Saturday, January 31, 2015

Mission 70 tips khaleelshamras

Mission 70.

Today I am more close to my aim.my today's body weight is 71 kg.half kg lesser than last weeks weight.

  Tips and news.
   Most of us eat more In order to satisfy the resturarants.there is some tips inorder to satisfy you and restaurant.
   Eat how much you want.the remaining portion you carry as parasol to home.or you present to somebody else.
   When ever you are eating from a cantean or restaurant just invite a friend and share your food with him.




ഭരണാധികാരി my diary khaleelshamras

ഒരു ഭരണാധികാരി
യഥാർത്ഥ ഭരണാധികാരിയാവുന്നത് .
ഞാനാണ്
മനുഷ്യരിൽ ഏറ്റവും താഴെതട്ടിലുള്ളവൻ
എന്ന് അയാൾ സ്വൊയം മനസ്സിലാക്കുന്പോഴാണ് .
അയാളെ വലിയവൻ എന്ന് ജനം വിളിക്കുന്പോഴും
അയാൾ സ്വൊയം
തന്നെ അങ്ങിനെ വിശേഷിപ്പിക്കാനോ
അത്തരം ഒരു വിശേഷണം
കേൾപ്പിക്കാനായി ശ്രമിക്കാനോ
പാടില്ല .
അയാൾ തൻന്റെ ഭരണത്തിൻ കീഴിലുള്ള
ഏറ്റവും പാവപ്പെട്ടവനേക്കാൾ
പാവപ്പെട്ടവനായും
പീടിതനേക്കാൾ പീടിതനായും
തന്നെ കാണണം .
അപ്പോഴേ അയാൾക്ക്‌
മറ്റുള്ളവരുടെ പ്രശ്നങ്ങൾ തൊട്ടറിയാനും
നീധി നടപ്പാക്കാനും കഴിയും .

അഹങ്കാരം my diary khaleelshamras

നിനക്ക് ലഭിച്ച പദവിയോ
പണമോ
വാഹനമോ
വിലകൂടിയ വസ്ത്രങ്ങളോ
വിവര സാങ്കേതിക വിദ്യകളോ
അല്ലെങ്കിൽ അറിവോ നിന്നെ
അഹങ്കാരിയാക്കരുത് .
അതിന്റെയൊക്കെ പേരിൽ
ആളാവാനും അഹങ്കരിക്കാനും
ആർക്കും കഴിയും .
പക്ഷെ അതൊക്കെ ഉണ്ടായിട്ടും
ജീവിതത്തിൽ എളിമ
കാണിക്കുന്നതിലാണ് നിന്റെ വിജയം .


Friday, January 30, 2015

നാളെക്കായി ജീവിക്കുന്നില്ല my diary khaleelshamras

നീ നാളെക്കായി
ജീവിക്കുന്നില്ല
ഞാനുദ്ദേശിച്ചത്
മരണത്തിനുമുന്പുള്ള നാളെയല്ല
മറിച്ച് മരണത്തിനു ശേഷമുള്ള
അനന്തമായ നാളെകൾ .
ഇന്ന് നീ മനുഷ്യരെ കാണിക്കാൻ വേണ്ടിയല്ലാതെ
ഏകനായ ദൈവത്തിന്റെ പ്രീതിമാത്രം ലക്ഷ്യം വെച്ച്
നൽകുന്ന ദാനധർമങ്ങലും ,
കാരുണ്യ പ്രവർത്തനങ്ങളും
അറിവുകളും
പ്രാർത്ഥനകളും
നിൻറെ അനന്ത സന്പാത്യങ്ങളായി
നിന്റെ കൂടെ പോരുമെന്നറിഞ്ഞിട്ടും .
അതിനൊക്കെ
ഇപ്പ്ലോൾ നിനക്കരികിൽ
പണവും സന്പത്തും ഉണ്ടായിട്ടും
ചിലവക്കാത്ത നിന്റെ മനസ്സ്
മാറണം .


ദിവസത്തിലെ കലാസ്രിഷ്ട്ടി my diary khaleelshamras

നിന്റെ കലാവൈഭവം
നീ തെളിയിക്കേണ്ടത്
ഓരോ ദിവസത്തേയും
പണിയുന്നതിലാണ് .
ചെറിയ ഒരു കാര്യമാണേലും
ചെയ്യുന്നത് അത്മാര്തത്തയോടെ ,
മനസ്സാനിധ്യത്തോടെ ചെയ്ത് ,
ആരേയും കുത്തിനോവിക്കാതെ ,
നല്ലത് മാത്രം നൽകി
ഒരു കലാസ്രിഷ്ട്ടിയാവണം
നിന്റെ ഓരോ ദിവസത്തേയും ജീവിതം .


നിന്റെ ജീവിതം my diary khaleelshamras

നിനക്കെങ്ങിനെ വേണെമെങ്കിലും ജീവിക്കാം .
അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
 നിന്റെ ജീവിതം
കോടാനുകോടി മനുഷ്യർക്ക്‌ ലഭിക്കാതെ 
നിനക്ക് കിട്ടിയ അമൂല്യ നിധിയാണ്‌ .
ഓരോ നിമിഷവും 
ഉരുകി ഇല്ലാതാവുന്ന നിധി .
ആ നിധി 
നല്ല വാക്കുകളായി ,
പ്രചോദനങ്ങളായി 
കരുണയായി ,
സമാധാനമായി 
നിനക്ക് സമൂഹത്തിന് സമ്മാനിക്കാം .
അല്ലെങ്കിൽ 
ആർക്കും നൽകാതെ പാഴാക്കികളയാം .
പക്ഷെ ആ നിധി
സമൂഹ നന്മക്കായി
വിനിയോഗിചില്ലേൽ
നിനക്ക് നിധി നഷ്ട്ടമാവുമെന്ന് മാത്രമല്ല
നിന്റെ ജീവിതം തന്നെ
പരാജയമാവും .


ചെറിയ ശരീരത്തിലെ വലിയ മനസ്സ് my diary khaleelshamras

നീ ഏറ്റവും ചെറിയവനാണ്
ആരാലും ശ്രദ്ധിക്കപ്പെടാതെ ,
ഭൂമിയെന്ന ഒരു കൊച്ചു
ഗ്രഹത്തിലൂടെ സഞ്ചരിക്കുന്ന
ഒരു കൊച്ചു മനുഷ്യ ജീവി .
പക്ഷെ നിന്റെ ഉള്ളിൽ ഒരു മനസ്സുണ്ട്
എല്ലാ നക്ഷത്രങ്ങളെ
ചേർത്തുവെച്ചാലും
വലിപ്പത്തിൽ എത്തിപിടിക്കാൻ
കഴിയുന്നതിലും വലിയ മനസ്സ് .
നിന്റെ മരണം വരെ
അതേ വലിപ്പം നിലനിർത്തി
നീയായി വാഴുന്ന മനസ്സ് .
ആ വലിയ മനസ്സിൽ
ഈ ജീവിത കാലയളവ്‌ മുഴുവനുംലോകർക്കൊക്കെ
സമ്മാനിക്കാൻ
ഒരുപാട് ഒരുപാട് വിഭവങ്ങളുണ്ട്
സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും
അറിവിന്റേയും

വിഭവങ്ങൾ .
അവയൊക്കെ അർഹപെട്ടവവർക്ക്
കൈമാറി .
നിന്റെ ഈ ശരീത്തിലുള്ള വലിയ മനസ്സിനെ
ഈശ്വരന് സമർപ്പിക്കേണ്ടതുണ്ട്
അങ്ങിനെ
നിനക്ക് ഈ ഭൂമിയിലും
മരണത്തിനപ്പുറത്തെ
ഒരനശ്വര ലോകത്തും
സമാധാനം കൈവരിക്കാൻ.

Thursday, January 29, 2015

Mission 70 tips . Khaleelshamras

Never hate your food.if foods taste is below your expectations make it as a chance to reduce your portion.and practice the same reduction When you will have a tasty food next time.
Junk foods are your Last
option.imagine if you are going to die .you are not having anything to eat expect junk food. Then only you eat.such a situation is rare.include our national favorites like pappads, jilevi, halwa, chips etc too among this junk foods.

Do exercise and hear some valuable lectures .convert vedeos into audios and hear.otherwise you watch valuable vedeo lectures while doing workouts.so you can make it as the most worthy time of the day

Wednesday, January 28, 2015

Mission 70.my personalised health mission.khaleelshamras

Today my body weight is 71.5.
So close to my target 70. I have left 3.5 more months to achieve my mission.
Mission 70 tips.
You must take one day leave from your workouts.most of the lazy people's become happy on that day and weight for that day to come. Those who are too much interested in workouts will not be that much interested on that day.so it will be good for them to do some less strain full exercises like yoga or thaichi on that day.
One complete day of fruits and non cooked vegetable is a good option.i am planning to practice it on next Sunday(if God wills).
Most of our national food habits are based on oils .even our nation is having a lot of vegetable based diets we are having a lesser life span than most of other nations.so we must reduce intake of too much curries.sweets.and vadas etc.all of them are based on oil.
Don't worry.
I will not stop this mission and research even I approach my 70 kg target. I already planned two programs for future.(if God almighty wills) next is to my ideal body weight.then to be on ideal body weight.
Khaleelshamras

അനന്തരഫലം my diary khaleelshamras

പല ജീവിത ശൈലികളും
നിന്നിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളുടെ
നാളത്തെ അനന്തരഫലം
ഇന്നേ നിനക്ക് കാണാൻ കഴിയുന്നില്ല .
ജീവിതത്തിന്റെ കാലയളവ്‌
കുറക്കുമെന്നതിലുപരി
ആ കുറയൽ വരുന്നത്
മാരക ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന സത്യം
നീ മറക്കാതിരിക്കുക .
ആ സത്യം വന്നണയുന്നതിനു മുന്പേ
അപകടകരമായ ജീവിത ശൈലികളെ ഒഴിവാക്കുക .
ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക .,
പുകവലി ,മദ്യം തുടങ്ങിയവ വർജ്ജിക്കുക ,
വ്യായാമം ശീലമാക്കുക .

പ്രതിഫലനം my diary khaleelshamras

നിന്റെ ഉള്ളിലെ മനസ്സിന്റെ
പ്രതിഫലനമാണ് നിന്റെ ഓരോ വാക്കും .
നീ കോപിക്കുകയും
കുറ്റപ്പെടുത്തുകയും
ചെയ്യുന്നുവെങ്കിൽ അത്
നിന്റെ ചീത്ത മനസ്സിന്റെ പ്രതിഫലനമാണ് .
നീ മറ്റുള്ളവർക്ക് സമ്മാനിക്കാൻ
വിരുന്നൊരുക്കാൻ തയ്യാറാക്കി വെച്ച
വിഭവമാണ് നിന്റെ വ്യക്തിത്വം .
നിന്റെ വാക്കുകളും
പ്രവർത്തികളുമാവുന്ന
പത്രങ്ങളിൽ നീ അവർക്കത്‌ വിളന്പികൊടുക്കുന്നു .
അതിൽ അവരെ രോഗികളാക്കിയ
അശുദ്ധമായതൊന്നുമുണ്ടാവരുത്  

മതം നിന്നെ നയിക്കേണ്ടത് my diary khaleelshamras.

മതം നിന്നിൽ വാർത്തെടുക്കേണ്ടത്
കാരുണ്യം അണപൊട്ടിയോഴുകിയ
വിശാലമായ മനസ്സ് ആണ് .
ഒരു ദരിദ്രനെ കണ്ടാൽ
നിനക്കുള്ളതിൽനിന്നും അൽപ്പം
അവന് കൊടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് .
മതം നിന്നിൽ വളർത്തേണ്ടത്‌ നീധീഭോധമാണ് .
വിവേചനം കാണിക്കുന്ന മനസ്സാണ്
നിന്നിൽ നിലനിൽക്കുന്നതെങ്കിൽ
നിന്നിൽ മതം സ്വാധീനം ചെയ്യുന്നില്ല എന്നാണ് .
മതം നിന്നെ നയിക്കേണ്ടത്
പ്രപഞ്ചത്തിലുള്ളവയൊക്കെ തങ്ങളുടെ
ആരാധനകൾ സമർപ്പിക്കുന്ന
ദൈവത്തിലെക്കാണ് .
അല്ലാതെ സൃഷ്ട്ടിക്കപെട്ട
ആരാധ്യ വസ്തുക്കളിലേക്കും
ഇടയാളന്മാരിലേക്കുമല്ല .
 .

