പിച്ചു ,
അതെത്രയെത്ര നിൻറെ സമയങ്ങളെ
കൊല്ലാകൊല ചെയ്തു .
നീ നിൻറെ ശബ്ദം
പലപ്പോഴായി ഉപയോഗിച്ചത്
അനാവശ്യങ്ങൾക്കായിരുന്നില്ലേ ,
ചിന്തിക്കുക
തിരിച്ചരിയുക .
സൂക്ഷ്മതയോടെ
നിൻറെ ശബ്ദം ഉപയോഗിക്കുക .

എന്ട്രി പാസ്സ് .my diary khaleelshamras

പിറവിയിൾ അയാൾ
ഈ ഭൂമിയിൽ
ഒരു വിനോദയാത്രക്കായി വന്നു .
മതിമറന്നു
ആ യാത്രയിൽ ആഘോഷിച്ചു .
സമ്പത്തും പദവിയും വെട്ടിപ്പിടിച്ചു .
സമ്പത്ത് ആർക്കും വിട്ടുകൊടുക്കാതെ
കെട്ടിപിടിച്ചു .
പദവി
ആയാലേ നേതാവാക്കി .
അതും സമ്പത്ത് കുന്നുകൂട്ടാനുള്ള
മാർഘമാക്കി .
ഇനി അയാൾപോലും അറിയാതെ
യാത്ര കഴിഞ്ഞ്
തിരിച്ചു പോവാനുള്ള അവസരമാണ് .
മരണമെന്ന വാഹനം അയാളെ കാത്തിരിക്കുന്നു .
എല്ലം കൂടെ കൊണ്ടുപോവാനായി
അയാൾ അരികെ വരെ കൊണ്ടുപോയി .
പക്ഷേ ആ വാഹനത്തിൽ
അതിനെ ഉൾകൊള്ളാനുള്ള കപ്പാസിറ്റി ഇല്ലായിരുന്നു .
പിന്നെ അതിനൊന്നും
എന്റ്രി പാസ്സും ലഭിച്ചില്ല .



മനുഷ്യരെ ഒരേ കണ്ണുകൊണ്ട് കാണുക .my diary khaleelshamras

മനുഷ്യരെ ഒരേ കണ്ണുകൊണ്ട് കാണുക .
വിവേചനത്തിന്റെ കണ്ണുകൾ കൊണ്ട്
കാണാതിരിക്കുക .
അവരെ വുത്യസ്തരായി കാണുന്നത്
നീ കാണിക്കുന്ന അനീധി യാണ് .
അവരുടെ പണത്തിലേക്കോ പദവിയിലേക്കോ
നീ നോക്കേണ്ടതില്ല .
അതൊന്നും അവരുടേതല്ല
മറിച്ച് അവർക്കുള്ള പരീക്ഷണ വിഭവങ്ങൾ മാത്രമാണ് .
അതിലൂടെ നീതി പാലിക്കുന്നോ എന്ന് പരീക്ഷിക്കാൻ .
ഇനിയതവരുടെതാണെങ്കിൽ പോലും
അത് മനുഷ്യരെ
മേലെതട്ടുകാരും താഴെതട്ടുകാരും
എന്ന് വേർതിരിക്കാൻ
ഒരു കാരണമാക്കരുത് .

മനുഷ്യരാശിയെ രക്ഷിച്ചവൻ .my diary a true story from my clinic,by Dr khaleelshamras

കൈകളിൽ പറ്റിയ പരിക്ക്
ഡ്രസ്സ്‌ ചെയ്യാൻ അയാൾ ആശുപത്രിയിലേക്ക് വന്നു .
ദിവസങ്ങൾക്ക് മുന്പ് പറ്റിയ മുറിവാണ് .
എങ്ങിനെ പറ്റിയെന്ന് ഞാൻ അയാളോട് ചോദിച്ചു .
വേദനിക്കുന്ന മുറിവ് വകവെക്കാതെ അയാൾ എന്നോട് ആ കഥ പറഞ്ഞു .
ഒരാഴ്ച്ച മുന്പ്
ഒരു വീട്ടിന്റെ ടെറസ്സിൽ നിന്നും ഒരാൾ താഴേക്ക് വീണു
ചെന്ന് പതിച്ചത്
വീട്ടു മുറ്റത്തെ കിണറ്റിൽ .
ആ കിണറ്റിൽ മുങ്ങിതാഴുന്ന ആ വ്യക്തിയെ
രക്ഷപ്പെടുത്താനായി
കയറിൽ പിടിച്ച് കിണറ്റിലേക്ക് ഇറങ്ങി .
അപ്പോൾ പറ്റിയ പരിക്കാണ് .
ഒരാളുടെ ജീവൻ രക്ഷിക്കാൻ അയാൾ ചെയ്ത ത്യാഗത്തിനോടുവിൽ
കിട്ടിയ ഒരു മുദ്ര .
വേദനിക്കുന്ന ആ മുദ്ര ഭാക്കിയായെന്കിലെന്താ
ഒരാളുടെ ജീവൻ രക്ഷപ്പെടാൻ നിമിത്തമാവുക വഴി
ഒരു മനുഷ്യ കുലത്തെ മുഴുവൻ രക്ഷപ്പെടുത്തിയതിന്റെ പ്രതിഫലം
അയാളെ കാത്തിരിക്കുന്നു വെന്ന് അയാൾ വിശ്വസിച്ചു .
മുറി ഡ്രസ്സ്‌ ചെയ്തപ്പോൾ അനുഭവപ്പെട്ട
വേദന വകവെക്കാതെ
രക്ഷപ്പെടുത്തിയ ആൾ പൂർണ ആരോഗ്യവാനാണ്
എന്ന വാർത്തയിൽ സന്തോഷിക്കുകയായിരുന്നു അയാൾ .
രാഷ്ട്രീയവും മതപരവുമായ കാഴ്ച്ചപ്പാടുകളിൽ
രണ്ട് ചെരികളിലാണ് എന്നതോ
സാന്പത്തികമായി ദരിദ്രനാണ് എന്നതോ
ഒന്നും ആ സന്തോഷത്തിന്റെ
തെളിമ നശ്ട്ടപ്പെടുത്താൻ
അയാൾക്ക്‌ ഒരു കാരണമായില്ല .
 .

Friday, March 20, 2015

മരണമായിരുന്നു അവരെ കാത്തിരുന്നതെന്ന സത്യം my diary khaleelshamras

ജീവിതത്തിൽ ചെയ്ത് തീർക്കേണ്ട
ഭാധ്യതകൾ പൂർത്തീകരിച്ച്
മടങ്ങിയവരല്ല അവരാരും .
ഒരു യാത്രക്കായിയുള്ള
ഒരുക്കത്തിൽ
അവരും നിന്നെ പോലെ
ഒരുങ്ങിയത്
നല്ലൊരു നാളേക്ക് വേണ്ടിയായിരുന്നു .
ആർഭാടകരമായ
ഒരു നാളേക്ക് വേണ്ടി .
ആ യാത്രയിൽ
മരണമായിരുന്നു അവരെ കാത്തിരുന്നതെന്ന
സത്യം
അവരാരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല .
ഇതുപോലെ
തന്നെയാണ്
നിന്റേയും മരണം വന്നെത്തുക .
മരണത്തിനും നിന്റെ ജീവിതത്തിനുമിടയിൽ
ഇനിയെത്ര സമയം ഭാക്കിയുണ്ട്
ആർക്കുമറിയില്ല .
ഈ ഒരു കൊച്ചു നിമിഷത്തിൽ
നീ മരിച്ചിട്ടില്ല
എന്നു മാത്രം നിനക്കറിയാം .
മരിച്ചിട്ടില്ലാത്ത ഈ ഒരു
നിമിഷത്തെ പാഴാക്കാതിരിക്കുക .
ഏതൊരു വഴിയിലും ദൌത്യത്തിലുമാണോ
നീ ആ വഴിയിൽ നീ ഏറ്റവും കൂടുതൽ
കരുത്തു കാട്ടേണ്ടത്
ഈ നിമിഷത്തിലാണ് .

ശത്രുത .my diary khaleelshamras

പലപ്പോഴും
തങ്ങൾക്കു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ .
അല്ലെങ്കിൽ ആരാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ട
അറിവിന്റെ അടിസ്ഥാനത്തിൽ
പലരേയും ശത്രുപക്ഷത് നിർത്തിയവരാണ് .
ഏതൊന്നിനെയാണോ അവർ ശത്രു പക്ഷത്ത്
നിർത്തിയത്
അതിനെ കുറിച്ചുള്ള യഥാർത്ഥ അറിവ്
ലഭിക്കുന്നതോടെ
മാഞ്ഞുപോവുന്നതേയുള്ളൂ ആ ശത്രുത .
അതുകൊണ്ട്
പ്രതികരിച്ചവന്റെ ചീത്ത ഭാഷയിൽ അങ്ങോട്ട്‌ പ്രതികരിക്കുകയല്ല
വേണ്ടത്
മറിച്ച് യഥാർത്ഥ അറിവ് കൈമാറുകയാണ് വേണ്ടത് .

സംസാരം .my diary khaleelshamras

ആവശ്യമുള്ളപ്പോൾ
ആവശ്യമുള്ളവരോട്
ആവശ്യമുള്ളത് മാത്രം പറയുക .
എല്ലാവരോടും ഒരേ ഭാഷയിൽ
സംസാരിക്കരുത് .
സംസാരത്തിനൊടുവിൽ
അവർക്കനുഭവിക്കുന്നത് മുഷിപ്പ് ആവരുത് .
അവരെ മുറിവേൽപ്പിച്ചതുമാവരുത് .
നിന്റെ സംസാരത്തിനോടുവിൽ
അവരുടെ മനസ്സുകൾക്ക് ലഭിക്കേണ്ടത്
സമാധാനമാണ് .
തലച്ചോറിന് ലഭിക്കേണ്ടത് അറിവ് ആണ് .
പിന്നെ നിന്നെ കുറിച്ചുള്ള
തിരുത്തലുമാണ് .

ന്യൂറോണുകൾ my diary khaleelshamras

നിന്റെ മാത്രം മസ്തിഷ്ക്കത്തിലെ ന്യൂറോണുകളുടെ
എണ്ണം ഭൂമിയിലെ മൊത്തം
മനുഷ്യരുടെ എണ്ണത്തേക്കാളും കൂടുതലാണ് .
അതിൽ ഏതെങ്കിലും
ചിലതെങ്കിലും നീ ഉപയോഗപ്പെടിത്തിയിരുന്നെങ്കിൽ
നിനക്ക് കണ്ടെത്താവുന്നതേയുള്ളൂ സത്യം .
ഒരുപാട് അറിവുകൾ
ശേഘരിച്ചുവെക്കാൻ മെമ്മറിയുള്ള
ആ ന്യൂറോനുകളിൽ
കുറച്ചെങ്കിലും അറിവ്
ശേഘരിച്ചു വെച്ചിരുന്നുവെങ്കിൽ
നിന്റെ ജീവിതം
എത്ര ധന്യമായേനെ .

വിജയം my diary khaleelshamras

തർക്കിച്ച്‌ തർക്കിച്ച്‌
പരസ്പരം വിജയം
അവകാശപ്പെടുന്നതിലല്ല വിജയം .
മറിച്ച് ശാന്തനായി
നന്മ നിറഞ്ഞ നിന്റെ പ്രവർത്തികളിലൂടെ
അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ
അവരുടെ ഹൃദയത്തിൽ
ഒരറിവിനെ ഇട്ടുകൊടുക്കുന്നതിലാണ്
വിജയം .
തർക്കിക്കുന്നവർ അതിനെ
പരാജയമെന്ന് വിളിച്ചാലും .

