Wednesday, April 26, 2017

നഷ്ടപ്പെട്ട സമയം. ഖലീൽശംറാസ്

ഒരിക്കലും വിശ്രമത്തേയും
ഉറക്കത്തേയും
നിന്റെ ജീവിതത്തിലെ
നഷ്ടപ്പെട്ട സമയമായി
കാണാതിരിക്കുക.
മറിച്ച്
നിന്റെ ജീവിതത്തിന്
കരുത്തും സംതൃപ്തിയും
ശേഘരിച്ച
ഏറ്റവും വിലപ്പെട്ട
സമയങ്ങളായി
അവയെ കാണുക.

ലോക ചരിത്രവും മനുഷ്യ ചരിത്രവും. ഖലീൽശംറാസ്

ലോക ചരിത്രമാവുന്ന
വലിയ പുസ്തകത്തിലേക്ക്‌
എഴുതി വെക്കാനുള്ള
ഏതോ ഒരു ചെറിയ വരിയാണ്
ഈ ഒരു സമയം.
മാറി മാറി വരുന്ന
ഭരണങ്ങളും
നിയമങ്ങളുമെല്ലാം
കേവലം ഈ ചെറിയ വരികൾതന്നെയാണ്.
ആ വരികൾ മാറി മറിയും.
പുതിയത് പിറക്കുകയും
പഴയത് മരിക്കുകയും ചെയ്യും.
പിന്നെ പുതിയതും
പഴയതാവും
പിന്നെ അതും മരിക്കും.
അതൊക്കെ സംഭവിച്ചേ പറ്റൂ
കാരണം അപ്പോഴേ
ആ വരികളിൽ പുതിയതൊന്ന്
കുറ്റക്കാൻ പറ്റൂ.
പക്ഷെ മനുഷ്യൻ
ജീവിക്കുന്ന മനുഷ്യന്റെ
അവസ്ഥ അങ്ങിനെയല്ല.
ഒരു സമൂഹത്തിന്റെ ചരിത്രം
ലോകാവസാനം വരെ
എഴുതപ്പെടുമ്പോൾ.
മനുഷ്യനേറെതിന്
അവന്റെ മരണംവരെ മാത്രമേ
വ്യാപ്തിയുള്ളു.
സാമൂഹിക ചരിത്രത്തിലേക്ക്
കുറിക്കപ്പെടുന്ന വാക്കുകളെ
നോക്കി
സ്വന്തം മാനസികാവസ്ഥയെ
ചാഞ്ചാട്ടാനുള്ളതല്ല
മനുഷ്യ ജൻമം.

മടിയും നീട്ടിവെയ്പ്പും. ഖലീൽശംറാസ്

മടിയും നീട്ടിവെയ്പ്പും
എല്ലാവരുടേയും
ജീവിതമാവുന്ന വീട്ടിൽ ഉണ്ട്.
അവ ആ വീട്ടിലെ
മുറികളല്ല.
മറിച്ച് വാതിലുകളാണ്.
കൊട്ടിത്തുറന്ന്
പ്രവർത്തിക്കുക
എന്ന മുറിയിലേക്ക്
പ്രവേശിക്കാനുള്ള വാതിൽ.

അനശ്വതയിലേക്ക്. ഖലീൽശംറാസ്

ആറ്റത്തിലെ ജീവൻ
കണ്ടെത്തിയ,
സുക്ഷ്മ തലത്തിലെ
ജീവനെ അറിയുന്ന
ഈ ഒരു കാലഘട്ടത്തിൽ
ഒരിക്കലും
മരണാനന്തരം
നിലനിൽക്കുന്ന
ഒരനശ്വരതയേയും
അതിനുശേഷം
വരാനിരിക്കുന്ന
സ്വർഗത്തേയും
വിശ്വസിക്കാതിരിക്കരുത്.
ചെറിയൊരു ആറ്റത്തിന്
ചിന്താശേഷിയും
ബോധവും
നൽകപ്പെട്ടാൽ
അതും
ശരീരംകൊണ്ട് പൊതിഞ്ഞ
ആത്മാവുള്ള
ഒരു മനുഷ്യനെപോലെയായി.
അത്രയേ ഉള്ളു.