അറിവുകളുടെ കൈമാറൽ my diary khaleelshamras

തർക്കമല്ല ആവശ്യം
അറിവുകളുടെ കൈമാറലാണ് ആവശ്യം .
എതിർത്ത് മുറിവേൽപ്പിക്കുന്നവന്
നീ അതേ നാണയത്തിലുള്ള
തിരിച്ചടിയല്ല നൽകേണ്ടത് .
മറിച്ച് നല്ലൊരു അറിവാണ് .
നീ ഒരറിവ്‌ സമ്മാനിച്ചാലും
അവൻ വിമർശനവുമായി വരും . .
അപ്പോഴും ഒരറിവ്‌ തിരിച്ചു സമ്മാനിക്കുക.
അപ്പോൾ അവൻ വീണ്ടും വിമർശിച്ചാലും 
നീ അവനു സമ്മാനിച്ച അറിവുകൾ 
അവന്റെ ഏകാന്ത നിമിഷങ്ങളിൽ 
അവന്റെ ചിന്തയിലെ വിഷയമാവും .
ചിലപ്പോൾ അത് അവന്റെ പ്രകാശവും 
തിരുത്തലുമാവും .

Tuesday, January 27, 2015

നകഷത്രങ്ങളെ എണ്ണേണ്ട my diary khaleelshamras

ആകാശത്തെ നക്ഷത്രങ്ങളെ നോക്കി
നിനക്ക് ആസ്വദിക്കാം .
അവയുടെ സൃഷ്ട്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച്
ചിന്തിച്ച് നിനക്ക് ദൈവത്തിലെത്താം .
പക്ഷെ അവയെ എണ്ണാൻ നോക്കരുത് .
എണ്ണി തിട്ടപെടുത്തിയേ അടങ്ങൂ എന്ന്
വാശി പിടിക്കരുത് .
എണ്ണി തിട്ട പെടുത്തുന്നതിനായി
സമയം കളയരുത് .
അത് അവസാനം
നിന്റെ ജീവിതത്തെ തന്നെ പാഴാക്കി കളയും .
നിന്റെ മനസ്സിൽ പക്ഷെ
പലപ്പോഴും ഇതുപോലുള്ള
കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത് .
സമൂഹത്തിൽ ഇത്തരത്തിലുള്ള
വിഷയങ്ങൾക്ക്‌ വേണ്ടിയുള്ള തർക്കങ്ങളാണ്
കൂടുതൽ നടക്കുന്നതും .

പഠനം my diary khaleelshamras

ചിലർക്ക് പഠനം ഏറ്റവും ഇഷ്ട്ടപെട്ട പാനീയം രുചിക്കുന്നപോലെയാണ് .
ചിലർക്ക് അത് കൈപ്പുനിറഞ്ഞ ഒരു പാനീയമാണ് .
മറ്റു ചിലർക്ക്
മറ്റാരോ നിർബന്ധിച്ച് പിടിച്ചുവെച്ച് കുടിപ്പിക്കുന്ന കൈപ്പുള്ള മരുന്നാണ് .
ഇതിൽ ആദ്യ വിഭാഗം പഠനകാലത്തെ
ഒരു ആഘോഷമാക്കിയവരാണ് .
അറിവ് നേടലും
അതിനുള്ള പ്രയത്നവും
അവർക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളാണ് .
അതിൽ നീ പെടണം .

ഓർക്കാൻ my diary khaleelshamras

ഒരാൾക്ക്‌ നിനക്ക് നൽകാൻ പറ്റുന്ന
ഏറ്റവും നല്ല സമ്മാനം
നല്ലൊരു ഓർമ്മയാണ് .
വാക്കുകളായി
അക്ഷരങ്ങളായി
പ്രവർത്തികളായി
നീ ഓരോ കൂടിക്കാഴ്ച്ചകളിലും
ഓർക്കാൻ നല്ലതെന്തെങ്കിലും
അവർക്ക് സമ്മാനിക്കുക .

Monday, January 26, 2015

നീയും നിന്റെ വഴിയും my diary khaleelshamras

നീ യാത്രയാവുന്ന വഴിയല്ല പ്രധാനം .
ആ വഴിയിലൂടെ യാത്രയാവുന്നത്
നീയെന്ന മനുഷ്യനാണ് എന്നതാണ് പ്രധാനം .
വഴിയിൽ ഒരുപാട്
തടസ്സങ്ങളുണ്ടാവും
അവയെ വഴി നിനക്ക് മാറ്റിതരില്ല .
നീ സ്വൊയം അതെടുത്ത് മാറ്റേണ്ടതുണ്ട് .
ചില കുന്നിൻചെരുവുകൾ നിനക്ക് കയറാനുണ്ട്‌ .
നിന്നെ വഹിച്ച് കുന്നുകയറാൻ ആരും വരാനില്ല .
അതും നീ സ്വൊയം കയറണം .
ചില പാലങ്ങളില്ല്ലാത്ത പുഴകൾ
നീന്തികടന്നാലെ നിനക്ക് വിജയത്തിന്റെ അക്കരെ
എത്താൻ കഴിയൂ .
നിന്റെ സമാധാനവും ശാന്തിയും തല്ലി തകർക്കുന്ന
ഒരോ തടസ്സത്തേയും മറികടന്ന് .
ശാന്തമായ നിന്റെ ജീവിതത്തെ
മുന്നോട്ട് നയിക്കുക .

ഹർത്താൽ my harthaal day diary.Khaleelshamras

തിന്മയെ തിന്മകൊണ്ട് കൊണ്ടല്ല പ്രതിരോധിക്കേണ്ടത് .
ജന ജീവിതം സ്തംഭിപ്പിക്കാനുള്ള
ഏതൊരു തീരുമാനവും
തിന്മകൊണ്ടുള്ള പ്രതിരോധമാണ് .
മനുഷ്യനെന്ന ഈ മഹാ സൃഷ്ട്ടിയുടെ
മൂല്യം മനസ്സിലാക്കാതെ
അവന്റെ ഇത്തിരിപോന്ന ഈ ജീവിതത്തിലെ
വിലപ്പെട്ട സമയം നഷ്ട്ടപെടുത്തുന്ന
ഏതു സമരമുറയും
അപകടമാണ്
എതിർക്കപെടേണ്ടതാണ് .
ഇങ്ങിനെ മനുഷ്യരുടെ വിലപ്പെട്ട സമയം കവർന്ന്‌
ഒരു രാഷ്ട്രീയ പ്രസ്ഥാനവും ആളാവേണ്ട .
മനുഷ്യ നന്മയും നീധിയും എന്ന ഒറ്റ ലക്ഷ്യമേ
ഏതൊരു രഷ്ട്രീയ പ്രസ്ഥാനത്തിനുമുണ്ടാവാൻ പാടുള്ളൂ .
അതിനു വിപരീതമായി ഏതെങ്കിലും
വ്യക്തികൾ പ്രസ്ഥാനങ്ങളെ ദുരുപയോകപെടുത്തുണ്ടെങ്കിൽ
സ്തംഭിപ്പികേണ്ടത്
അവരുടെ ജീവിതമാണ്
അല്ലാതെ മനുഷ്യനെന്ന ഈ അമൂല്യ ജീവിയുടെ ജീവിതമല്ല .

Sunday, January 25, 2015

നിയമം അനുസരിക്കുക Republic day diary khaleelshamras

നിയമങ്ങൾ മനുഷ്യരെ രണ്ടായി വിഭജിക്കാനല്ല 
മറിച്ച് ഐക്യത്തിന്റെ പൂന്തോപ്പിൽ മനുഷ്യരെ ഒന്നാക്കാനാണ് .
തെറ്റു ചെയ്തവനെ ശിക്ഷിക്കണം 
അതവനെ വീണ്ടും തെറ്റ് ചെയ്യിപ്പിക്കാനല്ല 
മറിച്ച് നന്നാക്കാനാണ് .
നൈമിഷികമായ ഈ ജീവിതത്തിൽ 
ഈ കൊച്ചു ഭൂമിയിലെ 
ഈ കൊച്ചു മനുഷ്യകൂട്ടത്തിനും 
ഒരുപാട് 
നല്ല കാര്യങ്ങൾ ചെയ്ത് 
അവരവരുടെ ജീവിതങ്ങൾ 
ഒരു വിജയമായിരുന്നുവെന്ന് തെളിയിക്കാനുണ്ട് .
ഇവിടെ നമുക്കാരേയും പേടിക്കാനില്ല .
നമ്മുടെ നന്മകളിൽ 
കാരുണ്യ പ്രവർത്തനങ്ങളിൽ നാം മുന്നേറികൊണ്ടേയിരിക്കുക .
അറിവിലൂടെ വേണം എന്തും തിരഞ്ഞെടുക്കാൻ 
അല്ലാതെ ആരുടേയും ഭീക്ഷണിക്ക്‌ വഴങ്ങിയല്ല .
ഇവിടെ നിയമങ്ങൾ നിന്നെ ഭുദ്ധിമുട്ടിക്കാനുള്ളതല്ല 
മറിച്ച് 
നന്മനിറഞ്ഞവനായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് .
നിയമം അനുസരിക്കുക 
ആ ഒരനുസരണ പുലർത്തികൊണ്ട് 
നിന്റെ നന്മയെന്ന ലക്ഷ്യ സഫലീകരനതിലൂടെ മുന്നേറുക,
.

മനുഷ്യനെന്ന വിജയി my diary khaleelshamras

വിശാലമായ ഒരു പ്രപഞ്ചം .
മനുഷ്യ സൃഷ്ട്ടിപ്പിനും എത്രയോ മുന്പ് 
ദൈവത്തിന്റെ അനുസരണയുള്ള ദാസന്മാരായി 
അവന്റെ നിയമാവലി പാലിച്ച് 
ഓരോ ചലനത്തിലും സൂക്ഷ്മത കാത്തു സൂക്ഷിച്ച് 
തങ്ങളുടെ ജീവിത ഭ്രമണപഥത്തിലൂടെ 
തങ്ങളുടേതായ മരണത്തിലേക്ക് യാത്രയാവുന്നവർ .
അതിനൊക്കെ ഒടുവിൽ 
മനുഷ്യനെന്ന ഒരു കൊച്ചു സൃഷ്ടി .
അഹങ്കാരത്തിൽ അവരെയൊക്കെ 
കടന്നുവെട്ടി 
പ്രപഞ്ചത്തിന്റെ സൃഷ്ട്ടവിനു പോലും 
ട്യൂപ്ലിക്കെറ്റുകൾ ഉണ്ടാക്കി  
മനുഷ്യനൊഴികെയുള്ളവരെല്ലാം 
ദൈവത്തിന് നേരിട്ട് സമർപ്പിച്ചപ്പോൾ ,
മനുഷ്യൻ മാത്രം 
അവന്റെ ശ്വാസത്തേക്കാൾ അവനോടടുത്ത 
ദൈവത്തെ അറിയാതെ 
പങ്ക്കാളികൾക്കും മധ്യവർത്തികൾക്കും 
സമർപ്പിച്ചു .
ഇവിടെ നീ മനുഷ്യനെന്ന വിജയി ആവുന്നത് 
സമാധാനം പ്രചരിപ്പിച്ച് ,
നന്മക്കായി നിലകൊണ്ട് 
അതിനെ ഏക ദൈവത്തിനുള്ള അരധാനയാക്കി 
ആരാധനയെ അവനുള്ള 
സന്പൂർണ സമർപ്പണമ്മാക്കുന്പോഴാണ് .


ഭീതിയിൽനിന്നും നിർഭയത്വത്തിലേക്ക് my diary khaleelshamras

ചിലർ വരും
എന്നിട്ട് മനസ്സിൽ തോണിയ വാക്കുകളൊക്കെ
പറഞ്ഞ് മറ്റു ചിലരെ പേടിപ്പിക്കും .
ആദ്യം കേട്ടവരൊക്കെ പേടിച്ചു പോവും .
പിന്നേയും പേടിപ്പിക്കും
അപ്പോഴും പേടിച്ചു പോവും .
പിന്നെ ആ പേടിപ്പിക്കലിനെ കുറിച്ച്
കേട്ടവർ പറയാൻ തുടങ്ങും .
ഓൻ വീണ്ടും വീന്പെളുക്കി എന്ന് .
പിന്നെ കേട്ടവർക്കാർക്കും
ഭീതിപെടുത്തിയവനോട് പേടിയില്ല .
കേട്ടവർ ചിരിക്കാൻ തുടങ്ങും .
പരിഹസിക്കും .
അങ്ങിനെ ഭീതിയിൽനിന്നും
നിർഭയത്വത്തിലേക്ക് കേട്ടവരും പേടിച്ചവരുമെത്തി .
പേടിപ്പിച്ചവർ ജീവിതമെന്ന
സർക്കസ് കൂടാരത്തിലെ കോമാളികളുമായി .