ജീവിതമെന്ന പുസ്തകം my diary khaleelshamras

നിന്റെ ജീവിതമെന്ന
വലിയൊരു പുസ്തകത്തിന്റെ രചനയിലാണ് നീ .
ഒരു പാട് താളുകൾ പൂർത്തീകരിക്കപ്പെട്ടു .
എഴുതിയ താളുകൾ ഒന്നു മറിച്ചു നോക്കുക .
തെറ്റുകൾ കുറിക്കപെട്ടിട്ടുണ്ടെങ്കിൽ
പശ്ചാത്താപത്തിന്റെ ഇറൈസർ കൊണ്ട് അവയെ മാച്ചുകളയുക .
പുതുതായി എഴുതുന്ന താളുകളിൽ
തെറ്റുകൾ വരാതെ
ശരികൾ മാത്രം കുറിക്കുക .
അതിനായി ശ്രമിക്കുക .
 .

Thursday, March 19, 2015

നീ ആരൊക്കെയോ ആയ ഈ നിമിഷം .my diary khaleelshamras

ഈ ഭൂമിയിൽ
ഇന്ന് നീ ആരൊക്കെയോ ആണ് .
നീ ഈ ഒരു നിമിഷവും ഇവിടെ ജീവിക്കുന്നു
എന്നതാണ്
നിന്നെ ആരൊക്കെയോ ആക്കുന്നത് .
പക്ഷെ
ഒരുനാൾ
ഈ ഭൂമിയിൽ
നീ ഒന്നുമല്ലാതാവും .
നിന്റെ ചിന്തകൾ ,
വാക്കുകൾ ,
പ്രവർത്തികൾ
ഒക്കെ ശൂന്യമാവും .
ആ ഒന്നുമാല്ലാതാവുന്നതിനു മുന്പേ
നീ എല്ലാമെല്ലാമായ
ഈ ഒരു നിമിഷത്തിന്റെ മൂല്യം
തിരിച്ചറിഞ്ഞ്
നല്ല ചിന്തകൾ കൊണ്ടും
വാക്കുകൾ കൊണ്ടും
പ്രവർത്തികൊണ്ടും
ധന്യമാക്കുക .

പച്ചപാവങ്ങൾ my diry khaleelshamras

നിനക്ക് മുന്നിൽ വരുന്ന
ഓരോ മനുഷ്യരും പാവമാണ് .
പച്ച പാവങ്ങളാണ് .
നീയും പാവമാണ് .
മരണത്തിലേക്ക്
കിതച്ചോടികൊണ്ടിരിക്കുന്ന പച്ചപാവങ്ങൾ .
നിങ്ങൾക്കിടയിലെ ഓരോ
കൂടി കാഴ്ച്ചയും അവസാന കൂടിക്കാഴ്ച്ചയാണ് .
ഈ കൂടിക്കാഴ്ച്ചയിൽ
നിങ്ങൾ പരസ്പരം
കൈമാറുന്ന ഒരു വാക്കുപോലും
പരസ്പരം മുറിവേൽപ്പിച്ചതാവരുത് .
പരസ്പരം
കുത്തിനോവിക്കാനും
കലഹിക്കാനുമുള്ള സമയമല്ല ഇത് .
മരിക്കേണ്ട മനുഷ്യർക്കൊക്കെ
പരസ്പരം സ്വാന്തനം കൈമാറേണ്ട സമയമാണ് .
സ്നേഹം വ്യാപിപ്പിക്കേണ്ട സമയമാണ് .


കൂടി വരുന്ന പ്രായം ഓർത്ത് നിരാശ.my diary khaleelshamras

ഈ ഭൂമി നിനക്ക്
അനന്തമായി വസിക്കാനുള്ള
വീടാണ് എന്ന നിന്റെ തോണിക്കലാണ്
കാലത്തിന്റെ ഓരോ ചുവട് കയറി
മുന്നോട്ട് നീങ്ങുന്പോഴും
നിന്നെ നിരാശനാക്കുന്നത് .
മറിച്ച്
അനന്തമായ മറ്റൊരു
ജീവിതത്തിലേക്കുള്ള കവാടമാണ്
ഈ ഭൂമിജീവിതമെന്ന യാഥാർത്ഥ്യം
നീ മനസ്സിലാക്കിയിരിന്നുവെങ്കിൽ
നീ ഈ ഭൂമിയിൽ
സമാധാനത്തോടെ ജീവിച്ചവനും
പേടിയില്ലാതവനുമായേനെ .
കൂടി കൂടി വരുന്ന
പ്രായം ഓർത്ത്
നിരാശനാവില്ലായിരുന്നു .

Wednesday, March 18, 2015

മഹാൻ .my diary khaleelshamras

ഒരുപാട് മഹാന്മാരെ
കുറിച്ച് നീ കേട്ടു ,
നീ കണ്ടു .
പക്ഷെ
നീ മാത്രം
കാണുകയും കേൾക്കുകയും
ചെയ്യുന്ന ഒരു മഹാനുണ്ട് .
കോടാനുകോടി പുംബീജങ്ങൾ
തങ്ങളുടെ ജീവൻ ത്യാഗം
ചെയ്ത്
ഈ ഭൂമിയിൽ
ജീവിക്കാൻ അവസരം
ലഭിച്ച മഹാൻ .
ആ മഹാൻ മറ്റാരുമല്ല
നീ തന്നെയാണ് .
നിനക്ക് ലഭിച്ച മഹത്വങ്ങളെ
ഉപയോഗപ്പെടുത്താൻ മറക്കാതിരിക്കുക .
അഹങ്കരിച്ചോ
വലിയ പേരുനേടാൻ വേണ്ടിയോ അല്ല മറിച്ച് .
എളിയവനാവാനും
നന്മ ചെയ്യാനും ഉപയോഗപ്പെടുത്തുക .

ഒരേ അളവിൽ സമയം .my diary khaleelshamras

ലോകത്ത് ജീവിക്കുന്ന
ഓരോ മനുഷ്യനും
ഒരനീധിയും ഇല്ലാതെ
ഒരേ അളവിൽ സമയം വീതിച്ചു നൽകി .
തങ്ങളുടെ ജീവിതത്തെ
എത്ര ചെറിയതാണെങ്കിലും
വലിയ മൂല്യമുള്ള
സൽകർമ്മങ്ങൾ കൊണ്ട് നിറക്കാൻ .
അതിലൂടെ
ശാന്തി കൈവരിക്കാൻ .
അറിവിന്റെ ലോകങ്ങളിലൂടെ വിഹരിക്കാൻ .
എന്നാലും
ചിലർ പറയുന്നു
സമയമില്ല
സമയം തികയുന്നില്ല എന്നൊക്കെ .
എന്നാൽ അവർക്ക് വീതിച്ചു നൽകപ്പെട്ട
അതേ സമയം തന്നെ ലഭിച്ചിട്ടും
തികച്ചും സംതൃപ്തിയോടെ
അടുക്കും ചിട്ടയോടെയും മറ്റു ചിലർ ജീവിക്കുന്നു .
ഇവിടെ സമയക്കുറവല്ല പ്രശ്നം
മറിച്ച്
അതിനെ വിനിയോഗിക്കുന്നതിൽ
ഒരു ആസൂത്രണമില്ലാത്തതാണ് പ്രശ്നം .

പ്രതിരോധം my diary khaleelshamras

തിന്മയെ തിന്മകൊണ്ടുതന്നെ
പ്രതിരോധിക്കുന്ന
സമീപനം മാറ്റണം .
നന്മ കൊണ്ടും
സ്നേഹം കൊണ്ടും
പ്രതിരോധിക്കുക .
കോപിക്കുന്നവൻ 
ഉള്ളിൽ കത്തിപടർന്ന
തീയുടെ ചൂടേറ്റ്
ഓടിപായുകയാണ് .
അതേ അഗ്നികൊണ്ട്
അവനെ സ്വീകരിക്കുകയല്ല വേണ്ടത് .
മറിച്ച്
നീ ക്ഷമ കൈവരിച്ച് ,വിട്ടുവീഴ്ച്ച ചെയ്ത്
സ്നേഹത്തിന്റെ
ജലം കൊണ്ട്
അണക്കുകയാണ് വേണ്ടത് .

Tuesday, March 17, 2015

എല്ലാർക്കും മരിക്കാൻ പേടിയാണ് my diary khaleelshamras

എല്ലാർക്കും മരിക്കാൻ പേടിയാണ് .
പക്ഷെ മരണത്തെ
നേരത്തെ ജീവിതത്തിലേക്ക്
മാടിവിളിക്കുന്ന
ജീവിത ശീലങ്ങളെ
പകർത്തുന്നതിൽ ഒരു പേടിയുമില്ല .
അതുകൊണ്ട്
അവൻ പുകവലിക്കുന്നു ,
മാദ്യപിക്കുന്നു ,

അമിതമായി ഭക്ഷിക്കുന്നു .
വ്യായാമം ചെയ്യാൻ
സമയം കണ്ടെത്താതിരിക്കുന്നു .

സമ്മാനവും അതിഥിയും My diary khaleelshamras

ജീവിതത്തിൽ നീ അനുഭവിക്കുന്ന
ഓരോ നിമിഷവും നിനക്ക് ലഭിച്ച സമ്മാനമാണ് .
അത് കളഞ്ഞു കുടിക്കാനുള്ളതല്ല .
നന്മയും അറിവും നിറഞ്ഞ
എന്തെങ്കിലുമൊക്കെ
നേടിയെടുക്കാൻ അത് ഉപയോഗപ്പെടുത്തുക .
ഓരോ നിമിഷവും
നിനക്കു മുന്നിൽ വരുന്ന
ഓരോ വ്യക്തിയും
നിന്റെ വിലപ്പെട്ട അതിഥിയാണ് .
അറിവിനന്റേയും സ്നേഹത്തിന്റേയും
സദ്യകൾ വിളന്പി
അതിഥിയെ സൽക്കരിക്കുക .
അല്ലാത്തെ അസൂയയുടേയും
പകയുടേയും
വർഘീയതയുടേയും വിഷമല്ല
അവന് വിളന്പേടത് .
 .

തെറ്റിദ്ധാരണകൾ തിരുത്തുകmy diary khaleelshamras

പലപ്പോഴും ഒരു സംഘത്തെ മറ്റൊരു
സംഘം ശത്രുവായി  കാണുന്നത്
അതിനെ കുറിച്ച്
യഥാർത്ഥ അറിവില്ലാത്തതുകൊണ്ടാണ് .
ആരെങ്കിലും ഒന്നിനെ വിമര്ഷിക്കുന്നുവെങ്കിൽ
അവരെ അതേ നാണയത്തിൽ
തിരിച്ചടിക്കുകയല്ല വേണ്ടത് .
മറിച്ച്‌ തെറ്റിദ്ധാരണകൾ തിരുത്തുകയാണ് വേണ്ടത് .