നീ ഭയപ്പെടുന്നതിനും മീതെ. ഖലീൽശംറാസ്

നീ ഭയപ്പെടുന്നതിലും
എത്രയോ വലിയ ഒരു
ഭീകരാവസ്ഥ പ്രതിക്ഷിക്കുക.
അപ്പോൾ എന്തും
സംഭവിച്ചാലും
പ്രതിക്ഷിച്ചത് സംഭവിച്ചു
അല്ലെങ്കിൽ
ഇത്രയേ സംഭവിച്ചുള്ളു
എന്ന് പറയുന്ന
ഒരു മാനസികാവസ്ഥയുണ്ട്.
നിന്റെ മനസ്സിലെ
കണക്കുകൂട്ടലുകൾക്കനുസരിച്ച്
ലോക ചിത്രം
തെളിയണമെന്ന
വ്യാമോഹമാണ്
പലപ്പോഴും
അതിന് വിപരീതമായത്
സംഭവിക്കുമ്പോൾ
നിന്നെ അസ്വസ്ഥനാക്കുന്നത്..

നിന്റെ ജീവിതചിത്രം. ഖലീൽ ശംറാസ്

നിന്റെ ശ്വാസം
നിലക്കുന്ന
ഒരു നിമിഷം ഉണ്ട്.
നിന്റെ ജീവിതത്തിന്റെ
മൊത്തം ചിത്രം
വ്യക്തമാവുന്ന നിമിഷം.
ഇന്നനുഭവിക്കുന്ന
വലിയതെന്ന് തോന്നിപ്പിച്ച
പലതും ചെറുതായി
കാണുന്ന നിമിഷം.
ആ ഒരു നിമിഷത്തിൽ
വ്യക്തമായി തെളിയുന്ന
നിന്റെ ജീവിത ചരിത്രത്തെ
ജീവിക്കുന്ന
ഈ നിമിഷങ്ങളിലും
കാണാൻ കഴിയണം.
നിന്റെ അവബോധം
അനാവശ്യമായി
വലുതാക്കി
പ്രൊജക്റ്റ് ചെയ്ത്
കാണിക്കുന്ന
പലതിനേറെയും
ചെറിയ രൂപം
അപ്പോഴേ നിനക്ക്
കാണാൻ കഴിയൂ.

Tuesday, April 25, 2017

സംഭവങ്ങൾ. ഖലീൽശംറാസ്

ലോകം മുഴുവൻ
എന്തൊക്കെയോ
സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യരിലും
മറ്റു സസ്യജീവജലണ്ടിലും
ഈ പ്രപഞ്ചത്തിലുമെല്ലാം.
അവയെല്ലാം
നിന്നെ ബാധിക്കുന്നില്ല.
നിന്റെ ചിന്തകളുടെ
പരിധിയിലേക്ക്
എത്തപ്പെടുന്ന സംഭവങ്ങൾ
മാത്രമാണ് നിന്നെ ബാധിക്കുന്നത്.
അത് എത്തിയതുകൊണ്ടുമായില്ല.
നിന്റെ ചിന്തകൾ
അവയുടെ പ്രേരണകളാൽ
ഉൽപ്പാദിപ്പിക്കുന്ന
വികാരങ്ങളും
സ്വയം ചർച്ചകമുമാണ്
നിന്നെ ബാധിക്കുന്നത്.
അവിടെയാണ്
നിന്റെ നിയന്ത്രണ
സ്വാതന്ത്ര്യം നിലനിൽക്കുന്നത്.
ഒരു സംഭവത്തേയും
നിന്റെ അടിസ്ഥാന ആവശ്യമായ
മനസമാധാനം നഷ്ടപ്പെടുത്താൻ
കാരണമാക്കില്ല
എന്ന ഉറച്ച തീരുമാനമാണ്
അടിസ്ഥാനമായി വേണ്ടത്.