വിജയിയായി ജീവിക്കുക my diary khaleelshamras

അലസതയെ തട്ടി മാറ്റി ,
നീ ജീവിക്കുന്ന ഈ നിമിഷങ്ങളെ
അപ്രസക്തമായതും അനാവശ്യമായതുമായ
കാര്യങ്ങൾക്ക് വിനിയോഗിക്കാനുള്ളതല്ല
എന്ന തിരിച്ചറിവോടെ ,
അവയെ അറിവ് നേടാനായി
പരമാവതി ഉപയോഗപ്പെടുത്തി
അതിനെ ജീവിതത്തിന്റെ സന്തോഷമായികണ്ട്
നീ ചെയ്യുന്ന ജീവിതയാത്രയാണ്‌
വിജയത്തിലേക്കുള്ള യാത്ര .
ആ യാത്രയിലെ ഓരോ പടവും
വിജയം  തന്നെയാണ് .
അതുകൊണ്ട് ഓരോ
നിമിഷത്തിലും നീ വിജയിയായി
ജീവിക്കുക


Saturday, January 24, 2015

വിലപ്പെട്ടൊരു സമ്മാനം my diary khaleelshamras

പ്രിയപ്പെട്ടവർക്കൊക്കെ
വിലപ്പെട്ടൊരു സമ്മാനം നൽകാൻ
നീ ആഗ്രഹിക്കുന്നു .
പക്ഷെ അതിലും വിലപ്പെട്ട
സമ്മാനങ്ങളായ
പുഞ്ചിരി ,
ഹസ്തദാനം ,
ആലിംഗനം ,
സമാധാനത്തിന്റെ ആശംസ
തുടങ്ങിയവയൊക്കെ ഒരു ചിലവുമില്ലാതെ
കൂടെയുണ്ടായിട്ടും
കൊടുക്കാതെ നീ പിശുക്ക് കാണിക്കുന്നു .



പ്രവേശനാനുമതി my diary khaleelshamras

കേൾക്കുന്നതിൽ പലതുമുണ്ട്
അതിൽനിന്നും നിന്റെ ആത്മാവിലേക്ക്
ആവശ്യമുള്ളതിനെ മാത്രം
പ്രവേശിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
കേട്ടവയിൽ നിന്റെ മനസ്സമാധാനം
തല്ലിതകർത്തവയെ തടയുക .
നിന്റെ കണ്ണുകൊണ്ട് കണ്ടവയിലും
ചുണ്ടുകൊണ്ട് വായിച്ചവയിലും
എല്ലാം നിന്റെ ചിന്തകളിലൂടെ
മനസ്സിലേക്ക് പ്രവേശിപ്പിക്കേണ്ടവയല്ല .
നിന്റെ മനസ്സമാധാനം മുറിവേൽക്കാതെ
കാത്തുസൂക്ഷിക്കാൻ
എപ്പോഴും നല്ലതിനുമാത്രം
ഉള്ളിലേക്ക് പ്രവേശനാനുമതി നൽകുക .

Mission 70 updates by khaleelshamras

Mission 70 updates 5.
Today i am saw happy .i rechecked my weight today morning after break fast.i was expecting the same weight of 74. But with the grave of God almighty and my efforts today's weight was 72.remember my aim is to reach 70 kg on May first 2015.my weight was 78 kg when I started my weight reducing mission on  dec 1st 2014.
My advice.
If you are an obese man.just follow my instruction for one week.i am giving the guarantee of reducing a lot of fat from your body to achieve an healthy figure.
Forgot the night food.just eat 2 pieces of orange,cucumber carrot or any other less calorie foods.maintain this at least 5 days per week.
When ever you feel hungry you drink a lot of water.even after that too you feels hungry eat less calorie snacks like cucumber or carrot.
Make workouts as your routine.do muscle training at lest two times per week.
Today also I got a lot of appreciations .i specially stored the commands of Dr saheer and Sujith .when he saw me after a long time he didn't identify me and said you look so young now.

നീ പണിയുന്ന വീട് . My diary khaleelshamras

നിന്റെ ഓരോ ദിവസവും
നീ നിനക്കായി പണിയുന്ന
ഒരു സുന്ദര സൌധമാണ് .
അടുക്കും ചിട്ടയോടെയും
പൂർത്തീകരിക്കേണ്ട ഭവനം .
ആദ്യം തറക്കെട്ടണം
പിന്നെ ഭിത്തിയുണ്ടാക്കണം
വാതിലുകളും ജനാലകളും
പിന്നെ മേൽക്കൂരയുമുണ്ടാക്കണം
പിന്നെ അലങ്കരിക്കണം .
നീ നിർബന്ധമായും ഒരു ദിനം
ചെയ്തു തീർക്കേണ്ട കാര്യങ്ങളാണ്
ഇവിടെ അടിത്തറ .
പക്ഷെ പലപ്പോഴും നീ അടിത്തറ പണിയാതെ
മേൽക്കൂര പണിയാനാണ് ശ്രമിക്കുന്നത്
അല്ലെങ്കിൽ അതിനും മുന്പേ അലങ്കരിക്കാനാണ്
ശ്രമിക്കുന്നത് .

Friday, January 23, 2015

മരണത്തിനപ്പുറം my diary khaleelshamras

എല്ലാം മരിച്ച് തീരുകയാണ് .
ഓരോ നിമിഷവും
ഏറ്റവും കൂടുതൽ
നടക്കുന്നതെന്താണെന്ന ചോദ്യത്തിനു മുന്നിൽ
ഒറ്റ ഉത്തരമേ ഉള്ളൂ .
മരണം .
ചെറു ജീവികൾ തൊട്ട് വൻ ജീവികൾ വരെ
അണുതൊട്ട് നക്ഷത്രങ്ങൾ വരെ
മരിച്ചു വീഴുകയാണ് .
മരണമെന്ന ഈ മഹാപ്രതിഭാസത്തിന്റെ
ഭാഗമാവാൻ നീയും മുന്നോട്ടുള്ള യാത്രയിലാണ് .
സൃഷ്ട്ടികളിൽ ഏറ്റവും ഉന്നത പദവിയുള്ള
മനുഷ്യരുടെ സംഘത്തിൽനിന്നുമാണ്
നിനക്ക് മരണത്തിൽ ചെന്നെത്താനുള്ളത് .
പക്ഷെ എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ
മരിക്കാനായി നിന്നെ എന്തിനു
ഈ മനുഷ്യകൂട്ടായ്മയിൽ തന്നെ സൃഷ്ടിക്കപെട്ടു എന്ന് .
ജനിക്കാതെ പോയ മഹാഭൂരിപക്ഷത്തിൽ
പെടാതെ ജനിച്ച ന്യൂനപക്ഷത്തിൽ
നീ എങ്ങിനെ പ്പെട്ടുവെന്ന് .
നന്മകളിൽ മുന്നേറി ,
സമാധാനമടഞ്ഞവനായി ,
ക്ഷമ കൈകൊണ്ട്
ജീവിച്ച് മരണത്തെ
മനുഷ്യന്റെ അനശ്വരമായ ഒരു സ്വൊർഗത്തിലേക്കുള്ള
കവാടമാക്കാൻ വേണ്ടിയല്ലേ നിന്റെ ഈ സൃഷ്ട്ടിപ്പ് .


സന്പാത്യങ്ങൾ my diary khaleelshamras

നിന്റെ മാഞ്ഞുപോവുന്ന ഈ നിമിഷങ്ങളെ
മരണശേഷവും മായാത്ത സന്പാത്യങ്ങൾ
കുന്നുകൂട്ടാനുള്ള അവസരങ്ങളാക്കുക .
അല്ലാതെ നഷ്ടകച്ചവടങ്ങളാക്കാതിരിക്കുക .
നീ നൽകിയ ഒരു പുഞ്ചിരി ,
നീ കാണിച്ച കാരുണ്യം .
ദാനധർമങ്ങൾ,
ക്ഷമ ,
ആരേയും കുറ്റപ്പെടുത്താതിരിക്കൽ
അങ്ങിനെ നീളുന്ന സന്പാത്യങ്ങൾ .


ജീവിതദൌത്യം my diary khaleelshamras

പലപ്പോഴും നിന്റെ മനസ്സമാധാനം
നഷ്ടപെടുത്തുന്നത് നിന്റെ സ്വൊന്തം
പ്രശ്നങ്ങളായിരിക്കില്ല .
മറിച്ച് മറ്റുള്ളവരുടെ
ജീവിത വിഷയങ്ങളും
വാർത്തകളുമായിരിക്കും .
അങ്ങിനെയാണ്
മനസ്സമാധാനത്തോടെ
സുപ്രഭാതത്തിൽ ജീവിതം തുടങ്ങുന്ന
നീ ആ വഴിയിൽനിന്നും തെറ്റി
സമാധാനം നഷ്ട്ടപെട്ടവനായി
അന്തിയിലെത്തുന്നത് .
ഓരോ നിമിഷവും
നിന്റെ മനസ്സമാധാനം
കാത്തു സൂക്ഷിക്കുക
എന്നതാണ് നിന്റെ ജീവിതദൌത്യം ..

Thursday, January 22, 2015

ഒറ്റ ലക്ഷത്തിലേക്ക് my diary khaleelshamras

ഏറ്റവും വിലപിടിച്ച വസ്ത്രങ്ങൾ ധരിച്ച് ,
തന്റെ ബിസ്നസ് ശ്രിങ്കലയിലെ
പുതിയൊരു നാഴികകല്ലിന് തുടക്കമിടാൻ
ഒരാൾ തന്റെ യാത്ര തിരിച്ചു .
അദ്ധേഹത്തെ യാത്രയാക്കാൻ
ഒരുപാട് പരിചാരകർ
തടിച്ചു കൂടി .
അതേ വഴിയോരത്ത്
കീറിപറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്
യാത്രയാക്കാൻ പരിചാരങ്ങൾ ഇല്ലാതെ
മറ്റൊരാളും ഒരു യാത്രക്കുള്ള പുറപ്പാടിലായിരുന്നു .
അടുത്ത നഗരത്തിൽ പോയി
ഭിക്ഷയെടുത്ത്
കുടുംബത്തിന്റെ അത്താണി
കണ്ടെത്താനുള്ള യാത്ര .
അങ്ങിനെ രണ്ട് വിത്യസ്ത യാത്രയിലായിരുന്നു ഇരുവരും .
രണ്ടുപേരും ഒരേ വാഹനത്തിൽ കയറി .
വയിക്കുമധ്യേ വാഹനം അപകടത്തിൽപ്പെട്ടു .
ഇരുവരും മരിച്ചു .
ശരിക്കും ഇരുവരും യാത്രയായത്
രണ്ട് ലക്ഷ്യത്തിലേക്കല്ലായിരുന്നു
മറിച്ച്
മരണമെന്ന ഒറ്റ ലക്ഷത്തിലേക്ക് ആയിരുന്നു .

Wednesday, January 21, 2015

സമാധാനത്തിനായി my diary khaleelshamras

മറ്റൊരാളാൽ വിമർശിക്കപെട്ടു എന്നതിന്റെ പേരിൽ
നീ ഇല്ലാതാവുന്നില്ല .
ഒരു വിമർശനവും നിന്നെ തളർത്താനുള്ളതുമല്ല .
മറിച്ച് അവ നിന്നെ വളർത്താനുള്ളതാണ്‌ .
സമാധാനത്തിനായി നിലകൊള്ളുന്ന
നിന്നെ അതിന്റെ വിപരീതപദം കൊണ്ട്
ആക്ഷേപിക്കപ്പെട്ടാൽ
നീ സമാധാനകാംശി അല്ല എന്നല്ല മറിച്ച് .
ഒന്നുങ്കിൽ അവർ നിന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു
അല്ലെങ്കിൽ അവരുടെ നിലനിൽപ്പിന്
നിന്നെ അതിനു വിരുദ്ധരായി ചിത്രീകരിക്കൽ അനിവാര്യമാണ് എന്നാണ് .
അല്ലെങ്കിൽ നിൻറെ
മുട്ടായ്മയിലെ ഏതോ അറിവില്ലാത്ത
കുറേ പേർ കാട്ടികൂട്ടിയ
സമാധാന വൈരുദ്ധ്യങ്ങളെ
നിന്റേയും കൂടി പേരിൽ ചാർത്തി എന്നാണ് .
വിമർശനങ്ങൾ
നിന്നിൽ കൂടുതൽ ഉത്തരവാദിതത്വങ്ങൾ
ഏൽപ്പിക്കുകയാണ് .
സമാധാനത്തിൽ
മനസ്സിനെ ഉറപ്പിച്ചു നിർത്താനും
സമാധാനത്തെ മനസ്സിലാക്കി കൊടുക്കാനും ,
സമാധാനത്തിന്റെ വഴിയിൽ നിന്നും
തെന്നിപോയവരെ തിരികെ കൊണ്ടു വരാനുമുള്ള
ഉത്തരവാദിത്വം .