അറിവ് My diary khaleelshamras

അറിവ് നേടുക .
ഓരോ നിമിഷത്തേയും
അറിവ് നിന്നിൽ നിറക്കാനുള്ള മാധ്യമമാക്കുക .
നീ നേടിയ അറിവ്
ഉപകരിക്കുമോ എന്ന ആശങ്കവേണ്ട .
നീ നേടുന്ന ഓരോ അറിവിനും
അറിവ് നേടലിലൂടെ
നീ ധന്യമാക്കുന്ന
ഓരോ നിമിഷത്തിനും
അളവറ്റ പ്രതിഫലം
നിന്നെ കാത്തിരിക്കുന്നു
എന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത് .
മരണത്തോടൊപ്പം
തനിച്ച് യാത്രചെയ്യാൻ ഭയപ്പെടുന്ന നിനക്ക്
ഒരു കൂട്ടുകാരനായി
നിന്റെ അറിവ് ഉണ്ടാവും .
അതുകൊണ്ട്
നിന്റെ സമയം പാഴാക്കാതെ
നല്ല വായനയിലൂടെയും
കേൾവിയിലൂടെയും
കാഴ്ച്ചയിലൂടെയുമോക്കെയായി
അറിവ് സ്വന്തമാക്കുക .
അറിഞ്ഞവ മറ്റുള്ളവരുമായി പങ്കുവെക്കുക .

നല്ല ദിനങ്ങൾ my diary khaleelshamras.

വാരാനിരിക്കുന്ന ഒന്നല്ല
നിന്റെ ജീവിതത്തിലെ
നല്ല ദിനങ്ങൾ .
നീ ജീവിക്കുന്ന
ഈ ഒരു ദിവസം ആണ്
നിന്റെ ജീവിതത്തിലെ
ഏറ്റവും നല്ല ദിനം .
പക്ഷെ
ഈ ദിവസത്തിന്റെ നന്മ
ഉപയോഗപ്പെടുതണമെങ്കിൽ
നീ നിന്റെ മനസ്സിനെ
സജ്ജമാക്കണം .

അറിവ്

നിന്റെ ആത്മാവിലേക്ക്
എപ്പോഴും
പടർന്നു വ്യാപിക്കുന്ന
സുഗന്ധമാണ് അറിവ് .
അത് ആദ്യം നിന്നെ സംസ്കരിക്കണം .
തർക്കങ്ങളും
പെരുമ നടിക്കലുമൊക്കെയാണ്
നീ ലക്ഷ്യമാക്കുന്നതെങ്കിൽ
ആ അറിവ്
നിന്നിൽ പരത്തുന്നത്
അശാന്തിയുടെ ധുർഗന്ധമാണ് .


ദൈവമെന്ന യാഥാർത്ഥ്യം my diary khaleelshamras

നീ വായു ശ്വസിക്കുന്നു
അതിന്റെ പേരിൽ ഇവിടെ ഒരു തർക്കവുമില്ല .
നിന്റെ ജീവൻ നിലനിർത്താനുള്ള
ഭക്ഷണമായി അന്തരീക്ഷത്തിലെ
ഒക്സിജെൻ നിന്നിലേക്ക്‌
ശ്വാസനാളം വഴി പ്രവേശിക്കുന്നു .
അതിന്റെ പേരിലും ഇവിടെ തർക്കമില്ല .
പിന്നെ അതിലും നിന്നോടടുത്ത
ദൈവത്തിന്റെ പേരിൽ ഒരു തർക്കം .
എന്തിന് ശരിയായ ഒരു ദൈവത്തിലേക്ക്
എത്താൻ അപരന്മാരെ നിശ്ചയിക്കുന്നു .
ദൈവമെന്ന യാഥാർത്യത്തെ അനുഭവിക്കാൻ
പാകത്തിൽ അറിവ്‌ സജ്ജമാവാത്തവർ
അവന് അപരന്മാരേയും
മദ്ധ്യവർത്തികളേയും നിശ്ചയിക്കും .

സ്വപ്നമല്ല ജീവിതം.my diary khaleelshamras

സ്വപ്നങ്ങൾ
കണ്ടിരിക്കാനല്ല ജീവിതം .
ഇതു തെളിയിച്ച കുറേ മനുഷ്യർ
ഈ ഭൂമിയിൽ ഉണ്ടായിരുന്നു .
അവരെ മരിച്ചവർ എന്ന് വിളിച്ചു .
മരണം വരെ ജീവിക്കുക
എന്ന ഒരൊറ്റ കാര്യമേ
നിനക്ക് ചെയ്യാനുള്ളൂ .
അത് സ്വപ്നമല്ല .

തിരിച്ചു വരാത്ത കുറേ നിമിഷങ്ങളെ ഓർത്ത് my diary khaleelshamras

ഇനി ഒരിക്കലും തിരിച്ചു വരാത്ത
കുറേ നിമിഷങ്ങളെ ഓർത്ത് 
ദുഖിച്ചിരിക്കയല്ല വേണ്ടത് .
ഇപ്പോൾ നിനക്ക് സ്വന്തമായുള്ള 
ഈ നിമിഷത്തിൽ 
വിലപ്പെട്ടതെന്തെന്തെങ്കിലുമോന്ന് 
ചെയ്യുകയാണ് വേണ്ടത് .
അതെത്ര ചെറിയ 
കാര്യമായാൽ പോലും .

കടുകടുത്ത ചോദ്യം .my diary khaleelshamras

മറ്റൊരാൾക്ക് ലഭിച്ച പദവിയും സന്പത്തും
നിന്നെ അസൂയാലുവാക്കരുത് .
ജീവിത മെന്ന പരീക്ഷയിൽ 
കടുത്ത ചോദ്യങ്ങൾ കൊണ്ട് 
അവരെ പരീക്ഷിക്കുന്പോൾ .
അതൊന്നുമില്ലാത്ത നിനക്ക് 
ചോദ്യം ലളിതമായി എന്നേ അതിനർത്ഥമുള്ളു .
പക്ഷെ അവരുടെ സന്പത്തും പദവിയും 
കണ്ട് നീ അസൂയപെടുന്പോൾ 
അവർ നിനക്കുള്ള കടുത്ത ചോദ്യമാവുന്നു .
നീ സ്വോയം ആവശ്യപ്പെട്ട് 
എഴുതി ചേർപപിച്ച കടുകടുത്ത ചോദ്യം .

സംവാദം വേണോ .My diary khaleelshamras

മതവിഷയങ്ങളിൽ
പരസ്പരം തർക്കിക്കുന്നവർ അറിയേണ്ടത് .
അവർ പരസ്പരം
തർക്കിക്കുന്നത്‌
അവരെന്തു പറയണമെന്നും
പറഞ്ഞതിനോടുവിൽ എന്താവുമെന്നും
അവരിരുവരുടേയും ജീവനേക്കാൾ ,
ദൈവത്തിന്റെ ചെറിയൊരു സൃഷ്ട്ടിയായ സൂര്യന്റെ
പ്രകാശത്തേക്കാൾ
അവരെ അറിയുകയും കേൾക്കുകയും
ചെയ്യുന്ന ഒരു
കാരുണ്യവാനായ ദൈവത്തിനു വേണ്ടിയാണ് തർക്കിക്കുന്നത്‌ എന്ന് .
പരസ്പരം മനസ്സുകൾ അറിയാത്ത
നിങ്ങൾക്കിടയിൽ അങ്ങിനെ
ഒരു തർക്കത്തിന്റെ ആവശ്യമുണ്ടോ
ചിന്തിക്കുക .
അറിയാനും തിരുത്താനുമാണോ
ഈ സംവാദം .
അല്ലെങ്കിൽ
ആളാവാനോ .
അങ്ങിനെ ഒരു സംസാരത്തിന്
പ്രാധാന്യമില്ല എന്ന് ഭോധ്യമായാൽ
പിന്നെ മൌനികളാവുക .
ഈശ്വര വിശ്വാസത്തിലൂടെ സമാധാനം കൈവരിച്ച
മനസ്സിനെ പ്രവർത്തിയിലൂടെ
പരസ്പരം കൈമാറുക .

പ്രശ്നങ്ങൾ My diary khaleelshamras

നശ്വരമായ ഒരു ഭൂമിയിൽ
പ്രശ്നങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും .
ഈ നശ്വരജീവിതം
ഒരു ഹിത പരിശോധനയാണേൽ ,
പ്രശ്നങ്ങൾ
അതിലെ ചോദ്യവുമാണേൽ ,
പ്രശ്നങ്ങളില്ലാത്ത
ഒരവസ്ഥക്കായി കാത്തിരിക്കാതിരിക്കുക .
പക്ഷെ ഏത് പ്രശ്നങ്ങൾക്കും
സന്പൂർണ ഈശ്വര സമർപ്പണത്തിൽ
മനസ്സിനെ ഉറപ്പിച്ചു നിർത്തി
സമാധാനം കൈവരിക്കുക .

മനസ്സമാധാനത്തെ തകരാതെ പിടിച്ചു നിർത്തുക My diary khaleelshamras

പഞ്ചേന്ദ്രിയങ്ങളിലൂടെ
നീ നിന്റെ ആത്മാവിലേക്ക്
കടത്തിവിടുന്നത്
നിന്റെ മനശാന്തിയെ
കൊലചെയ്ത
വെടിയുണ്ടകളോ
അതിനെ കത്തിയെരിയിച്ച
അഗ്നിനാളങ്ങളേയോ അല്ല .
മറിച്ച്
അറിവും ഊർജ്ജവും
തിരിച്ചറിവും ഒക്കെയാണ് .
അതുകൊണ്ടു
നീ കണ്ട കാഴ്ച്ചകളേയോ
കേട്ട വാർത്തകളേയോ
നിന്റെ
മനശാന്തി കൊള്ളയടിക്കാൻ
നിമിത്തമാക്കാതിരിക്കുക .
ക്ഷമയിലൂടെ
മനസ്സമാധാനത്തെ
തകരാതെ പിടിച്ചു നിർത്തുക
എന്നത് നിന്റെ കടമയാണ് .

Monday, March 16, 2015

ഹർത്താൽ ദിനം ഉപയോഗപ്പെടുത്തുക.my diary khaleelshamras

നാം തിരഞ്ഞെടുത്ത
നമ്മുടെ കാര്യങ്ങൾ
നോക്കി നടത്തേണ്ട
രാഷ്ട്രീയക്കാർ
നമുക്ക് നിരക്കാത്ത
നമ്മുടെ ജീവിതം സ്തംഭിപ്പിക്കുന്ന
ഹർത്താലുകൾ നടത്തുന്പോൾ
നമുക്ക്
അതിനെതിരെ പ്രതികരിക്കാം .
നമ്മുടെ പ്രതികരണത്തിന്
വകവെക്കാതെ
ഹർത്താലുകളുമായി
അവർ മുന്നോട്ട് നീങ്ങുകയാണേൽ
നമ്മുടെ ജീവിതത്തിലെ
വിലപ്പെട്ട ആ ദിവസത്തെ നഷ്ടപ്പെടുത്തിക്കൂട .
ആ ഒരു ദിവസത്തിനായി
നല്ലൊരു കർമപദ്ധതി തയ്യാറാക്കുക .
നടത്തത്തിനും വായനക്കും
നടന്നുള്ള വായനക്കും
നീന്താനും ഓടാനും കേൾക്കാനും
അങ്ങിനെ നീളുന്ന
ആരോഗ്യത്തിനും അറിവിനും
ഉപകരിക്കുന്ന കാര്യങ്ങൾക്ക്
മുൻഗണന നൽകുക .
അങ്ങിനെ ആ ഒരു
ദിവസത്തെ നിന്റെ ജീവിതത്തിന്റെ
ഉയർച്ചക്കുള്ള പ്രചോദനമാക്കുക .
 .

