Wednesday, June 26, 2013

വായ്നാറ്റം തടയാൻ .dr khaleelshamras MD.PGDHSC IN P ,CARDIO


 
ആന്റണി സുന്ദരനാണ് .പക്ഷെ അവനോട് കുറച്ച്നേരം സംസാരിച്ചു തുടങ്ങിയാൽ സംസാരിക്കുന്നവർ വായ പൊത്തുകയോ ഓടിയകലുകയോ ചെയ്യും .മാസങ്ങൾക്ക് മുമ്പ് അവന്റെ വിവാഹം കഴിഞ്ഞതാണ് .പക്ഷെ ഭാര്യ സ്ടെല്ല പിണങ്ങിപോയിരിക്കുകയാണ് .സൌഹ്രദം കൂടാനും മറ്റും ആന്റണി ഇപ്പോൾ ഇഷ്ടപെടുന്നില്ല .ആന്റണിയെ സമൂഹത്തിൽനിന്നും ഒറ്റയാനാക്കിയത് വായ്നാറ്റമായിരുന്നു .ശ്രദ്ധിച്ചാൽ തടയാവുന്ന എന്നാൽ സമൂഹത്തിലെ നല്ലൊരു ശതമാനം മനുഷ്യരേയും ബാദിച്ചിരിക്കുന്ന ആരോഗ്യ പ്രശ്നമാണ് വായ്നാറ്റം .