നല്ല ഉറക്കം my diary khaleelshamras

ശരീരത്തിനുള്ളിൽ മനസ്സിന്റെ സുഗമമായ
പ്രവർത്തനത്തിന്
നല്ല ഉറക്കം അത്യാവശ്യമാണ് .
അലസമായ ചിന്തകളും
മുശിപ്പും
ഉറക്കമില്ലാത്ത ശരീരത്തിലെ
ആത്മാവിന്റെ അസ്വസ്തതകൾ ആണ് .
അറിവിന്റെ തീരങ്ങളിലൂടെ
ചിന്തയുടെ വാഹനതിൽ
വായനയും മറ്റുമാവുന്ന തീരങ്ങളിലൂടെ
യാത്രയാവാനും
ഉറക്കമൊഴിക്കാത്ത ശരീരം വേണം .
അതുകൊണ്ട് ഉറങ്ങേണ്ടപ്പോൾ
ഉറങ്ങുക .
അതിനുമുന്നിൽ വിലങ്ങായി വന്നു നിൽക്കുന്നത്
എത്ര സുന്ദരമായതായാലും
ഉറങ്ങേണ്ട സമയം ഉറങ്ങാൻ വിനിയോഗിക്കുക .


ആത്മാവിനെ മോടിപിടിപ്പിക്കാൻ my diary khaleelshamras

ആത്മാവില്ലാത്ത ശരീരം ശവമാണ്‌ .
നിന്റെ ശരീരത്തിന്റെ
ഭംഗിയേക്കാൾ ആത്മാവിനെ 
മോടിപിടിപ്പിക്കാനാണ്
നീ ശ്രദ്ധിക്കേണ്ടത്  .
സുന്ദരമായ ചിന്തകളും ,
നന്മ നിറഞ്ഞ ലക്ഷ്യങ്ങളും ,
അറിവുകളും
അതിൽ നിറച്ച്‌ മോടിപിടിപ്പിക്കുക .
അതിന്റെ സൌന്ദര്യത്തിന് വിലങ്ങാവുന്ന
ചീത്ത ചിന്തകളും
അസൂയയും ,
കോപവും ഉപേക്ഷിക്കുക .
നിന്റെ ആത്മാവ് ശുദ്ധിയായാൽ
അതിനെ പൊതിഞ്ഞ നിന്റെ
ശരീരവും ശുദ്ധിയാവും .
കാരണം വൃത്തിയും ശുദ്ധിയും
നല്ലൊരു ആത്മാവിന്റെ
സന്തതികൾ തന്നെയാണ് .


Tuesday, January 20, 2015

പൊലിഞ്ഞുപോയ നിമിഷത്തിൽ .my diary khaleelshamras

കഴിഞ്ഞ ഒരു നിമിഷത്തെ
ഒന്ന് കീറിമുറിച്ച് നോക്ക് .
എന്തൊക്കെയാണ് ആ ഒരൊറ്റ നിമിഷത്തിൽ
സംഭവിച്ചത് .
നിന്റെ വീടായ ഭൂമിയും
നിനക്ക് വിളക്കായ സൂര്യനും
ആകാശത്തെ നക്ഷത്രങ്ങളും
എത്ര ദൂരമാണ് ഓടിയകന്നത് ,
ഭൂമിയിലെ ഓരോ മനുഷ്യരും
എന്തൊക്കെ ചിന്തകളാണ്
മനസ്സിൽ കുറിച്ചിട്ടത്‌ .
ഭൂമിയിലെ ഓരോ ജീവിയും
വലുതും ചെറുതും സസ്യങ്ങളും
എത്ര വായുവാണ് അകത്താക്കിയത് .
അവയും നിന്നെ പോലെ ചിന്തിക്കുകയും
പ്രവർത്തിക്കുകയുമായിരുന്നു .
എത്രയെത്ര ജീവനാണ് ഈ ഭൂമിയിൽ
കഴിഞ്ഞ നിമിഷം പിറന്നുവീണത് .
എത്രയെത്ര ജീവിതങ്ങളാണ്
അസ്തമിച്ചത് .
അങ്ങിനെ എല്ലാം ഒരു
സമർപ്പണത്തിന്റെ വഴിയിൽ
അനുസരണയുള്ളവരായി
തങ്ങളുടെ ജീവിതത്തെ
ക്ര്ത്യമായി കഴിഞ്ഞ നിമിഷത്തിൽ
ഉപയോഗപ്പെടുത്തുകയായിരുന്നു .
പക്ഷെ നീ മനുഷ്യൻ മാത്രം
ആ നിമിഷത്തെ പഴാക്കുകയായിരുന്നു .
അനാവശ്യ ചർച്ചകളിൽ മുഴുകി ,
അനാവശ്യമായത് ചിന്തിച്ച് ,
ഒന്നു പുഞ്ചിരിക്കാൻ പോലും മറന്ന്
പഴാക്കുകയായിരുന്നു .
ഇതാ കഴിഞ്ഞു പോയ ആ നിമിഷം
യാത്രയായ അതേ വഴിയിൽ
പുതിയതൊന്ന് വന്നു നിൽക്കുന്നു .
അവയെയെങ്കിലും ഉപയോഗപ്പെടുത്തുക .



Monday, January 19, 2015

അനുയോജ്യമായ മനസ്സ് my diary khaleelshamras

ശരിക്കും നീ നിന്റെ മനസ്സിലേക്ക്
ഒന്ന് നോക്ക് .
അതിലെന്തൊക്ക്കെ അഴുക്കുകളുണ്ട്
ഒന്ന് നോക്ക് .
മരിച്ചു പോയ നിന്റെ നിമിഷങ്ങളിൽ
മരണത്തിലേക്ക് പോവുന്ന
അഹങ്കരിക്കാൻ ഒരർഹതയുമില്ലാത്ത
നീ
അതേ മരണത്തിലേക്ക് പോവുന്ന
പാവം മനുഷ്യരെ
എന്തൊക്കെ വാക്കുകൾ കൊണ്ടാണ് വേദനിപ്പിച്ചത് .
ആരോടൊക്കെയാണ് നീ അസൂയപ്പെട്ടത്‌ .
വർഘീയതയുടെ വിവേചനത്തിന്റെ
കണ്ണുകൊണ്ട് ആരൊക്കെയാണ് നീ നോക്കിയതും
 അതിനനുസരിച്ച് വേർതിരിവ് നടത്തിയതും .
എന്തൊക്കെ ചീത്ത ചിന്തകളാണ് 
നിന്റെ മനസ്സിൽ 
ഓരോരോ പദ്ധതികൾ ആവിഷ്കരിച്ച്കൊണ്ടിരിക്കുന്നത് .
ശരിക്കും നീയൊന്ന് 
ചിന്തിച്ചുനോക്ക് .
നിന്റെ ശരീരത്തിനുള്ളിൽ 
.ശരിക്കും നിനക്ക് അനുയോജ്യമായ 
ഒരു മനസ്സ് തന്നെയാണോ


Mission 70 tips.khaleelshamras

Yesterday 19.01.15 was the day I was tested a lot.there was a lot of chances to consume more foods.i was thinking it will be difficult for me to control the food.but I controlled it.my lunch was at state youth fest I ordered half plate of rice little sambar etc.i rejected two promises of banana fry and ice cream.i am so happy that I already prepared a lot to give control for health over food.
yesterday I met an old friend whome I met more than a year back.she told me oh doctor you looking so young now.how you reduced your belly and weight.
Alway such apreciAtions will give a lot of encouragement for my mission.

ഓർമകളുടെ ശേഖരിക്കൽ my diary khaleelshamras

ശരിക്കും നാം ജീവിക്കുന്ന
ഓരോ നിമിഷവും
മരിക്കുവോളം
ജീവിക്കുന്ന കുറേ ഓർമകളുടെ ശേഖരിക്കൽ ആണ് .
പിന്നെ അനന്തമായ ജീവിതം കൊതിച്ച
മനുഷ്യന്റെ ഏക പ്രതീക്ഷയായ
മരണാനന്തര ജീവിതത്തിൽ
സൊർഗമെന്ന ഒരുത്തരം കിട്ടാൻ ,
ജീവിതം മുന്നോട്ട് വക്കുന്ന
ചോദ്യങ്ങൾക്ക്
ശരിയുത്തരങ്ങൾ കുറിച്ചിടലും .
രണ്ടിനും വേണ്ടത് ഒരേ മനസ്സാണ് .
നല്ല ഓർമകൾക്കും സ്വൊർഗം നേടാനും .
ഒരു മനുഷ്യനോടും അസൂയ പുലർത്താത്ത ,
അനീധി കാണിക്കാത്ത ,
കാരുണ്യവും നന്മയും
ആദർശമാക്കിയ നല്ല മനസ്സ് .



Saturday, January 17, 2015

പോരായ്മകൾ my diary khaleelshamras

നിന്നിൽ കുറച്ച് പോരായ്മകളുണ്ട് .
പക്ഷെ അതിലും എത്രയോ മടങ്ങ്‌
നല്ല ഗുണങ്ങളുമുണ്ട് .
പലപ്പോഴും നീ നിന്റെ പോരായ്മകളെ
കുറിച്ചുള്ള ചിന്തകളിൽ
നിന്റെ മനസ്സിനെ തളച്ചിടാറാണ് പതിവ് .
അത് ഒരു നെഗറ്റീവ് തരംകമായി
നിന്റെ ആത്മാവിനെ അശുദ്ധമാക്കുന്നു .
നിന്നിലെ ഭൂരിപക്ഷമായ പോസിറ്റീവ് കഴിവുകൾക്ക്
ആ ഒരു അന്തരീക്ഷത്തിൽ
നിന്നിലെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ 
കഴിയാതെ പോവുന്നു .
നിന്നിലെ ശരീര പോരായ്മകളായും നരയായും മറ്റു പലതുമായും
നിന്നെ അലട്ടുന്ന പ്രശ്നങ്ങളെ അവഗണിക്കുക .
പകരം നിന്നിലെ കഴിവുകളെ പരിഭോഷിപ്പിക്കുക  

Friday, January 16, 2015

Missin 70 tips 5. By Dr khaleelshamras.preventive cardiolgy

Mission 70 is my personalised health plan to reduce my own body weight into 70 by the end of May 2015.
 Tips ......
 Whenever you start a plan to reduce your body weight ,you are entering into a new life filled with full of thrill and joy,each steps will give you happiness and motivation. Each minor reduction will make you happiness.
  Keep your favourite foods for your break fast.avoid eating them night.
  See the bellies of other people .you can notice this as a boring.then look on yours.dont get upset .take a strong Decision now.i must reduce it.and take your first step now in order to reduce it.i must reduce total food intake and do regular exercise.and I have to make it as first thing of my life.
  By Dr khaleelshamras md.pgdhsc preventive cardiology.
.



മനസ്സിലെ മാലിന്യംmy diary khaleelshamras

സ്വൊന്തം മനസ്സിൽ കുന്നുകൂടി കിടക്കുന്ന
ചിന്തകളെ
പുറം തള്ളുകയാണ് ചിലർ തങ്ങളുടെ വാക്കുകളിലൂടെ .
ചിലർ കോപിക്കുന്പോഴും ,പരസ്പരം കുത്തുവാക്ക്
പറയുന്പോഴും .
നീ ഒന്നറിയുക
അതവരുടെ മനസ്സ്
നാവിലൂടെ പുറംതള്ളിയ മാലിന്യമാണ് .
അത് നിനക്കെടുത്ത് ഭുജിക്കാനുള്ളതല്ല .

Wednesday, January 14, 2015

സ്വൊയം ഒരു ചോദ്യം my diary khaleelshamras

അഹങ്കാരം മനസ്സിൽ വാഴുന്പോൾ ,
മറ്റുള്ളവരെ കുറ്റപ്പെടുത്താൻ
നാവ് ഒരുങ്ങുന്പോൾ
നീ  നിന്റെ മനസ്സിന്റെ കണ്ണാടിയിലേക്ക്
നോക്കുക .
മരിച്ചു കിടക്കുന്ന നിന്റെ രൂപം അവിടെ കാണുക .
ആ രൂപവും
അതിനപ്പുറത്തെ ഞാനില്ലാത്ത
ശൂന്യതയും പുലരാൻ പൊവുന്ന
ഈ ഭൂമിയിൽ
ഞാനിതെന്തിനു ചെയയണമെന്ന് സ്വൊയം ചോദിക്കുക .
എന്നിട്ട് പിന്തിരിയുക .




My way to reduce body weight. Mission 70 .tips by Dr khaleelshamras

Hear your own voice.not others.first create a thin image of yours in your mind.and understand that is the real image of you.then run toward your real body weight with regular exercise and food regulations.
During your journey towards the weight reduction many will come towards you with different commands. Some say your weight reduced some say you became more fatty.utilise this commands to improve your hard works.more than the commands of others for you important is your inner comand ,self confidence and your healthy.its for you to maintain a healthy long life in this earth.



mission 70 tips .khaleelshamras

Mission 70 tips.

  A vegetarian diet is always good.if you don't care it while cooking it will cause negative effect than positive.never fry vegetables.semi cooked or oven cooked vegetables will give healthy benifits.
   Portion control is more important than exercise to reduce weight.if you run one hour it burns 300 calories.half chocolate,50 gram of lace,1 and half pappadam,150 gram of rice provides such a quantity of calories.so reduce the amount food consumption.
  