Sunday, March 15, 2015

പരാജയതിലെക്കുള്ള വഴി . khaleelshamras

അവന്റെ ഹൃദയത്തിന്റെ
ഉള്ളറകളിൽ അക്ഷരങ്ങൾ
ഉറങ്ങി കിടക്കുകയായിരുന്നു .
തന്റെ ദ്രിഷ്ട്ടിക്കുമുന്നിൽ
അവൾ പ്രത്യക്ഷപ്പെട്ടു .
അത് അക്ഷരങ്ങളുടെ
ജീവനായി .
ചിന്തകളിൽ ഒരു
ഗാനമായി അവന്റെ മനസ്സതേറ്റു പാടി .
അവന്റെ സമയം
അവളെ കുറിച്ചുള്ള
സ്വപ്നങ്ങൾക്കായി വീതിച്ചു നൽകി .
മറുവശത്ത്
അവൻ നിർഭന്ധമായും
ചിന്തിക്കേണ്ടിയിരുന്ന
അറിവിന്റെ വിശാലമായ ലോകം
അവന് നഷ്ടപ്പെട്ടു .
അങ്ങിനെ അവൾ
അവന്റെ ജീവിതത്തിന്റെ
പരാജയതിലെക്കുള്ള വഴിയായി .
അവളല്ല മറിച്ച്
അവൻ സ്വയം അങ്ങിനെ ഒരു
വഴി ഉണ്ടാക്കി .

നാവുകൊണ്ട് ആർക്കും എന്തും പറയാം .my diary khaleelshamras

നാവുകൊണ്ട് ആർക്കും എന്തും പറയാം .
എല്ലാ കേട്ട വാക്കുകൾക്കും
പ്രതികരിക്കുന്നത് ഉചിതമല്ല .
പലപ്പോഴും പലരും
ഒരു സംഘത്തെ വിമർശിക്കുന്നത്
ആ സംഘത്തോടുള്ള എതിർപ്പിനേക്കാളുപരി
താൻ നിലനിൽക്കുന്ന സംഘത്തിന്റെ
പ്രീതി നേടിയെടുക്കാൻ വേണ്ടിയാണ് .
അത്തരം വ്യക്തികളുടെ
വാക്കുകളെ അവഗണിക്കുക .
പക്ഷെ സ്നേഹത്തിന്റേയും സേവനത്തിന്റേയും
സമാധാനത്തിന്റേയും അറിവിന്റേയും വഴിയിൽ
കൂടുതൽ കരൂത്ത് കാട്ടി
തന്റെ വ്യക്തിത്വം
മനുഷ്യരിലേക്ക് വ്യാപിപ്പിക്കുക .
നശ്വരമായ ഈ ജീവിതത്തെ
അനശ്വരമായി കാണാതിരിക്കുക .
മരിച്ചുപോവേണ്ട ഒരു
മനുഷ്യനോടും അനീധി കാണിക്കാതിരിക്കുക .

ചോദ്യങ്ങൾ my diary khaleelshamras

എല്ലായിടത്തും ചോദ്യങ്ങളാണ് .
കാരണം ഇത് 
ഈ ജീവിതം നമുക്കുള്ള പരീക്ഷയാണ് ,
പരീക്ഷണമാണ് .
അതുകൊണ്ട് 
ഒരു രക്ഷിതാവിന്‌ 
തന്റെ സന്തതികൾ ഒരു പരീക്ഷണമാണ് 
നേരെ തിരിച്ചും .
സമൂഹത്തിൽ പരസ്പരം കണ്ടുമുട്ടുന്ന 
ഓരോ വ്യക്തികളും പരസ്പരം 
ചോദ്യങ്ങളാണ് .
ഒരേ മുറിയിൽ താമസിക്കുന്നവർ ,
അമ്മായി അമ്മയും മരുമകളും ,
അധ്യാപകരും വിദ്യാർതഥികളും ,
മുതലാളിയും തൊഴിലാളിയും 
ടോക്ട്ടരും രോഗിയുമൊക്കെ 
പരസ്പരം അങ്ങോട്ടുമിങ്ങോട്ടുമുള്ള 
ചോദ്യങ്ങളാണ്‌ .
നീതിയുടെയും സ്നേഹത്തിന്റേയും 
ക്ഷമയുടേയും അറിവിന്റേയുമൊക്കെ 
ശരിയുത്തരങ്ങൾ 
കുറിക്കപ്പെടുന്നുണ്ടോ എന്ന് പരീക്ഷിക്കാനുള്ള 
ചോദ്യങ്ങൾ .

ദൈവത്തിന്റെ നോട്ടo.my diary khaleelshamras

വിശാലമായ ഈ പ്രപഞ്ചത്തിലെ
ഒരു കൊച്ചു സൃഷ്ട്ടിയായ
സൂര്യന്റെ പ്രകാശം
അതിലും ചെറിയ സൃഷ്ട്ടിയായ
ഭൂമിയിലേക്ക് വ്യാപിക്കുന്നുവെങ്കിൽ
ഇവക്കൊക്കെ സൃഷ്ട്ടാവും പരിപാലകാനും
ആയ ദൈവത്തിന്റെ നോട്ടവും
.നിയന്ത്രണവും
നമ്മിലോക്കെ ഇല്ല
എന്ന് എങ്ങിനെ വിശ്വസിക്കാൻ കഴിയും .
ആ ദൈവത്തെ ചെറുതായി കാട്ടിയ മനുഷ്യരും
ആവരുടെ കൂട്ടായ്മകളും  ചെയ്ത തെറ്റിനെ
യഥാർത്ഥ ദൈവത്തിന്റെ പേരിൽ ചാർത്താതിരിക്കുക .

നിന്നെ തളർത്തിയവരിലൂടെ ഉയർച്ച .my diary khaleelshamras

നിന്നെ വിമർശിക്കുന്നവരും
നിന്നെ വേദനിപ്പിക്കുന്നവരും
യഥാർത്ഥത്തിൽ
നിന്നെ മാനസ്സികമായി തളർത്തുകയല്ല ചെയ്യുന്നത് .
മറിച്ച് അവരിലൂടെ
നിനക്ക് തിരുത്താനും വളരാനും
അതിലൂടെ മനസ്സിന് കൂടുതൽ
സമധാനം കൈവരിക്കാനുമുള്ള
അവസരമാണ്
സൃഷ്ട്ടിക്കപ്പെടുന്നത് .
അത് ഉപയോഗപ്പെടുത്തുക .
അത്തരം അവസരങ്ങളിൽനിന്നും
ഒളിച്ചോടാതെ ,
പേടിക്കാതെ
അതിനായി കാത്തിരിക്കുക .
ഉപയോഗപ്പെടുത്തുക.

അടിച്ചമർത്തിയവനും അടിച്ചമർത്തപ്പെട്ടവനുംmy diary khaleelshamras

അടിച്ചമർത്തപ്പെട്ടവൻ
പാതാളത്തിൽ
കുഴിച്ചു മൂടപ്പെടുകയല്ല ചെയ്യപ്പെടുന്നത് .
മറിച്ച് സ്പ്രിംന്മേൽ നിലയുറപ്പിച്ച അവന്റെ ജീവിതത്തെ
അടിച്ചമർത്തുന്നവർ തങ്ങളുടെ ശക്തി ഉപയോഗിച്ച്
ഇടിച്ചു താഴത്തുകയാണ് ചെയ്യുന്നത് .
കുറെ സമയം അവർക്കിങ്ങിനെ
പിടിച്ചു വെക്കാൻ കഴിയില്ല
സ്പ്രിംഗ് അവരുടെ കയ്യിലേക്ക് തിരിച്ചു
ചെലുത്തുന്ന സമ്മർദ്ധത്തിൽ
അവർക്ക് ആ പിടുത്തം നഷ്ട്ടപ്പെടും .
അടിച്ചമർത്തിയവർ തെറിച്ചു പോവും .
അടിച്ചമർത്തപ്പെട്ടവൻ
പൂർവാതികം ശക്തിയോടെ
തിരിച്ചു വരികയും ചെയ്യും .
 .


Saturday, March 14, 2015

പ്രിയപ്പെട്ടവരെ അന്യരാക്കരുത് my diary khaleelshamras

സന്പത്തിനോടുള്ള അമിത ഇഷ്ടം
പലപ്പോഴും
പ്രിയപ്പെട്ടവരെ
നിനക്ക് അന്യരാക്കുന്നു .
അവരുടെ ആവശ്യങ്ങൾ
നിർവഹിക്കുന്നതിൽ
നീ വൈമനസ്യം കാണിക്കുന്നു .
അതിന്‌
നിന്റെ കയ്യിൽ
പണമില്ലാതാവുന്നു .
നിറഞ്ഞു തുളുന്പി
നിൽക്കുന്ന നിന്റെ സന്പാത്യത്തിൽ
അവർക്കൊരു അവകാശം
വീതിച്ചു കൊടുക്കാൻ
നിന്റെ മനസ്സ്
അനുവദിക്കാത്തിരിക്കുന്നു .
സന്പതല്ല വലുത്
മറിച്ച്
ഒരുപാട് പ്രിയപ്പെട്ടവരെ
പരിപാലിക്കലാണ് വലുത്
എന്ന് തിരിച്ചറിയുക .
 .

Thursday, March 12, 2015

സ്വർഗം നേടിയെടുക്കുക my diary khaleelshamras

ദൈവം അനുഗ്രഹിച്ചാൽ
അനന്തമായ സ്വർഗത്തിൽ
അനശ്വരനായി
നീ വസിക്കുന്ന ആ നാളുകളിനിന്നും
ഒരു ഉറപ്പുമില്ലാത്ത
നൈമിഷികമായ
ഈ നിമിഷങ്ങളിലേക്ക് ഒന്ന് നോക്കൂ .
ഇവിടെ നിനക്ക്
ലഭിക്കാതിരുന്നത്
നിന്നോടുള്ള ദൈവത്തിന്റെ ഇഷ്ടക്കുറവുകൊണ്ടല്ലായിരുന്നുവെന്നും
അത് മറിച്ച്
സ്വർഗത്തിനായി
നിന്നെ പാകപ്പെടുത്തിയെടുക്കലായിരുന്നു .
കുറച്ചു പേരെങ്കിലും
ദുഖിച്ച നിന്റെ മരണ ദിനം
നിന്റെ സുഖങ്ങളിലേക്കുള്ള
കവാടമായിരുന്നു വെന്ന് .
നീ കാണിച്ച സൂക്ഷ്മതക്കും
വിട്ടുവീഴ്ച്ചക്കും
ക്ഷമക്കും
ഖുണകാംക്ഷക്കും
ലഭിച്ച സമ്മാനമാണ്
സുഖങ്ങൾ മാത്രം നിറഞ്ഞ
ഈ സ്വർഗീയ ജീവിതമെന്ന് നീ അനുഭവിച്ചറിയും .
ഇനിയും ആ മരണ കവാടങ്ങൾ
നിനക്ക് മുന്നിൽ തുറക്കപെട്ടിട്ടില്ല .
ആ പരീക്ഷണങ്ങളുടെ
നശ്വര ജീവിതത്തിൽ തന്നെയാണ് നീയിപ്പോഴും .
ആരേയും മനസ്സുകൊണ്ടും വാക്കുകൊണ്ടും നോവിക്കാതെ
സമാധാനം പ്രചരിപ്പിച്ച്
അറിവ്‌ നേടി
ജീവിതത്തെ നന്മകളിലൂടെ
ദൈവത്തിനുള്ള ആരാധനയാക്കി
ഈ ഭൂമിയിലെ ജീവിതത്തിന്റെ
ഉത്തരമായി
 .