      താൽക്കാലികമായി വരുന്നതും നിത്യേന തുടരുന്നതുമായ വായ്നാറ്റമുണ്ട് .വെളുത്തുള്ളി ,ഉള്ളി ,കോഫീ ,ചിലതരം മസാലകളും പച്ചക്കറികളും കഴിച്ചാൽ താൽക്കാലികമായി വായ്നാറ്റം അനുഭവപെടാറുണ്ട് .ഇത്തരം ഭക്ഷ്യവസ്തുക്കൾ ദഹിച്ചശേഷം അവ രക്തത്തിൽ എത്തുകയും പിന്നീട് ശ്വാസകോശത്തിൽ പ്രവേശിക്കുകയും അവിടെനിന്നും ശ്വാസത്തിലൂടെ ആ മണം പുറത്തുവരികയുമാണ് ചെയ്യുന്നത്  .നിത്യേനയുള്ള വായ്നാറ്റം വരുന്നത് വായിലെ ബാക്ടീറിയ എന്ന അണുക്കളിലെ പ്രോട്ടീനുകൾ വിഭജിച്ചാണ് ഉണ്ടാവുന്നത് .വരണ്ട വായയും മോണരോഗങ്ങളും മുഖ്യ കാരണങ്ങളാണ് .
    ഉമിനീർ വായയെ ശുദ്ധിയാക്കാൻ സഹായിക്കുന്നു .ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറംതള്ളാൻ ഇത് കാരണമാവുന്നു .വരണ്ട വായയിൽ ഉമിനീർ ഉൽപാദനം കുറവാകയാൽ അത് വായ്നാറ്റത്തിനു നിമിത്തമാവുന്നു .ഉറക്കത്തിൽ വായ വരളാൻ കൂടുതൽ സാധ്യതയുള്ളതിനാൽ രാവിലെ എഴുനേൽക്കുമ്പോൾ മിക്കവരിലും വായ്നാറ്റം അനുഭവപെടാറുണ്ട്‌ .വായതുറന്ന് ഉറങ്ങുന്നവരിൽ ഇത് കൂടുതലാണ്
.
   ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം .പുകവലിയും വായ്നാറ്റമുണ്ടാവാൻ കാരണക്കാരനാണ് .സൈനസൈറ്റിസ്,ബ്രോണ്‍കൈട്ടിസ്,ന്യൂമോണിയ പോളിപ്പ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ വായ്നാറ്റത്തിലേക്ക് വഴിവെക്കുന്നു .ഗ്യാസ് ,ഭക്ഷണം കേട്ടിനിൽക്കൽ മൂലവും വരാം .
   വായയിലെ പ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം .മോണരോഗങ്ങൾ ,ഭക്ഷ്യവസ്തുക്കൾ  പല്ലിനുള്ളിൽ കെട്ടികിടക്കുക ,ചിലതരം മരുന്നുകൾ ,വാർധക്യത്തിൽ കാണാറുള്ള വരണ്ടവായ ,തോണ്ടയിലേയും ടോൻസിലിലേയും അണുബാധ,ജലദോഷം തുടങ്ങിയവയൊക്കെ വായ്നാറ്റത്തിനു കാരണമാവുന്നു .
    ക്യാൻസർ പോലോത്ത മാരകപ്രശ്നങ്ങൾ കാരണവും ചില വൃക്ക കരൾ രോഗങ്ങൾ കാരണവും വായ്നാറ്റം അനുഭവപെടാറുണ്ട്‌ .
   വായ്നാറ്റം കണ്ടെത്താൻ ഏറ്റവും അനുയൊജ്യമാർഗം ഏറ്റവും വിശ്വസ്ഥരായ ആരോടെങ്കിലും ചോദിച്ചറിയുക എന്നതാണ് .സ്വൊയം അറിയാനുള്ള ഒരു മാർഗ്ഗമാണ് നക്കൽ മണക്കൽ രീതി .ആദ്യം നിങ്ങൾ നിങ്ങളുടെ കണങ്കൈ നക്കുക .ഒന്നോ രണ്ടോ മിനുട്ട് നേരത്തേക്ക് ഉണങ്ങാൻ വിടുക .അതിനുശേഷം മണത്തുനോക്കുക .
    പലരേയും സമൂഹത്തിൽനിന്നും ഒറ്റപെടുത്തുന്ന പ്രശ്നമെന്നനിലയിൽ വായ്നാറ്റം തടയലും ചികിത്സിക്കലും അനിവാര്യമാണ് .ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം .ദിനേന മൂന്നു തവണ പല്ലുതേക്കുക .കിടക്കുന്നതിനു മുമ്പായി ഒരുതവണ നാവ് വടിക്കുക .ഒരു നാവുവടിയോ ബ്രഷോ അതിനായി ഉപയോഗിക്കാം .(ബ്രഷ്‌ മ്ര്തുലമായി നാവിൽ വടിക്കുക )വിശപ്പുകൊണ്ടുണ്ടാവുന്ന വായ്നാറ്റം കുറച്ചു കുറച്ചു ഭക്ഷണം
പലപ്പോഴായി കഴിച്ചു തടയുക .മൂക്കും തൊണ്ടയും സദാ വ്രത്തിയാക്കി സൂക്ഷിക്കുക .നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുക അത് ഉമിനീർ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു .നാരടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക .ദിനേന എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കുക .അത് വായയെ നനവുള്ളതാക്കുന്നു വരൾച്ചയെ തടയുന്നു .ബാക്ടീരിയയെ പുറംതള്ളാൻ സഹായിക്കുന്നു .ആൽക്കഹോളും കോഫിയും വർജിക്കുക .നിങ്ങൾ കഴിക്കുന്ന മരുന്നുകളിൽ ഏതെങ്കിലും വായ്നാട്ടമുണ്ടാക്കുന്നതാണോ എന്ന് ഉറപ്പുവരുത്തുക .പഞ്ചസാര അടങ്ങിയിട്ടില്ലാത്ത ചുയിങ്ങം  ഉപയോഗിക്കുന്നത് വായ്നാറ്റം തടയാൻ സഹായിക്കും .കിടക്കുന്നതുനുമുമ്പ് കുലുക്കുഴിയുക നല്ലൊരു മൌത്ത്വാഷ് അതിനായി ഉപയോഗിക്കാം .പല്ല് തേച്ചതിനു ശേഷം മൌത്ത്വാഷ്‌ ഉപയോഗിക്കുന്നത് നന്നായിരിക്കും .