വിജയം നിലനിർത്താൻ my diary khaleelshamras

വിജയം യഥാർത്ഥ വിജയമാവുന്നത്
അത് വിജയമായി തുടരാൻ കഴിയുന്പോളാണ്‌ .
വിജയത്തെ അങ്ങിനെ നിലനിർത്തുക
എന്നത് പരാജയത്തേക്കാൾ
 ഭാരിച്ചതാണ് .
ഭരണാതികാരികൾ
വിജയം എന്നെന്നും നിലനിർത്താൻ
ഓരോ നിമിഷവും
ജനപ്രിയ സമീപനങ്ങൾ സ്വീകരിക്കണം .
വിദ്യാർത്ഥികൾ
കൂടുതൽ കൂടുതൽ അറിവ് നേടി
വിജയം നിലനിർത്തണം .

Tuesday, January 13, 2015

ഭീകരവാദിയുടെ മതം My diary khaleelshamras

പരമകാരുണ്യവാനും കരുണാനിധിയുമായ
ദൈവത്തിന്റെ നാമത്തിൽ വചനങ്ങൾ ഉരുയിട്ട് ,
ഒരു നിരപരാതി വധിക്കപെട്ടാൽ
ആ വധിച്ചവന് മനുഷ്യരാശിയെ മൊത്തം കൊലചെയ്തത്തിന്റെ
കുറ്റം കിട്ടുമെന്ന് മുന്നറിയിപ്പ് ചെയ്ത വേദത്തിന്റെ അനുയായികൾക്ക്
ഒരിക്കലും ഒരു ഭീകരവാദിയാവാൻ കഴിയില്ല .
അങ്ങിനെ നിയമമാക്കപ്പെട്ട ഒരു ദർശനത്തിന്
അത്തരം ഒരു ഭീകരവാദിയെ സ്രിഷ്ട്ടിക്കാനുമാവില്ല .
പിന്നെ ഭീകരവാദി ആരുടെ സൃഷ്ട്ടിയാണ് .
ആരാണ് ഭീകരവാദിയുടെ ചെയ്തികളിൽനിന്നും
ലാഭം കൊയ്യ്യുന്നത് .
ശരിക്കും ഭീകരവാദിയുടെ മതമേതാണ് .
സ്വൊന്തം ആത്മാവിനെ പൂർണമായും
ദൈവത്തിൽ സമർപ്പിച്ച്‌
സമാധാനം കൈവരിക്കുന്നവരിൽ
ഭീകരവാദി പെടുന്നില്ല എന്നുറപ്പ് .
ആ സമാധാനത്തിന്റെ വഴിയിൽ
ചെന്നെത്തുന്നത്തിന് ,
അതിന്റെ ആശയ പ്രചാരണത്തിനു മുന്നിൽ
വിലങ്ങായി നിൽക്കുന്ന
ഭീകരവാദിയെ
നമ്മിൽപെട്ടവനല്ല എന്ന്
സമാധാനം കൈവരിച്ച ഓരോ അത്മാവിന്റേയും
ഭാധ്യതാണ് .
കാരണം അവന്റെ പൈശാചികമായ ആത്മാവ്
നമ്മുടെ മുഖംമൂടിയണിഞാണ്
ക്രൂരകൃത്യങ്ങൾ ചെയ്യുന്നത് .


വളം My diary khaleelshamras

വളം നേരിട്ടെടുത്തു കഴിക്കാൻ പറ്റില്ല
കഴിച്ചാൽ അത് ശരീരത്തിൽ വിഷബാധയാവും .
പക്ഷേ അതേ വളമിട്ട ഫലവൃക്ഷങ്ങൾ
നിനക്ക് കൂടുതൽ വിളവുതരും .
അതുപോലെ യാണ്
നിന്നെകുറിച്ചുള്ള വിമർശനങ്ങളും കുറ്റംപറച്ചിലുകളും .
അവയുണ്ടാക്കുന്ന നെഗറ്റീവ്
എഫ്ഫെക്ടുകൾ
വിഷങ്ങളാണെങ്കിലും
അതിട്ടാൽ വളരുന്ന നിന്റെ വ്യക്തിത്വം
വളരെ വിലപ്പെട്ട  ഉൽപ്പന്നങ്ങളായിരിക്കും സമ്മാനിക്കുന്നത് .

Monday, January 12, 2015

നീ മുഴുകുക my diary khaleelshamras

ഈ ജീവിക്കുന്ന നിമിഷങ്ങളിൽ 
എന്തെങ്കിലുമോന്ന് പ്രവർത്തിക്കാതെയോ ചിന്തിക്കാതെയോ 
നീയിരിക്കുന്നില്ല .
നിന്റെ പ്രവർത്തിയേയും ചിന്തയേയും നോക്കി 
ആരുമിരിക്കുന്നുമില്ല .
അപ്പോൾ അതൊക്കെ 
നോക്കി നിൽക്കുന്ന ഒരേഒരാളായ 
നിന്നെതന്നെ സംതൃപ്തിപെടുത്തിയ 
ചിന്തകളിലും പ്രവർത്തികളിലും നീ മുഴുകുക .

Mission 70 .health tips

Portion control is more important than avoiding your favourite foods. 
Not the quantity but the calories you must count.
While eating you must give importantents for health not for taste.
If you eat slowly you can enjoy the taste for a long time .
And also reduce the total consumption of food.





Sunday, January 11, 2015

വിമർശനങ്ങൾ My diary khaleelshamras

വിമർശനങ്ങൾ നിന്റെ മനസ്സമാധാനം 

തകർക്കാനുള്ളതല്ല .
അത് ഉയർച്ചയിലേക്കുള്ള
അതി വേഗത്തിൽ ചെന്നെത്താനുള്ള
കുറുക്കു വഴിയാണ് .
തിരുത്താനുള്ള അവസരമാണ് .
വിമർശിക്കപ്പെടുന്നത്
നിന്നിലെ ശരിയെയാണെങ്കിൽ
ആ ശരിയെ കൂടുതൽ വലിയ ശരിയാക്കാനുള്ളതാണ് .
വിമർശനങ്ങളെ ഉപയോഗപ്പെടുത്തുക .

Breakfast my diary khaleelshamras

Break fast.

  Most important food of the day is breakfast.
  Eat like a king in the morning
  Like a prince in the noon
  And like a begger in the night.
  Never skip breakfast.
  If you skip it means you are reducing your life span.
  Keap your favourite dishes for breakfast.
  And keep a little for supper.

  

ചെടികൾ നടുക My diary khaleelshamras

ചെടികളും നീയും
നിർമിക്കപെട്ടത് ഒരേ കോശങ്ങൾ കൊണ്ട് .
നീ പുറത്തുവിട്ടത് അവക്കുള്ള ഭക്ഷണം .
അവ നിനക്കുള്ള ഭക്ഷണവും .
അവ ഓക്സിജെൻ നിനക്ക് തന്നു
ദൈവം അതിനെ ഈ ഭൂമിയിലെ ജീവൻ
നിലനിർത്താനുള്ള ഉപാധിയാക്കി .
എന്നിട്ടും നീ അവയെ വെട്ടി നശിപ്പിക്കുന്നു ,
ഇനി അവയെ നിന്റെ ആവശ്യങ്ങൾക്ക്
ഉപയോഗപ്പെടുത്തിയാൽ പോലും
പുതിയതൊന്ന് വെച്ചുനടാൻ നീ മടിക്കുന്നു .
ചെടികൾ  നടുക
ജീവൻ നിലനിർത്തിയ
ഏറ്റവും രുചികരമായ ഒക്സിജെൻ എന്ന ഭക്ഷണം
എപ്പോഴും ലഭ്യമാക്കാനായി .

Saturday, January 10, 2015

Aim of organisations My diary khaleelshamras

The ultimate aim of each and every organisations is
the wellbeing of humanity and peace on earth.
Each aims can be achieved only
when the leaders and members possess a noble kind soul.
The position ,power and richness of organisations are not important.
The achievements of aim is important.
An hating soul never can achieve this aim.
So even each of organisations works in different flatforms
But they must unite each other in the field of fulfilment of there aims.
So never count there position or power
But count how they helped the needed ones of our earth.
How much peace they created in earth etc.

വലിയ മനുഷ്യൻ my diary khaleelshamras

നക്ഷത്രങ്ങൾ വലുതാണ്‌
മനുഷ്യൻ ചെറുതും
പക്ഷെ മനുഷ്യന്റെ ചിന്തകൾ
എല്ലാ നക്ഷത്രങ്ങളേക്കാളും വലുതും .
നക്ഷത്രങ്ങൾ തങ്ങൾ അവയുടെ വലിപ്പം
വകവെക്കാതെ ഭ്രമണപഥത്തിൽ ഉറച്ച് നിന്ന്
മുന്നേറുന്നു .
മനുഷ്യൻ അതിലും വലുതായ
തന്റെ ചിന്താശക്തിയെ ഉപയോഗപ്പെടുത്താതെ
തികച്ചും അക്ഞനായി ജീവിക്കുന്നു .
സൂര്യന് പ്രകാശമുണ്ട്
അത് ഈ കൊച്ചുഭൂമിക്കു പോലും
പ്രകാശ മെത്തിക്കുന്നു
അതും ഈ ഭൂമിയിലെ മനുഷ്യരെന്ന
ന്യൂനപക്ഷത്തിനു വേണ്ടി .
വലിപ്പത്തിൽ ചെറുതാണേലും
സൂര്യന്റെ പ്രകാശത്തേക്കാളും തിളക്കമാർന്നതൊന്ന്
മനുഷ്യരിലുണ്ട് .
അത് അവനിലെ സ്നേഹമാണ് .
സമാധാനമായി ,കരുണയായി
അത് അവകാശികളിലേക്ക് പരത്തേണ്ട മനുഷ്യൻ
അതും പൂഴ്ത്തി വെക്കുകയാണ് .
 .

ഒരേ ഓർമ്മയുടെ താളുകളിൽ my diary khaleelshamras

നീ സൊപ്നങ്ങൾ കണ്ടുകൊണ്ടിരിക്കുന്പോൾ
അത് സൊപ്നമാണെന്ന് നീ അറിയുന്നില്ല .
ജീവിതത്തിൽ നടക്കുന്ന ഒരു യാഥാർത്ത്യമായിട്ടേ
നിനക്കവ അനുഭവപ്പെടുള്ളൂ .
അതുകൊണ്ട് പല ഭീകര സൊപ്നങ്ങളും
കണ്ട് ഉണരുന്പോൾ
നിനക്കുണ്ടാവുന്ന ആശ്വാസം വളരെ വലുതാണ്‌ .
ഇതൊക്കെ കേവലം സൊപ്നം മാത്രമായത്തിലുള്ള ആശ്വാസം .
ചില സൊപ്നങ്ങൾ കണ്ട് എഴുനേൽക്കുന്പോൾ വല്ലാത്ത നിരാശയാണ്
ആ സുന്ദര നിമിഷങ്ങൾ കേവലം സൊപ്നങ്ങൾ മാത്രമായി പോയതിലുള്ള നിരാശ .
പക്ഷെ നീ നിന്റെ മനസ്സിന്റെ കണ്ണിലൂടെ
നിന്റെ ഇന്നലകളിലെ യാഥാർത്യങ്ങളിലേക്ക് ഒന്ന് നോക്ക് .
നിന്റെ സൊപ്നങ്ങളും യഥാർത്യങ്ങളും
ഒരേ ഓർമ്മയുടെ താളുകളിൽ
കുറിച്ച് വെച്ചത് കാണാം .


എല്ലാം കേൾക്കുന്നവൻ khaleelshamras my diary

അന്തരീക്ഷത്തിലെ വായുവിനോട്
വായുവേ ഇങ്ങോട്ട് വാ .
എന്നിട്ട് എന്റെ ജീവൻ നിലനിർത്താനുള്ള
വിഭവങ്ങൾ താ
എന്ന് വായുവിനോട് നീ ചോദിക്കേണ്ടതില്ല .
അത് നിനക്കെത്തിക്കുക
എന്നത് ഒരു സൃഷ്ട്ടാവായ ദൈവത്തിന്റെ കാരുണ്യമാണ് .
നിന്റെ മാത്ര്ഭാഷ മറ്റൊരു നാട്ടുകാരന് അന്യമാണ് .
അതൊകൊണ്ട് അവന് മനസ്സിലാവാത്ത
ഭാഷയിൽ അവനോട് സംസാരിച്ചിട്ട് കാര്യമില്ല .
മറ്റു ജീവജാലങ്ങളുടെ
ആശയ വിനിമയത്തിന്റെ ഭാഷ വ്യത്യസ്ഥമാണ് .
നീ പറയുന്നതൊന്നും അവക്ക് മനസ്സിലാവില്ല .
അന്തരീക്ഷത്തിലെ ഒരുപാട് ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ്
നിന്റെ ചെവികൾക്കില്ല
പക്ഷെ ചില ജീവജാലങ്ങൾക്ക് അവ കേൾക്കാം .
പക്ഷെ നിന്റെ ഏതു ഭാഷയും ,
നിന്റെ മൌനവും ചിന്തയുമൊക്കെ കേൾക്കാൻ കഴിയുന്ന
നിന്നെ ഏതു വിജനതയിലും കേൾക്കാൻ
കഴിയുന്ന ഒരു ശക്തിയുണ്ട്
അതാണ് ദൈവമെന്ന ശക്തി .
അതുകൊണ്ട് ഏത് ഘട്ടത്തിലും
നീ അവനെമാത്രം വിളിക്കുക .
അവനോട് മാത്രം പ്രാർത്തിക്കുക .