Wednesday, March 11, 2015

അസൂയപ്പെടാൻ അർഹതയില്ല .my diary khaleelshamras

നിത്യ യൌവനത്തിൽ
മരണമില്ലാതെ ജീവിക്കുന്ന
ഒരാൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ
നിനക്കയാളെ നോക്കി അസൂയപ്പെടാമായിരുന്നു .
പക്ഷെ അങ്ങിനെ ഒരാൾ
ഈ ഭൂമിയിൽ ഇല്ലാത്തതിനാൽ
നിനക്കാരോടും അസൂയപ്പെടാൻ
അർഹതയില്ല .
ഒരാൾക്ക്‌ ലഭിച്ച ജീവിത വിഭവങ്ങളെല്ലാം
അയാളെ
പരീക്ഷിക്കാൻ വേണ്ടി മാത്രമാണെന്നുള്ള
തിരിച്ചറിവ് നിനക്കെപ്പോഴുമുണ്ടാവണം .
അല്ലാതെ അത്
മറ്റുള്ളവരെ അസൂയപ്പെടുത്താൻവേണ്ടി ഉള്ളതല്ല .

ഭൂമിയിലെ വിരുന്നുകാലം my diary .khaleelshamras

ഇനിയും കൂട്ടി കിഴിച്ച്
പൂർത്തീകരിക്കപെട്ടിട്ടില്ലാത്ത
കണക്കു പുസ്തകം
ഭാക്കിവെച്ചു ,
അതിനിടയിൽ അനുഭവപ്പെട്ട
നെഞ്ച് വേദനയുമായി
അയാളെ പ്രിയപ്പെട്ടവരാരോ
ആശുപത്രിയിലേക്ക്
കൊണ്ടുവരുന്പോൾ
അയാളും പ്രിയപ്പെട്ടവരും അറിഞ്ഞിരുന്നില്ല
ഇത് അയാളുടെ അവസാന
നിമിഷങ്ങളാണെന്ന് .
ഭൂമിയിൽ താനൊരു വിരുന്നുകാരൻ
മാത്രമായിരുന്നുവെന്ന്
അയാൾ ആ നിമിഷങ്ങളിൽ
തിരിച്ചരിഞ്ഞിരിക്കാം .
ഇല്ല .അപ്പോഴും
അയാൾ അറിഞ്ഞിരുന്നില്ല .
കാരണം ചെയ്തു തീർക്കാത്ത
കണക്കുകളെകുറിച്ചായിരുന്നു അയാൾ
അപ്പോഴും ശബ്ദിച്ചത് .
ജീവിതത്തോടുള്ള കൊതി തീർനിട്ടില്ലെങ്കിലും
നിനക്കും ചെന്നെത്താനുള്ളത്
ഈ ഭൂമിയിൽ നീ വെറും
അതിഥി മാത്രമായിരുന്നുവെന്ന് തെളിയിപ്പിക്കപ്പെടുന്ന
നിമിഷത്തിലാണ് .
നാളെകൾക്കായി കണക്കുകൂട്ടിയിരിക്കാതെ
നീ വിശ്വസിക്കുന്ന
മരണാനന്തര ജീവിതത്തിലേക്കുള്ള
വിഭവങ്ങളെ ശേഘരിക്കാൻ
ഭൂമിയിലെ ഈ വിരുന്നുകാലം ഉപയോഗിക്കുകയാണ് വേണ്ടത് ..



ഈശ്വര സമർപ്പണത്തിന്റെ തറവാട് my diary .khaleelshamras

എല്ലാരും ഒരേ തറവാട്ടുകാരായിരുന്നു .
ഭൂമിയും ചന്ദ്രനും 
നക്ഷത്രങ്ങളും സൂര്യനും 
അതിലോക്കെയുള്ളതെല്ലാം 
ജീവിക്കുന്ന ഒരേ തറവാട്ടിൽ .
സന്പൂർണ ഈശ്വര സമർപ്പണത്തിന്റെ തറവാടെന്നു 
ഇതിനെ വിളിക്കപെട്ടു .
പിന്നെ മനുഷ്യരെന്ന 
പരീക്ഷിക്കാനായി 
നിയോഗിക്കപെട്ട സൃഷ്ട്ടികൾ 
ഈ തറവാട്ടിൽ നിന്നും ഇറങ്ങിപോയി .
എന്നിട്ട് ഒരു നക്ഷത്രത്തിനുപോലും 
അന്തിയുറങ്ങാൻ ഇടമില്ലാത്ത 
ഒരു കൊച്ചു വീടുവെച്ചു .
എന്നിട്ട് ആ വീട് 
ഈശ്വര സമർപ്പണത്തിന്റെ തറവാട് ആണെന്ന് 
സ്വയം പറഞ്ഞ് 
അതിലേക്ക്‌ ക്ഷണിച്ചു 
അതിൽനിന്നും പോയവരെ തിരികെ വിളിച്ചു .
പരീക്ഷണത്തിൽ
പരാജയപ്പെടുത്താൻ 
പിശാജ് ഒരുക്കിവെച്ച കെണിയായിരുന്നു 
അതെന്നറിയാതെ 
ആൾക്കാർ 
യഥാർത്ഥ തറവാട് വിട്ട്
അങ്ങോട്ട്‌ ചേക്കേറി .


ദൈവത്തെ തേടി my diary .khaleelshamras

എല്ലാരും ദൈവ വിശ്വാസികളാണ്
പക്ഷെ
ദൈവം സദാ നമ്മെ കാണുന്നു ,
കേൾക്കുന്നു
നിയന്ത്രിക്കുന്നു
എന്നത് ഒരു യാഥാർത്യമായി
അനുഭവിക്കുന്ന വിശ്വാസികൾ
വിരളമാണ് .
നാം നമ്മെ നമ്മുടെ ഹൃദയമിടിപ്പിനെക്കാൾ
അടുത്ത്
നാം ചിന്തിക്കുന്നതിനും മുന്പേ
നമ്മുടെ ചിന്തകളെ
അറിയുന്ന ,
പ്രവർത്തിക്കുന്നതിനും മുന്പേ
പ്രവർത്തിയെ അറിയുന്ന
ഏകനായ ദൈവത്തെ
അറിയുന്നില്ല .
എന്നിട്ട് മനുഷ്യ നാമങ്ങളാൽ
പേരു  ചാർത്തപ്പെട്ട
ഏതൊക്കെയോ മനുഷ്യ കൂട്ടായ്മകളിൽ
ദൈവത്തെ തേടി അലയുകയാണ് .

സാധാരണക്കാരനായാൽ മതി .my diary khaleelshamras

ഒരു ജനതയെ അടിച്ചമർത്തി
അതിന്റെ പേരിൽ
നേതാവായി വാഴത്തപ്പെടുകയും
ചെയ്യുന്നതിലൂടെ
ഈ ഭൂമിയിൽ ഞാൻ അനശ്വരനാവുമെങ്കിൽ
എനിക്ക്
ആ അടിച്ചമർത്തിയ ഭാരണാധികാരിയാവണം .
പക്ഷെ അത് ലഭിച്ചാലും ഇല്ലെങ്കിലും
എന്നെ നശ്വരനാക്കി
മരണത്തിനു കീഴടങ്ങേണ്ട ഒരു നാൾ വരുമെന്നതിനാൽ
എനിക്ക് അങ്ങിനെ ഒരാൾ ആവേണ്ട .
പകരം ആരോടും
വിവേചനംകാട്ടാത്ത
എല്ലാർക്കും സ്നേഹം മാത്രം നൽകിയ
ഒരു സാധാരണക്കാരനായാൽ മതി .

മരണമെന്ന വിസിൽ .my diary khaleelshamras

പിറവി വിസിൽ മുഴക്കി
നാം ഓടി തുടങ്ങി .
ഓരോ പടവ് ഓടിയെത്തുന്പോഴും
പിന്നിട്ട വഴികളെല്ലാം
എന്നെന്നേക്കുമായി അടക്കപ്പെട്ടു .
ഇനി ഭാക്കിയുള്ളത്
ഫിനിഷിങ്ങിനുള്ള അവസാനത്തെ വിസിൽ ആണ് .
മരണമെന്ന വിസിൽ .

നിന്റെ മനസ്സിനെ വേദനിപ്പിക്കുന്നുവെങ്കിൽ .my diary khaleelshamras

ഒരാളോ കൂട്ടായ്മയോ
നിന്റെ മനസ്സിനെ വേദനിപ്പിക്കുന്നുവെങ്കിൽ
അത് നിന്നെ തളർത്താനാണ്
എന്ന് ഒരിക്കലും കരുതി പോവരുത് .
അവ നിന്നെ കൂടുതൽ
കരുത്തുറ്റവനാക്കാനാണ് .
നിന്റെ കഴിവുകൾ
പുറത്തെടുത്തു തരാനുള്ള
സഹായത്തിന്റെ കൈകളാണ് അവ .
പിറകോട്ട്
ഒരു മടക്കമില്ലാത്ത
നിന്റേയും എ ആരുടേയും
യാത്രയിൽ
നിനക്ക് വളരാൻ
അവർ വളമിട്ടുതന്നേ എന്നുള്ളു .

ജീവിതത്തെ പാഴാക്കാതെ സൂക്ഷിക്കുക .my diary khaleelshamras

ഈ നിമിഷം മരിച്ചുപോയവരിൽ
ഒരാളായി നീയുണ്ടായിരുന്നുവെങ്കിൽ ,
ഈ നിമിഷത്തെ
നിനക്കാസ്വതിക്കാൻ കഴിയുമായിരുന്നോ .
ഈ ഭൂമിയിൽ
നീ വെറും ശൂന്യമായി
മാറുന്ന നിന്റെ മരണത്തിലേക്ക്
എത്തിപ്പെടും മുന്പെ
വിലപ്പെട്ട
ഈ സമയത്തിന്റെ
ഭാഗമായ നിന്റെ
ഈ ജീവിതത്തെ
പാഴാക്കാതെ സൂക്ഷിക്കുക .

നീ സ്വയം തുപ്പിയ അഗ്നി my diary khaleelshamras

നീ ആരാണെന്ന്
മറ്റാൾക്കാർക്ക്
കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ്
പലപ്പോഴും
നിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്തിലേക്ക്
നയിക്കുന്നത് .
അത് അവർക്കുമുന്നിൽ
പെരുമ നടിക്കുന്നതിലേക്കും
അഹകരിക്കുന്നതിലെക്കും
നയിക്കുന്പോൾ .
അത് നിന്റെ തന്നെ മനസ്സിലേക്ക്
 .നീ സ്വയം തുപ്പിയ അഗ്നിയാവുന്നു,
.

Monday, March 9, 2015

മരിച്ചുകിടക്കുന്ന അവസ്ഥ my diary khaleelshamras

മരിച്ചു കിടക്കുന്ന മനുഷ്യനെ
നീ കുത്തിനോവിക്കുമോ .
പിന്നെന്തിനാ
മരിച്ചു പോവേണ്ട മനുഷ്യനെ
വാക്കുകൊണ്ടായോ
മനസ്സുകൊണ്ടായോ
ശരീരം കൊണ്ടായോ
നോവിക്കുന്നത് .
നീ നോവിച്ച മനുഷ്യന്റെ
മരിച്ചുകിടക്കുന്ന അവസ്ഥ
ഒന്നു ചിന്തിച്ചൂടെ .


