Sunday, December 22, 2013

മരണത്തിന്റെ പുക DR KHALEELSHAMRAS

            6 മാസങ്ങൾക്ക് മുമ്പ് .
            നാലു ദിവസത്തോളമായി നീണ്ടു നിൽക്കുന്ന പനിയും ചുമയുമായിട്ടായിരുന്നു പരിശോധനക്കായി 38 വയസ്സ് പ്രായമുള്ള അയാൾ എന്നെ തേടിവന്നത് .കൂടെ അയാളുടെ 6 വയസ്സായ കുട്ടിയുമുണ്ടായിരുന്നു .പരിശോധനക്കിടയിൽ അയാൾ അന്ന് വലിച്ച പുകയിലയുടെ ദുർഗന്ധം എൻറെ മൂക്കിൽ പതിഞ്ഞു .ഞാൻ കസേര കുറച്ചു പിന്നൊട്ട് നീക്കി .ഒരു വൈദികൻ സ്വൊന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമല്ലോ .
            ഏതൊരു പുകവലിക്കാരൻ വന്നാലും .അത് സ്വൊന്തം ആരോഗ്യപ്രശ്നങ്ങൾക്ക് വേണ്ടിയായാലും മറ്റുള്ളവരേയും കൊണ്ടു വന്നതായാലും അതുകൊണ്ട് ഉണ്ടാവാവുന്ന പ്രശ്നങ്ങൾ വിവരിച്ചു കൊടുക്കണമെന്നത് മെഡിക്കൽ എത്തിക്സ്ൻറെ ഭാഗമാണ് .
             പലപ്പോഴും പുകവലിക്കാരെ കാണുമ്പോൾ സഹതാപം തോണാറുണ്ട് .ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും വലിയ വില്ലനായ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അതിൽനിന്നും വിമുക്തരാക്കാൻ കാര്യമായ ഒരു സംവിധാനം നമ്മുടെ സമൂഹത്തിൽ ഇനിയും ഇല്ല എന്നതാണ് ഇതിനു കാരണം .കഴിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കേടുണ്ടെങ്കിൽ അത് കഴിക്കുന്നതിനു
വിസമ്മതിക്കുന്ന നമ്മുടെ സമൂഹം അതിലും പ്രധാനപെട്ട ശോസിക്കുന്ന വായുവിനോട് ഇങ്ങിനെ ഒരു സമീപനമില്ല എന്നതാണ് സത്യം .അങ്ങിനെയൊന്നുണ്ടായിരുന്നുവെങ്കിൽ പുകവലിക്കുന്നത് പോയിട്ട് വലിക്കുന്നവർ നിൽക്കുന്നയിടങ്ങളിൽപോയി നിൽക്കാൻ പോലും ഈ സമൂഹം തയ്യാറാവില്ലായിരുന്നു .
             ഞാൻ അയാൾക്ക് അന്ന് കൊടുത്ത സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു .6 മാസം മുമ്പ് അദ്ധേഹത്തിന് കൊടുത്ത ഈ വാക്കുകൾ ഇന്നയാൽ തിരിച്ചറിഞ്ഞ കഥ അവസാനത്തേക്ക് വെക്കുന്നു .എന്നെ കാണിക്കാൻ വന്ന പുകവലിക്കാരിൽ പലർക്കും ഈ വാക്കുകൾ മുമ്പേ പരിചിതമായിരിക്കും .
 