അനശ്വരമായ ഒരു നാളെ My diary khaleelshamras

അനശ്വരമായ ഒരു നാളെ വരാനുണ്ടെന്നും
മരണം അതിലേക്കുള്ള കാവാടമാണെന്നുമുള്ള വിശ്വാസം .
നിന്നിൽ പ്രതീക്ഷകൾ സൃഷ്ട്ടിക്കും .
അതി  വേഗത്തിൽ കുതിച്ചുപായുന്ന
നീ ജീവിക്കുന്ന ഈ നിമിഷങ്ങളിൽ
നന്മകൾ ചെയ്യാൻ നിനക്ക് പ്രേരണയാവും .
ഈ നൈമിഷികമായ ജിവിതത്തിലെ
സുഖങ്ങൾക്ക് നീ നൽകുന്ന അമിത പ്രാധാന്യം
വന്നെത്തിയാൽ പോലും
ആ സുഖങ്ങൾ അതിലും വേഗത്തിൽ
മാഞ്ഞുപോവും .
അനശ്വരമായ ഒരു ജീവിതം ലക്ഷ്യമാക്കിയുള്ള
നിന്റെ ഈ നൈമിഷിക ജീവിതം
ഈ നിമിഷങ്ങളേയും
സുഖകരവും സംത്രിപ്തവുമാക്കും .

Friday, January 9, 2015

ദൈവസാനിദ്ധ്യം My diary khaleelshamras

കുറേയേറെ കാലങ്ങൾക്ക് മുന്പ്
ഒരു സൃഷ്ട്ടാവിന്റെ കർമപുസ്തകത്തിൽ
നിന്റെ സൃഷ്ട്ടിപ്പിനെ കുറിച്ചുള്ള
പദ്ധതി കുറിക്കപെട്ടു .
പിന്നെ സ്നേഹത്താൽ ബന്ധിക്കപ്പെട്ട
ഇണകളുടെ സൊപ്നങ്ങളിൽ
അത് നിക്ഷേപിക്കപെട്ടു .
അങ്ങിനെ ഒരമ്മയുടെ
ഘർഭപാത്രത്തിൽ
നിന്നെ നിക്ഷേപിച്ചു .
അങ്ങിനെ അത് നിന്റെ വീടായി
ഏകനായ ഒരു ദൈവത്തിന്റെ വിധിവിലക്കുകൾ പാലിച്ച്
ആ പാലിക്കലിനെ ആരാധനയാക്കി
നീ ജീവിച്ചു .
അങ്ങിനെ നീ ഈ ഭൂമിയിൽ പിറന്നുവീണു .
ഭൂമി നിന്റെ വീടായി .
ആ വീട് പക്ഷെ
നിന്റെ പരീക്ഷണ കേന്ദ്രമാണെന്ന സത്യം
നീ പിന്നീട് മറന്നു .
ആദ്യ ദിനങ്ങളിൽ
നീ അത് മറന്നില്ല .
പിന്നീട് നീ മറക്കുകകയായിരുന്നു .
അല്ലെങ്കിൽ
സൊർഗത്തിലേക്കുള്ള പ്രവേശനം
തടയാൻ കച്ചകെട്ടി നിൽക്കുന്ന
പിശാചിന്റെ കെണിയിൽ
നീ ചെന്നുപതിക്കുകയായിരുന്നു .
സത്യാന്വേഷണം നിന്റെ ജീവിത ദൌത്യമായിരുന്നിട്ടും
അതന്വേഷിക്കാതെ
ഏതോ പാരന്പര്യത്തിന്റെ പേര് പറഞ്ഞ്
ഈ പ്രപഞ്ചത്തിന്റെ ,സൂക്ഷ്മജീവികളുടെ ഒക്കെ
ദൈവത്തിലെ സമർപ്പണത്തിന്റെ  യഥാർത്ഥ വഴിയിൽനിന്നും
അതിൽ തന്നെയാണെന്ന ധാരണയിൽ
ഭഹുദൂരം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
അങ്ങിനെ നിന്റെ ശ്വാസത്തേക്കാൾ ജീവനേക്കാൾ അടുത്ത്
ദൈവ സാനിദ്ധ്യമുണ്ടെന്ന സത്യം
നീ പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും.
അത് പ്രാവർത്തികമാക്കാതെ നടക്കുകയായിരുന്നു .
ദൈവ സാനിദ്ധ്യം അടുത്തുണ്ടെന്നറിഞ്ഞ് ജീവിക്കുക .
ഓരോ നിമിഷത്തിലും സൂക്ഷ്മത പാലിക്കാനായി .

Thursday, January 8, 2015

സമയം തികയുന്നില്ല my diary khaleelshamras

നിനക്കൊന്നിനും സമയമില്ല എന്നു പറയുന്നു .
സോഷിയൽ മീഡിയകളിൽ
പോസ്റ്റുകൾക്ക് അനാവശ്യ മറുപടികൾ കൊടുത്ത്
കേൾക്കാൻ താൽപര്യമില്ലാത്തവരോട്
നിനക്കിഷ്ടമുള്ളവയെ പങ്കുവെച്ച് ,
സത്യാവസ്ഥ മനസ്സിലാക്കാതെ
മനസ്സിലാക്കാൻ ശ്രമിക്കാതെ ,
നിന്റെ മനസ്സിലുള്ളതുമാത്രം ശരിയെന്നുസ്ഥാപിക്കാൻ ,
മറ്റൊരു സമൂഹത്തോടുള്ള വെറുപ്പ്
എഴുതികൂട്ടാൻ
നീ വിനിയോഗിക്കുന്ന സമയം
ഒരിക്കെലെങ്കിലും കണക്കു കൂട്ടിയിരുന്നുവെങ്കിൽ .
അതിലൂടെ നിനക്കില്ലാതായ മനസ്സമാധാനം
നഷ്ടപ്പെടുത്തിയ ദിനങ്ങളെ ഒന്നു കണക്കുകൂട്ടിയിരുന്നുവെങ്കിൽ
അതുമാത്രം മതിയായിരുന്നു
നീ സമയമില്ല എന്ന ഒഴിവു കഴിവും പറഞ്ഞ്
ചെയ്യാതെ ഒഴിവാക്കിയ
നിന്റെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ ചെയ്തുതീർക്കാൻ .
പ്രാർത്ഥന ,വ്യായാമം ,നല്ല വായന
ഇവയൊക്കെ നീ സമയം വകവെച്ചു കൊടുക്കാൻ മടിക്കുന്ന ,
എന്നാൽ നിന്റെ മനസ്സിനും ശരീരത്തിനും
ആത്മ സംതൃപ്തിയും ആരോഗ്യവും സമ്മാനിക്കുന്ന കാര്യങ്ങളാണ് .
ഇനി നീ സമയമില്ല എന്ന് പറയരുത് ,
മറിച്ച് തികച്ചും അനാവശ്യമായ
കാര്യങ്ങൾക്കായി നീ വകവെച്ചുപോവുന്ന നിന്റെ സമയത്തെ
അവശ്യമായതിതിലേക്ക് തിരിച്ചുവിടുക എന്നതേ
നിനക്ക്  ചെയ്യാനുള്ളൂ .
 അനാവശ്യ ചർച്ചകളിൽ മുഴുകുന്പോഴും
അനാവശ്യമായി മീടിയകളിൽ ചെലവഴിക്കുമ്പോഴും
ചിന്തിക്കുക .
ഇതെനിക്കെന്തു നല്കുമെന്ന് .
ഞാൻ സമയം വകയിരുത്തേണ്ട
ഒരു പ്രധാന കാര്യം തന്നെയാണോ ഇതെന്ന് .


ശരികൾ my diary khaleelshamras

ഇവിടെ കുറേ ശരികളിൽനിന്നും
ഏറ്റവും ശരിയായതിനെ തിരഞ്ഞെടുക്കുക
എന്നതാണ് നിനക്ക് ചെയയാനുള്ളത് .
ഇവിടെ ഒരു ശരിയും ഞാൻ തെറ്റാണെന്ന് വാതിക്കുന്നില്ല .
ഈ ശരികളിൽ ചിലത്
നൂറു ശതമാനം ശരിയാണ് .
മറ്റു ശരികളിൽ ശതമാനം
കുറഞ്ഞു കുറഞ്ഞു വരുന്നു .
പക്ഷെ ഇവിടെ
കുറേയേറെ തെറ്റുകൾ ഞങ്ങളാണ് ശരിയെന്ന് വാദിച്ച്
ഈ ശരികൾക്കിടയിൽ വാഴുന്നു .
ഏറ്റവും ശരിയായ ശരിയിൽ
പെടാനുള്ള ശ്രമമാണ് നിന്റെ ജീവിതം .
അതിന് തർക്കിച്ചിരിക്കാതെ
അറിവിന്റെ തീരങ്ങളിലൂടെ
നീ യാത്രയാണ് നിനക്ക് വേണ്ടത് .
ആരും നിനക്ക് തടസ്സം സൃഷ്ട്ടിക്കാത്ത
ഈ യാത്രയിൽ
നീ ഏറ്റവും ശരിയായ ഉത്തരത്തിൽ ചെന്നെത്തുക തന്നെചെയ്യും . 

വേഗത്തിലുള്ള യാത്ര my diary khaleelshamras

നിശ്ചലമായ ഒരു വീട്ടിലല്ല നീ ജീവിക്കുന്നത്
മറിച്ച് ജനനനമാവുന്ന
മലഞ്ചെരുവിൽനിന്നും ഉത്ഭവിച്ച്
മരണമെന്ന ലക്ഷ്യത്തിലേക്ക്
വേഗത്തിൽ ചെന്ന് പതിക്കുന്ന
വെള്ളചാട്ടതിലൂടെ നിന്റെ
ജീവിതം സഞ്ചരിക്കുന്നത് .
സൊപ്നങ്ങൾ കണ്ടിരിക്കാനും
അനന്തമായി കാത്തിരിക്കാനുമിവിടെ സമയമില്ല .
കുറ്റപെടുത്തി കൊണ്ടിരിക്കാനും
അസൂയ പെടാനും
നിനക്ക് സമയം അനുവതിക്കപെട്ടിട്ടില്ല .
കാത്തിരിക്കാതെ
പ്രവർത്തിക്കാനും
അറിവ് നേടാനും
കാരുണ്യം ആദർശമാക്കാനും
സമാധാനത്തിനായി നിലകൊള്ളാനും
ഏകനായ സൃഷ്ട്ടാവിനുള്ള
സന്പൂർണ സമർപ്പണമാക്കി
ഈ നൈമിഷിക യാത്രയെ മാറ്റാനുമുള്ളതാണ് നിന്റെ ജീവിതം .


Wednesday, January 7, 2015

വിമർശനം My diary khaleelshamras

ചിലർ അറിവില്ലാതെ
വിമർശി ക്കുന്നവരാണ് .
ആ വിഷയത്തിൽ
അറിവുണ്ടെങ്കിൽ
അതവന് തിരുത്തികൊടുക്കുക .
അവന്റെ വിമർശനത്തിൽ
അറിവുള്ള നീ തളരരുത് .
ചിലർ വിമർശിക്കുന്നത്
ശരിയായാലും തെറ്റായാലും
വിമർശിക്കണമെന്ന ലക്ഷ്യത്തോടെയാണ് .
അവരുടെ കടുപ്പമുള്ള ഹൃദയത്തിലേക്ക്
നീയെന്തു പറഞ്ഞാലും പ്രവേഷിക്കില്ല .
അവർക്കുമുന്പിൽ നിനക്ക് വേണ്ടത് ക്ഷമയാണ് .
പിന്നെ മൌനവും .
അത് നിലനിർത്തിയില്ലെങ്കിൽ
നിനക്ക് നഷ്ടപെടുന്നത് ആത്മശാന്തിയാണ് .