മനസ്സിന്റെ കഭളിപ്പിക്കൾ my diary khaleelshamras

നിന്റെ ചിന്തകൾ
നിന്റെ ഉള്ളിലെ
അന്തരീക്ഷമാണ് .
അത് പുറത്തേക്കും
വ്യാപിച്ചു കിടക്കുന്നുവെന്ന തോണൽ
നിന്റെ മനസ്സിന്റെ കഭളിപ്പിക്കലാണ് .
അല്ലെങ്കിൽ
നീ നനിന്റെ ശരീരമെന്ന  കിണറ്റിലെ
തവളയാണ് .
ആ ലോകം തന്നെയാണ്
വലുതും പുറത്തും
എന്ന് വിശ്വസിച്ച
തവള .
 .

നിന്നെ അറിയേണ്ടത് my diary khaleelshamras

നീ ആരാണെന്ന്
നിന്റെ നാവിലൂടെയല്ല അറിയേണ്ടത് .
മറിച്ച്
നിന്റെ നന്മയും സ്നേഹവും
നിന്റെ പ്രവർത്തിയിലൂടെ
കണ്ടറിഞ്ഞ്
വിലയിരുത്തപ്പെടുകയാണ് വേണ്ടത് .

സ്വയം സ്രിഷ്ടിക്കാതിരിക്കുകmy diary khaleelshamras

നീ ദുഖിച്ച ,
നിന്റെ മനസ്സ് ഒരുപാട്
വേദനിച്ച
നിനക്ക് പ്രതീക്ഷകൾ
നഷ്ടപെട്ട ഓരോ നിമിഷത്തേയും
അടുത്തൊരു പുതിയ
നിമിഷം വന്നു നിന്നിൽനിന്നും
തെറിപ്പിച്ച്‌ കളയും .
അതിനും മുന്പേ
നീ തന്നെ സ്വയം അത്തരം
നിമിഷത്തിന്
നിന്റെ ജീവിതത്തിൽ ഇടം
നിൽക്കാത്തതല്ലേ നല്ലത് .
വെറുതെ
സന്തോഷിച്ചും സമാധാനിച്ചും
ജീവിക്കേണ്ട നിന്റെ
ജീവിതത്തിനെന്തിനാ അങ്ങിനെയൊന്ന് .
അത്തരം നിമിഷങ്ങളെ
മറ്റൊരു നിമിഷം വന്ന്
തട്ടി നീക്കാൻ ഒരിടം നൽകാതെ
സ്വയം സ്രിഷ്ടിക്കാതിരിക്കുക .
നല്കാട്ഗ് 

മരണത്തിലേക്കുള്ള വഴിയിലേക്ക് .my diary khaleelshamras

മുന്പ് എന്നോ നീ
നീ അഭിനയിച്ച
ബാല്യമെന്ന നാടകത്തിലെ
രംഗങ്ങളെ
വീണ്ടും
ഒരോർമ പുതുക്കലിന്റെ വേതിയിൽ
പുനർ ആവിഷ്കരിക്കുകയായിരുന്നു .
പിന്നീട് ആ ആവിഷ്കരണവും
സമാപിച്ചു വീണ്ടും
നാമൊക്കെ നമ്മുടെ
ജീവിതങ്ങളിലേക്ക് തിരികെ പോയി .
അല്ല
ജീവിതങ്ങളിലേക്ക് അല്ല
മറിച്ച്
നമ്മുടെയൊക്കെ മരണത്തിലേക്കുള്ള
വഴിയിലേക്ക് .

Friday, March 6, 2015

ഏകാന്തതയിലെ തീരുമാനങ്ങൾ . My diary khaleelshamras

നിന്റെ ഏകാന്തതകളിൽ
നീ കുറേ നല്ല തീരുമാനങ്ങൾ എടുക്കുന്നു .
നീ ശ്രവിച്ചതും വായിച്ചതുമായ
അറിവിന്റെ അടിസ്ഥാനത്തിൽ
നിന്റെ മനസ്സ് മാറ്റങ്ങൾക്കു തയ്യാറാവുന്നു .
പിന്നെ നീ സമൂഹത്തിലേക്ക്
ചെല്ലുന്നു
പഠിച്ചതെല്ലാം പ്രാവർത്തികമാക്കണമെന്ന
നല്ല ഉദ്വെഷത്തോടെ .
പക്ഷെ അവിടെ പരസ്പരം വാക്കുകൾ കൊണ്ട്
പരസ്പരം തമ്മിലടിക്കുന്ന ,
അന്തവിശ്വാസങ്ങളെ വിശ്വാസമായി കണ്ട്
അതിനായി വാദിക്കുന്ന ,
ഏതാനും നേതാക്കളുടെ
മഹിമകൾ വാഴ്‌ത്തി
അവർക്ക് മുന്നിൽ
അടിമയെ പോലെ നിലയുറപ്പിക്കുന്ന
ഒരു സമൂഹത്തിലേക്ക്
നീ കടന്നുചെല്ലുന്നു .
നിന്റെ
ഏകാന്തതയിൽ നീയെടുത്ത തീരുമാനങ്ങളെ ,
ദൈവത്തിനു നീ നൽകിയ കരാറിനെ
നീ മറക്കുന്നു .
നീയും അവരിലൊരാളായി
പരസ്പരം കുറ്റപ്പെടുത്തലുകളിലും ,
ആരെയോക്കെയോ
അമിതമായി വാഴ്ത്തുന്നതിലും
മുഴുകുന്നു .
അങ്ങിനെ
തീരുമാനങ്ങളെ പ്രായോഗിക
വൽക്കരിക്കുന്നതിൽ
നീ വിജയിക്കുന്നുണ്ടോ എന്ന പരീക്ഷണത്തിൽ
നീ പരാജയപ്പെടുന്നു .
ക്ഷമയും മൌനവും
ഒക്കെ കൈവരിച്ച്
അത്തരം പരീക്ഷണത്തിൽ
വിജയിക്കാൻ
ഈ നിമിഷങ്ങൽകൂടി
നിനക്ക് മുന്നിലുണ്ട് .
സമൂഹത്തിലെ
കലങ്ങി മറഞ്ഞ സാഹചര്യങ്ങൾക്കനുസ്സരിച്ചു
നിന്റെ കോലം മാറ്റാതെ ,
മാറ്റങ്ങളെ ഉൾകൊണ്ട
സമധാനം കൈവരിച്ച
ആത്മാവുമായി
നീ നീയായി സമൂഹത്തിലേക്കിറങ്ങുക .


ഭക്ഷണം My diary khaleelshamras

ഇന്ന് കൊടാനുകൂടി
സൂക്ഷ്മവും വലുതുമായ ജീവികളെ ,
ജീവനുള്ള സസ്യങ്ങളെ
നീ ഭക്ഷിക്കുന്നു .
പക്ഷെ
നിന്റെ ശരീരത്തിലെ
ഓരോ കോശവും
നിന്നെ സ്നേഹിച്ചവനും സ്നേഹിക്കാത്തവനുമൊക്കെ ആക്കിയ ഹൃദയവും
പിന്നെ നിന്റെ അറിവ് ശേഘരിക്കപ്പെട്ട മസ്തിശ്ക്കവുമൊക്കെ
ഇതേ സൂക്ഷ്മവും വലുതുമായ
ജീവനുള്ള സസ്യങ്ങൾക്കും ജന്തുക്കൾക്കും
ഭക്ഷണമാവുമെന്ന് നീ മറക്കുന്നു .
അവർക്കുള്ള ഭക്ഷണമായി
നിന്റെ ശരീരം മാറുന്നതിനു മുന്പേ
അതിനുള്ളിലെ ആത്മാവിനെ
ശുദ്ധമാക്കുക
കാരണം നിന്റെ ആത്മാവിനെ
കാർന്നുതിന്നാൻ അവർക്കാർക്കുമാവില്ല .


Thursday, March 5, 2015

സമാധാനം കൈവരിക്കാനായി my diary khaleelshamras

എല്ലാം ദൈവത്തിൽ അർപ്പിക്കുന്നതോട് കൂടി
നാം ഈ ഭൂമിയിലെ ജീവിതത്തിൽ
അനുഭവപ്പെടുന്നത്
സുരക്ഷിതത്വമാണ് .
നിർഭയത്വമാണ് ,
അടിമത്വമില്ലായ്മയാണ് .
എന്റെ മനസ്സ് അറിയുന്നതിനേക്കാൾ
വേഗത്തിലും കൂടുതലും
എന്റെ കാര്യങ്ങൾ അവൻ
കാണുകയും കേൾക്കുകയും
ചെയ്യുന്നു എന്ന സത്യം
മനസ്സിലുണ്ടാവുന്പോൾ
ജീവിതത്തിൽ കൈവരിക്കാവുന്ന
സൂക്ഷ്മത
നിനക്ക് നൽകുന്നത് മനസ്സമാധാനമാണ് .
ജീവിതം ദൈവത്തിൽനിന്നുള്ള
പരീക്ഷണമാണ്
എന്ന ഉറച്ചവിശ്വാസം
ഏതൊരു ജീവിത സാഹചര്യത്തേയും
നിനക്കുമുന്നിലെ
ചോദ്യം മാത്രമായി കാണാനും
അതിന് ക്ഷമയുടേയും
സ്നേഹത്തിന്റേയും
ഗുനകാംഷയുടേയും ഒക്കെ
ശരിയുത്തരങ്ങൾ
നിന്നെ പ്രേരിപ്പിക്കുന്നു .
ജീവിതത്തെ സൃഷ്ട്ടാവായ ദൈവത്തിനുള്ള
സന്പൂർണ സമർപ്പണമാക്കുക
അതുവഴി
മരണത്തിനു മുന്പും ശേഷവും
സമാധാനം കൈവരിക്കാനായി .

അറിവ് my diary .khaleelshamras

അറിവ് നിന്റെ ഹൃദയത്തെയാണ്
സംസ്കരിക്കേണ്ടത് .
അല്ലാതെ അതിനെ
നിനക്ക് മറ്റുള്ളവർക്ക്
പെരുമ കാണിക്കാനുള്ള
ഉപാധിയാക്കുകയല്ല വേണ്ടത് .
അറിവിനാൽ ധന്യമാക്കപ്പെട്ട
മനസ്സ്
നിന്റെ ജീവിതത്തിലേക്ക്
കൊണ്ടുവരുന്ന നന്മയും ലാളനയുമാണ്
നിന്നിലൂടെ പ്രതിഫലിക്കേണ്ടത് .