       ഹ്രദയത്തിന്റെ ഭക്ഷണമാണ് ഒക്സിജെൻ .കൊറോണറി ആർട്ടെറി എന്ന രക്തകുഴൽ വഴിയാണ് ഇവ ഹ്രദയത്തിന് സപ്ലേ ചെയ്യുന്നത് .ഈ റ ക്തക്കുഴലിൽ തടസ്സങ്ങൾ ഉണ്ടാവുമ്പോഴാണ് പലപ്പോഴും ഹ്രദയാഘാതം സംഭവിക്കുന്നത്‌ .ഇത് രക്തക്കുഴലിൽ കൊഴുപ്പ് അടഞ്ഞുകൂടിയിട്ടോ രക്തക്കുഴൽ ചുരിങ്ങിപോവുന്നത്കൊണ്ടോ സംഭവിക്കാം .പുകയില ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ ഇത് രണ്ടിനും കാരണമാവുന്നു .കൊറോണറി രക്ത കുഴലിനെ വികസിച്ച് നിർത്താൻ സഹായിക്കുന്ന പാളിയാണ് ഏറ്റവും അടിയിലെ എൻഡോതീലിയം എന്ന പാളി .അതിലെ നൈട്ട്രിക് ഒക്സൈട് എന്ന കെമിക്കൽ ആണ് ഇത് വികസിച്ചു നിർത്താൻ സഹായിക്കുന്നത് .പുകവലിക്കുന്നത് മൂലം നശിച്ച് പോവുന്നത് ഈ ഒരു പ്രധാനപെട്ട പാളിയാണ് .പിന്നെ പുകയില ഉൽപ്പെന്നങ്ങളിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു രക്തകുഴലുകളെ സ്വൊയം ചുരുക്കുകയും ചെയ്യുന്നു .അതിനെക്കാളൊക്കെ ഉപരി അതിലടങ്ങിയിരിക്കുന്ന കാർബണ്‍ മോണോക്സൈഡ് എന്ന വിഷവായുവാണ് .അത് ഒക്സിജെനെക്കാൾ 250 മടങ്ങ്‌ വേഗതയിൽ ഹ്ര്ദയത്തിലേക്ക് കലരുന്നു .അതുകൊണ്ടാണ് പുകവലിക്കാരിൽ സാധാരണ മനുഷ്യരേക്കാൾ നേരത്തെയായും കൂടുതലായും ഹ്ര്ദയാഘാതം സംഭവിക്കുന്നത്‌ .
            ശരിക്കും ചിന്തിച്ചാൽ ഒരു സിഗരെട്ട് മതി ഹ്രദയാഘാതം ഉണ്ടാക്കാൻ .45 വയസ്സിനു മുമ്പേ മിക്ക പുകവലിക്കാരിലും ഹ്രദയാഘാതാമോ ,അതു വരാൻ പാകത്തിലുള്ള സാഹചര്യമോ ഉണ്ടാവുന്നുണ്ട് .70 വയസ്സിനുള്ളിൽ കാൻസെറും വരും .എന്തിനാണ് നാം കുറേ അനാഥകുട്ടികളേയും വിധവകളേയും ഭൂമിയിൽ സൃഷ്ടിക്കാൻ മരണത്തിന്റെ കെണി ഹ്രദയത്തിൽ ഒരുക്കിവെക്കുന്നത് .ഇനിയെങ്കിലും നിർത്തിക്കൂടെ .അയാളുടെ കുട്ടിയുടെ മുഘത്തേക്ക് ഞാൻ നോക്കിയായിരുന്നു ഇത് പറഞ്ഞത് .അയാളുടെ മനസ്സിൽ അത് തറിഛെന്ന്‌ എനിക്ക് മനസ്സിലായി .
            അന്നയാൾ ഇനിവലിക്കില്ല എന്ന് ഉറപ്പുതന്ന് വീട്ടിലേക്ക് തിരികെ പോയി .ഞാനും ആശ്വൊസിച്ചു .
            ഇന്ന് രാവിലെ 8 മണി .
           വയറിനു മുകളിൽ വേദനയുമായി അയാൾ വീണ്ടും വന്നു .എന്തോ ഒരു അസ്വൊസ്തത .പലതും ചോദിച്ചതിനിടയിൽ വലി പൂർണമായും നിർത്തിയോ എന്നു ചോദിച്ചു .ഇല്ല എന്ന മറുപടിയും ലഭിച്ചു .പ്രഥമദ്രിഷ്ട്യാ ഹ്ര്ദയാഘാതത്തിന്റെ ലക്ഷണങ്ങൾ അയാളിൽ കണ്ടെതിനാൽ ആസ്പിരിൻ 6oomg നൽകി അയാളെ E.C.G യെടുക്കാൻ വിട്ടു .ഞാനും കൂടെ പോയി .E.C.G എടുത്തപ്പോൾ ഹ്രദയത്തിന്റെ അടിഭാഗത്ത് നല്ല മാസ്സീവ് അറ്റാക്ക് .തുടർ ചികിത്സക്ക് സാഹജര്യമില്ലാത്തതിനാൽ അദ്ധേഹത്തെ M.E.S മെഡിക്കൽ കൊളേജിലേക്ക് റെഫർ  ചെയ്തു .

         ഇതുപോലെ ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് .ഒന്നേ പറയാനുള്ളൂ .വലിക്കരുത് അതുകൊണ്ടുള്ള വിപത്തുകൾ കേള്ക്കുന്നതിലും വലുതാണ്‌ .         

            .