മുഖവും ആത്മാവും My diary khaleelshamras

നിന്റെ മുഖം മറ്റുള്ളവർ കാണുന്നു
നിന്റെ ശരീരചലനങ്ങൾ മറ്റുള്ളവർ വീക്ഷിക്കുന്നു .
സംസാരം അവർ കേൾക്കുന്നു .
പക്ഷെ നിന്റെ ആത്മാവിനെ
സൃഷ്ട്ടികളിൽ നീ മാത്രം കാണുന്നു .
കേൾക്കുന്നു ,
അനുഭവിക്കുന്നു .
ആ കാഴ്ച്ച നല്ലതാവണമെങ്കിൽ
നീ നല്ലത് ചിന്തിക്കണം
സ്നേഹിച്ച മനസ്സുണ്ടാവണം
സമാധാനത്തിനായി നിലകൊള്ളണം .

രാഷ്ട്രീയം My diary khaleelshamras

രാഷ്ട്രീയം ഒരു കൂട്ടായ്മയാണ് 
ഒരു രാഷ്ട്രത്തിന്റെ നന്മക്കായി 
പട്ടിണിയില്ലാത്ത ഒരു സമൂഹത്തിനായി 
നിലകൊള്ളേണ്ട കൂട്ടായ്മ .
ഒരു വ്യക്തിയും ഒരു രാഷ്ട്രീയമല്ല 
തന്റെ ഉള്ളിലെ സേവിക്കാനുള്ള നല്ല മനസ്സിനെ 
സമൂഹത്തിലേക്കെത്തിക്കാനുള്ള 
ഒരു മാധ്യമം മാത്രമാവണം രാഷ്ട്രീയം .
എന്റെ നൈമിഷികമായ ജീവിതം 
ഒരു പരീക്ഷണം മാത്രമാണെന്നും .
മരണമില്ലാത്ത മറ്റൊരു ലോകത്ത് 
അനന്തമായ ആനന്ദത്തിന്റെ സാംറാജ്യങ്ങളിൽ 
രാജാവായി വിഹരിക്കുക എന്നതായിരിക്കണം 
രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം .
അതവരെ കാരുണ്യവാന്മാരും 
നീധിഭോധമുള്ളവരുമാക്കും .
ജനങ്ങളുടെ സന്പത്ത് 
അന്യായമായി തിൽനിന്നും തടയും .
ഈ ഭൂമിയിൽ രാഷ്ട്രീയം 
ചില വ്യക്തികൾക്ക് നേടികൊടുത്ത പദവികൾ 
അവരെ അഹകാരികളാക്കുന്നു .
അവർക്ക് മീതെയും മറ്റുള്ളവർക്ക് മീതെ എന്നപോലെ 
വാഴുന്ന മരണത്തെ അവർ മറക്കുന്നു .
അതുകൊണ്ട് മരണ ചിന്തകൾ 
എന്നും രാഷ്ട്രീയക്കാരന്റെ  ആത്മാവിനു മീതെ വാഴണം .
അത് അഹങ്കാരം ഇല്ലാതാക്കും .
നന്മയും കരുണയും ആദർശമാവും 
 



Tuesday, January 6, 2015

മാറിമറിയുന്ന മനസ്സ് my diary khaleelshamras

നീ ഓരോ ദിവസവും മാറുകയാണ് .
ഉള്ളിലും പുറമേയുമുള്ള സാഹചര്യങ്ങൾ
നിന്നിൽ സൃഷ്ട്ടിക്കുന്ന ചിന്തകൾ
നിന്നെ മാറ്റിമറിക്കുകയാണ് .
മരണത്തെ കുറിച്ചുള്ള മറവിയിലും
ഈ ജീവിക്കുന്ന നിമിഷത്തിൽ
തന്നെ അനന്തമായി ജീവിക്കുകയാണെന്ന
മനസ്സിന്റെ തെറ്റിദ്ധരിപ്പിക്കലിലും
നീ വീണുപോവുകയാണ് .
അതൊകൊണ്ട് നിനക്ക്
ക്ഷമിക്കേണ്ടയിടങ്ങളിൽ ക്ഷമിക്കാൻ കഴിയാതെ പോവുന്നു .
മൌനം പാലിക്കേണ്ടയിടങ്ങളിൽ നീ വാചാലനാവുന്നു .
അവസാനം അതൊക്കെ
നിന്റെതന്നെ ചിന്തകളിൽ ഭൂകന്പങ്ങൾ സൃഷ്ട്ടിക്കുന്നു .
നിന്റെ മനസ്സമാധാനം
അതിൽ വെന്തുചാന്പലാകുന്നു .
അങ്ങിനെ മനസ്സ് മാറിമറിയുന്നു .
സമയം നിനക്ക് നഷ്ടമാവുന്നു .
നിന്റെ മനസ്സിനെ മാറി മറിയാതെ
ശാന്തിയുടെ തീരത്ത് പിടിച്ചുനിർത്താൻ
ക്ഷമിക്കാനും മൌനം പാലിക്കാനും പഠിക്കുക .



മതം മതനേതാവ് my diary khaleelshamras

അയാളുടെ വേഷം കണ്ട് ,

ചുണ്ടിൽനിന്നും ഉതിർന്നുവീണ മന്ത്രങ്ങൾ ശ്രവിച്ച് ,
നീ പറഞ്ഞു അയാളാണ് മത നേതാവെന്ന് .
പക്ഷെ അയാളുടെ ഉള്ളിൽ
നിലനിന്ന പണത്തോടുള്ള ഇഷ്ടവും
എല്ലാർക്കും സമാധാനം കൈമാറാനുള്ള പിശുക്കും
ആചാര്യന്മാർ പഠിപ്പിക്കാത്തതിനെ
മതത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്ത്
തന്റേതായ ആദർശത്തെ
മതത്തിന്റെ ആത്മാവാണെന്ന്
പഠിപ്പിക്കുകയുമായിരുന്നു .
നമ്മോടു ജീവനേക്കാൾ അടുത്ത
ഈശ്വരന്
പങ്കാളികളെ നിശ്ചയിച്ച്
അവൻ നമ്മെ അവരിലേക്കും
യഥാർത്ഥ ദൈവത്തിലേക്കും വിളിച്ചു .
അങ്ങിനെ അവനെ നീ ആദരിക്കുന്ന നേതാവാക്കി .
പക്ഷെ മനുഷ്യനെ ശരിയായ വഴിയിൽ നിന്നും തെറ്റിച്ച്
നരകത്തിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ
പിശാച് ഒരു മഹാഭൂരിപക്ഷത്തെ തന്നെ
വഴിതെറ്റിക്കാൻ അവനെ തിരഞ്ഞെടുക്കകയായിരുന്നു .
 .

വിജയത്തിന്റെ മണിസൌധം .my diary khaleelshamras

എന്നോ പണിതു തീർക്കേണ്ട വീടല്ല
വിജയത്തിന്റെ മണിസൌധം .
നീ തീരുമാനമെടുക്കുന്ന
അതേ നിമിഷത്തിൽ അതിന്റെ നിർമിതി തുടങ്ങുന്നു .
ഒരു തുടക്കത്തിനായിയുള്ള
കാത്തിരിപ്പ്‌ കൊണ്ടുവരുന്നത്
വിജയത്തിന്റെ മണിസൌധമല്ല
മറിച്ച് പരാജയത്തിന്റെ തീ കുണ്ടാരമാണ് .


Monday, January 5, 2015

Mission 70 part 2. Khaleelshamras

  Mission 70 .
  This is an health plan in order to reduce my body wt upto 70 kg by May 2015.
  In this 5 th wk of my mission I am so happy. My plans are showing results.
   Many are commanding on my reduced wt.many says now I am looking young.
   I ordered a sports running shoe 2 days back.
   I am waiting most of the days to reach 5.30 morning to do my workout .it became my hobby and passion already.
   Now with my intensive training most of the time I can give preference to my health more than taste and portion. Now even I got a nickname of calorie.
  My wt is still on 75 kg.
  But it was 78 when the mission was started.
  My message to you. Is make fitness workouts as a first thing and hobby of your life.
               By Dr khaleelshamras.

പിറവിയിലെ മനുഷ്യന്റെ മതം my diary khaleelshamras

പിറന്നു വീണവർക്കൊക്കെ 
ഒരേഒരു മതമായിരുന്നു .
ഒരേ ഒരു ദൈവമെന്ന മഹാശക്തിയിൽ 
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും 
ആറ്റവും കോശവും 
ചെടികളും ജീവികളും 
ജനിച്ചതിനു ശേഷവും പിന്തുടർന്ന 
അതെ ഈശ്വര സമർപ്പണത്തിന്റെ പാതയിൽ തന്നെയായിരുന്നു മനുഷ്യ കുഞ്ഞും .
പിന്നെ സാഹചര്യങ്ങൾ 
സ്വൊതന്ത്രമായ ഇച്ചാശക്തി പിറവിയിലേ നൽകപ്പെട്ട 
മനുഷ്യനെ 
എല്ലാ വേദങ്ങളും പഠിപ്പിച്ച 
ഒരു സൃഷ്ട്ടിയോടും സാദിർശ്യമില്ലാത്ത 
എന്നാൽ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന 
ആരാധ്യനെ വിട്ട് 
അവൻ നമ്മുടെ ജീവനേക്കാൾ അടുത്തായി നമ്മോടൊപ്പമുണ്ടെന്ന 
സത്യത്തെ പോലും അവഗണിച്ച് .
അവന് രൂപങ്ങൾ നൽകിയതും 
അവനെ വിളിക്കാൻ ഇടയാളന്മാരെ വെച്ചതും 
സൂര്യനെ വലിപ്പത്തിനുമുന്പിൽ പോലും ചെറുതായ ഈ ഭൂമിയിലെ 
ചെറിയൊരു ജീവിയായ മനുഷ്യനെ പോലും 
ദൈവമോ അതിനു തുല്യതോ ആക്കിയതും .
ദൈവ വിശ്വാസത്തിന്റെ യഥാർത്ഥ സത്യം 
എല്ലാ മതങ്ങളുടേയും യഥാർത്ഥ ആത്മാവാണ് .
അതുകൊണ്ട് എല്ലാ മതങ്ങളും 
ഒരേ ആതി മനുഷ്യനെ 
ആതി പ്രവാചകനായും 
ഓരേരു ദൈവമേ ഉല്ളൂ എന്നും പറയുന്നു .
 .

യഥാർത്ഥ നീ .my diary khaleelshamras

കണ്ണാടിയിൽ കണ്ട നിന്റെ മുഖമല്ല യഥാർത്ഥ നീ .
അതിനുള്ളിലെ നിന്റെ മനസ്സാണ് യഥാർത്ഥ നീ .
നീ കണ്ണാടിയിൽ കണ്ടത്
ആറടി മണ്ണിലേക്ക് ഏതോ ഒരു നിമിഷത്തിൽ
തിരിച്ചു പോവേണ്ട
മണ്ണും വെള്ളവും നിറഞ്ഞ ഒരു ശരീരത്തെയാണ് .
പക്ഷെ അതിനുള്ളിലെ നിന്റെ ആത്മാവ് ,
സൃഷ്ട്ടികളെ ഭയപ്പെടാതെ
സൃഷ്ട്ടാവിലേക്ക് സമർപ്പിക്കപെട്ട നിന്റെ മനസ്സാണ്
യഥാർത്ഥ ധീരനായ നീ .
അണപൊട്ടിയൊഴുകുന്ന നിന്റെ സ്നേഹമാണ്
നിനക്ക് സമൂഹത്തിനു നൽകാനുള്ള പാനജലം .
അറിവ് നേടാനും
നന്മാ തിന്മകളെ വേർതിരിച്ച് മനസ്സിലാക്കാനുമുള്ള
നിന്റെ മനസ്സിന്റെ പ്രയാണങ്ങളാണ്
യഥാർത്ഥത്തിൽ നിന്റെ യാത്രകൾ .
മനസ്സമാധാനമാണ് നിന്റെ സൌന്ദര്യം .

Sunday, January 4, 2015

നിമിഷത്തെ യാത്രയാക്കാൻ khaleelshamras my diary

ഇനിയൊരിക്കലും കടന്നുവരാത്ത
ഒരു നിമിഷത്തിലാണ് നിന്റെ ജീവിതം .
മരിച്ചുപോവുന്ന ഈ ഒരു നിമിഷത്തെ
നല്ലൊരു വാക്ക് കൂടെയുള്ളവർക്ക് സമ്മാനിച്ച് ,
ഒരു കാരുണ്യ പ്രവർത്തി ചെയ്ത്
അറിവ് സന്പാതിച്ച്
യാത്രയാക്കുകയല്ലേ നീ ചെയ്യേണ്ടത് .
അല്ലാതെ
മറ്റുള്ളവരെ വേദനിപ്പിച്ച് ,
അസൂയപ്പെട്ട് ,
അറിവ് നേടാതെ
യാത്രയാക്കാനാണോ നീ ശ്രമിക്കുന്നത് .