Wednesday, March 4, 2015

നിനക്കും ദൈവത്തിനുമിടയിലുള്ള ഒരു രഹസ്യo.my diary khaleelshamras

നിന്റെ മനസ്സിലുള്ളത്
നിനക്കും ദൈവത്തിനുമിടയിലുള്ള
ഒരു രഹസ്യമാണ് .
നിനക്ക് ചുറ്റുമുള്ള ഒരാൾക്കും
അതിലേക്ക് ഒന്നെത്തിനോക്കാൻ പോലും കഴിയില്ല .
നിന്റെ രഹസ്യങ്ങൾ
നിനക്കുള്ളിലെ പരസ്യമാണ് .
അത് ചുറ്റുമുള്ളവരിലും
പരന്നു കിടക്കുന്നുവെന്ന
തോനലാണ്
പലപ്പോഴും സമൂഹത്തിലേക്ക്
ഇറങ്ങിച്ചെല്ലാൻ നിനക്ക് തടസ്സമാവുന്നത് .
പലപ്പോഴും നിന്റെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നത് .
നീയെവിടെയാണേലും
നീയായി നിൽക്കുക .
മറ്റുള്ളവർ കാണുന്ന നിന്റെ ശരീരത്തിലൂടെ
പുഞ്ചിരിയിലൂടെ
സംസാരത്തിലൂടെ
നല്ലതുമാത്രം സമ്മാനിക്കുക .

സംസാരരീതി my diary khaleelshamras

ശരിക്കും നമ്മുടെ സംസാരരീതിയാണ് മാറ്റേണ്ടത് .
രണ്ടാൾ കൂടിയാൽ
ചർച്ച രാഷ്ടീയവും മതവുമായ
വിഷയത്തിലുള്ള കുറ്റപ്പെടുത്തലുകളിലും
അവരവരുടെ നേതാക്കന്മാരുടെ
പെരുമ കാട്ടലിലും
മറ്റും ഒതുങ്ങുകയാണ് .
മത വിഷയങ്ങളിൽ തർക്കിക്കുന്നവർ
ആ തർക്കിക്കന്നവർ തമ്മിലുള്ള
അടുപ്പത്തേക്കാൾ അടുത്തായി
ദൈവമുണ്ട് എന്ന സത്യം
അറിയുന്നില്ല .
ക്ഷമയും നന്മയും നിശബ്ദതയും എളിമയുമൊക്കെ
കാണിച്ച് കൊടുത്താണ്‌
നിന്റെഭക്തി വെളിവാക്കേണ്ടത് .
പിന്നെ  അറിവ് പകർന്നു നൽകിയും .

ചോദ്യങ്ങൾ my diary khaleelshamras

പരീക്ഷയിൽ ചോദ്യങ്ങളേ ഉണ്ടാവൂ
ഉത്തരങ്ങളായി ചില ചോയിസുകളും .
എല്ലാ ചോയിസുകളും
ശരിയായി തോനാമെങ്കിലും
അതിലൊന്ന് മാത്രമാണ് ശരി .
അതിൽ നിന്നും ശരിയെ
കണ്ടെത്താൻ
നിനക്ക് വേണ്ടത് അറിവാണ് .
നിന്റെ ഭൂമിയിലെ ഈ നൈമിഷിക ജീവിതം
ഒരു പരീക്ഷയാണ് .
ഓരോ നിമിഷവും ചോദ്യവും .
ആ ചോദ്യങ്ങളിൽ പലതരത്തിലുള്ളവയുണ്ട്
ശരിയെന്നു തോനിക്കുന്ന പലതിൽനിന്നും
ശരിയായ ഉത്തരം തിരഞ്ഞെടുക്കേണ്ട
ചോദ്യങ്ങൾ ,
പിന്നെ ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ടവ ,
ചില ചോദ്യങ്ങൾക്ക്
മുഴുനീള ഉത്തരങ്ങൾ കുറിക്കേണ്ടവ .


നീൻറെ തൊഴിൽ my diary khaleelshamras.

കുറ്റപ്പെടുത്തുന്നവരുടെ വാക്കുകൾ കേട്ട്
അവർ ആരെയാണോ കുറ്റപ്പെടുത്തുന്നത്
അവർ തെറ്റുകാരാണെന്ന് നീ വിശ്വസിക്കരുത് .
കുറ്റപ്പെടുതുന്നവർ നിനക്ക് മുന്നിൽ
അറിവിന്റെ
ഒരു പുതിയ ലോകത്തേക്ക് വാതിൽ
തുറന്നിടുകയാണ് ചെയ്യുന്നത് .
അറിയാനും
ശരിയും തെറ്റും വേർതിരിച്ചെടുക്കാനുമുളള
ഒരവസരമാണ് ഒരുക്കി തരുന്നത് .
അല്ലാതെ വിമർശിച്ചു കൊണ്ടിരിക്കലും
അതിലൂടെ നിന്റേയും കേട്ടവന്റേയും
സമാധാനം തല്ലിതകർക്കലല്ല നിന്റെ തൊഴിൽ .
 നീൻറെ തൊഴിൽ അറിവ് നേടൽ ആണ് .