Saturday, January 3, 2015

നിന്റെ സംതൃപ്തി My diary khaleelshamras

നിന്റെ ജീവിതത്തിലെന്തു സംഭവിക്കുന്നൂ എന്നും
നോക്കി ഒരാളും ഇരിക്കുന്നില്ല .
നിന്റെ ആത്മാവിലൂടെ
ചിന്തളായി ഒഴുകിനടക്കുന്ന
മൌന സംസാരങ്ങൾ മനുഷ്യരാരും കേൾക്കുന്നുമില്ല .
നിന്റെ ജീവിത നിമിഷങ്ങളിൽ
നീ ചെയ്യുന്ന ഓരോ കാര്യവും ചിന്തയും
നിന്റെ മാത്രം ലോകമാണ് .
അതിന്റെ ആസ്വാദനം നുകരാനുള്ള
ഏക വ്യക്തി നീ മാത്രമാണ് .
അതുകൊണ്ട് നിന്റെ ചിന്തകളെ
അറിവിന്റെ പൂന്തോപ്പാക്കുക .
കാരുണയിൽനിന്നും സേവനത്തിൽനിന്നും സംതൃപ്തി കണ്ടെത്തുക .


സ്രേഷ്ടനായ ജീവി .my diary khaleelshamras

നിനക്ക് മുന്നിലുള്ള ഈ ജീവി
പ്രപഞ്ചത്തിലെ ഏതൊരു സൃഷ്ട്ടിയേക്കാളും സ്രേഷ്ടനാണ് .
നക്ഷത്രങ്ങളേക്കാളും ഭൂമിയേക്കാളും .
ഉള്ളിൽ ചിന്താശക്തിയുള്ള അത്മാവുള്ള
ഈ ജീവിയെ നീ ആദരിക്കുക ,ബഹുമാനിക്കുക .
ജനനമെന്ന തുടക്കത്തിൽനിന്നും ജീവിതമെന്ന ഭ്രമപഥത്തിലൂടെ
മരണമെന്ന ഒടുക്കത്തിലേക്കും
അതിനപ്പുറം നമുക്ക് അക്ഞാതമായ
എന്നാൽ അറിവ് ലഭിക്കപ്പെട്ട ഒരു അനന്തതയിലേക്കും
പോവേണ്ട മനുഷ്യനെന്ന ഈ ജീവിക്ക് .
അവരിൽ ഒരുവനായ നിനക്ക് ചെയ്യാനുള്ളത്
നന്മ മാത്രമാണ് .
നാവുകൊണ്ടും മനസ്സുകൊണ്ടും ഈ മഹത്സൃഷ്ടിയെ നോവിക്കരുത് .
ഒരാളുടെ കുറ്റങ്ങൾ മറ്റുള്ളവരോട് പറയരുത് .
അവർക്ക് നീ സമ്മാനിക്കുന്ന അറിവുകൾ
അവരെ നോവിക്കാനാവരുത് .
മറിച്ച്‌ അത് അവരുടെ മനസ്സിന് കരുത്ത് പകരാനും
അവരെ രക്ഷിക്കാനുമാവണം .



യുദ്ധം My diary khaleelshamras

ഓരോ നിമിഷവും നിന്റെ മനസ്സിൽ
ഒരു യുദ്ധമാണ് .
നിന്റെ മനശാന്തിയെ ഭരണത്തിൽ
പിടിച്ചു നിർത്താനുള്ള യുദ്ധം .
നിന്റെ മനസ്സിലെ തന്നെ പ്രതീക്ഷയറ്റ ചിന്തകളായി
മറ്റുള്ളവരുടെ വാക്കുകളായി
ചുറ്റും കണ്ട കാഴ്ച്ചകളായി
പേടിപെടുത്തലുകളായി
ശത്രു നിന്നെ ആക്രമിച്ചുകൊണ്ടേ യിരിക്കും .
അതൊക്കെ മറികടക്കാനും
ശത്രു നുഴഞ്ഞു കയറുന്ന പഴുതുകൾ
കൊട്ടിയടക്കുക എന്നതുമാണ്‌ നിനക്ക് ചെയ്യാനുള്ളത് .

മാറിമറയുന്ന മനസ്സിന്റെ കാലാവസ്ഥ

ഓരോരോ ദിവസവും നിന്റെ മനസ്സിന്റെ കാലാവസ്ഥ
മാറിമറിയുകയാണ് .
എന്നും ശാന്തമായ കാലാവസ്ഥയിൽ
മനസ്സിനെ പിടിച്ചു നിർത്താൻ ആഗ്രഹിച്ച നിനക്ക്
അങ്ങിനെ പിടിച്ചു നിർത്താൻ കഴിയുകയും ചെയ്യുന്ന നിനക്ക്
എങ്ങിനെ ശാന്തി നഷ്ടപ്പെട്ടു ?
ബാഹ്യ ശക്തികളാരും
നിന്റെ മനസ്സമാധാനം
നഷ്ടപെടുത്തുക എന്നാ ഉദ്യേശത്തോടെ ഒന്നും പറഞ്ഞിരുന്നില്ല .
പക്ഷെ നീ അവർ പറഞ്ഞ വാക്കുകളേയും
പ്രവർത്തികളേയും
നിനക്കെതിരെയുള്ളതായി കണ്ട്
അവയെ നിന്റെ മനസ്സമാധാനം തല്ലിതകർത്ത
ആയുധങ്ങളാക്കി നീ സ്വൊയം മാറ്റുകയയായിരുന്നു .

ഒരേഒരു വാക്യം khaleelshamras my diary

ഒരേഒരു വാക്യം അഞ്ചാളുടെ ചെവിക്ക്
കൊടുക്കുക .
അവരുടെ മനസ്സിന്റെ ഫാക്ടറിയിൽ
വെച്ച്
വിശ്വാസത്തിന്റെ മസാലകൾ ചേർത്ത്
നാവിലൂടെ പുറത്തു വിടുന്ന
അതേ വാക്യം വീണ്ടും നീ തിരിച്ചു ശേഘരിക്കുക .
നീ കൊടുത്ത വാക്യത്തിന്
ലക്ഷ്യം വെച്ച അർത്ഥം ഒന്നുമാത്രമാണേലും
അവരഞ്ചു പേരും
അവരവരുടെ മനസ്സിൽ വാഴുന്ന ചിന്തകളെ
ശരിവെക്കാൻ പാകത്തിൽ ആ വാക്യത്തെ
വളച്ചൊടിച്ചിട്ടാവും നിനക്ക് തിരിച്ചു തരുന്നത് .



മനസ്സിലെ ഭാരം Khaleelshamras my diary

ചിന്തകൾ നിന്റെ മനസ്സിന്
താങ്ങുന്നതിലും കൂടുതലുള്ള ഭാരമാവരുത്‌ .
നിന്റെ മനസ്സിന് ഭാരമാവാത്ത
ചിന്തകളെ മനസ്സിൽ നിലനിർത്തുക .
മൂല്യങ്ങൾ നിറഞ്ഞ ചിന്തകൾ
നിന്റെ ആത്മാവിൽ ക്ഞാനം നിറക്കും .
അത് മനസ്സിനൊരു ഭാരവുമാവില്ല .
മനസ്സിൽ ശത്രുവിനെ കുറിച്ചുള്ള
ചിന്തകൾ ഉണ്ടാവരുത് .
അത് അമിത ഭാരമാണ് .
നിന്നെ തളർത്തികളയും .
അറിവ് നിന്റെ മനസ്സിന് സമ്മാനിക്കുന്നത്
സുഗന്ധമാണ്‌
പക്ഷെ അത് തർക്കിക്കാനും
അറിവില്ലാതതിനെ വിമർശിക്കാനുമാവുന്പോൾ
അത് മനസ്സിലെ ദുർഗന്ധമാവുന്നു .
ഭാരവുമാവുന്നു .

Thursday, January 1, 2015

പണത്തിന്റെ മൂല്യവും ജീവനും my diary khaleelshamras

പണം നിന്റെ ഭരണാതികാരിയല്ല .
അത് നീയെന്ന ഭരണാതികാരിയുടെ
സേവകനാണ് .
പണത്തിന്റെ മൂല്യം
അത് കൂട്ടിവെക്കപ്പെട്ട രഹസ്യ അറകളിലല്ല
മറിച്ച്
അതിലൂടെ വളരുകയും തളരുകയും ചെയ്യുന്ന
വിനിമയങ്ങളിലാണ് ,
പണത്തിന്റെ ജീവൻ
അതുമൂലം
ഒപ്പിയെടുക്കുന്ന കണ്ണീരുകലിലാണ് ,
അതു നൽകുന്ന ആശ്വാസങ്ങളിലാണ് .

അറിവ് my diary khaleelshamras

പലപ്പോഴും നീ പലതിനെ കുറിച്ചും നീ മനസ്സിലാക്കിയത്
ശരിയല്ല എന്ന് അതിനെ കുറിച്ച് നേരിട്ട്
പഠിക്കുന്പോൾ മനസ്സിലാകും .
വിമർശിക്കാനായി ജീവിക്കുന്ന മനസ്സും
തിരുത്താനായി ജീവിക്കുന്ന മനസ്സും
തമ്മിൽ ഒരുപാട് അന്തരമുണ്ട് .
വിമർശിക്കുന്ന മനസ്സ്
പലപ്പോഴും സത്യങ്ങളെ മൂടിവെച്ചാവും സംസാരിക്കുന്നത് .
തിരുത്താൻ സഹായിക്കുന്ന മനസ്സ്
രണ്ടുവശവും ധൈര്യപൂർവം വിവരിച്ച്
സത്യാഅസത്യങ്ങൾ വേർതിരിച്ച് കാണിച്ച് തരും .
അതുകൊണ്ട് അറിവ് നേടുക
മറ്റൊരാളെ കുത്തിനോവിക്കാനല്ല
മറിച്ച് അറിവിലൂടെ
സത്യാവസ്ഥ കണ്ടെത്താനും
ജീവിത നിമിഷങ്ങളെ ഫലപ്രതമായി വിനിയോഗിക്കാനുമായി .



സംസാരം my diary khaleelshamras

നീയെന്ത് സംസാരിക്കണമെന്ന്
നിന്റെ മനസ്സിൽ ആദ്യം തീരുമാനത്തിലെത്തുക .
നല്ലതുമാത്രം സംസാരിക്കുക .
നിന്റെ സംസാരത്തിൽനിന്നും
കേൾക്കുന്നവന് ഒരറിവും മനശാന്തിയും
ലഭിച്ചതാവണം .
കേൾക്കുന്ന അറിവുകളെ
തർക്കിക്കാൻ മാത്രം വിനിയോഗിക്കുന്നവർക്ക്
മുന്പിൽ നിനക്ക് വേണ്ടത്
മൌനമാണ് .
കാരണം അവരുടെ അനാവശ്യ തർക്കങ്ങൾ
തല്ലികെടുത്തുന്നത്‌ നിന്റെ മനശാതിയെ ആയിരിക്കും .




സൂര്യനും മനുഷ്യനും my diary khaleelshamras

എല്ലാവരും പുതുവത്സരം ആഘോഷിക്കുന്ന
തിരക്കിലായിരുന്നു .
എല്ലാത്തിനും ശുഭകരമായ ഒരു തുടക്കം
നൽകാൻ ,
അശുഭകരമായ ലഹരിക്ക്‌ കീഴ്പ്പെട്ടും
ഉറക്കൊമോഴിച്ചും
ആഘോഷിക്കുന്ന തിരക്കിൽ .
അതിനിടയിൽ എന്തിനു വേണ്ടിയാണ്
ഈ വർഷം കണക്കാക്കിയത് എന്ന് നാം മറന്നു .
ഒരു ബിന്ദുവിൽ നിന്നും അതേ ബിന്ദുവിലേക്ക്
വഴിതെറ്റാതെ ,വേഗതയിൽ മാറ്റം വരാതെ
തിരിച്ചെത്തിയ സൂര്യനെ കുറിച്ചാരും പറഞ്ഞില്ല .
ഇവിടെ മനുഷ്യർ ആഞ്ഞു നൃത്തം ചവിട്ടിയപ്പോഴും
സൂര്യൻ തന്റെ കർമ്മവീഥിയിലായിരുന്നു .
സൂര്യൻ ഒരു പ്രപഞ്ച നാഥനുള്ള
മസന്പൂർണ സമർപ്പണമാക്കി
ഒരു ഭ്രമണപഥത്തിലൂടെയുള്ള യാത്രയെ മാറ്റുകയായിരുന്നു .
മങ്ങാതെ കെടാതെ എന്നും അതിന്റെ പ്രകാശം നിലനിർത്തുകയും
ചെയ്യുന്നു .
അഹങ്കരിക്കാൻ ഒരുപാടുണ്ടായിട്ടും
എളിമയും അനുസരണവും നിറഞ്ഞ സൂര്യന്റെ
ജീവിതത്തിൽനിന്നും ഭൂമിയെന്ന ചെറിയ ഗ്രഹത്തിലെ
മനുഷ്യനെന്ന ഈ ചെറിയ ജീവി ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു .
 .