Tuesday, March 3, 2015

എന്റെ കലാലയം my diary khaleelshamras.first print.i

എന്റെ കലാലയത്തിലേക്ക് .
    ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഞാൻ ഒരു യാത്രക്കുള്ള തയ്യാറെടുപ്പിലാണ് . എന്റെ ബാല്യം അതിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ച കലാലയത്തിലേക്ക് .പടച്ചോന്റെ അനുഗ്രഹത്താൽ
എന്റെ വലിയുപ്പ സ്ഥാപിച്ച കലാലയത്തിലേക്ക് .വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്ന
ഒരു സമൂഹത്തിൽ,അതും ദൈവത്തിലേക്ക് ചെന്നെത്താൻ ഈ സൃഷ്ട്ടികളേയും സൃഷ്ട്ടിപ്പിനേയും കുറിച്ചൊക്കെ ചിന്തിച്ച് അതിലെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങളെ കണ്ടറിഞ്ഞ് അതിനു പിന്നിലെ
സൃഷ്ട്ടാവിനെ കണ്ടെത്താനും അതിലൂടെ അവനു മാത്രം ആരാധനകൾ അർപ്പിക്കാനും നിർദ്ദേശിക്കപ്പെട്ട ഒരു ദർശനത്തിന്റെ അനുയായികൾ ഒരുപാടുള്ള നാട്ടിൽ .ആ നിർദ്ദേശങ്ങളെ അന്നൊന്നും തിരിച്ചറിയാതെ പോയ സമൂഹത്തിൽ ആ ഒരു തിരിച്ചറിവ് അന്നേ ഉണ്ടായതുകൊണ്ടാവാം ഇത്തരം ഒരു കലാലയത്തിന് തുടക്കം കുറിച്ചത് .
    കംപ്യൂട്ടർ ,മൊബൈൽ ,ടിവി തുടങ്ങിയ ദ്രിശ്യ മാധ്യമങ്ങൾക്ക് മുന്നിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ ബാല്യത്തിന് എന്റെ കലാലയത്തിന് പറയാനുള്ളത് വ്യത്യസ്തമായ ഒരു കഥയാണ്‌ .ആ കലാലയത്തിലെ ക്ലാസ് മുറികൾക്കും കളിമുറ്റത്തിനും പറയാനുള്ളത് ആരോഗ്യകരമായ ഒരു ബാല്യത്തിന്റേയും ജാതി ,മതത്തിന്റെ അതിർ വരന്പുകൾ തീർക്കപ്പെടാത്ത മനുഷ്യ സൗഹാർദ്ദത്തിന്റേയും കഥയാണ്‌ .ഒരു വിചാരണാ നാളിനപ്പുറം എന്റെ കർമങ്ങളും നന്മയും എനിക്ക് സ്വർഗം സമ്മാനിച്ചാൽ വീണ്ടും ഈ കലാലയത്തിന്റെ ഭാഗമാവാൻ വീണ്ടും ഞാൻ ആഗ്രഹിച്ചു പോവുന്നു .
   ആരുടേയും പേരെടുത്തു പറയുന്ന ഒരു പ്രക്ര്തം എന്റെ അക്ഷരങ്ങൾക്ക് പണ്ടേ ഇല്ല എന്നതിനാലും ഒരുപാട് വിലപ്പെട്ട പേരുകൾ വിട്ടുപൊവുമെന്നതിനാലും ആരേയും പേരെടുത്ത് പരാമർശിക്കുന്നില്ല .വ്യക്തിയുടെ പേരിനേക്കാൾ അവർ എനിക്ക് സമ്മാനിച്ച സ്നേഹവും ,അറിവും നന്മയുമാണ് പ്രധാനം .അതാണ്‌ അവരെ എനിക്ക് ഒരിക്കലും മറക്കാൻപറ്റാത്തവരാക്കി മാറ്റിയത് .ശരിക്കും ഈ കലാലയം ഞങ്ങളുടെ സ്കൂൾ സമയമായ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ മാത്രം ഒതുങ്ങിനിന്ന ഒന്നല്ലായിരുന്നു .അതിനപ്പുറത്തേക്കും ഞങ്ങളുടെ വീട് തന്നെയായിരുന്നു ഈ കലാലയം .പഠനം കഴിഞ്ഞാൽ വേഗം  വീട്ടിൽ പോയി ചായ കുടിച്ച് തിരികെ വരും .എല്ലാരുംകൂടി കോട്ടി കളിക്കും ,പിന്നെ ചില ദിവസങ്ങളിൽ കില്ലിയും കോലും കളിക്കും .പിന്നെ നാടിനൊപ്പം ഞങ്ങളുടെ ഗ്രാമവും വളർന്നപ്പോൾ ആ ഗ്രൌണ്ടിൽ ക്രിക്കറ്റും ഫുട്ബോളും വോളിബോളും ഒക്കെ തുടങ്ങി .പിന്നെ എല്ലാം കഴിഞ്ഞ് പുഴയിൽ പോയി നീന്തി കുളിക്കും .ആ തെളിഞ്ഞ തണുത്ത വെള്ളത്തിൽ പരസ്പരം വെള്ളം തെറിപ്പിച്ചും പാറമേന് വെള്ളത്തിലേക്ക്‌ തള്ളിയിട്ടും ഒക്കെ അടിച്ചുപൊളിക്കും .ആർട്ടിഫിഷ്യൽ വ്യായാമ മുറകളിലൂടെ ആരോഗ്യം നിലനിർത്താനും വീണ്ടെടുക്കാനും ശ്രമിക്കുന്ന ആധുനികതക്ക്  ഞാനിത് സമ്മാനിക്കുന്നു .
അതിൽനിന്നും അകന്നുപോയ എനിക്കും .ഈ കളികൾക്കിടയിലും ഞങ്ങൾക്കിടയിൽ വലിയ വലിയ ചർച്ചകൾ നടക്കും .അതിനിടയിൽ പ്രസംഗങ്ങളും കൊച്ചുകൊച്ചു കുടിൽ കടകൾ ,പിന്നെ ബിസ്നെസ്സ് പദ്ധതികൾ ആവിഷ്കരിക്കാൻ കുറി കല്യാണങ്ങൾ പിന്നെ തിരെഞ്ഞെടുപ്പുകൾ
അങ്ങിനെ അങ്ങിനെ നീളുന്നു .
 .ഇന്ന് കൊച്ചു നാട്ടിൽ നാം കുറച്ചു പേരുടെ നാവിലൂടെയെങ്കിലും പറഞ്ഞുകേട്ടുകൊണ്ടിരിക്കുന്ന പ്രതിഭകളിൽ,രാഷ്ട്രീയ നേതാക്കളിൽ
അവരൊക്കെയുണ്ട് .അവരുടെ മനസ്സുകളിൽ വളർത്തി കൊണ്ടുവന്ന പ്രതിഭയുടെ അടിത്തറ ഈ
കലാലയമായിരുന്നുവെന്ന് സാരം .
   പിന്നെ ഇനി പറയാനുള്ളത് നിങ്ങൾക്ക് മാത്രികയാക്കാനുള്ളതല്ല മറിച്ച് തിരുത്താനുള്ളതാണ് .പക്ഷെ ആ കൈപ്പ് പിന്നീട് ഒരു മധുരമായി മാറിയതുകൂടി പറയുന്നയിടത്ത് വെച്ച് നിങ്ങൾക്കിത് നുണയാം ,പകർത്താം .
  ഉമ്മതറവാട്ടിലെ മൂത്ത പേരസന്തതിയായും ഉപ്പതറവാട്ടിലെ ഏറ്റവും ലാളന കിട്ടിയ പേരസന്തതിയായും വലർന്നതിനാലാവാം പഠനകാര്യത്തിൽ വീട്ടിൽനിന്നും വലിയൊരു ശ്രദ്ധ അന്ന് കിട്ടിയിരുന്നില്ല .പിന്നെ ബാല്യം വിട്ടുമാറാത്ത ഉമ്മയുടെ അരുമ സന്തതിയായതും പഠന കാര്യത്തിൽ ശ്രദ്ധ ലഭിക്കാതിരിക്കാൻ ഒരു നിമിത്തമായി .അതുകൊണ്ട് പല പരീക്ഷകളിലും ഞാൻ വട്ടപൂജ്യത്തിൽ എത്തിയില്ല എന്നേ ഉള്ളു .എങ്കിലും കയ്യെഴുത്ത് മാസിക എഴുതാനും ഏതെങ്കിലും കടലാസു തുട്ടിൽ ഡയറി കുറിപ്പികൾ എഴുതിയിടാനും കന്പമായിരുന്നു .
  പിന്നെ 4ആം ക്ലാസ് പാസായപ്പോൾ കാര്യങ്ങൾ മാറി .പിന്നെ എന്നെ അടുത്ത അങ്ങാടിയിലുള്ള മറ്റൊരു കലാലയത്തിലേക്ക് പറച്ചു നടുകയായിരുന്നു .അതും എന്റെ വാപ്പിച്ചീന്റെ സ്കൂളിലേക്ക് .എപ്പോഴും വാപ്പിച്ചീന്റെ കൈപ്പിടിച്ച്‌ നടക്കാനും ,ടോയിലെട്ടിൽ പോയിരിക്കുന്പോൾ പോലും വാപ്പിച്ചിയെ പുറത്തുനിന്നും സംശയങ്ങൾ ചോദിച്ച് വാതോരാതെ സംസാരിക്കുന്ന എനിക്ക് വലിയ സന്തോഷമായി .പക്ഷെ മണ്ടനായ മോനെകുറിച്ച് സ്വന്തം സ്കൂളിൽ വെച്ച് മറ്റ് സഹ അധ്യാപകരും മറ്റും എന്തുകരുതും എന്ന് തോണിയതുകൊണ്ടാവാം വാപ്പിച്ചി ആ രണ്ടുമാസം കൊണ്ട് ഒന്ന് മുതൽ നാലുവരെ ഉള്ളതും വാരാനിരിക്കുന്ന അഞ്ചാം ക്ലാസിലെ കുറച്ചും എന്നെ പഠിപ്പിച്ചു .പിന്നെ വല്യക്കായിയുടെ കണക്കു ക്ലാസും വല്യാപിച്ചിയുടെ ഖുറാൻ ക്ലാസ്സും .അങ്ങിനെ ആദ്യ കലാലയത്തിലെ വട്ടപൂജ്യക്കാരൻ പുതിയ കലാലയത്തിലെ സ്കൂളിലെ തന്നെ മുൻപന്തിയിലുള്ള വിദ്യാർഥിയായി .ഏതൊരു കലാലയത്തിലെയും ആദ്യ അദ്ധ്യാപകൻ കുട്ടിയുടെ രക്ഷിതാക്കൾ തന്നെയാവണമെന്ന ഒരു ഗുണപാഠം ഞാൻ നിങ്ങൾക്ക് സമ്മാനിക്കുന്നു .
   എന്റെ കലാലയത്തിലെ ഓരോ ഗുരുക്കന്മാരേയും ഞാനിന്നും ഓർക്കുന്നു .അവരൊന്നും ഞങ്ങൾക്കാർക്കും ഒരന്യരായിരുന്നില്ല മറിച്ച് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെയായിരുന്നു .ഓർമയുടെ ചെപ്പിൽ ഒരുപാട് ഒരുപാട് അനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട് പക്ഷെ സമയം അനുവതിക്കുന്നില്ല ദൈവം ആയുസ്സ് തന്നാൽ ഇനിയും എന്റെ കലാലയത്തെ കുറിച്ചും മറ്റു കലാലയങ്ങളെ പറയേണ്ടിവരുന്പോൾ അവ നിങ്ങൾക്ക് പറഞ്ഞുതരാം .
   എന്റെ ബാല്യത്തിൽ ഞാൻ ചെയ്ത രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു .ഒന്ന് മൊച്ചിങ്ങമേൽ ഈള് കുത്തി ഒരു ഡോക്ടറായി അഭിനയിച്ച് മറ്റുള്ളവരെ പരിശോധിക്കുന്ന ശീലം പിന്നെ മറ്റൊന്ന് കുറെ കടലാസുകൾ ഒരുമിച്ചുകൂട്ടി തുന്നിച്ചേർത്ത് അതിലെന്തെങ്കിലുമൊക്കെ എഴുതി മറ്റുള്ളവർക്ക് വിതരണം ചെയ്യുന്ന മറ്റൊരു രീതി .അതുകൊണ്ട് തന്നെ അന്നേ നല്ലവരായ നാട്ടുകാരും പ്രിയപ്പെട്ട വീട്ടുകാരും എന്നെ ടാക്ട്റ്ററേ എന്ന് അന്നേ വിളിക്കുമായിരുന്നു .ഇപ്പോൾ സ്റെത്തും പിടിച്ച് നൂറിലേറെ രോഗികളെ ദിനേന പരിശോധിക്കുന്ന എന്നിൽ അതിന്റെ തുടർച്ച നിങ്ങൾ കാണുന്നുണ്ടോ .മുന്പോന്നുമില്ലാത്ത ഒരു പുതിയ ശീലം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇതിലേക്ക് നോക്കേണ്ട .
പണ്ട് എന്റെ ഗ്രാമീണ വായനശാലയിൽ നിറയെ അക്ഷരത്തെറ്റുകളുമായി എന്റെ മാത്രം എഴുത്തുകൾ നിറച്ച് ഗ്രാമനിലാവ് എന്ന ഒരു കയ്യെഴുത്ത് പുസ്തകം ഞാൻ പുറത്തിറക്കാറണ്ടായിരുന്നു .എന്റെ കലാലയം ഒരു വലിയ സമ്മാനം പലതവണ ഇങ്ക്ലീഷ് കയ്യെഴുതിൽ  വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം വാങ്ങിതന്നുവെന്നതാണ് .
  വാർഷികം ആഘോഷിക്കുന്ന എന്റെ കലാലയത്തിന് ഇനിയും ഒരുപാട് ഒരുപാട് നല്ല മനുഷ്യരെ സൃഷ്ട്ടിക്കാൻ അവസരം ലഭിക്കട്ടെ എന്ന് കാരുണ്യവാനോട് പ്രാർത്തിക്കുന്നു .
 .




   

 


Monday, March 2, 2015

naanayathutti.my diary khaleelshamras

ദൈവത്തിൻറെ പ്രീതി ഉധ്വേഷിച്ചു 
ആരാരും  കണാതെ 
ഒരു പാവപ്പെട്ടവന് 
നീ നൽകിയ ഒരു നാണയതുട്ടിന് .
കൂടികലുടെ നിന്റെ സമ്പാത്യത്തേക്കാൾ 
മൂല്യമുണ്ട് .
കാരണം ആദ്യത്തേത് 
അളവറ്റ പ്രതിഫലങ്ങൾ നിനക്കായി 
കാത്തിരിക്കുന്ന 
മരണാനന്തര ജീവിതത്തിനു വേണ്ടിയും 
രണ്ടാമത്തേത് 
നിനക്കിവിടെ ഉപേക്ഷിച്ച് 
പോവേണ്ട 
നശ്വര ജീവിതത്തിനു വേണ്ടിയും ആയിരുന്നു .


നിൻറെ മനസ്സിന്റെ കണ്ണാടിയിൽ.my diary khaleelshamras

അഹങ്കരിക്കുമ്പോൾ
നീ നിൻറെ മനസ്സിന്റെ
കണ്ണാടിയിൽ തെളിഞ്ഞ
നിന്റെ രൂപം ഒന്നു നോക്ക് .
ശരിക്കും
നിന്നെ ഒരു വിരൂപിയായി കാണാം .
ഇനി സമൂഹത്തിലേക്ക് നോക്ക്
അവിടെ നിന്നെ കുറിച്ച്
പരിഹസിച്ചു കൊണ്ടിരിക്കുന്ന
കുറേ മനുഷ്യരെ അവിടെ കാണാം .
ഇനി എളിമ നിറഞ്ഞ നിന്റെ
രൂപം ഒന്നു നോക്ക് .
അത് നിന്നെ കൂടുതൽ സുന്ദരനും
മനുഷ്യ മനസ്സുകളിൽ
നന്മയുടെ സിഗന്ധം പരത്തിയവനായും കാണാം .

കാരുണ്യവും ക്ഷമയും my diary khaleelshamrs.


കാരുണ്യം ദൈവത്തിൻറെ നാമമാണ് .
തൻറെ സൃഷ്ട്ടികളോട് സദാ കരുണ
കാണിച്ചുകൊണ്ടിരിക്കുന്നവനാണ് ദൈവം .
ക്ഷമ മനുഷ്യന്റെ നാമമാണ് .
ഓരോ നിമിഷവും
ക്ഷമിച്ച്‌ ക്ഷമിച്ച്‌
ജീവിക്കേണ്ടവനാണ് മനുഷ്യൻ .
 .

Sunday, March 1, 2015

date my diray by khaleelshamras

കലണ്ടറിൽ തിയ്തികൾ മാറി മറിയുകയാണ്‌ .
ആരൊക്കെയോ ഈ ഒരു തിയ്യതിയിലും
എന്തൊക്കെയോ
തങ്ങളുടെ ജീവിതത്തിന്റെ താളുകളിൽ
കുറിച്ചിടാൻ കൊതിച്ചിരുന്നു .
അതിനായി തങ്ങളുടെ
ആശകളാവുന്ന പേനയിൽ
സ്വപ്നങ്ങളാവുന്ന
മഷി നറച്ചുവെച്ചിരുന്നു .
പക്ഷെ അവരുടെ
മരണത്തിന്റെ  തിയ്യതി
ഇതിനും മുമ്പേ
കുറിക്കപ്പെട്ടിരുന്നു .
ഇനി നിന്റെ ഊഴമാണ്
ഏതോ ഒരു തിയ്യതിയിൽ
കുറിക്കപെട്ട നിൻറെ മരണത്തിലേക്കുള്ള
യാത്രികൻ മാത്രമാണ്‌ .
നിനക്ക് ജീവിത കാവ്യങ്ങൾ കുറിച്ചിടാൻ
ലഭിച്ച ഓരോ തിയ്യതിയും
ഒരനുഗ്രഹമായി കണ്ട്
പ്രവർത്തികളെ മറ്റൊരു തിയ്യതിയിലേക്ക്
മാറ്റി വെക്കാതെ ജീവിക്കുക.